< 歷代志上 16 >
1 眾人將上帝的約櫃請進去,安放在大衛所搭的帳幕裏,就在上帝面前獻燔祭和平安祭。
ഇങ്ങനെ അവർ ദൈവത്തിന്റെ പേടകം കൊണ്ടുവന്ന്, ദാവീദ് അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന കൂടാരത്തിനകത്ത് പ്രതിഷ്ഠിച്ചു. അതിനുശേഷം അവർ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും ദൈവമുമ്പാകെ അർപ്പിച്ചു.
2 大衛獻完了燔祭和平安祭,就奉耶和華的名給民祝福,
ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചതിനുശേഷം യഹോവയുടെ നാമത്തിൽ ജനത്തെ ആശീർവദിച്ചു.
3 並且分給以色列人,無論男女,每人一個餅,一塊肉,一個葡萄餅。
പിന്നെ അദ്ദേഹം ഇസ്രായേലിലെ ഓരോ പുരുഷനും സ്ത്രീക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയുംവീതം കൊടുത്തു.
4 大衛派幾個利未人在耶和華的約櫃前事奉,頌揚,稱謝,讚美耶和華-以色列的上帝:
യഹോവയുടെ പേടകത്തിനുമുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനും യാചന സമർപ്പിക്കുന്നതിനും ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു നന്ദിയും സ്തോത്രവും അർപ്പിക്കുന്നതിനുമായി ദാവീദ് ചില ലേവ്യരെ നിയോഗിച്ചു.
5 為首的是亞薩,其次是撒迦利雅、雅薛、示米拉末、耶歇、瑪他提雅、以利押、比拿雅、俄別‧以東、耶利,鼓瑟彈琴;惟有亞薩敲鈸,大發響聲;
ആസാഫ് അവരിൽ മുഖ്യനായിരുന്നു; സെഖര്യാവു രണ്ടാമനും പിന്നെ യാസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവരായിരുന്നു. അവർ വീണയും കിന്നരവും വായിച്ചു. ഇലത്താളം കൊട്ടുന്നതിനു നിയോഗിക്കപ്പെട്ടിരുന്നത് ആസാഫ് ആയിരുന്നു.
പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം കാഹളം ഊതുകയും ചെയ്യണമായിരുന്നു.
7 那日,大衛初次藉亞薩和他的弟兄以詩歌稱頌耶和華,說:
അന്ന്, ആദ്യമായി, യഹോവയോടു നന്ദി പ്രകാശിപ്പിക്കുന്ന ഈ സങ്കീർത്തനം ദാവീദ് ആസാഫിനെയും സഹായികളെയും ഏൽപ്പിച്ചു.
8 你們要稱謝耶和華,求告他的名, 在萬民中傳揚他的作為!
യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.
അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക; അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.
10 要以他的聖名誇耀; 尋求耶和華的人,心中應當歡喜。
അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക; എപ്പോഴും അവിടത്തെ മുഖവും.
12 他僕人以色列的後裔, 他所揀選雅各的子孫哪, 你們要記念他奇妙的作為和他的奇事, 並他口中的判語。
യഹോവയുടെ ദാസനായ ഇസ്രായേലിന്റെ സന്തതികളേ, അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ, അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക, അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക.
14 他是耶和華-我們的上帝, 全地都有他的判斷。
അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു; അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്.
15 你們要記念他的約,直到永遠; 他所吩咐的話,直到千代,
അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു, അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും
അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും യിസ്ഹാക്കിനോടു ചെയ്ത ശപഥവുംതന്നെ.
17 他又將這約向雅各定為律例, 向以色列定為永遠的約,
അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചുനൽകി:
“നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി, ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.”
19 當時你們人丁有限,數目稀少, 並且在那地為寄居的;
അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ, ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ,
അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു.
21 耶和華不容甚麼人欺負他們, 為他們的緣故責備君王,
അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല; അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു:
22 說:不可難為我受膏的人, 也不可惡待我的先知!
“എന്റെ അഭിഷിക്തരെ സ്പർശിക്കരുത്; എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.”
സർവഭൂമിയുമേ, യഹോവയ്ക്കു പാടുക! അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക.
24 在列邦中述說他的榮耀, 在萬民中述說他的奇事。
രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക, സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും.
25 因耶和華為大,當受極大的讚美; 他在萬神之上,當受敬畏。
കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.
ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ, എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു!
27 有尊榮和威嚴在他面前, 有能力和喜樂在他聖所。
പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്; ബലവും ആനന്ദവും അവിടത്തെ വാസസ്ഥലത്തുണ്ട്.
28 民中的萬族啊, 你們要將榮耀能力歸給耶和華,都歸給耶和華!
രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക, മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുക.
29 要將耶和華的名所當得的榮耀歸給他, 拿供物來奉到他面前; 當以聖潔的妝飾敬拜耶和華。
യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; തിരുമുൽക്കാഴ്ചയുമായി അവിടത്തെ സന്നിധിയിലേക്കു വരിക. യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.
സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക. ഇളക്കംതട്ടാത്തവിധം ഭൂലോകം ഉറച്ചുനിൽക്കുന്നു.
31 願天歡喜,願地快樂; 願人在列邦中說: 耶和華作王了!
ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ; “യഹോവ വാഴുന്നു,” എന്ന് അവ രാഷ്ട്രങ്ങളുടെ മധ്യേ ഉദ്ഘോഷിക്കട്ടെ.
32 願海和其中所充滿的澎湃; 願田和其中所有的都歡樂。
സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ. വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ;
33 那時,林中的樹木都要在耶和華面前歡呼, 因為他來要審判全地。
വനവൃക്ഷങ്ങളും ഗാനം ആലപിക്കട്ടെ. അവ യഹോവയുടെമുമ്പാകെ ആനന്ദഗീതങ്ങൾ ആലപിക്കട്ടെ; അവിടന്ന് ഭൂമിയെ വിധിക്കുന്നതിനായി വരുന്നു.
34 應當稱謝耶和華; 因他本為善,他的慈愛永遠長存!
യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
35 要說:拯救我們的上帝啊,求你救我們, 聚集我們,使我們脫離外邦, 我們好稱讚你的聖名,以讚美你為誇勝。
അവിടത്തെ സന്നിധിയിൽ കരയുക: “ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്, ഇതര രാഷ്ട്രങ്ങളിൽനിന്നു വിളിച്ചുകൂട്ടി ഞങ്ങളെ വിടുവിക്കണമേ.”
36 耶和華-以色列的上帝, 從亙古直到永遠,是應當稱頌的! 眾民都說:「阿們!」並且讚美耶和華。
ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ; എന്നും എന്നെന്നേക്കും. അപ്പോൾ ജനമെല്ലാം, “ആമേൻ, യഹോവയെ വാഴ്ത്തുക” എന്നു പറഞ്ഞു.
37 大衛派亞薩和他的弟兄在約櫃前常常事奉耶和華,一日盡一日的職分;
ഓരോ ദിവസത്തെയും ആവശ്യമനുസരിച്ച് യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം ശുശ്രൂഷചെയ്യുന്നതിനായി ദാവീദ് ആസാഫിനെയും അദ്ദേഹത്തിന്റെ സഹായികളെയും നിയോഗിച്ചു.
38 又派俄別‧以東和他的弟兄六十八人,與耶杜頓的兒子俄別‧以東,並何薩作守門的;
അവരോടുകൂടി ശുശ്രൂഷ ചെയ്യുന്നതിന് ഓബേദ്-ഏദോമിനെയും അദ്ദേഹത്തോടുകൂടെയുള്ള അറുപത്തിയെട്ടു സഹായികളെയുംകൂടി ദാവീദ് വിട്ടുകൊടുത്തു. യെദൂഥൂന്റെ മകനായ ഓബേദ്-ഏദോമും ഹോസയും ദ്വാരപാലകരായി സേവനം ചെയ്തു.
39 且派祭司撒督和他弟兄眾祭司在基遍的邱壇、耶和華的帳幕前燔祭壇上,每日早晚,照着耶和華律法書上所吩咐以色列人的,常給耶和華獻燔祭。
പുരോഹിതനായ സാദോക്കിനെയും അദ്ദേഹത്തിന്റെ കൂടെയുള്ള പുരോഹിതന്മാരെയും ദാവീദ് ഗിബെയോനിലെ ആരാധനാസ്ഥലത്തുള്ള യഹോവയുടെ കൂടാരത്തിനുമുമ്പിൽ നിയോഗിച്ചു.
യഹോവ ഇസ്രായേലിനു നൽകിയിരുന്ന ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ച് ദിവസവും രാവിലെയും വൈകിട്ടും ക്രമമായി യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിക്കാൻ അവർ നിയോഗിക്കപ്പെട്ടിരുന്നു.
41 與他們一同被派的有希幔、耶杜頓,和其餘被選名字錄在冊上的,稱謝耶和華,因他的慈愛永遠長存。
അവരോടുകൂടെ ഹേമാനും യെദൂഥൂനും തെരഞ്ഞെടുക്കപ്പെട്ടു, നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവരും ഉണ്ടായിരുന്നു. “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്ന് ഉരുവിട്ടുകൊണ്ട് യഹോവയ്ക്കു നന്ദി കരേറ്റുന്നതിന് അവർ നിയുക്തരായി.
42 希幔、耶杜頓同着他們吹號、敲鈸,大發響聲,並用別的樂器隨着歌頌上帝。耶杜頓的子孫作守門的。
ഹേമാൻ, യെദൂഥൂൻ എന്നിവർ കാഹളങ്ങളും ഇലത്താളങ്ങളും മുഴക്കുന്നതിനും ദിവ്യസംഗീതത്തിനുള്ള മറ്റു വാദ്യോപകരണങ്ങൾ വായിക്കുന്നതിനും ചുമതലപ്പെട്ടിരുന്നു. യെദൂഥൂന്റെ പുത്രന്മാർ വാതിൽക്കൽ നിയോഗിക്കപ്പെട്ടിരുന്നു.
പിന്നീട് ജനങ്ങളെല്ലാം അവരവരുടെ ഭവനങ്ങളിലേക്കു മടങ്ങി. ദാവീദും തന്റെ കുടുംബത്തെ ആശീർവദിക്കാനായി മടങ്ങിപ്പോയി.