< 诗篇 76 >

1 亚萨的诗歌,交与伶长。用丝弦的乐器。 在犹大, 神为人所认识; 在以色列,他的名为大。
ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.
2 在撒冷有他的帐幕; 在锡安有他的居所。
അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
3 他在那里折断弓上的火箭, 并盾牌、刀剑,和争战的兵器。 (细拉)
അവിടെവെച്ചു അവൻ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകൎത്തുകളഞ്ഞു. (സേലാ)
4 你从有野食之山而来, 有光华和荣美。
ശാശ്വതപൎവ്വതങ്ങളെക്കാൾ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.
5 心中勇敢的人都被抢夺; 他们睡了长觉,没有一个英雄能措手。
ധൈൎയ്യശാലികളെ കൊള്ളയിട്ടു അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികൾക്കു ആൎക്കും കൈക്കരുത്തില്ലാതെ പോയി.
6 雅各的 神啊,你的斥责一发, 坐车的、骑马的都沉睡了。
യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.
7 惟独你是可畏的! 你怒气一发,谁能在你面前站得住呢?
നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാകുന്നവൻ ആർ?
8 你从天上使人听判断。 神起来施行审判, 要救地上一切谦卑的人; 那时地就惧怕而静默。 (细拉)
സ്വൎഗ്ഗത്തിൽനിന്നു നീ വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാൻ
9
ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ടു അമൎന്നിരുന്നു. (സേലാ)
10 人的忿怒要成全你的荣美; 人的余怒,你要禁止。
മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും.
11 你们许愿,当向耶和华—你们的 神还愿; 在他四面的人都当拿贡物献给那可畏的主。
നിങ്ങളുടെ ദൈവമായ യഹോവെക്കു നേരുകയും നിവൎത്തിക്കയും ചെയ്‌വിൻ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.
12 他要挫折王子的骄气; 他向地上的君王显威可畏。
അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാൎക്കു അവൻ ഭയങ്കരനാകുന്നു.

< 诗篇 76 >