< 詩篇 120 >

1 我受難時一呼求上主,祂就俯聽了我的呼求。
ആരോഹണഗീതം. എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
2 上主,求您救我脫離說謊者的口脣,上主,求您救我擺脫詭詐的舌根。
യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ.
3 您這詭詐的口舌,究竟怎樣對待付您?究竟怎樣懲治您?
വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും? നിന്നോട് ഇനി എന്ത് ചെയ്യും?
4 只有勇士的矢箭,還有杜松的火炭!
വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ.
5 我真不幸! 因為要在默舍客居住,要在刻達爾的帳幕寄宿。
ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർ കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
6 因與憎惡和平的人相處,我的靈魂已經感到太久。
സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് എനിക്ക് മതിയായി.
7 我言談無非和平,他們卻鼓勵戰爭。
ഞാൻ സമാധാനപ്രിയനാകുന്നു; എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.

< 詩篇 120 >