< 以斯帖記 4 >

1 摩爾德開一知道所發生的事,就撕裂了自己的衣服,披上苦衣,撒上灰土,走到京城中心,大聲哀號,
സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോൾ മൊൎദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവിൽ ചെന്നു കൈപ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു.
2 一直走到御門前,因為身披苦衣的,不准進入御門。
അവൻ രാജാവിന്റെ പടിവാതിലോളവും വന്നു: എന്നാൽ രട്ടുടുത്തുംകൊണ്ടു ആൎക്കും രാജാവിന്റെ പടിവാതിലിന്നകത്തു കടന്നുകൂടായിരുന്നു.
3 此時在各省裏,凡是諭文與敕令傳到的地方,猶太人都哀號、禁食、哭泣、悲痛;許多人且身穿苦衣,躺在灰土中。
രാജാവിന്റെ കല്പനയും തീൎപ്പും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണീറ്റിൽ കിടന്നു.
4 艾斯德爾的宮女和太監跑來報告給她,王后得悉,萬分悲傷,立即送衣服去,叫摩爾德開穿上,脫下苦衣;但是他沒有接受。
എസ്തേരിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്നു അതു രാജ്ഞിയെ അറിയിച്ചപ്പോൾ അവൾ അത്യന്തം വ്യസനിച്ചു മൊൎദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന്നു അവന്നു വസ്ത്രം കൊടുത്തയച്ചു; എന്നാൽ അവൻ വാങ്ങിയില്ല.
5 艾斯德爾就叫王派來侍候她的太監哈塔客來,吩咐他去見摩爾德開,探聽一下發生了何事,為何如此。
അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന്നു മൊൎദ്ദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവന്നു കല്പന കൊടുത്തു.
6 哈塔客遂走到御門前的廣場,去見摩爾德開。
അങ്ങനെ ഹഥാക്ക് രാജാവിന്റെ പടിവാതിലിന്നു മുമ്പിൽ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊൎദ്ദെഖായിയുടെ അടുക്കൽ ചെന്നു.
7 摩爾德開便將所遭遇的事,也將哈曼為消滅猶太人給王庫捐獻的銀錢,都詳細告訴了他,
മൊൎദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദ്രവ്യസംഖ്യയും അവനോടു അറിയിച്ചു.
8 並且把在穌撒已公佈的滅絕猶太人的一分諭文交給他,轉呈艾斯德爾披閱,並請她快去懇求君王為自己的民族求情,且叫他向艾斯德爾說:「請你回憶你孤苦零丁的時候,怎樣在我手下長大成人。如今一人之下的哈曼已求准要處死我們。請你呼求上主,並為我們向君王求情,救我們不死! 」
അവരെ നശിപ്പിക്കേണ്ടതിന്നു ശൂശനിൽ പരസ്യമാക്കിയിരുന്ന തീൎപ്പിന്റെ പകൎപ്പ് അവൻ അവന്റെ കയ്യിൽ കൊടുത്തു ഇതു എസ്ഥേരിനെ കാണിച്ചു വിവരം അറിയിപ്പാനും അവൾ രാജസന്നിധിയിൽ ചെന്നു തന്റെ ജനത്തിന്നു വേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന്നു അവളോടു ആജ്ഞാപിപ്പാനും പറഞ്ഞു.
9 哈塔客回來,將摩爾德開的話回報給艾斯德爾。
അങ്ങനെ ഹഥാക്ക് ചെന്നു മൊൎദ്ദെഖായിയുടെ വാക്കു എസ്ഥേരിനെ അറിയിച്ചു.
10 艾斯德爾吩咐哈塔客去回覆摩爾德開說:「
എസ്ഥേർ മൊൎദ്ദെഖായിയോടു ചെന്നു പറവാൻ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാൽ:
11 王所有的公卿與各省的百姓都知道,任何人不論男女,未奉召見,而擅入內庭往謁君王的,除非君王向他伸出金杖賜他生存,一律應依法處死。況且我已三十天未蒙召親近君王了。」
യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊൻചെങ്കോൽ ആയാളുടെ നേരെ നീട്ടാഞ്ഞാൽ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല.
12 哈塔客將艾斯德爾的話轉告給摩爾德開。
അവർ എസ്ഥേരിന്റെ വാക്കു മൊൎദ്ദെഖായിയോടു അറിയിച്ചു.
13 摩爾德開叫他回覆艾斯德爾說:「不要心想,一個猶太人在王宮裏就可保全性命!
മൊൎദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാൻ കല്പിച്ചതു: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.
14 決不會。在這生死關頭,你若緘默不言,猶太人也必會從別處得到救援和援助。但是,在這光景下,你和你的家族必遭滅亡。誰知你之所以得涉足朝廷,不正是為了挽救現在的危機呢! 」
നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാൎക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആൎക്കു അറിയാം?
15 艾斯德爾令人轉告摩爾德開說:「
അതിന്നു എസ്ഥേർ മൊൎദ്ദെഖായിയോടു മറുപടി പറവാൻ കല്പിച്ചതു.
16 去召集一切住在穌撒的猶太人,為我禁食,三天三夜不吃不喝。同時,我與我的宮女,也同樣禁食;此後,我就越規去見君王,即便我死,死也情願! 」
നീ ചെന്നു ശൂശനിൽ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.
17 於是摩爾德開走了,進行艾斯德爾所吩咐他的一切事。
അങ്ങനെ മൊൎദ്ദെഖായി ചെന്നു എസ്ഥേർ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.

< 以斯帖記 4 >