< 詩篇 118 >

1 請你們向上主讚頌,因為他是美善寬仁,他的仁慈永遠常存。
യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
2 願以色列家讚美說:他的仁慈永遠常存。
ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് യിസ്രായേൽ പറയട്ടെ.
3 願亞郎的家讚美說:他的仁慈永遠常存。
ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോൻഗൃഹം പറയട്ടെ.
4 願敬畏主者讚美說:他的仁慈永遠常存。
ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് എന്ന് യഹോവാഭക്തർ പറയട്ടെ.
5 我在急難中呼求上主,他即垂允我,將我救出。
ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
6 上主偕同我,我不怕什麼,世人對待我,究竟能如何?
യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും?
7 上主偕同我,祂作我的助佑,我必看見我的仇人受辱。
എന്നെ സഹായിക്കുവാനായി യഹോവ എന്റെ പക്ഷത്തുണ്ട്; എന്റെ ശത്രുക്കൾ പരാജയപ്പെടുന്നതു ഞാൻ കാണും.
8 投奔上主的懷抱,遠勝過信賴同夥。
മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
9 投奔上主的懷抱,遠勝過信賴官僚。
പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.
10 萬民雖然齊來將我圍因,奉上主名我將他們滅盡
൧൦സകലജനതകളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ നശിപ്പിച്ചുകളയും.
11 他們從各處來將我圍因,奉上主名我將他們滅盡。
൧൧അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
12 雖然如同黃蜂將我圍因,又好像烈火把荊棘燒焚,奉上主名我將他們滅盡。
൧൨അവർ തേനീച്ചപോലെ എന്നെ പൊതിഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
13 人雖然推撞我,叫我跌倒,然而上主卻扶時了我。
൧൩ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
14 上主是我的力量與勇敢,祂也始終作了我的救援。
൧൪യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവിടുന്ന് എനിക്ക് രക്ഷയായും തീർന്നു.
15 在義人居住的帳幕中,響起了勝利的歡呼聲:上主的右手大顯威能,
൧൫ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
16 上主的右手將我舉擎,上主的右手大顯威能。
൧൬യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
17 我不至於死,必要生存,我要宣揚上主的工程。
൧൭ഞാൻ മരിക്കുകയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ പ്രവൃത്തികൾ വർണ്ണിക്കും.
18 上主懲罰我雖然嚴厲非常,但卻沒有把我交於死亡。
൧൮യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എങ്കിലും കർത്താവ് എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.
19 請給我敞開正義的門,我要進去向上主謝恩;
൧൯നീതിയുടെ വാതിലുകൾ എനിക്ക് തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്ന് യഹോവയ്ക്കു സ്തോത്രം ചെയ്യും.
20 正義的門就是上主的門,惟獨義人才得進入此門。
൨൦യഹോവയുടെ വാതിൽ ഇതുതന്നെ; നീതിമാന്മാർ അതിൽകൂടി കടക്കും.
21 上主!我感謝您,因為您應允我,將您的救恩賜給我。
൨൧അങ്ങ് എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും.
22 匠人棄而不用的廢石,反而成了屋角的基石;
൨൨വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.
23 那是上主的所做所為,在我們眼中神妙莫測。
൨൩ഇത് യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
24 這是上主安排的一天,我們應該喜歡的鼓舞。
൨൪ഇത് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക.
25 上主!我們求您救助,上主!我們求您賜福。
൨൫യഹോവേ, ഞങ്ങളെ രക്ഷിക്കണമേ; യഹോവേ, ഞങ്ങൾക്ക് ജയം നല്കണമേ.
26 奉上主之名而來的應該受讚頌,我們要由上主的殿內祝福您們。
൨൬യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു.
27 天主是上主,祂給我們光明;隆重列隊向祭壇進行。
൨൭യഹോവ തന്നെ ദൈവം; അവിടുന്ന് നമുക്ക് പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളിൽ യാഗമൃഗത്തെ കയറുകൊണ്ട് കെട്ടുവിൻ.
28 您是我天主,我感謝您,我的天主,我高聲頌揚您。
൨൮അങ്ങ് എന്റെ ദൈവമാകുന്നു; ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങ് എന്റെ ദൈവമാകുന്നു; ഞാൻ അങ്ങയെ പുകഴ്ത്തും.
29 請您們向上主讚頌,因為祂是美善寬仁,祂的仁慈永遠常存。
൨൯യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലയോ; അവന്റെ അവിടുത്തെ ദയ എന്നേക്കും ഉള്ളതാകുന്നു.

< 詩篇 118 >