< 路加福音 14 >
1 安息日,耶穌到一個法利賽人的首領家裏去吃飯,他們就窺探他。
൧പരീശപ്രമാണികളിൽ ഒരാളിന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിക്കുവാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ യേശുവിനെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.
൨അവന്റെ മുമ്പിൽ മഹോദരം എന്ന അസുഖം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
3 耶穌對律法師和法利賽人說:「安息日治病可以不可以?」
൩യേശു ന്യായശാസ്ത്രികളോടും പരീശരോടും: ശബ്ബത്തിൽ സൌഖ്യമാക്കുന്നത് ശരിയോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
൪യേശു അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു.
5 便對他們說:「你們中間誰有驢或有牛,在安息日掉在井裏,不立時拉牠上來呢?」
൫പിന്നെ അവരോട്: നിങ്ങളിൽ ഒരാളുടെ മകനോ കാളയോ ശബ്ബത്ത് നാളിൽ കിണറ്റിൽ വീണാൽ നിങ്ങൾ പെട്ടെന്ന് തന്നെ അതിനെ
൬വലിച്ചെടുക്കുകയില്ലയോ? എന്നു ചോദിച്ചു. അതിന് ഉത്തരം പറയുവാൻ അവർക്ക് കഴിഞ്ഞില്ല.
൭എന്നാൽ ക്ഷണിച്ചവർ മുഖ്യസ്ഥാനം തിരഞ്ഞെടുക്കുന്നത് കണ്ടിട്ട് അവൻ അവരോട് ഒരുപമ പറഞ്ഞു:
8 「你被人請去赴婚姻的筵席,不要坐在首位上,恐怕有比你尊貴的客被他請來;
൮ഒരാൾ നിങ്ങളെ കല്യാണത്തിന് വിളിച്ചാൽ മുഖ്യ സ്ഥാനത്ത് ഇരിക്കരുത്; ഒരുപക്ഷേ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം.
9 那請你們的人前來對你說:『讓座給這一位吧!』你就羞羞慚慚地退到末位上去了。
൯പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന് സ്ഥലം കൊടുക്ക എന്നു നിന്നോട് പറയുമ്പോൾ നീ നാണത്തോടെ അവസാനം പോയി ഇരിക്കേണ്ടിവരും.
10 你被請的時候,就去坐在末位上,好叫那請你的人來對你說:『朋友,請上座。』那時,你在同席的人面前就有光彩了。
൧൦നിന്നെ ആരെങ്കിലും ക്ഷണിച്ചാൽ ചെന്ന് ഒടുവിലത്തെ സ്ഥാനത്ത് ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോട്: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ വിരുന്നിന് നിന്നോടുകൂടെ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്ക് മാനം ഉണ്ടാകും.
11 因為,凡自高的,必降為卑;自卑的,必升為高。」
൧൧തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.
12 耶穌又對請他的人說:「你擺設午飯或晚飯,不要請你的朋友、弟兄、親屬,和富足的鄰舍,恐怕他們也請你,你就得了報答。
൧൨തന്നെ ക്ഷണിച്ചവനോട് അവൻ പറഞ്ഞത്: നീ ഒരു മുത്താഴമോഅത്താഴമോകഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ബന്ധുക്കളേയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ട് നിനക്ക് പ്രത്യുപകാരം ചെയ്യും.
13 你擺設筵席,倒要請那貧窮的、殘廢的、瘸腿的、瞎眼的,你就有福了!
൧൩അതുകൊണ്ട് നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക;
14 因為他們沒有甚麼可報答你。到義人復活的時候,你要得着報答。」
൧൪എന്നാൽ നീ ഭാഗ്യവാനാകും; നിനക്ക് പ്രത്യുപകാരം ചെയ്‌വാൻ അവർക്ക് കഴിവില്ല; അതുകൊണ്ട് നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്ക് പ്രത്യുപകാരം ഉണ്ടാകും.
15 同席的有一人聽見這話,就對耶穌說:「在上帝國裏吃飯的有福了!」
൧൫അവനോട് കൂടെ വിരുന്നിലിരുന്നവരിൽ ഒരുവൻ ഇതു കേട്ടിട്ട്: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോട് പറഞ്ഞു;
16 耶穌對他說:「有一人擺設大筵席,請了許多客。
൧൬അവനോട് അവൻ പറഞ്ഞത്: ഒരു മനുഷ്യൻ വലിയൊരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.
17 到了坐席的時候,打發僕人去對所請的人說:『請來吧!樣樣都齊備了。』
൧൭അത്താഴസമയത്ത് അവൻ തന്റെ ദാസനെ അയച്ച് ആ ക്ഷണിച്ചവരോട്: എല്ലാം തയ്യാറായി; വരുവിൻ എന്നു പറയിച്ചു.
18 眾人一口同音地推辭。頭一個說:『我買了一塊地,必須去看看。請你准我辭了。』
൧൮എല്ലാവരും ഒരുപോലെ ഒഴികഴിവ് പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോട്: ഞാൻ ഒരു നിലം വാങ്ങിയതിനാൽ അത് ചെന്ന് കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോട് ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
19 又有一個說:『我買了五對牛,要去試一試。請你准我辭了。』
൧൯മറ്റൊരുത്തൻ: ഞാൻ അഞ്ച് ജോടി കാളയെ വാങ്ങിച്ചിട്ടുണ്ട്; എനിക്ക് അവയെ നോക്കാൻ പോകണം; എന്നോട് ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
൨൦വേറൊരുത്തൻ: ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; എനിക്ക് വരുവാൻ സാധ്യമല്ല എന്നു പറഞ്ഞു.
21 那僕人回來,把這事都告訴了主人。家主就動怒,對僕人說:『快出去,到城裏大街小巷,領那貧窮的、殘廢的、瞎眼的、瘸腿的來。』
൨൧ആ ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും തെരുവുകളിലും ചെന്ന് ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
22 僕人說:『主啊,你所吩咐的已經辦了,還有空座。』
൨൨പിന്നെ ദാസൻ: യജമാനനേ, കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ട് എന്നു പറഞ്ഞു.
23 主人對僕人說:『你出去到路上和籬笆那裏,勉強人進來,坐滿我的屋子。
൨൩യജമാനൻ ദാസനോട്: നീ പട്ടണത്തിന് വെളിയിലേക്ക് പോയി എല്ലാ പ്രധാന വഴികളിലും പോയി, എന്റെ വീടുനിറയേണ്ടതിന് കാണുന്നവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.
24 我告訴你們,先前所請的人沒有一個得嘗我的筵席。』」
൨൪ആദ്യം ക്ഷണിക്കപ്പെട്ട പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
൨൫ഒരു വലിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോട് പറഞ്ഞത്:
26 「人到我這裏來,若不愛我勝過愛自己的父母、妻子、兒女、弟兄、姊妹,和自己的性命,就不能作我的門徒。
൨൬എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ സ്നേഹിക്കാതിരിക്കയും ചെയ്യുന്നവന് എന്റെ ശിഷ്യനാകുവാൻ സാധിക്കും
27 凡不背着自己十字架跟從我的,也不能作我的門徒。
൨൭തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരുന്നവൻ എന്റെ ശിഷ്യനാകും.
28 你們哪一個要蓋一座樓,不先坐下算計花費,能蓋成不能呢?
൨൮നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിയുവാൻ ആഗ്രഹിച്ചാൽ ആദ്യം അത് തീർക്കുവാൻ ആവശ്യമായ പണം ഉണ്ടോ എന്നു ആലോചിക്കും.
29 恐怕安了地基,不能成功,看見的人都笑話他,說:
൨൯അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർക്കുവാൻ പണം ഇല്ല എന്നു വന്നേക്കാം;
൩൦കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, പക്ഷേ തീർക്കുവാൻ സാധിക്കുന്നില്ല എന്നു പരിഹസിക്കുമല്ലോ.
31 或是一個王出去和別的王打仗,豈不先坐下酌量,能用一萬兵去敵那領二萬兵來攻打他的嗎?
൩൧അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിന് മുമ്പ് ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർത്താൽ മതിയോ എന്നു ആലോചിക്കും.
32 若是不能,就趁敵人還遠的時候,派使者去求和息的條款。
൩൨അത് സാധ്യമല്ലെങ്കിൽ അവൻ ദൂരത്തിരിക്കുമ്പോൾ തന്നേ ദൂതന്മാരെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു.
33 這樣,你們無論甚麼人,若不撇下一切所有的,就不能作我的門徒。」
൩൩അങ്ങനെ തന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നു എങ്കിൽ അവന് എന്റെ ശിഷ്യനായിരിപ്പാൻ കഴിയും.
34 「鹽本是好的;鹽若失了味,可用甚麼叫它再鹹呢?
൩൪ഉപ്പ് നല്ലത് തന്നെ; എന്നാൽ ഉപ്പിന്റെ രസം ഇല്ലാതെ പോയാൽ വീണ്ടും അതിന് എങ്ങനെ രസം വരുത്തും?
35 或用在田裏,或堆在糞裏,都不合式,只好丟在外面。有耳可聽的,就應當聽!」
൩൫പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.