< 詩篇 45 >

1 科辣黑後裔的訓誨歌,交與樂官。 我的心靈湧溢優雅的言辭,向我君王傾吐我的讚美詩;我舌好像書寫流利的妙筆。
എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമൎത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
2 你在世人中最為美麗,你口中流著慈惠,因此天主永遠祝福你。
നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകൎന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
3 英雄!請在腰間佩帶你的刀劍,就是佩帶上你的榮耀和威嚴。
വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.
4 願你為了信實和正義驅駕順利,願你的右手指導你驚人的奇事!
സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാൎത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാൎയ്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
5 萬民必因你的銳箭屈服於你,君王的眾仇敵必要膽破心悸。
നിന്റെ അസ്ത്രങ്ങൾ മൂൎച്ചയുള്ളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.
6 上主! 你的御座永遠常存,你治國的權杖無比公允。
ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
7 你愛護正義,你又憎恨罪辜:為這個緣故,你的天主,以喜油傅你,勝過你的伴侶。
നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നേ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
8 你的衣冠散布沒藥、沉香、與肉桂的芬芳。由象牙宮中奏出絃樂的聲音,使你歡暢;
നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
9 列王的公主都成群結隊前來歡迎你,王后佩帶敖非爾金飾,在你右邊侍立。
നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞുനില്ക്കുന്നു.
10 女兒!請聽,請看,也請側耳細聽:忘卻你的民族和你的家庭!
അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവിചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
11 因為君王戀慕你的美艷雅麗,祂是你主,你應向祂俯道至地!
അപ്പോൾ രാജാവു നിന്റെ സൌന്ദൎയ്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക.
12 提洛的女兒都前來奉獻禮品,民間的顯要都想得你的歡心。
സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.
13 公主穿戴齊備,姍姍來迎,她的衣服全是金絲繡成。
അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂൎണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളതു.
14 她身穿繡衣華服,被弔到君王面前,成群的童女陪伴著她,也到你身邊:
അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെനടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.
15 在歡樂歌舞聲中,一齊進入了王宮。
സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.
16 你的子孫要承嗣你的先祖;立他們為王,統治普天率土。
നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാൎക്കു പകരം ഇരിക്കും; സൎവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
17 我要使你的名永垂不朽;萬民將歌頌你至永久。
ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓൎക്കുമാറാക്കും. അതുകൊണ്ടു ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

< 詩篇 45 >