< 詩篇 83 >

1 詠【求消滅聯盟的異民】阿撒夫的詩歌。 上主,求您不要一言不發,天主,您們不要靜默無話!
ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.
2 因為您的仇敵騷擾狂吼,惱恨您的人都搖頭昂首;
ഇതാ, അങ്ങയുടെ ശത്രുക്കൾ കലഹിക്കുന്നു; അങ്ങയെ വെറുക്കുന്നവർ തല ഉയർത്തുന്നു.
3 相聚密謀,陷害您的百姓,商議攻擊您保護的人民,
അവർ അങ്ങയുടെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കുകയും അങ്ങേക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു.
4 說:大家來,由萬民將要他們驅散,使以色列的名不再被記念。
“വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക. അവരുടെ പേര് ഇനി ആരും ഓർക്കരുത്” എന്ന് അവർ പറഞ്ഞു.
5 於是,他們心齊謀同,締結盟約,向您進攻,
അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു, അങ്ങേക്കു വിരോധമായി സഖ്യം ചെയ്യുന്നു.
6 即厄東部落及依市瑪耳,又有摩阿布以及哈革爾。
ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും,
7 還有革巴耳、阿孟和阿瑪肋克人,且有培肋舍特人和提洛的居民,
ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും;
8 亞述人也與他們串通,作了羅特子民的幫兇。
അശ്ശൂരും അവരോട് യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്ക് സഹായമായിരുന്നു. (സേലാ)
9 求你對待他們像對待米德楊人,像在克雄河對待息色辣和雅賓,
മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യണമേ; കീശോൻതോട്ടിനരികിൽ വച്ച് സീസെരയോടും യാബീനോടും ചെയ്തതുപോലെ തന്നെ.
10 他們都喪亡於恩多爾,全變成了田裏的糞泥,
൧൦അവർ ഏൻ-ദോരിൽവച്ച് നശിച്ചുപോയി; അവർ നിലത്തിന് വളമായിത്തീർന്നു.
11 使他們的王侯要與敖勒布和東一樣,使他們的將領與巴黑和匝耳慕一樣,
൧൧അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സൽമുന്ന എന്നിവരെപ്പോലെയും ആക്കണമേ.
12 因為他們都曾如此說過:我們去佔領天主的住所。
൧൨“നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്ക് അവകാശമാക്കിക്കൊള്ളുക” എന്ന് അവർ പറഞ്ഞുവല്ലോ.
13 我的天主,求您使他們像旋風捲起的落葉,求您使他們像狂風吹起的碎楷,
൧൩എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കണമേ.
14 好像被火燐焚燒的樹林,又似被火燄燃燒的山陵;
൧൪വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
15 求您也這樣以您的颶風驅散他們,以您的暴雨驚嚇他們。
൧൫അങ്ങയുടെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരണമേ; അങ്ങയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കണമേ.
16 上主,求您羞辱他們的面容,是為叫他們尋求您的聖名;
൧൬യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന് അങ്ങ് അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കണമേ.
17 使他們永遠受辱恐慌,叫他們個個蒙羞喪亡。
൧൭അവർ എന്നേക്കും ലജ്ജിച്ച് ഭ്രമിക്കുകയും നാണിച്ച് നശിച്ചുപോകുകയും ചെയ്യട്ടെ.
18 從此,認識您的名號是雅威,惟有您在普天下至尊無對。
൧൮അങ്ങനെ അവർ യഹോവ എന്ന് നാമമുള്ള അങ്ങ് മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്ന് അറിയും.

< 詩篇 83 >