< 約伯記 29 >

1 約伯又接着說:
ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:
2 惟願我的景況如從前的月份, 如上帝保守我的日子。
“അയ്യോ! കഴിഞ്ഞുപോയ മാസങ്ങൾ എനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിൽ ദൈവം എന്നെ കാത്തുസൂക്ഷിച്ച ദിവസങ്ങൾ മടങ്ങിവന്നിരുന്നെങ്കിൽ,
3 那時他的燈照在我頭上; 我藉他的光行過黑暗。
അവിടത്തെ വിളക്ക് എന്റെ തലയ്ക്കുമീതേ പ്രകാശിച്ചപ്പോൾ അവിടത്തെ പ്രകാശത്താൽ ഞാൻ ഇരുളടഞ്ഞവഴികൾ താണ്ടിയ ദിനങ്ങൾതന്നെ.
4 我願如壯年的時候: 那時我在帳棚中, 上帝待我有密友之情;
എന്റെ ഉൽക്കൃഷ്ടദിനങ്ങളിലെപ്പോലെ ദൈവത്തിന്റെ സഖിത്വം എന്റെ കൂടാരത്തിനുമീതേ ഉണ്ടായിരിക്കുകയും
5 全能者仍與我同在; 我的兒女都環繞我。
സർവശക്തൻ എന്നോടുകൂടെ ഇരിക്കുകയും എന്റെ മക്കൾ എനിക്കുചുറ്റും ഉണ്ടായിരുന്നപോലെ ഞാൻ ആയിത്തീരുകയും ചെയ്തെങ്കിൽ!
6 奶多可洗我的腳; 磐石為我出油成河。
അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു; പാറകൾ എനിക്കുവേണ്ടി ഒലിവെണ്ണയുടെ അരുവികൾ ഒഴുക്കിയിരുന്നു.
7 我出到城門, 在街上設立座位;
“അന്നു ഞാൻ പട്ടണവാതിൽക്കലേക്കു പോകുകയും ചത്വരങ്ങളിൽ ഉപവിഷ്ടനാകുകയും ചെയ്തിരുന്നപ്പോൾ.
8 少年人見我而迴避, 老年人也起身站立;
യുവാക്കൾ എന്നെക്കണ്ട് ആദരപൂർവം വഴിമാറിത്തന്നിരുന്നു, വയോധികർ എന്നെക്കണ്ട് എഴുന്നേറ്റിരുന്നു.
9 王子都停止說話, 用手摀口;
പ്രഭുക്കന്മാർ സംസാരം നിർത്തുകയും അവർ അവരുടെ കൈകൊണ്ടു വായ് പൊത്തുകയും ചെയ്യുമായിരുന്നു.
10 首領靜默無聲, 舌頭貼住上膛。
പ്രമാണികൾ നിശ്ശബ്ദരായി നിൽക്കുകയും അവരുടെ നാവ് മേലണ്ണാക്കിനോടു പറ്റിച്ചേരുകയും ചെയ്യുമായിരുന്നു.
11 耳朵聽我的,就稱我有福; 眼睛看我的,便稱讚我;
എന്റെ പ്രഭാഷണം കേട്ടവരൊക്കെ എന്നെ ശ്ലാഘിച്ചിരുന്നു, എന്നെ കണ്ടവരൊക്കെ എന്നെ പ്രശംസിച്ചിരുന്നു,
12 因我拯救哀求的困苦人 和無人幫助的孤兒。
കാരണം സഹായത്തിനായി നിലവിളിച്ച ദരിദ്രരെയും ആരും സഹായത്തിനില്ലാത്ത അനാഥരെയും ഞാൻ മോചിപ്പിച്ചിരുന്നു.
13 將要滅亡的為我祝福; 我也使寡婦心中歡樂。
നാശത്തിന്റെ വക്കിലെത്തിയിരുന്നവർ എന്നെ അനുഗ്രഹിച്ചു; വിധവയുടെ ഹൃദയത്തിൽനിന്ന് ആനന്ദഗീതം ഉയരാൻ ഞാൻ വഴിയൊരുക്കി.
14 我以公義為衣服, 以公平為外袍和冠冕。
ഞാൻ നീതിനിഷ്ഠ ഒരു വസ്ത്രംപോലെ അണിഞ്ഞു; നീതി എന്റെ പുറങ്കുപ്പായവും തലപ്പാവും ആയിരുന്നു.
15 我為瞎子的眼, 瘸子的腳。
ഞാൻ അന്ധർക്കു കണ്ണുകളും മുടന്തർക്കു കാലുകളും ആയിരുന്നു.
16 我為窮乏人的父; 素不認識的人,我查明他的案件。
ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു ഞാൻ പിതാവായിരുന്നു; അപരിചിതന്റെ വ്യവഹാരംപോലും ഞാൻ ഏറ്റെടുത്തു നടത്തി.
17 我打破不義之人的牙床, 從他牙齒中奪了所搶的。
ദുഷ്ടരുടെ അണപ്പല്ലുകൾ ഞാൻ തകർത്തു; അവരുടെ പല്ലുകൾക്കിടയിൽനിന്ന് ഞാൻ ഇരകളെ വിടുവിച്ചു.
18 我便說:我必死在家中, 必增添我的日子,多如塵沙。
“അപ്പോൾ ഞാൻ വിചാരിച്ചു, ‘എന്റെ ഭവനത്തിൽവെച്ചുതന്നെ ഞാൻ മരിക്കും, മണൽത്തരിപോലെ എന്റെ ദിവസങ്ങൾ അസംഖ്യമായിരിക്കും.
19 我的根長到水邊; 露水終夜霑在我的枝上。
എന്റെ വേരുകൾ വെള്ളത്തിനരികിൽ എത്തും, രാത്രിമുഴുവൻ മഞ്ഞുവെള്ളം എന്റെ ശാഖകളിൽ തങ്ങിനിൽക്കും.
20 我的榮耀在身上增新; 我的弓在手中日強。
എന്റെ തേജസ്സ് നിത്യഹരിതമായിരിക്കും; എന്റെ വില്ല് എന്റെ കൈയിൽ എന്നും നവീനമായിരിക്കും.’
21 人聽見我而仰望, 靜默等候我的指教。
“ജനം വളരെ പ്രതീക്ഷയോടെ എന്റെ വാക്കുകൾ ചെവിക്കൊണ്ടിരുന്നു, എന്റെ ഉപദേശത്തിനു നിശ്ശബ്ദരായി കാത്തിരിക്കുകയും ചെയ്തിരുന്നു.
22 我說話之後,他們就不再說; 我的言語像雨露滴在他們身上。
ഞാൻ സംസാരിച്ചുകഴിഞ്ഞാൽ, പിന്നെ അവർക്ക് ഒന്നുംതന്നെ പറയാൻ ഉണ്ടായിരുന്നില്ല; എന്റെ വാക്കുകൾ അവരുടെ ഉള്ളിൽ പതിഞ്ഞിരുന്നു.
23 他們仰望我如仰望雨, 又張開口如切慕春雨。
മഴയ്ക്കുവേണ്ടിയെന്നപോലെ അവർ എനിക്കുവേണ്ടി കാത്തിരുന്നു; വസന്തകാലമഴപോലെ അവർ എന്റെ മൊഴികൾ ആസ്വദിച്ചു.
24 他們不敢自信,我就向他們含笑; 他們不使我臉上的光改變。
അവരെ നോക്കി ഞാൻ മന്ദഹസിച്ചപ്പോൾ അവർക്കത് അവിശ്വസനീയമായിരുന്നു; എന്റെ മുഖത്തെ പ്രകാശം അവർക്ക് അമൂല്യമായിരുന്നു.
25 我為他們選擇道路,又坐首位; 我如君王在軍隊中居住, 又如弔喪的安慰傷心的人。
ഞാൻ അവർക്കു വഴികാട്ടിയും നായകനുമായിത്തീർന്നു; സൈന്യമധ്യത്തിലെ രാജാവിനെപ്പോലെയും വിലപിക്കുന്നവർക്ക് ആശ്വാസദായകനെപ്പോലെയും ആയിത്തീർന്നു ഞാൻ.

< 約伯記 29 >