< 約伯記 39 >

1 你豈知道巖穴中野羊的產期,洞悉牝鹿何時生產﹖
പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ?
2 你豈能計算牠們懷孕的月分,預知牠們生產的日期﹖
അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്ക് കണക്ക് കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
3 牠們伏下產子之後,產痛立即過去。
അവ കുനിഞ്ഞ് കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന ഒഴിഞ്ഞുപോകുന്നു.
4 幼雛健壯,在原野中長大;牠們一去,即不再返回。
അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു; അവ പുറത്തേക്ക് പോകുന്നു; മടങ്ങിവരുന്നതുമില്ല.
5 誰使野驢任意遊蕩,誰解去悍驢的韁繩﹖
കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്? വനഗർദ്ദഭത്തെ കെട്ടഴിച്ചതാര്?
6 原來是我叫牠以原野為家,以鹽地為居所。
ഞാൻ മരുഭൂമി അതിന് വീടും ഉവർനിലം അതിന് പാർപ്പിടവുമാക്കി.
7 牠恥笑城市的吵鬧,聽不到趕牲者的呵叱。
അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ശബ്ദം ശ്രദ്ധിക്കുന്നതുമില്ല.
8 牠以群山峻嶺作自己的牧場,尋覓各種青草為食。
മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അത് അന്വേഷിച്ചു നടക്കുന്നു.
9 野牛豈肯為你服役,豈肯在你槽邊過宿﹖
കാട്ടുപോത്ത് നിന്നെ സേവിക്കുവാൻ തയ്യാറാകുമോ? അത് നിന്റെ പുല്‍തൊട്ടിക്കരികിൽ രാത്രിയിൽ പാർക്കുമോ?
10 你豈能以繩索繫住牠的頸項,叫牠隨你耕田﹖
൧൦കാട്ടുപോത്തിനെ നിനക്ക് കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ? അത് നിന്റെ പിന്നാലെ നിലം നിരത്തുമോ?
11 你豈能依靠牠的大力,任憑牠去作你的工作﹖
൧൧അതിന്റെ ശക്തി വലിയാതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന് ഭരമേല്പിച്ച് കൊടുക്കുമോ?
12 你豈能靠牠將麥捆運回,聚集在你的禾場上﹖
൧൨അത് നിന്റെ വിത്ത് കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
13 駝鳥的翅翼鼓舞,牠的翼翎和羽毛豈表示慈愛﹖
൧൩ഒട്ടകപ്പക്ഷി ഉല്ലസിച്ച് ചിറക് വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ട് വാത്സല്യം കാണിക്കുമോ?
14 他將卵留在地上,讓沙土去溫暖;
൧൪അത് നിലത്ത് മുട്ട ഇട്ടശേഷം പോകുന്നു; അവയെ പൊടിയിൽ വച്ച് വിരിയിക്കുന്നു.
15 牠不想人腳能踏碎,野獸能踐壞。
൧൫കാൽ കൊണ്ട് അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല.
16 牠苛待雛鳥,若非己出,雖徒受苦痛,也毫不關心。
൧൬അത് തന്റെ കുഞ്ഞുങ്ങളോട് തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായിപ്പോകുമെന്ന് ഭയപ്പെടുന്നില്ല.
17 因為天主沒有賜牠這本能,也沒有把良知賜給牠。
൧൭ദൈവം അതിന് ജ്ഞാനമില്ലാതാക്കി വിവേകം അതിന് നല്കിയിട്ടും ഇല്ല.
18 但當牠振翼飛翔,卻要訕笑駿馬和騎師。
൧൮അത് ചിറകടിച്ച് പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു.
19 馬的力量,是你所賜﹖牠頸上的長騣,是你所披﹖
൧൯കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? അതിന്റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്?
20 你豈能使牠跳躍如蚱蜢﹖牠雄壯的長嘶,實在使人膽寒。
൨൦നിനക്ക് അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
21 牠在谷中歡躍奔馳,勇往直前,衝鋒迎敵。
൨൧അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു. അത് ആയുധപാണികളെ എതിർക്കുന്നു.
22 牠嗤笑膽怯,一無所懼;交鋒之時,決不退縮。
൨൨അത് കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോട് പിൻവാങ്ങുന്നതുമില്ല.
23 牠背上的箭袋震震作響,還有閃爍發光的矛與槍。
൨൩അതിന് എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
24 牠一聞號角,即不肯停蹄,急躁狂怒,不斷啃地。
൨൪അത് ഉഗ്രതയും കോപവും പൂണ്ട് നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കുകയില്ല.
25 每次號角一鳴,牠必發出嘶聲,由遠處已聞到戰爭的氣息,將領的號令和士卒的喊聲。
൨൫കാഹളനാദം ധ്വനിക്കുന്തോറും അത് ഹാ, ഹാ എന്ന് ചിനയ്ക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്ന് മണക്കുന്നു.
26 鷹展翅振翼南飛,豈是由於你的智慧﹖
൨൬നിന്റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും ചിറകു തെക്കോട്ട് വിടർക്കുകയും ചെയ്യുന്നതു?
27 兀鷹騰空,營巢峭壁,豈是出於你的命令﹖
൨൭നിന്റെ കല്പനക്കോ കഴുകൻ മേലോട്ട് പറക്കുകയും ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു?
28 牠在山崖居住過宿,在峭峰上有牠的保障;
൨൮അത് പാറയിൽ കുടിയേറി രാത്രി പാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നെ.
29 由那裏窺伺獵物,牠的眼力可達遠處。
൨൯അവിടെനിന്ന് അത് ഇര തിരയുന്നു; അതിന്റെ കണ്ണ് ദൂരത്തേക്കു കാണുന്നു.
30 牠的幼雛也都吮血。那裏有屍體,牠也在那裏。
൩൦അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്”.

< 約伯記 39 >