< 詩篇 99 >
1 上主為王,萬民戰慄驚恐,祂坐於革魯賓之上,大地震動;
൧യഹോവ വാഴുന്നു; ജനതതികൾ വിറയ്ക്കട്ടെ; അവിടുന്ന് കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
൨യഹോവ സീയോനിൽ വലിയവനും സകലജനതകൾക്കും മീതെ ഉന്നതനും ആകുന്നു.
൩“ദൈവം പരിശുദ്ധൻ” എന്നിങ്ങനെ അവർ അങ്ങയുടെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
4 您是愛正義的大能君王,是您制定了法律的正綱,對雅各伯彿的合理合章。
൪ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു അങ്ങ് നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു; അങ്ങ് യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
5 請您們尊崇上主,我們的天主,還要向著祂的腳凳伏地叩首。因為祂的腳凳也是神聖無偶。
൫നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവിടുത്തെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ; അവിടുന്ന് പരിശുദ്ധൻ ആകുന്നു.
6 梅瑟和亞郎列於上主的司祭中,撒慕爾屬於呼號上主聖名的人中,他們呼號上主,上主即俯聽他們。
൬മോശെയും അഹരോനും കർത്താവിന്റെ പുരോഹിതന്മാരായിരുന്നു, കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു. ഇവർ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് അവർക്ക് ഉത്തരമരുളി.
7 祂從前曾在雲柱中訓示了他們,他們就守了祂吩咐的誡命章程。
൭മേഘസ്തംഭത്തിൽ നിന്ന് അവിടുന്ന് അവരോട് സംസാരിച്ചു; അവർ ദൈവത്തിന്റെ സാക്ഷ്യങ്ങളും അവിടുന്ന് കൊടുത്ത ചട്ടവും പ്രമാണിച്ചു.
8 上主,您原是我們的天主,您曾俯聽他們;天主,您寬赦宥他們,但也報復他們的惡行。
൮ഞങ്ങളുടെ ദൈവമായ യഹോവേ, അവിടുന്ന് അവർക്കുത്തരമരുളി; അങ്ങ് അവരോട് ക്ഷമ കാണിക്കുന്ന ദൈവം എങ്കിലും അവരുടെ പ്രവൃത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനും ആയിരുന്നു.
9 請您們尊崇上主,我們的天主,還要向著祂的聖山伏地叩首,因我們的天主,上主神聖無偶。
൯നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവിടുത്തെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?