< 列王纪上 9 >
1 所罗门建造耶和华殿和王宫,并一切所愿意建造的都完毕了,
൧ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും, താൻ നിർമ്മിക്കുവാൻ ആഗ്രഹിച്ചിരുന്നതൊക്കെയും പണിതുതീർന്നശേഷം
2 耶和华就二次向所罗门显现,如先前在基遍向他显现一样,
൨യഹോവ ഗിബെയോനിൽവെച്ച് ശലോമോന് പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന് പ്രത്യക്ഷനായി.
3 对他说:“你向我所祷告祈求的,我都应允了。我已将你所建的这殿分别为圣,使我的名永远在其中;我的眼、我的心也必常在那里。
൩യഹോവ അവനോട് അരുളിച്ചെയ്തത്: “നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തിൽ എന്റെ നാമം എന്നേക്കും സ്ഥാപിച്ച് അതിനെ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണുകളും ഹൃദയവും എല്ലായ്പോഴും അവിടെ ഉണ്ടായിരിക്കും.
4 你若效法你父大卫,存诚实正直的心行在我面前,遵行我一切所吩咐你的,谨守我的律例典章,
൪നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടുംകൂടെ എന്റെ മുമ്പാകെ നടന്ന്, എന്റെ കൽപ്പനകൾ അനുസരിച്ച് എന്റെ ചട്ടങ്ങളും
5 我就必坚固你的国位在以色列中,直到永远,正如我应许你父大卫说:‘你的子孙必不断人坐以色列的国位。’
൫വിധികളും പ്രമാണിച്ചാൽ ‘യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെപോകയില്ല’ എന്ന് ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ യിസ്രായേലിന്മേൽ നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും.
6 倘若你们和你们的子孙转去不跟从我,不守我指示你们的诫命律例,去事奉敬拜别神,
൬നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ, അന്യദൈവങ്ങളെ സേവിച്ച് നമസ്കരിച്ചാൽ,
7 我就必将以色列人从我赐给他们的地上剪除,并且我为己名所分别为圣的殿也必舍弃不顾,使以色列人在万民中作笑谈,被讥诮。
൭ഞാൻ യിസ്രായേലിന് കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഛേദിച്ചുകളയും; എന്റെ നാമത്തിന് വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്ന് നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിരിക്കും.
8 这殿虽然甚高,将来经过的人必惊讶、嗤笑,说:‘耶和华为何向这地和这殿如此行呢?’
൮ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ട് അത്ഭുതത്തോടും പരിഹാസത്തോടും കൂടി ചീറ്റുകയും ചെയ്തു, ‘യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത്’ എന്ന് ചോദിക്കും.
9 人必回答说:‘是因此地的人离弃领他们列祖出埃及地之耶和华—他们的 神,去亲近别神,事奉敬拜他,所以耶和华使这一切灾祸临到他们。’”
൯‘അവർ തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോട് ചേർന്ന് അവയെ നമസ്കരിച്ച് സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനർത്ഥം ഒക്കെയും അവർക്ക് വരുത്തിയിരിക്കുന്നു’ എന്ന് അതിന് ഉത്തരം പറയും.
10 所罗门建造耶和华殿和王宫,这两所二十年才完毕了。
൧൦യഹോവയുടെ ആലയവും രാജധാനിയും ഇരുപത് സംവത്സരംകൊണ്ട് പണിതശേഷം
11 泰尔王希兰曾照所罗门所要的,资助他香柏木、松木,和金子;所罗门王就把加利利地的二十座城给了希兰。
൧൧ശലോമോൻ രാജാവ് സോർരാജാവായ ഹൂരാമിന് ഗലീലദേശത്ത് ഇരുപത് പട്ടണങ്ങൾ നൽകി; ശലോമോന് ആവശ്യാനുസരണം ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നത് ഹീരാമായിരുന്നു.
12 希兰从泰尔出来,察看所罗门给他的城邑,就不喜悦,
൧൨ശലോമോൻ ഹൂരാമിന് കൊടുത്ത പട്ടണങ്ങൾ കാണേണ്ടതിന് അവൻ സോരിൽനിന്ന് വന്നു; എന്നാൽ അവ അവന് ഇഷ്ടപ്പെട്ടില്ല; “സഹോദരാ,
13 说:“我兄啊,你给我的是什么城邑呢?”他就给这城邑之地起名叫迦步勒,直到今日。
൧൩എങ്ങനെയുള്ള പട്ടണങ്ങളാണ് നീ എനിക്ക് തന്നിരിക്കുന്നത്?” എന്ന് അവൻ ചോദിച്ചു. അവക്ക് അവൻ കാബൂൽദേശം എന്ന് പേരിട്ടു; ആ പേര് ഇന്നുവരെയും അങ്ങനെ തന്നെ നിലനിൽക്കുന്നു.
൧൪ഹൂരാം ശലോമോന് ഏകദേശം 4,000 കിലോഗ്രാം പൊന്ന് കൊടുത്തയച്ചു.
15 所罗门王挑取服苦的人,是为建造耶和华的殿、自己的宫、米罗、耶路撒冷的城墙、夏琐、米吉多,并基 色。
൧൫യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിനായിരുന്നു ശലോമോൻ കഠിനവേലക്ക് ആളുകളെ നിയോഗിച്ചത്
16 先前埃及王法老上来攻取基色,用火焚烧,杀了城内居住的迦南人,将城赐给他女儿所罗门的妻作妆奁。
൧൬ഈജിപ്റ്റ് രാജാവായ ഫറവോൻ, ഗേസെർ കീഴടക്കി, അത് തീവെച്ച് നശിപ്പിച്ച് നിവാസികളായ കനാന്യരെ കൊന്നു; ശലോമോന്റെ ഭാര്യയായ തന്റെ മകൾക്ക് അത് അവൻ സ്ത്രീധനമായി കൊടുത്തിരുന്നു.
൧൮താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും യെഹൂദാമരുഭൂമിയിലുള്ള
19 又建造所有的积货城,并屯车和马兵的城,与耶路撒冷、黎巴嫩,以及自己治理的全国中所愿建造的。
൧൯തദ്മോരും തനിക്ക് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥങ്ങൾ, കുതിരപ്പടയാളികൾ എന്നിവക്കുള്ള പട്ടണങ്ങളും, യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലായിടവും താൻ പണിയുവാൻ ആഗ്രഹിച്ചതൊക്കെയും പണിതു
20 至于国中所剩下不属以色列人的亚摩利人、赫人、比利洗人、希未人、耶布斯人,
൨൦അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽ മക്കളിൽ ഉൾപ്പെടാത്ത സകലജാതിയെയും
21 就是以色列人不能灭尽的,所罗门挑取他们的后裔作服苦的奴仆,直到今日。
൨൧യിസ്രായേൽ മക്കൾക്ക് നിർമ്മൂലമാക്കുവാൻ കഴിയാതെ ദേശത്ത് ശേഷിച്ചിരുന്ന അവരുടെ പിൻതലമുറക്കാരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കി; അവർ ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നു.
22 惟有以色列人,所罗门不使他们作奴仆,乃是作他的战士、臣仆、统领、军长、车兵长、马兵长。
൨൨യിസ്രായേൽ മക്കളിൽ ആരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കും അധിപതിമാരും ആയിരുന്നു.
൨൩ബാക്കിയുള്ള അഞ്ഞൂറ്റമ്പതുപേർ ശലോമോനുവേണ്ടി വേലയെടുത്ത ജനത്തിന്റെ മേലുദ്യോഗസ്ഥന്മാരായിരുന്നു.
24 法老的女儿从大卫城搬到所罗门为她建造的宫里。那时,所罗门才建造米罗。
൨൪ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്ന്, ശലോമോൻ അവൾക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ പട്ടണം പണിതു.
25 所罗门每年三次在他为耶和华所筑的坛上献燔祭和平安祭,又在耶和华面前的坛上烧香。这样,他建造殿的工程完毕了。
൨൫ശലോമോൻ യഹോവയ്ക്ക് പണിതിരുന്ന യാഗപീഠത്തിന്മേൽ അവൻ ആണ്ടിൽ മൂന്നുപ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടിയിരുന്നു. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു.
26 所罗门王在以东地红海边,靠近以禄的以旬·迦别制造船只。
൨൬ശലോമോൻ രാജാവ് ഏദോംദേശത്ത് ചെങ്കടല്‍കരയിൽ ഏലോത്തിന് സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ച് കപ്പലുകൾ പണിയിച്ചു.
27 希兰差遣他的仆人,就是熟悉泛海的船家,与所罗门的仆人一同坐船航海。
൨൭ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ വേലചെയ്യുവാൻ ഹൂരാം സമുദ്രപരിചയമുള്ള കപ്പല്ക്കാരായ തന്റെ ദാസന്മാരെ അയച്ചു.
28 他们到了俄斐,从那里得了四百二十他连得金子,运到所罗门王那里。
൨൮അവർ ഓഫീരിലേക്ക് ചെന്ന് അവിടെനിന്ന് ഏകദേശം 14,000 കിലോഗ്രാം പൊന്ന് ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.