< 創世記 50 >

1 約瑟伏在他父親的面上哀哭,與他親嘴。
യോസേഫ് തന്റെ പിതാവിന്റെമേൽ വീണ് അദ്ദേഹത്തെച്ചൊല്ലി കരഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.
2 約瑟吩咐伺候他的醫生用香料薰他父親,醫生就用香料薰了以色列。
അതിനുശേഷം യോസേഫ് തനിക്കു സേവനം അനുഷ്ഠിക്കുന്ന വൈദ്യന്മാരോട്, തന്റെ പിതാവായ ഇസ്രായേലിനെ സുഗന്ധലേപനംചെയ്യാൻ കൽപ്പിച്ചു.
3 薰屍的常例是四十天;那四十天滿了,埃及人為他哀哭了七十天。
സുഗന്ധലേപനത്തിനുവേണ്ടുന്ന നാൽപ്പതുദിവസം മുഴുവൻ എടുത്ത് വൈദ്യന്മാർ അദ്ദേഹത്തെ സുഗന്ധലേപനംചെയ്തു. ഈജിപ്റ്റുകാർ അദ്ദേഹത്തിനുവേണ്ടി എഴുപതുദിവസം വിലപിച്ചു.
4 為他哀哭的日子過了,約瑟對法老家中的人說:「我若在你們眼前蒙恩,請你們報告法老說:
വിലാപദിനങ്ങൾ സമാപിച്ചപ്പോൾ യോസേഫ് ഫറവോന്റെ രാജസഭയോട്: “നിങ്ങൾക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ എനിക്കുവേണ്ടി ഫറവോനോടു സംസാരിക്കണം.
5 『我父親要死的時候叫我起誓說:你要將我葬在迦南地,在我為自己所掘的墳墓裏。』現在求你讓我上去葬我父親,以後我必回來。」
ഞാൻ മരിക്കാൻ പോകുന്നു, കനാൻദേശത്തു ഞാൻ എനിക്കായിത്തന്നെ കുഴിച്ച കല്ലറയിൽ എന്നെ അടക്കംചെയ്യണം എന്ന് ‘എന്റെ പിതാവ് എന്നെക്കൊണ്ട് ശപഥംചെയ്യിച്ചിട്ടുണ്ട്,’ ഇപ്പോൾ ഞാൻ പോയി എന്റെ പിതാവിനെ അടക്കം ചെയ്തിട്ടു മടങ്ങിവരാം എന്ന് അദ്ദേഹത്തോടു പറയണം.”
6 法老說:「你可以上去,照着你父親叫你起的誓,將他葬埋。」
അതിനു ഫറവോൻ, “നിന്റെ പിതാവു നിന്നെക്കൊണ്ടു ശപഥംചെയ്യിച്ചിട്ടുള്ളതുപോലെ, പോയി പിതാവിനെ അടക്കംചെയ്യുക” എന്നു പറഞ്ഞു.
7 於是約瑟上去葬他父親。與他一同上去的,有法老的臣僕和法老家中的長老,並埃及國的長老,
അങ്ങനെ, യോസേഫ് പോയി പിതാവിനെ അടക്കംചെയ്തു. യോസേഫിന്റെ ഭവനത്തിലെ അംഗങ്ങൾക്കും അദ്ദേഹത്തിന്റെ സഹോദരന്മാർക്കും അദ്ദേഹത്തിന്റെ പിതാവിന്റെ ഭവനത്തിലുള്ളവർക്കുംപുറമേ ഫറവോന്റെ ഉദ്യോഗസ്ഥന്മാർ എല്ലാവരും അദ്ദേഹത്തിന്റെ രാജസദസ്സിലെ ഉന്നതാധികാരികളും ഈജിപ്റ്റിലെ സകലമേലുദ്യോഗസ്ഥന്മാരും അദ്ദേഹത്തെ അനുഗമിച്ചു. അവരുടെ കുഞ്ഞുങ്ങളും ആട്ടിൻപറ്റങ്ങളും കന്നുകാലികളുംമാത്രമേ ഗോശെനിൽ ശേഷിച്ചുള്ളൂ.
8 還有約瑟的全家和他的弟兄們,並他父親的眷屬;只有他們的婦人孩子,和羊群牛群,都留在歌珊地。
9 又有車輛馬兵,和他一同上去;那一幫人甚多。
രഥങ്ങളും കുതിരക്കാരും അദ്ദേഹത്തോടുകൂടെ പോയി. അതൊരു വലിയ സമൂഹമായിരുന്നു.
10 他們到了約旦河外、亞達的禾場,就在那裏大大地號咷痛哭。約瑟為他父親哀哭了七天。
അവർ യോർദാനു സമീപമുള്ള ആതാദ് മെതിക്കളത്തിൽ എത്തിയപ്പോൾ ഉച്ചത്തിൽ വളരെ സങ്കടത്തോടെ വിലപിച്ചു; അവിടെ യോസേഫ് തന്റെ പിതാവിനുവേണ്ടി ഏഴുദിവസത്തെ വിലാപകാലം ആചരിച്ചു.
11 迦南的居民見亞達禾場上的哀哭,就說:「這是埃及人一場極大的哀哭。」因此那地方名叫亞伯‧麥西,是在約旦河東。
അവിടെ താമസിച്ചിരുന്ന കനാന്യർ ആതാദ് മെതിക്കളത്തിലെ വിലാപം കണ്ടിട്ട്, “ഇത് ഈജിപ്റ്റുകാരുടെ മഹാവിലാപം” എന്നു പറഞ്ഞു. അതുകൊണ്ട് യോർദാന്നരികെയുള്ള ആ സ്ഥലത്തിന് ആബേൽ-മിസ്രായിം എന്നു പേരുണ്ടായി.
12 雅各的兒子們就遵着他父親所吩咐的辦了,
യാക്കോബ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അദ്ദേഹത്തിന്റെ പുത്രന്മാർ പ്രവർത്തിച്ചു.
13 把他搬到迦南地,葬在幔利前、麥比拉田間的洞裏;那洞和田是亞伯拉罕向赫人以弗崙買來為業,作墳地的。
അവർ അദ്ദേഹത്തെ കനാൻ ദേശത്തേക്ക് എടുത്തുകൊണ്ടുപോയി, മമ്രേയ്ക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോന്റെ പക്കൽനിന്ന് വയലോടുകൂടെ ശ്മശാനസ്ഥലമായി വാങ്ങിയ മക്പേലാനിലത്തിലെ ഗുഹയിൽ അടക്കംചെയ്തു.
14 約瑟葬了他父親以後,就和眾弟兄,並一切同他上去葬他父親的人,都回埃及去了。
പിതാവിനെ അടക്കിയതിനുശേഷം യോസേഫ് തന്റെ സഹോദരന്മാരോടും പിതാവിന്റെ ശവമടക്കത്തിനു തന്നോടൊപ്പം പോയിരുന്ന മറ്റെല്ലാവരോടുംകൂടെ ഈജിപ്റ്റിലേക്കു മടങ്ങി.
15 約瑟的哥哥們見父親死了,就說:「或者約瑟懷恨我們,照着我們從前待他一切的惡足足地報復我們。」
യോസേഫിന്റെ സഹോദരന്മാർ, തങ്ങളുടെ പിതാവു മരിച്ചുപോയി എന്നു കണ്ടിട്ട്, “യോസേഫ് നമ്മോടു വൈരം വെച്ചുകൊണ്ട്, നാം അദ്ദേഹത്തോടു ചെയ്തിട്ടുള്ള കുറ്റങ്ങൾക്കെല്ലാം പകരംവീട്ടിയാൽ എന്താകും?” എന്നു പറഞ്ഞു.
16 他們就打發人去見約瑟,說:「你父親未死以先吩咐說:
അതുകൊണ്ട് അവർ യോസേഫിന് ഒരു സന്ദേശം അയച്ചു: “‘നിന്റെ സഹോദരന്മാർ നിന്നോടു വളരെ ദോഷമായി പെരുമാറി; അവർ ചെയ്ത പാപങ്ങളും കുറ്റകൃത്യങ്ങളും ക്ഷമിക്കണമെന്നു ഞാൻ നിന്നോട് ആവശ്യപ്പെടുന്നു’ എന്നു നിങ്ങൾ യോസേഫിനോടു പറയണമെന്ന് നിന്റെ പിതാവു മരിക്കുന്നതിനുമുമ്പ് ഞങ്ങളോടു നിർദേശിച്ചിട്ടുണ്ട്. നിന്റെ പിതാവിന്റെ ദൈവത്തിന്റെ ദാസന്മാരുടെ പാപങ്ങൾ ദയവായി ക്ഷമിക്കണം.” അവരുടെ സന്ദേശം ലഭിച്ചപ്പോൾ യോസേഫ് കരഞ്ഞു.
17 『你們要對約瑟這樣說:從前你哥哥們惡待你,求你饒恕他們的過犯和罪惡。』如今求你饒恕你父親上帝之僕人的過犯。」他們對約瑟說這話,約瑟就哭了。
18 他的哥哥們又來俯伏在他面前,說:「我們是你的僕人。」
ഇതിനുശേഷം യോസേഫിന്റെ സഹോദരന്മാർവന്ന് അദ്ദേഹത്തിന്റെ മുമ്പാകെ വീണുകിടന്ന്, “ഞങ്ങൾ അങ്ങയുടെ അടിമകൾ” എന്നു പറഞ്ഞു.
19 約瑟對他們說:「不要害怕,我豈能代替上帝呢?
എന്നാൽ യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടരുത്. ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നോ?
20 從前你們的意思是要害我,但上帝的意思原是好的,要保全許多人的性命,成就今日的光景。
നിങ്ങൾ എനിക്കു ദോഷം ചെയ്യാൻ ശ്രമിച്ചു; ദൈവമോ, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, അതിനെ ബഹുജനത്തിന്റെ ജീവരക്ഷയ്ക്കായി ഗുണകരമാക്കിത്തീർത്തു.
21 現在你們不要害怕,我必養活你們和你們的婦人孩子。」於是約瑟用親愛的話安慰他們。
ആകയാൽ നിങ്ങൾ ഭയപ്പെടേണ്ട; ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും വേണ്ടുന്നതു നൽകും” എന്നു പറഞ്ഞു. അദ്ദേഹം അവർക്ക് ഉറപ്പു നൽകിക്കൊണ്ട് ആർദ്രതയോടെ അവരോടു സംസാരിച്ചു.
22 約瑟和他父親的眷屬都住在埃及。約瑟活了一百一十歲。
യോസേഫ് പിതാവിന്റെ കുടുംബത്തോടുകൂടെ ഈജിപ്റ്റിൽ താമസിച്ചു. അദ്ദേഹം നൂറ്റിപ്പത്തുവർഷം ജീവിച്ചിരുന്നു.
23 約瑟得見以法蓮第三代的子孫。瑪拿西的孫子、瑪吉的兒子也養在約瑟的膝上。
എഫ്രയീമിന്റെ മൂന്നാംതലമുറയിലെ മക്കളെയും അദ്ദേഹം കണ്ടു. മനശ്ശെയുടെ പുത്രനായ മാഖീരിന്റെ കുഞ്ഞുങ്ങളും യോസേഫിന്റെ മടിയിൽ വളർന്നു.
24 約瑟對他弟兄們說:「我要死了,但上帝必定看顧你們,領你們從這地上去,到他起誓所應許給亞伯拉罕、以撒、雅各之地。」
പിന്നെ യോസേഫ് തന്റെ സഹോദരന്മാരോട്, “ഞാൻ മരിക്കാൻ തുടങ്ങുന്നു. എന്നാൽ ദൈവം നിശ്ചയമായും നിങ്ങളെ സന്ദർശിക്കുകയും നിങ്ങളെ ഈ ദേശത്തുനിന്നു പുറപ്പെടുവിച്ച് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥംചെയ്ത ദേശത്തേക്കു കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
25 約瑟叫以色列的子孫起誓說:「上帝必定看顧你們;你們要把我的骸骨從這裏搬上去。」
“ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികൾ ഈ സ്ഥലത്തുനിന്ന് എടുത്തുകൊണ്ടുപോകണം,” എന്നു പറഞ്ഞ് യോസേഫ് ഇസ്രായേലിന്റെ പുത്രന്മാരെക്കൊണ്ട് ശപഥംചെയ്യിച്ചു.
26 約瑟死了,正一百一十歲。人用香料將他薰了,把他收殮在棺材裏,停在埃及。
യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അദ്ദേഹത്തെ സുഗന്ധലേപനംചെയ്ത് ഈജിപ്റ്റിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.

< 創世記 50 >