< 以賽亞書 33 >
1 禍哉,你這不受侵害而侵害人,不受劫掠而劫掠人的人!當你侵害完了,你將遭受別人的侵害;當你劫掠完了,你將遭受別人的劫掠。
൧സാഹസം അനുഭവിക്കാതെ സാഹസം ചെയ്യുകയും നിന്നോട് ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കുകയും ചെയ്യുന്നവനേ, നിനക്ക് അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ നിന്നോടും ദ്രോഹം പ്രവർത്തിക്കും.
2 上主啊!憐恤我們罷!我們仰望你,每日清晨,請作我們的臂膊!在窘迫時,請作我們的救援!
൨യഹോവേ, ഞങ്ങളോടു കൃപയുണ്ടാകണമേ; ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; രാവിലെതോറും അങ്ങ് അവർക്ക് ഭുജവും കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കണമേ.
3 叫囂的聲音一響,民眾遂即逃遁;你一奮起,萬民便都潰散。
൩കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; അങ്ങ് എഴുന്നേറ്റപ്പോൾ ജനതകൾ ചിതറിപ്പോയി.
4 人們收集掠物,有如拾取蚱蜢;急於劫掠,有如蝗蟲疾跳。
൪തുള്ളനെ ശേഖരിക്കുന്നതുപോലെ നിങ്ങളുടെ കവർച്ച ശേഖരിക്കപ്പെടും; വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും.
5 上主是崇高的,因為他居於高處;他以正義和公平充盈了熙雍。
൫യഹോവ ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലയോ അവിടുന്ന് വസിക്കുന്നത്; അവിടുന്ന് സീയോനെ ന്യായവും നീതിയുംകൊണ്ടു നിറച്ചിരിക്കുന്നു.
6 他是你命運的保障,得救的府庫、智慧和明智;敬畏上主, 將是你的寶藏。
൬നിന്റെ കാലത്ത് സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി നിങ്ങളുടെ നിക്ഷേപം ആയിരിക്കും.
൭ഇതാ അവരുടെ ശൗര്യവാന്മാർ പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു.
8 大路已經荒廢,行旅已經絕跡。他撕毀了盟約,藐視了證人,不顧及任何人。
൮പ്രധാനപാതകൾ ശൂന്യമായിക്കിടക്കുന്നു; വഴിപോക്കർ ഇല്ലാതെയായിരിക്കുന്നു; അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു: ഒരു മനുഷ്യനെയും അവിടുന്ന് ആദരിക്കുന്നില്ല.
9 地域悽慘頹廢,黎巴嫩慚赧憔悴,沙龍變成荒野,巴商和加爾默耳搖曳凋零。
൯ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു.
10 上主說:「現在我要起來,現在我要奮發,現在我要受尊崇!
൧൦“ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നെ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
11 你們所懷的是枯草,所生的是碎湝;我的氣息有如火燄,必將你們焚盡!
൧൧“നിങ്ങൾ കച്ചിയെ ഗർഭംധരിച്ചു കച്ചികുറ്റിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും.
12 萬民將被焚燒,有如石灰,又如斬斷的荊棘燬於火中。
൧൨വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും”.
13 遠方的人要聽到我的作為,近處的人要嘗試我的能力!」
൧൩ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾക്കുവിൻ; സമീപസ്ഥന്മാരേ, എന്റെ വീര്യപ്രവൃത്തികൾ ഗ്രഹിക്കുവിൻ.
14 熙雍的罪人戰兢害怕,不法之徒為恐懼所攫:「我們中誰能與吞噬的烈火同居﹖我們中誰能與不滅的烈燄共處﹖」
൧൪സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; “നമ്മിൽ ആര് ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ വസിക്കും? നമ്മിൽ ആര് നിത്യദഹനങ്ങളുടെ അടുക്കൽ വസിക്കും?”
15 那行走正道,出言真誠的,鄙棄欺詐入息的,搖手不受賄賂的,充耳不聞流血陰謀的,閉眼不看邪惡的:
൧൫നീതിയായി നടന്നു നേര് പറയുകയും പീഡനത്താൽ ഉള്ള ആദായം വെറുക്കുകയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളയുകയും രക്ത പാതകത്തെക്കുറിച്ചു കേൾക്കാത്തവിധം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാത്തവിധം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവൻ;
16 這樣的人要居高處,巖石上的保壘將作他的保障,他的食物有人供應,他的水可得保全。
൧൬ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവനു കിട്ടും; അവനു വെള്ളം മുട്ടിപ്പോകുകയുമില്ല.
17 你必要舉目瞻仰具有華美的君王,要遙望幅員廣闊的地帶。
൧൭നിന്റെ കണ്ണ് രാജാവിനെ അവന്റെ സൗന്ദര്യത്തോടെ ദർശിക്കും; വിശാലമായ ഒരു ദേശം കാണും.
18 你的心追憶起已往的恐怖時,要說:「登記的人員在那裏呢﹖量銀的人員在那裏呢﹖數點城堡的人又在那裏呢﹖」
൧൮“പണം എണ്ണുന്നവൻ എവിടെ? തൂക്കിനോക്കുന്നവൻ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ?” എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.
19 你再見不到那野蠻的民族,即言語深邃而難以領悟,說話口吃而不易理喻的民族。
൧൯നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും നിനക്ക് ഗ്രഹിച്ചുകൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജനതയെ നീ കാണുകയില്ല.
20 你將觀看熙雍,我們集會的城邑;你的眼將見到耶路撒冷,安全的寓所,不動搖的帳幕;她的木樁永不能拔出,她所有的繩索也不能拉斷。
൨൦നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണ് യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയറ് ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.
21 榮耀的上主在那裏將作我們的巨川大河,沒有舟楫往來其間,也沒有遊艇划過。
൨൧അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും; തുഴവച്ച പടക് അതിൽ പോവുകയില്ല; പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോവുകയുമില്ല.
22 它的繩索鬆弛了,沒有穩固桅杆的力量,也沒有扯起船帆的力量。
൨൨യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവ്; യഹോവ നമ്മുടെ രാജാവ്; അവിടുന്ന് നമ്മെ രക്ഷിക്കും.
23 因為上主是我們的判官,上主是我們的立法者,上主是我們的君王,他必拯救我們。
൨൩നിന്റെ കയറ് അഴിഞ്ഞുകിടക്കുന്നു; അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്ന് വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും.
24 那時,瞎子要分得許多戰利品,瘸子要取得擄獲物。 沒有一個居民再會說:「我病了。」住在那裏的人必將獲得罪赦。
൨൪“ഞാൻ രോഗിയാണ്” എന്നു യാതൊരു നിവാസിയും പറയുകയില്ല; അതിൽ വസിക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.