< 詩篇 37 >

1 不要因作惡的人而忿怒,也不要對歹徒心生嫉妒;
ദാവീദിന്റെ ഒരു സങ്കീർത്തനം. ദുഷ്പ്രവൃത്തിക്കാർനിമിത്തം നീ ദുഃഖിക്കരുത്; നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്.
2 因為他們有如青草,快要枯槁,他們有如綠葉,行將零凋。
അവർ പുല്ല് പോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
3 你該信賴上主,致力善行,你必安居樂土,享受康寧。
യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; ദേശത്ത് വസിച്ച് ദൈവത്തോട് വിശ്വസ്തത പാലിക്കുക. യഹോവയിൽ തന്നെ രസിച്ചുകൊള്ളുക;
4 你只管在上主內喜歡,祂必滿全你心的意願。
കർത്താവ് നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്ക് തരും.
5 將你的行徑託付上主,寄望於祂,祂必使之成就。
നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക; കർത്താവിൽ തന്നെ ആശ്രയിക്കുക; അവിടുന്ന് അത് നിവർത്തിക്കും.
6 祂必使你的義德如光出現,祂必使你的仁義如日中天。
കർത്താവ് നിന്റെ നീതിയെ പ്രഭാതം പോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
7 你該在上主面前安心依靠,不要為萬事順心的人煩惱,不要因圖謀不軌的人暴燥;
യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് കർത്താവിനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്.
8 你應控制憤恨,消除怒火,不要動怒,免得再犯罪過。
കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക; മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും.
9 因為作惡犯罪的人必被剷除;唯有仰望上主的人繼承樂土。
ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
10 惡人再過片刻,就不知所在,詳察他的住所,也不復存在。
൧൦അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
11 但善人要繼承樂土,必要樂享平安幸福。
൧൧എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
12 惡徒設計謀害忠義,常朝著他咬牙切齒。
൧൨ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു; അവന്റെനേരെ അവൻ പല്ല് കടിക്കുന്നു.
13 上主朝著惡人發笑,因見他的日已來到。
൧൩കർത്താവ് അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.
14 惡人拔劍張弓,想毀滅貧困微弱的人,想屠殺操行正直的人;
൧൪എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു.
15 他們的劍反刺穿他們的心肝,他們的弓將被折得破爛不堪。
൧൫അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.
16 義人佔有的幸福雖少,但卻勝於惡人的富饒。
൧൬അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്.
17 因為惡人的手臂將被折斷,義人卻有上主作支援。
൧൭ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.
18 上主眷顧善人的歲月,他們的產業永遠常在。
൧൮യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.
19 在患難之時,他們必不蒙羞,在饑饉之日,他們必得飽飫。
൧൯ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല; ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും.
20 惡人和上主的仇人必要沉淪,像沃野的鮮花一樣凋零,必要像煙霧一般消散無影。
൨൦എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലെയത്രെ; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
21 惡人借貸總不償還,義人卻常好施樂善。
൨൧ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല; നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു.
22 上主祝福的人將繼承福地,上主咒罵的人將被除滅跡。
൨൨യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. ദൈവത്താൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
23 上主穩定善人的腳步,上主欣賞義人的道路;
൨൩ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
24 他縱或失足,也不致顛仆,因為上主扶持著他的手。
൨൪അവൻ വീണാലും നിലംപരിചാകുകയില്ല; യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു.
25 我作過幼童,現今已年老,從未見過正義的人被棄掉。也未見過他的後裔行乞討。
൨൫ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
26 他既終生施惠憐恤,他的子必蒙祝福。
൨൬അവൻ നിത്യവും ദയതോന്നി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
27 你若避惡行善,你必存留久遠。
൨൭ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക; എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും.
28 上主愛慕正義,必不拋棄自己的聖徒;乖戾歹徒必被消滅,惡人的子孫必被剷除。
൨൮യഹോവ ന്യായപ്രിയനാകുന്നു; അവിടുത്തെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
29 義人將要承受樂土,必在那裏永遠居住。
൨൯നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;
30 義人的口傾吐智慧,他的舌頭講論公義。
൩൦നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവ് ന്യായം സംസാരിക്കുന്നു.
31 天主的法律在他心田,他的腳步必堅定不偏。
൩൧തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്; അവന്റെ കാലടികൾ വഴുതുകയില്ല.
32 惡者窺伺義者,設法將他殺害;
൩൨ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു,
33 上主絕不將義人棄於惡人手中,上主審判時,也決不判義人受刑。
൩൩യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല.
34 你常仰望上主,遵循祂的道路:祂必要舉揚你,使你承受樂土;當祂剷除惡人時,你將欣然目睹。
൩൪യഹോവയ്ക്കായി പ്രത്യാശിച്ച് അവിടുത്തെ വഴി പ്രമാണിച്ച് നടക്കുക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ കർത്താവ് നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും.
35 我曾見過惡人橫極一時,像茂盛的橡樹滋長不息。
൩൫ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്.
36 當我再經過時,竟已不在眼前,我雖到處尋覓,再也沒有尋見。
൩൬ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
37 求你對正人注視,對君子觀看,愛好和平的人,子嗣必定連綿。
൩൭നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; സമാധാനപുരുഷന് സന്തതി ഉണ്ടാകും.
38 行兇的人必盡數滅亡,惡人的後裔必全淪喪。
൩൮എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും; അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും.
39 義人的救護是來自上主,祂是我們困厄時的護守;
൩൯നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്ന് വരുന്നു; കഷ്ടകാലത്ത് കർത്താവ് അവരുടെ ദുർഗ്ഗം ആകുന്നു.
40 上主必多扶持助佑,解救他們脫離惡人,上主必予拯救,因他們曾向祂投奔
൪൦യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു; അവർ കർത്താവിൽ ആശ്രയിക്കയാൽ അവിടുന്ന് അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു.

< 詩篇 37 >