< 詩篇 97 >
൧യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ദ്വീപസമൂഹവും സന്തോഷിക്കട്ടെ.
2 雲彩和黑暗包圍在祂的四週,正義與公道支持祂的座位。
൨മേഘവും അന്ധകാരവും ദൈവത്തിന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും കൊണ്ട് ദൈവം ഭരിക്കുന്നു.
൩തീ അവിടുത്തെ മുമ്പായി പോകുന്നു; ചുറ്റുമുള്ള അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു.
൪ദൈവത്തിന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അത് കണ്ട് വിറയ്ക്കുന്നു.
൫യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
൬ആകാശം ദൈവത്തിന്റെ നീതി പ്രസിദ്ധമാക്കുന്നു; സകലജനതകളും അവിടുത്തെ മഹത്വം കാണുന്നു.
7 願所有拜偶像,以邪神自誇人受辱,願所有的神祗,都俯伏在祂面前叩首。
൭വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും; ദൈവങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരേ, ദൈവത്തെ നമസ്കരിക്കുവിൻ.
8 上主,因您的宣判,熙雍聽見了便笑,猶大各城高興歡躍。
൮സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, അങ്ങയുടെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
9 上主,您在普天下是最尊貴的,您在眾神中是最崇高的。
൯യഹോവേ, അവിടുന്ന് സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.
10 上主喜愛那惱恨罪惡的人,保護虔誠人們的生命,從惡人手中拯救他們。
൧൦യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു; കർത്താവ് തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു.
൧൧നീതിമാന് വെളിച്ചം പ്രകാശിക്കുന്നു പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും.
൧൨നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ; കർത്താവിന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവിൻ.