< 箴言 24 >

1 你不要妒忌作惡的人,不要希求與他們共處;
ദുഷ്ടന്മാരോട് അസൂയപ്പെടരുത്; അവരോടുകൂടി ഇരിക്കുവാൻ ആഗ്രഹിക്കുകയുമരുത്.
2 因為他們的心靈,只圖謀不軌;他們的嘴唇,只講論是非。
അവരുടെ ഹൃദയം അക്രമം മെനയുന്നു; കലഹം ഉണ്ടാക്കുവാൻ അവരുടെ അധരങ്ങൾ ഉപയോഗിക്കുന്നു.
3 因著智慧,家庭得以興建;因著明智,家庭得以穩定。
ജ്ഞാനംകൊണ്ട് ഭവനം പണിയുന്നു; വിവേകംകൊണ്ട് അത് സ്ഥിരമായിവരുന്നു.
4 各種珍奇可愛的寶物,因著智識可儲藏滿室。
പരിജ്ഞാനംകൊണ്ട് അതിന്റെ മുറികളിൽ വിലയേറിയതും മനോഹരവുമായ സകലസമ്പത്തും നിറഞ്ഞുവരുന്നു.
5 智慧人勝於壯士,明智人強於勇士;
ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു.
6 因為作戰須有智謀,勝利在於謀士眾多。
ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്.
7 為愚昧的人,智慧太高妙;他在城門口,只好不開口。
ജ്ഞാനം ഭോഷന് അപ്രാപ്യമായിരിക്കുന്നു; അവൻ പട്ടണവാതില്ക്കൽ വായ് തുറക്കുന്നില്ല.
8 籌劃作惡的人,可稱為陰險家。
ദോഷം ചെയ്യുവാൻ നിരൂപിക്കുന്നവനെ ദുഷ്ക്കർമ്മി എന്ന് പറഞ്ഞുവരുന്നു;
9 愚人的計謀只是罪惡;狂妄的人為人所憎惡。
ഭോഷന്റെ നിരൂപണം പാപം തന്നെ; പരിഹാസി മനുഷ്യർക്ക് വെറുപ്പാകുന്നു.
10 你若萎靡不振,到災難的日子,必然氣竭力盡。
൧൦കഷ്ടകാലത്ത് നീ പതറിപ്പോയാൽ നിന്റെ ബലം കുറഞ്ഞുപോകും.
11 被帶去受死的人,你應拯救他;行將被殺戮的人,你要挽救他。
൧൧മരണത്തിന് കൊണ്ടുപോകുന്നവരെ വിടുവിക്കുക; കൊലക്കളത്തിലേക്ക് വിറച്ച് ചെല്ലുന്നവരെ രക്ഷിക്കുവാൻ ശ്രമിക്കുക.
12 或許你要說:「看! 我全不知道! 」難道那權衡人心的能不明瞭﹖難道監察你心靈的能不知道﹖他必按每人的作為還報每人。
൧൨“ഞങ്ങൾ അറിഞ്ഞില്ലല്ലോ” എന്ന് നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കുകയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറിയുകയില്ലയോ? അവിടുന്ന് മനുഷ്യന് പ്രവൃത്തിക്ക് തക്കവണ്ണം പകരം കൊടുക്കുകയില്ലയോ?
13 我兒,你要吃蜜,因為蜜好;蜂房的蜜,香甜可口。
൧൩മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന് മധുരമത്രേ.
14 對你的靈魂,智慧也是這樣:你找得了她,必有好前途;你所希望的,決不會落空。
൧൪ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക; നീ അത് പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശക്ക് ഭംഗം വരികയുമില്ല.
15 惡惡人對義人的家,不要圖謀不軌;對他的住所,不要加以破壞;
൧൫ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന് പതിയിരിക്കരുത്; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കുകയുമരുത്.
16 因為義人雖七次跌倒,仍然要起來;但是惡人一失足,必陷禍患中。
൧൬നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും.
17 你的仇人跌倒,且不要高興;他若失足摔倒,且不要心喜;
൧൭നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്.
18 免得上主看見而不快,因而撤消對他的忿怒。
൧൮യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി.
19 對作惡的人,你不要動怒;對乖戾之徒,也不必嫉妒;
൧൯ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്; ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്.
20 因為惡人終沒有好前途,惡人的燈必要熄滅。
൨൦ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല; ദുഷ്ടന്റെ വിളക്ക് കെട്ടുപോകും.
21 我兒,上主和君王,你都要敬畏;對他們二者,皆不可觸怒;
൨൧മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോട് ഇടപെടരുത്.
22 因為他們的懲罰可突然而至;他們的摧殘,有誰能知曉﹖
൨൨അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും; രണ്ടു കൂട്ടരും വരുന്ന നാശം ആരറിയുന്നു?
23 以下是智者的箴言:在判案時,顧及情面,決不公平。
൨൩ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖപക്ഷം നന്നല്ല.
24 誰對惡人說:「你是正義的。」人民必罵他,百姓必恨他。
൨൪ദുഷ്ടനോട് “നീ നീതിമാൻ” എന്ന് പറയുന്നവനെ ജനതകൾ ശപിക്കുകയും വംശങ്ങൾ വെറുക്കുകയും ചെയ്യും.
25 按公道加罰的,必事事順遂;美好的祝福,必臨於其身。
൨൫അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും; വലിയ അനുഗ്രഹം അവരുടെ മേൽ വരും.
26 應答適宜的人,宛如與人接吻。
൨൬നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.
27 你要先在外經營好事業,在田間將工作準備停當,然後纔可建立你的家室。
൨൭വെളിയിൽ നിന്റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; പിന്നീട് നിന്റെ വീട് പണിയുക.
28 不要輕易作證,反對你的近人;也不要以你的口舌,欺騙他人。
൨൮കാരണംകൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്‍ക്കരുത്; നിന്റെ അധരം കൊണ്ട് ചതിക്കുകയും അരുത്.
29 不可說:「人怎樣待我,我怎樣待人;照人之所行,我向他還報。」
൨൯“അവൻ എന്നോട് ചെയ്തതുപോലെ ഞാൻ അവനോട് ചെയ്യുമെന്നും ഞാൻ അവന് അവന്റെ പ്രവൃത്തിക്ക് പകരം കൊടുക്കും” എന്നും നീ പറയരുത്.
30 我走過懶惰人的田地,經過愚昧人的葡萄園:
൩൦ഞാൻ മടിയന്റെ നിലത്തിനരികിലും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന് സമീപത്തും കൂടി പോയി
31 看,到處是荊棘,滿地是蒺黎,石牆也倒了!
൩൧അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും കള നിറഞ്ഞ് നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
32 我看了,便心下自思;我見了,取得了教訓:「
൩൨ഞാൻ അത് നോക്കി വിചാരിക്കുകയും അത് കണ്ട് ഉപദേശം പ്രാപിക്കുകയും ചെയ്തു.
33 再睡片刻,再假寐片刻,再抱臂躺臥片刻」──
൩൩കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈകെട്ടി കിടപ്പ്.
34 這樣,貧窮就要如同竊賊,困乏也要如同武士,向你侵襲。
൩൪അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.

< 箴言 24 >