< 約珥書 1 >

1 上主的話傳給培特耳的兒子岳厄爾:
പെഥൂവേലിന്റെ മകനായ യോവേലിനുണ്ടായ യഹോവയുടെ അരുളപ്പാട്:
2 老人們,你們應聽這事! 地上的一切在你們的應側耳細聽! 在你們的時日,或在你們的祖先的時日,是否有過這樣的事﹖
ഇസ്രായേൽ ഗോത്രത്തലവന്മാരേ, ഇതു കേൾപ്പിൻ; സകലദേശവാസികളുമേ, ശ്രദ്ധിക്കുക. നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇതുപോലൊരു കാര്യം എന്നെങ്കിലും സംഭവിച്ചിട്ടുണ്ടോ?
3 你們應將這樣的事告訴你們的子孫,你們的子孫應傳給你們的的子孫;他們的子孫又應代傳給下一代:
ഇതു നിങ്ങളുടെ മക്കളോടു പറയുക, നിങ്ങളുടെ മക്കൾ അത് അവരുടെ മക്കളോടും അവരുടെ മക്കൾ അടുത്ത തലമുറയോടും പറയണം.
4 蝻子吃剩的,飛蝗來吃了;飛蝗吃剩的,冬斯來吃了;冬斯吃剩的,蚱蜢來吃了。
തുള്ളൻ തിന്നു ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.
5 醉漢,你們醒來慟哭吧! 一切愛暍酒的人,為了新酒悲泣吧! 因為已由你們嘴邊奪去了。
മദ്യപിക്കുന്നവരേ, ഉണർന്നു കരയുവിൻ! വീഞ്ഞു കുടിക്കുന്നവരേ, വിലപിക്കുക; പുതുവീഞ്ഞു നിങ്ങളുടെ ചുണ്ടുകളിൽനിന്ന് മാറ്റപ്പെട്ടിരിക്കുന്നതിനാൽ വിലപിക്കുക.
6 因為有一個民族侵入了我的地區,既強大而又不可勝數;你們的牙猶如獅子的牙,臼齒有如母獅的臼齒。
ശക്തിയേറിയതും അസംഖ്യവുമായ ഒരു ജനത എന്റെ ദേശത്തെ ആക്രമിച്ചിരിക്കുന്നു; അതിനു സിംഹത്തിന്റെ പല്ലും സിംഹിയുടെ അണപ്പല്ലുകളും ഉണ്ട്.
7 他們蹂躝了我的葡萄園,折斷了我的無花果樹,將樹皮完全剝掉,使樹枝光禿發白。
അത് എന്റെ മുന്തിരിവള്ളിയെ നശിപ്പിച്ചു എന്റെ അത്തിവൃക്ഷങ്ങളെ തകർത്തു; അതിന്റെ കൊമ്പുകളെ തോലുരിച്ച് എറിഞ്ഞുകളഞ്ഞു, ശാഖകളെ വെളുപ്പിച്ചിരിക്കുന്നു.
8 你哀傷吧! 如同一個身披喪服的處女,哀哭她青年的未婚夫。
തന്റെ യൗവനത്തിലെ ഭർത്താവിനെക്കുറിച്ചു വ്യസനിക്കുന്ന കന്യകയെപ്പോലെ ചാക്കുശീലയുടുത്തു വിലപിക്കുക.
9 上主殿中的素祭和奠祭已中斷;上主的僕人──司祭都都悲哀不已。
ഭോജനയാഗങ്ങളും പാനീയയാഗങ്ങളും യഹോവയുടെ ആലയത്തിൽ തീർന്നുപോയിരിക്കുന്നു. യഹോവയുടെമുമ്പിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ വിലപിക്കുന്നു.
10 田園已荒廢,土地已淒涼;因為五榖已遭蹂躝,美酒已枯竭,油已乾涸。
വയലുകൾ നശിച്ചിരിക്കുന്നു, നിലങ്ങൾ ഉണങ്ങിയിരിക്കുന്നു; ധാന്യം നശിച്ചുപോയി, പുതുവീഞ്ഞു വറ്റിപ്പോയി, ഒലിവെണ്ണ ഇല്ലാതായി.
11 農夫,你們應哀哭! 葡萄園丁,你們應為小麥和大麥而號咷! 因為田園的出產已遭。破壞
കൃഷിക്കാരേ, ലജ്ജിക്കുക, മുന്തിരിക്കർഷകരേ, വിലപിക്കുക; ഗോതമ്പിനെയും യവത്തെയും ഓർത്ത് ദുഃഖിക്കുക, നിലത്തിലെ വിളവു നശിച്ചുപോയല്ലോ.
12 葡萄樹枯槁了,無花果樹凋謝了;石榴樹、棕樹、蘋果樹,以及田間大中的一切果樹都枯死了;為此,喜樂已由人間消失。
മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങിപ്പോയി; മാതളവും ഈന്തപ്പനയും ആപ്പിൾമരവും— നിലത്തിലെ സകലവൃക്ഷങ്ങളും—ഉണങ്ങിപ്പോയിരിക്കുന്നു. മനുഷ്യന്റെ സന്തോഷം ഉണങ്ങിപ്പോയിരിക്കുന്നു.
13 司祭,你們應披上麻衣而哀悼! 服務祭壇的人,你們應號咷! 我天主的僕人,你們應進來,披上麻衣過夜! 因為素祭和奠祭在你們天主的殿內已中斷了。
പുരോഹിതന്മാരേ, ചാക്കുശീലയുടുത്തു വിലപിക്കുക; യാഗപീഠത്തിനുമുമ്പിൽ ശുശ്രൂഷിക്കുന്നവരേ, കരയുവിൻ. എന്റെ ദൈവത്തിന്റെ മുമ്പിൽ ശുശ്രൂഷിക്കുന്നവരേ, വരിക, ചാക്കുശീലയുടുത്തു രാത്രി കഴിച്ചുകൂട്ടുവിൻ; കാരണം നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ഭോജനയാഗവും പാനീയയാഗവും ഇല്ലാതായിരിക്കുന്നു.
14 你們應制定一個齋期,召開一個盛會,聚集長老和當地的一切居民,在上主你們的天主的殿內,向上主呼號o
ഒരു വിശുദ്ധ ഉപവാസം വിളംബരംചെയ്യുക; വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക. ഗോത്രത്തലവന്മാരെയും സകലദേശവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുക, യഹോവയോടു നിലവിളിക്കുക.
15 那日子啊! 上主的日子來近了,它來有如全能者施行毀滅。
ആ ദിവസം ഹാ കഷ്ടം! യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു; സർവശക്തനിൽനിന്ന് നാശംപോലെ ആ ദിവസം വരും.
16 食物不是在我們眼斷絕了嗎﹖喜樂和歡欣不是離開了我們天主的殿嗎﹖
നമ്മുടെ കണ്ണിനുമുന്നിൽ ഭക്ഷണവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് ആനന്ദവും ആഹ്ലാദവും അറ്റുപോയല്ലോ?
17 麥粒已在土塊下腐爛,糧倉業已荒廢,廩倉業已坍塌,因為五榖都枯死了。
വിത്തുകൾ വരണ്ടനിലത്ത് ഉണങ്ങിച്ചുക്കിച്ചുളിയുന്നു. കളപ്പുരകൾ ശൂന്യമായിരിക്കുന്നു. ധാന്യം ഉണങ്ങിപ്പോയതുകൊണ്ടു ധാന്യപ്പുരകൾ തകർക്കപ്പെട്ടിരിക്കുന്നു.
18 牲畜為什麼悲鳴﹖牛群為什麼徬徨﹖因為沒有了草場;連群也感絕望。
കന്നുകാലികൾ നിലവിളിക്കുന്നു! ആട്ടിൻപറ്റം തളർന്നുപോകുന്നു. മേച്ചിൽപ്പുറങ്ങൾ ഇല്ലായ്കയാൽ ചെമ്മരിയാട്ടിൻകൂട്ടങ്ങൾ വലയുന്നു.
19 上主,我向你呼號,因為烈火吞滅了原野的牧場,火燄焚燒了田間的一切樹木。
യഹോവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു, കാരണം തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു, നിലത്തെ സകലവൃക്ഷങ്ങളെയും ജ്വാലകൾ ദഹിപ്പിച്ചുകളഞ്ഞു.
20 連野獸也向你懇切哀鳴,因為水流已枯竭,烈火又吞滅了原野的牧場。
കാട്ടുമൃഗങ്ങളും അങ്ങേക്കായി കിതയ്ക്കുന്നു; നീരരുവികൾ വറ്റിപ്പോയി തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു.

< 約珥書 1 >