< 約伯記 18 >

1 叔亞人彼耳達得發言說:
അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 你到何時纔停止講話﹖你且留心,也讓我們說幾句話。
നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവെക്കും? ബുദ്ധിവെപ്പിൻ; പിന്നെ നമുക്കു സംസാരിക്കാം.
3 你為何以我們為走獸,視我們為畜牲﹖
ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്കു അശുദ്ധരായ്തോന്നുന്നതും എന്തു?
4 因了你的憤怒,你必粉身碎骨! 為了你,難道大地要被遺棄,盤石要轉離原處﹖
കോപത്തിൽ തന്നേത്താൻ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിൎജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?
5 惡人的光必要熄滅,他的火炎必不發亮。
ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല.
6 他帳幕內的光必變暗淡,懸在上面的燈必要熄滅。
അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും.
7 他強健的腳步要躊躇不前,他的計謀必使自己顛仆。
അവൻ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
8 因為他的腳要走入羅網,徘徊於陷阱之上。
അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവൻ കണിയിൻ മീതെ നടക്കും.
9 圈套要纏住他的腳跟,攀籠要拘禁他。
പാശം അവന്റെ കുതികാലിന്നു പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും.
10 絆住他的繩索埋藏在地下,捉他的陷阱暗設在途中。
അവന്നു നിലത്തു കുരുക്കു മറെച്ചുവെക്കും; അവനെ പിടിപ്പാൻ പാതയിൽ വല ഒളിച്ചു വെക്കും.
11 恐怖由四周來恐嚇他,在他腳後緊緊跟蹤他。
ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടൎന്നു അവനെ വേട്ടയാടും.
12 饑餓常陪伴著他,災禍不離他身旁。
അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നില്ക്കുന്നു.
13 疾病腐蝕他的皮膚,死亡的長子耗盡他的肢體。
അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.
14 他必由所仰仗的帳幕中被拖出,被引到可怕的君王面前。
അവൻ ആശ്രയിച്ച കൂടാരത്തിൽനിന്നു അവൻ വേർ പറിഞ്ഞുപോകും; ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.
15 魑魅要住在他的帳幕中,硫磺散步在他的居所之上。
അവന്നു ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.
16 他下面的根要枯乾,他上面的枝葉要凋謝。
കീഴെ അവന്റെ വേർ ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും.
17 他的紀念必由地上消滅,他的名字必不傳於街市。
അവന്റെ ഓൎമ്മ ഭൂമിയിൽനിന്നു നശിച്ചുപോകും; തെരുവീഥിയിൽ അവന്റെ പേർ ഇല്ലാതാകും.
18 他將由光明被驅入黑暗,他將從世上被趕走。
അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തിൽനിന്നു അവനെ ഓടിച്ചുകളയും.
19 他在本族中無子無孫,在他寄居之地沒有留下一人。
സ്വജനത്തിൽ അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും; അവന്റെ പാൎപ്പിടം അന്യന്നുപോകും.
20 他的末日,西方人都為之驚訝,東方人都為之恐怖。
പശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂൎവ്വദിഗ്വാസികൾക്കു നടുക്കംപിടിക്കും.
21 的確,這就是惡人的結局,這就是不認識天主者的境遇。
നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നേ.

< 約伯記 18 >