< 尼希米記 7 >
1 當城垣修好之後,我安了門扇,遂委派了守門者、歌詠者和肋未人。
മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം
2 以後,我委派了我的兄弟哈納尼,和堡壘長哈納尼雅,管理耶路撒冷,因為哈納尼雅是一個可信賴、敬畏天主出眾的人。
എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
3 我命他們說:「耶路撒冷的門,不到太陽發暖不准開;太陽還未落時,就要關門上閂! 守衛當由耶路撒冷的居民中指派,各按自己的班次,各在自己的屋前守衛。」
ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.”
4 那時城市寬闊廣大,但城中居民稀少,房舍還沒有建築。
നഗരം വലിയതും വിശാലവുമായിരുന്നെങ്കിലും നിവാസികൾ ചുരുക്കമായിരുന്നു: വീടുകളൊന്നും പണിതിരുന്നുമില്ല.
5 我的天主使我立意,召集有權勢的人、官長和民眾,要他們來登記。我發現了一冊初次由充軍歸來的人的族譜,上面有這樣的記載:
അപ്പോൾ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിളിച്ചുകൂട്ടി വംശാവലി രേഖപ്പെടുത്താനായി ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം മടങ്ങിവന്നവരെക്കുറിച്ച് ഒരു വംശാവലിരേഖ കിട്ടിയതിൽ ഇപ്രകാരം എഴുതിയിരിക്കുന്നതായി ഞാൻ കണ്ടു:
6 以下是由被擄充軍返回本省的子民的人中,當初被巴比倫王拿步高,擄往巴比倫去的人中,回了耶路撒冷和猶大,各本城的人。
ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ്. അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള തങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
7 他們是同則魯巴貝耳、耶叔亞、乃赫米雅、色辣雅、阿米雅、納哈瑪尼、摩爾德開、彼耳商、米斯帕勒特、彼革外、勒洪和巴阿納,一起回來的。以色列民男子的數目如下:
(സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
പരോശിന്റെ പിൻഗാമികൾ 2,172
ശെഫത്യാവിന്റെ പിൻഗാമികൾ 372
11 帕哈特摩阿布的子孫,即耶叔亞和約阿布的子孫,二千八百一十八名;
(യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,818
ഏലാമിന്റെ പിൻഗാമികൾ 1,254
സത്ഥുവിന്റെ പിൻഗാമികൾ 845
സക്കായിയുടെ പിൻഗാമികൾ 760
ബിന്നൂവിയുടെ പിൻഗാമികൾ 648
അസ്ഗാദിന്റെ പിൻഗാമികൾ 2,322
അദോനീക്കാമിന്റെ പിൻഗാമികൾ 667
ബിഗ്വായിയുടെ പിൻഗാമികൾ 2,067
(ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98
ബേത്ലഹേമിൽനിന്നും നെത്തോഫാത്തിൽനിന്നുമുള്ള പുരുഷന്മാർ 188
അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128
ബേത്ത്-അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42
29 克黎雅特耶阿陵人、革非辣人和貝厄洛特人,共七百四十三名;
കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743
രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621
മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122
ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 123
നെബോയിൽനിന്നുള്ള പുരുഷന്മാർ 52
മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254
ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320
യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345
ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 721
സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,930.
39 司祭:有耶達雅的子孫,即耶叔亞的家族,九百七十三名;
പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973
ഇമ്മേരിന്റെ പിൻഗാമികൾ 1,052
പശ്ഹൂരിന്റെ പിൻഗാമികൾ 1,247
ഹാരീമിന്റെ പിൻഗാമികൾ 1,017.
43 肋未人:曷達委雅的後裔,耶叔亞和卡德米耳的子孫,七十四名。
ലേവ്യർ: (കദ്മീയേലിന്റെയും ഹോദവ്യാവിന്റെയും പരമ്പരയിലൂടെ) യേശുവയുടെയും പിൻഗാമികൾ 74.
സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 148.
45 門丁有沙隆的子孫,阿特爾的子孫,塔耳孟的子孫,阿谷布的子孫,哈提達的子孫,勺拜的子孫,共一百三十八名。
ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 138.
46 獻身者:有漆哈的子孫,哈穌法的子孫,塔巴敖特的子孫,
ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്,
രെയായാവ്, രെസീൻ, നെക്കോദ,
ബേസായി, മെയൂനിം, നെഫീസീം,
53 巴刻步克的子孫,哈谷法的子孫,哈爾胡爾的子孫,
ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
54 巴茲里特的子孫,默希達的子孫,哈爾沙的子孫,
ബസ്ളൂത്ത്, മെഹീദ, ഹർശ,
55 巴爾科斯的子孫,息色辣的子孫,塔瑪赫的子孫,
ബർക്കോസ്, സീസെര, തേമഹ്,
നെസീഹ, ഹതീഫ, എന്നിവരുടെ പിൻഗാമികൾ.
57 撒羅滿的僕役的子孫:有索泰的子孫,索費勒特的子孫,培黎達的子孫,
ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരിദ,
59 舍法提雅的子孫,哈提耳的子孫,頗革勒特責巴因的子孫和阿孟的子孫。
ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമോൻ എന്നിവരുടെ പിൻഗാമികൾ,
60 所有獻身者的子孫和撒羅滿的僕役的子孫,共計三百九十二名。
ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി 392.
61 以下這些人,是由特耳默拉、特耳哈爾沙、革魯布、阿丹和依默爾上來,而不能說出自己的家族和族系,是否出自以色列的:
തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
62 德拉雅的子孫,托彼雅的子孫,和乃科達的子孫,共計六百四十二人。
ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 642.
63 司祭中:有哈巴雅的子孫,哈科茲的子孫和巴爾齊來的子孫。巴爾齊來娶了基肋阿得人巴爾齊來的女兒為妻,也取了他的名字。
പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി എന്നിവരുടെ പിൻഗാമികൾ.
64 他們查考登記的族譜,卻沒有找到自己的名字,所以他們由司祭中被革除了。
ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
65 省長指令他們,不准他們享用至聖之物,直到有位大司祭,帶著烏陵和突明出來解決。
ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
67 僕婢七千三百三十七人在外;還有歌詠的男女二百五十四名。
അതിനുപുറമേ 7,337 ദാസീദാസന്മാരും സംഗീതജ്ഞരായ 245 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
68 此外,還有駱駝四百三十五匹,驢六千七百二十匹。
736 കുതിര, 245 കോവർകഴുത,
69 有些族長捐獻了一千金「塔理克,」盤子五十個,司祭長衣五百三十件,作為基金。
435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
70 另一些族長納了二萬金「塔理克,」二千二百銀「米乃,」作為建築的基金。
കുടുംബത്തലവന്മാരിൽ ചിലർ വേലയ്ക്കായി സംഭാവന നൽകി. ദേശാധിപതി ഖജനാവിൽനിന്ന് 1,000 തങ്കക്കാശും, 50 കിണ്ണങ്ങളും 530 പുരോഹിതവസ്ത്രവും കൊടുത്തു.
71 其餘名眾捐獻的,共計二萬金「塔理克,」二千銀「米乃,」司祭長衣六十七件。
പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി 20,000 തങ്കക്കാശും, 2,200 മിന്നാ വെള്ളിയും ഖജനാവിലേക്കു നൽകി.
72 司祭、勒未人、門丁、歌詠者、獻身者和全以色列,各住在本城內。
ശേഷംജനം കൊടുത്തത് ആകെ 20,000 തങ്കക്കാശ്, 2,000 മിന്നാ വെള്ളി, 67 പുരോഹിതവസ്ത്രങ്ങൾ എന്നിവയായിരുന്നു.
പുരോഹിതന്മാരും ലേവ്യരും ദ്വാരപാലകരും സംഗീതജ്ഞരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരും ശേഷംഇസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു. ഏഴാംമാസം വന്നപ്പോൾ,