< 約伯記 32 >

1 因為約伯自以為義,那三個友人就不再回答他。
അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി.
2 那時,有個布次蘭族的人,他是巴辣革耳的兒子厄里烏,為了約伯在天主前自以為義人,便大為憤怒;
അപ്പോൾ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തേക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ട് ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു.
3 同時也對約伯的三個友人大為震怒,因為他們找不到適當的答覆,又以天主為不公。
അവന്റെ മൂന്ന് സ്നേഹിതന്മാർക്ക് ഇയ്യോബിന്റെ കുറ്റം തെളിയിക്കുവാൻ തക്ക ഉത്തരം കാണാൻ കഴിയാഞ്ഞതുകൊണ്ട് അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു.
4 厄里烏先等他們同約伯講完話,因為他們都比他年老。
എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരായതുകൊണ്ട് എലീഹൂ ഇയ്യോബിനോട് സംസാരിക്കുവാൻ താമസിച്ചു.
5 他一見他們三人無話可說:遂大為憤怒。
ആ മൂന്ന് പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്ന് കണ്ടപ്പോൾ എലീഹൂവിന്റെ കോപം ജ്വലിച്ചു.
6 於是布次人巴辣革耳的兒子厄里烏發言說:我年齡小,你們年紀大,故此我退縮畏懼,不敢在你們前表示我的見解。
അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞത്: “ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ട് ഞാൻ ശങ്കിച്ചു, അഭിപ്രായം പറയുവാൻ തുനിഞ്ഞില്ല.
7 我心想:「老人應先發言,年高者應教人智慧。」
പ്രായമുള്ളവർ സംസാരിക്കുകയും വയോധികർ ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെ എന്നിങ്ങനെ ഞാൻ വിചാരിച്ചു.
8 但人本來都具有靈性,全能者的氣息賦與人聰明;
എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; സർവ്വശക്തന്റെ ശ്വാസം അവർക്ക് വിവേകം നല്കുന്നു.
9 並不是年高者就有智慧,老年人就通曉正義。
പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല; വൃദ്ധന്മാരാകുന്നു ന്യായബോധമുള്ളവർ എന്നുമില്ല.
10 故此我請你們且聽我說,我也要表示我的見解。
൧൦അതുകൊണ്ട് ഞാൻ പറയുന്നത്: എന്റെ വാക്ക് കേട്ടുകൊള്ളുവിൻ; ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.
11 直到如今,我等待你們講話,靜聽你們的理論,等待你們尋出適當的言詞;
൧൧ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങൾ എന്ത് പറയുമെന്ന് ആലോചിച്ച് നിങ്ങളുടെ വാദങ്ങൾക്ക് ഞാൻ ശ്രദ്ധ നൽകി.
12 但現今我已明白看出了,你們中沒一個能駁倒約伯,能回答他的話的。
൧൨നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു; ഇയ്യോബിന് ബോധം വരുത്തുവാനോ അവന്റെ മൊഴികൾക്ക് ഉത്തരം പറയുവാനോ നിങ്ങളിൽ ആരുമില്ല.
13 你們不要說:「我們尋到了智慧! 只有天主可說服他,人卻不能。」
൧൩‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവം തന്നെ അവനെ ജയിക്കും’ എന്ന് നിങ്ങൾ പറയരുത്.
14 我決不那樣辯論,也決不以你們說的話答覆他。
൧൪എനിക്കെതിരെയല്ലല്ലോ അവൻ തന്റെ വാക്കുകൾ പ്രയോഗിച്ചത്; നിങ്ങളുടെ വചനങ്ങൾകൊണ്ട് ഞാൻ അവനോട് ഉത്തരം പറയുകയുമില്ല.
15 他們已心亂,不能再回答,且已窮於辭令。
൧൫അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവർക്ക് വാക്ക് മുട്ടിപ്പോയി.
16 他們已不再講話了,他們已停止,不再答話了,我還等什麼﹖
൧൬അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു; അവർ സംസാരിക്കാത്തതുകൊണ്ട് ഞാൻ കാത്തിരിക്കണമോ?
17 現在我要開始講我的一段話,表示出我的見解。
൧൭എനിക്ക് പറയുവാനുള്ളത് ഞാനും പറയും; എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.
18 因為我覺著充滿了要說的話,內心催迫著我。
൧൮ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബ്ബന്ധിക്കുന്നു.
19 看啊! 我內心像尋覓出口的新酒,要將新酒囊爆裂。
൧൯എന്റെ ഹൃദയം അടച്ചുവച്ച വീഞ്ഞുപാത്രം പോലെ ആയിരിക്കുന്നു; അത് പുതിയ തുരുത്തികൾപോലെ പൊട്ടാറായിരിക്കുന്നു.
20 我一說出,必覺輕鬆,我定要開口發言。
൨൦എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും; എന്റെ അധരം തുറന്ന് ഉത്തരം പറയും.
21 我決不顧情面,也決不奉承人。
൨൧ഞാൻ ഒരുവന്റെയും പക്ഷം പിടിക്കുകയില്ല; ആരോടും മുഖസ്തുതി പറയുകയുമില്ല.
22 因為我不會奉承,不然,造我者必立即將我消滅。
൨൨മുഖസ്തുതി പറയുവാൻ എനിക്ക് അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവ് വേഗത്തിൽ എന്നെ നീക്കിക്കളയും.

< 約伯記 32 >