< 詩篇 123 >
1 登聖殿歌。居住在諸天上的大主,我向你仰起我的眼目。
ആരോഹണഗീതം. സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന അങ്ങയിലേക്ക്, ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.
2 看,僕人的眼目,怎樣仰望主人的手,看,婢女的眼目,怎樣注視主婦的手;我們的眼目也就怎樣注視著上主,我們的天主,直到他憐憫我們才止。
അടിമകളുടെ കണ്ണുകൾ തങ്ങളുടെ യജമാനന്റെ കൈയിലേക്കും ദാസിയുടെ കണ്ണുകൾ അവരുടെ യജമാനത്തിയുടെ കൈയിലേക്കും എന്നതുപോലെ, ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്ക്, കരുണ കാണിക്കുന്നതുവരെ നോക്കിക്കൊണ്ടിരിക്കും.
3 上主,求你矜憐,矜憐我們!因為我們已嘗盡了欺凌;
ഞങ്ങളോടു കരുണതോന്നണമേ, യഹോവേ, ഞങ്ങളോടു കരുണതോന്നണമേ, കാരണം ഇപ്പോൾത്തന്നെ ഞങ്ങൾ നിന്ദകളാൽ മടുത്തിരിക്കുന്നു.
4 我們的心靈已經飽受得太多了:即驕傲人的欺凌,富貴人的恥笑。
അഹന്തനിറഞ്ഞവരുടെ പരിഹാസവും വിമതരുടെ വെറുപ്പും ഞങ്ങൾ ആവോളം സഹിച്ചിരിക്കുന്നു.