< 歷代志下 4 >

1 [製造聖殿器皿]以後,他製了一座銅壇,長二十肘,寬二十肘,高十肘。
ശലോമോൻ താമ്രംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ഇരുപതു മുഴം വീതവും ഉയരം പത്തു മുഴവും ആയിരുന്നു.
2 又鑄了一個銅海,從這邊到那邊直徑十肘,作圓形,高五肘,圓周三十肘。
വൃത്താകാരമായ ഒരു ജലസംഭരണിയും അവൻ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്തു മുഴവും ആഴം അഞ്ച് മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു.
3 銅海邊緣下四周圍,圍繞著匏瓜形的裝飾品,每肘十個,分兩行,匏瓜與銅海是同時鑄成的。
അതിന് കീഴെ ചുറ്റിലും രണ്ടു നിരയായി കാളകളുടെ രൂപങ്ങൾ വാർത്തുണ്ടാക്കിയിരുന്നു.
4 有十二隻銅牛馱著銅海:三隻向北,三隻向西,三隻向南,三隻向東;銅海安放在銅牛背上,牛尾朝裏。
അത് പന്ത്രണ്ട് കാളകളുടെ പുറത്തു വെച്ചിരുന്നു: കാളകൾ മൂന്നു വീതം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും മുഖം തിരിച്ചിരുന്നു. ജലസംഭരണി വഹിച്ചിരുന്ന കാളകളുടെ പിൻഭാഗം അകത്തോട്ട് ആയിരുന്നു.
5 銅海厚一掌,邊如杯邊,形似百合花,可容三千「巴特。」
ജലസംഭരണിക്ക് നാല് വിരലുകളുടെ കനവും അതിന്റെ വക്ക് പാനപാത്രത്തിന്റെ വക്കുപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.
6 他又製了十個同盆:五個安置在右邊,五個安置在左邊,作為洗滌之用,洗滌作全燔祭的物品;但銅海只可為司祭作洗滌之用。
കഴുകാൻ വെള്ളം വെക്കേണ്ടതിന് പത്തു തൊട്ടികളും ഉണ്ടാക്കി; വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ച് വീതം വെച്ചു. ഹോമയാഗത്തിന്നുള്ള വസ്തുക്കൾ അവർ അവയിൽ കഴുകും; ജലസംഭരണിയോ പുരോഹിതന്മാർക്ക് കഴുകുവാനുള്ളതായിരുന്നു.
7 又照所規定的式樣製了十個金燈台,放在殿內:右邊五個,左邊五個。
അവൻ പൊന്നുകൊണ്ട് പത്തു വിളക്കുകളും കൽപ്പനപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു.
8 又製了十張桌子,放在殿內:右邊五張,左邊五張。又造了一百個金碗。
അവൻ പത്തു മേശകളും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തും ഇടത്തുഭാഗത്തുമായി അഞ്ചുവീതം വെച്ചു; പൊന്നുംകൊണ്ട് നൂറു തളികകളും ഉണ്ടാക്കി.
9 又造了司祭院與大院以及院門,門包市銅,
അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന് വാതിലുകളും ഉണ്ടാക്കി. കതകുകൾ താമ്രംകൊണ്ട് പൊതിഞ്ഞു.
10 他把銅海放在右邊東南角。[胡蘭所造的器具]
൧൦അവൻ ജലസംഭരണി വലത്തുഭാഗത്ത് തെക്കുകിഴക്കായിട്ട് വെച്ചു.
11 胡蘭也製了鍋、鏟和盤。胡蘭為撒羅滿王作了一切應為上主的殿所作的工作:
൧൧ഹൂരാം കലങ്ങളും ചട്ടുകങ്ങളും തളികകളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനു വേണ്ടി ചെയ്യേണ്ടിയിരുന്ന പണികൾ തീർത്തു.
12 兩根柱子,兩個柱頂上的球形柱頭,兩個網子,─遮蓋柱頂上兩個球形的柱頭,
൧൨രണ്ട് തൂണുകൾ, തൂണുകളുടെ മുകളിലുള്ള ഗോളാകാരമായ മകുടങ്ങൾ, മകുടങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,
13 兩個網子上的四百個石榴,─每個網子有良行石榴,以遮蓋柱頂上兩個球形柱頭,
൧൩തൂണുകളുടെ മുകളിലുള്ള രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈ രണ്ടു നിരയായി നാനൂറ് മാതളപ്പഴങ്ങൾ
14 十個盆座及座上的十個銅盆,
൧൪പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ
15 一個銅海及下面十二隻銅牛,
൧൫ജലസംഭരണി, അതിന് കീഴെ പന്ത്രണ്ട് കാളകൾ, കലങ്ങൾ,
16 鍋、鏟、鉤以及一切用具:這一切都是胡蘭阿彼用光滑的銅,給撒羅滿王為上主的殿所製造的,
൧൬ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ട് യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ രാജാവിന് ഉണ്ടാക്കിക്കൊടുത്തു.
17 是王在約但平原,於穌苛特與匝爾堂之間,用膠泥模鑄成的。
൧൭യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ച് രാജാവ് അവയെ വാർപ്പിച്ചു.
18 撒羅滿所製的這一切器皿,實在眾多;所用的銅,重量無法計算。[其他器皿]
൧൮ഇങ്ങനെ ശലോമോൻ ഇവയൊക്കെയും ധാരാളമായി ഉണ്ടാക്കിയതിനാൽ അതിനായി ഉപയോഗിച്ച താമ്രത്തിന്റെ തൂക്കം നോക്കിയില്ല.
19 以後,撒羅滿又製造了上主殿內的一切用具:金壇和供餅的桌子,
൧൯ഇങ്ങനെ ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങൾ ഒക്കെയും നിർമ്മിച്ചു. സ്വർണയാഗപീഠവും കാഴ്ചയപ്പം വെക്കുന്ന മേശകളും
20 燈台和依照規例應在內殿前點的燈盞,都是用純金製成的;
൨൦അന്തർമ്മന്ദിരത്തിനു മുമ്പിൽ നിയമപ്രകാരം കത്തേണ്ട തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും
21 還有花蕊、燈盞和燭剪,都是用金,即純金製成的;
൨൧നിർമ്മലമായ തങ്കംകൊണ്ട്, പുഷ്പങ്ങളും വിളക്കുകളും ചവണകളും
22 還有刀、碗盤和火盤,都是純金的。殿宇的門,即進入至聖所內裏的門,以及聖殿,即正殿的門,也都是金的。
൨൨തങ്കംകൊണ്ട് കത്രികകളും തളികകളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തെ കതകുകൾ, ആലയത്തിന്റെ കതകുകൾ, ഇവ പൊന്നുകൊണ്ട് നിർമ്മിച്ചവ ആയിരുന്നു.

< 歷代志下 4 >