< 出埃及記 27 >

1 應用皂莢木做一祭壇:長五肘,寬五肘,祭壇為方形,高三肘。
അഞ്ച് മുഴം നീളവും അഞ്ച് മുഴം വീതിയുമായി ഖദിരമരംകൊണ്ട് യാഗപീഠം ഉണ്ടാക്കണം; യാഗപീഠം സമചതുരവും മൂന്ന് മുഴം ഉയരവും ഉള്ളതായിരിക്കണം.
2 在祭壇四角上做四翹角,四翹角應由祭壇突出,祭壇要包上銅。
അതിന്റെ നാല് കോണിലും കൊമ്പുണ്ടാക്കണം; കൊമ്പ് അതിൽനിന്ന് തന്നേ ആയിരിക്കണം; അത് താമ്രംകൊണ്ട് പൊതിയണം.
3 再做收灰的盆、、盤、肉叉和火盆:這一切用具都應是銅做的。
അതിലെ വെണ്ണീർ എടുക്കേണ്ടതിന് ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കണം.
4 為祭壇要做一架銅格子,好像網的製法,在網的四角上安上四個銅環,
അതിന് താമ്രംകൊണ്ട് വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കണം; ജാലത്തിന്മേൽ നാല് കോണിലും നാല് താമ്രവളയം ഉണ്ടാക്കണം.
5 將網安在壇下方的圍腰下,直到祭壇半腰。
ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുന്ന വിധത്തിൽ താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്ക് കീഴായി വെക്കണം.
6 再為祭壇做兩根扛桿,杠桿是皂莢木的,包上銅。
യാഗപീഠത്തിന് ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിയണം.
7 杠桿應穿在環子內;抬祭壇時,杠桿常在祭壇兩邊。
തണ്ടുകൾ വളയങ്ങളിൽ ഇടണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ട് ഭാഗത്തും ഉണ്ടായിരിക്കണം.
8 祭應用木板做成,中心是空的。在山上怎樣指示了給你,就怎樣去做。庭院式樣
പലകകൊണ്ട് പൊള്ളയായി അത് ഉണ്ടാക്കണം; പർവ്വതത്തിൽവച്ച് കാണിച്ചുതന്നപ്രകാരം തന്നെ അത് ഉണ്ടാക്കണം.
9 應做帳棚的庭院:為向陽的一面,即南面,用捻的細麻做庭院的帷幔;這一面長一百肘。
തിരുനിവാസത്തിന് പ്രാകാരവും ഉണ്ടാക്കണം; തെക്കെ ഭാഗത്തേക്ക് പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽകൊണ്ട് ഒരു ഭാഗത്തേക്ക് നൂറ് മുഴം നീളത്തിൽ മറശ്ശീല വേണം.
10 柱子二十根,銅卯座二十個,柱鉤和橫棍是銀的。
൧൦അതിന്റെ ഇരുപത് തൂണും അവയുടെ ഇരുപത് ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കണം.
11 為北面也是一樣:帳幔長一百肘,柱子二十根,銅卯座二十個,柱鉤和橫棍是銀的。
൧൧അങ്ങനെ തന്നെ വടക്കെ ഭാഗത്തേക്ക് നൂറ് മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപത് തൂണും അവയുടെ ഇരുപത് ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കണം.
12 庭院的西面,帷幔寬五十肘,柱子十根,卯座十個。
൧൨പടിഞ്ഞാറെ ഭാഗത്തേക്ക് പ്രാകാരത്തിന്റെ വീതിക്ക് അമ്പത് മുഴം നീളത്തിൽ മറശ്ശീലയും അതിന് പത്ത് തൂണും അവയ്ക്ക് പത്ത് ചുവടും വേണം.
13 庭院的前面即東面,寬五十肘;
൧൩കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പത് മുഴം ആയിരിക്കണം.
14 這一邊帷幔十五肘,柱子三根,卯座三個;
൧൪ഒരു ഭാഗത്തേക്ക് പതിനഞ്ച് മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടും വേണം.
15 另一邊帷幔也十五肘,柱子三根,卯座三個。
൧൫മറ്റെ ഭാഗത്തേക്കും പതിനഞ്ച് മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടും വേണം.
16 庭院的大門:門簾寬二十肘,是用紫色、紅色、朱紅色的毛線和捻的細麻織成的:柱子四根,卯座四個。
൧൬എന്നാൽ പ്രാകാരത്തിന്റെ വാതിലിന് നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപ്പണിയായി ഇരുപത് മുഴം നീളമുള്ള ഒരു മറയും അതിന് നാല് തൂണും അവയ്ക്ക് നാല് ചുവടും വേണം.
17 庭院所有的柱子,周圍用銀橫棍連貫起來;所有的鉤子是銀的,卯座是銅的。
൧൭പ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ട് മേൽചുറ്റുപടി വേണം; അവയുടെ കൊളുത്ത് വെള്ളികൊണ്ടും അവയുടെ ചുവട് താമ്രംകൊണ്ടും ആയിരിക്കണം.
18 庭院長一百肘,寬五十肘,高五肘;幃幔是細麻捻的,卯座是銅的。
൧൮പ്രാകാരത്തിന് നാനൂറ് മുഴം നീളവും എല്ലാടവും അമ്പത് മുഴം വീതിയും അഞ്ച് മുഴം ഉയരവും ഉണ്ടായിരിക്കണം; അത് പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവട് താമ്രംകൊണ്ടും ആയിരിക്കണം.
19 帳棚內凡是敬禮用的一切器物,帳棚和庭院的一切橛子,都是銅的。燃登規定
൧൯തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രാകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ട് ആയിരിക്കണം.
20 你應吩咐以色列子民,叫他們把榨得的橄欖清油給你送來,為點燈用,好使燈時常點著。
൨൦വിളക്ക് നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽ മക്കൾ വിളക്കിന് ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ അവരോട് കല്പിക്കുക.
21 在會幕內,在約櫃前的帳幔外,亞郎和他的子孫應使這燈,由晚上到早晨,常在上主前點燃:這是以色列子民世世代代當守的常例。
൨൧സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന് മുമ്പിലുള്ള തിരശ്ശീലയ്ക്ക് പുറത്ത് അഹരോനും അവന്റെ പുത്രന്മാരും അത് വൈകുന്നേരംമുതൽ പ്രഭാതംവരെ യഹോവയുടെ മുമ്പാകെ കത്തുവാൻ തക്കവണ്ണം വെക്കണം; ഇത് യിസ്രായേൽ മക്കൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം.

< 出埃及記 27 >