< 约伯记 17 >
1 我的心灵消耗,我的日子灭尽; 坟墓为我预备好了。
എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ നാളുകൾ തീർന്നുപോയി, ശവക്കുഴി എനിക്കായി കാത്തിരിക്കുന്നു.
തീർച്ചയായും പരിഹാസികൾ എന്നെ വലയംചെയ്തിരിക്കുന്നു; എന്റെ കണ്ണ് അവരുടെ പ്രകോപനം വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
3 愿主拿凭据给我,自己为我作保。 在你以外谁肯与我击掌呢?
“ദൈവമേ, അങ്ങുതന്നെ എനിക്കുവേണ്ടി ജാമ്യം നിൽക്കണമേ. എനിക്കു സുരക്ഷിതത്വം നൽകാൻ മറ്റാരാണുള്ളത്?
അങ്ങ് അവരുടെ ഹൃദയം വിവേകത്തിൽനിന്ന് അടച്ചിരിക്കുന്നു; അതിനാൽ ജയഭേരിമുഴക്കാൻ അങ്ങ് അവരെ ഉയർത്തുകയുമില്ല.
5 控告他的朋友、以朋友为可抢夺的, 连他儿女的眼睛也要失明。
സ്വന്തം ലാഭത്തിനായി തങ്ങളുടെ സ്നേഹിതരെ ഒറ്റിക്കൊടുക്കുന്നവരുടെ സന്തതികളുടെ കണ്ണു മങ്ങിപ്പോകും.
6 神使我作了民中的笑谈; 他们也吐唾沫在我脸上。
“ദൈവം എന്നെ ആളുകൾക്ക് ഒരു പഴമൊഴിയാക്കി മാറ്റിയിരിക്കുന്നു, മുഖത്തു തുപ്പേൽക്കുന്ന ഒരുവനായി ഞാൻ തീർന്നിരിക്കുന്നു.
വ്യസനം നിമിത്തം എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു; എന്റെ അവയവങ്ങളെല്ലാം വെറുമൊരു നിഴൽപോലെയായി.
8 正直人因此必惊奇; 无辜的人要兴起攻击不敬虔之辈。
നീതിനിഷ്ഠർ ഇതുകണ്ട് സംഭ്രമിക്കും; നിഷ്കളങ്കർ അഭക്തരുടെനേരേ രോഷംകൊള്ളും.
9 然而,义人要持守所行的道; 手洁的人要力上加力。
എങ്കിലും നീതിനിഷ്ഠർ തങ്ങളുടെ വഴികളിൽത്തന്നെ ഉറച്ചുനിൽക്കും; നിർമലമായ കൈകളുള്ളവർ അധികം ശക്തിയാർജിക്കും.
10 至于你们众人,可以再来辩论吧! 你们中间,我找不着一个智慧人。
“നിങ്ങൾ എല്ലാവരും വരിക, ഒന്നുകൂടെ ശ്രമിക്കുക! നിങ്ങളുടെ ഇടയിൽ ഒരു ജ്ഞാനിയെ ഞാൻ കണ്ടെത്തുകയില്ല.
11 我的日子已经过了; 我的谋算、我心所想望的已经断绝。
എന്റെ ആയുസ്സു കഴിഞ്ഞുപോയി, എന്റെ പദ്ധതികൾ താറുമാറായി. എന്നിട്ടും എന്റെ ഹൃദയാഭിലാഷങ്ങൾ,
പ്രകാശം ഇതാ അടുത്തിരിക്കുന്നു എന്ന് ഇരുട്ടിൽ പറഞ്ഞുകൊണ്ട് അവർ രാത്രിയെ പകലാക്കിത്തീർക്കുന്നു.
13 我若盼望阴间为我的房屋, 若下榻在黑暗中, (Sheol )
ഞാൻ കാത്തിരിക്കുന്ന ഭവനം ശ്മശാനംമാത്രമാണെങ്കിൽ, അന്ധകാരത്തിലാണ് ഞാൻ എന്റെ കിടക്ക വിരിക്കുന്നതെങ്കിൽ, (Sheol )
14 若对朽坏说:你是我的父; 对虫说:你是我的母亲姊妹;
ശവക്കുഴിയോട്, ‘നീ എന്റെ പിതാവ്’ എന്നും പുഴുവിനോട്, ‘നീ എന്റെ മാതാവോ സഹോദരിയോ’ എന്നും ഞാൻ പറയുന്നെങ്കിൽ,
15 这样,我的指望在哪里呢? 我所指望的谁能看见呢?
എന്റെ പ്രത്യാശ എവിടെ? എന്നിൽ ആശിക്കാൻ എന്തെങ്കിലും അവശേഷിക്കുന്നു എന്ന് ആർക്കു കാണാൻ കഴിയും?
16 等到安息在尘土中, 这指望必下到阴间的门闩那里了。 (Sheol )
എന്റെ പ്രത്യാശ മരണകവാടംവരെ ചെന്നെത്തുമോ? ഞങ്ങൾ ഒരുമിച്ച് പൂഴിയിൽ അമരുകയില്ലേ?” (Sheol )