< Sam 94 >

1 Kasakkung: Panuekhoeh Oe BAWIPA Cathut, moipathungnae katawnkung, Oe Cathut moipathungnae katawnkung, ang haw.
പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരം ചെയ്യുവാൻ അധികാരമുള്ള ദൈവമേ, നിന്റെ ക്രോധം പ്രദര്‍ശിപ്പിക്കേണമേ.
2 Talai taminaw lawkcengkung, thaw haw, ka kâoupnaw hah moipathung haw.
ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കണമേ; ഡംഭികൾക്ക് അങ്ങ് പ്രതികാരം ചെയ്യണമേ.
3 Oe BAWIPA, tamikathoutnaw teh nâtotouh ne, nâtotouh ne a lunghawi awh han vai.
യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?
4 A ngai patetlah lawk a dei awh teh, a lawk a hram awh teh, nâtotouh ne a kâoup awh han vai.
അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു; നീതികേട് പ്രവർത്തിക്കുന്ന ഏവരും വമ്പ് പറയുന്നു.
5 Oe BAWIPA, na taminaw hah a pacekpahlek awh teh, nange râw hah a rektap awh.
യഹോവേ, അവർ അങ്ങയുടെ ജനത്തെ തകർത്തുകളയുന്നു; അങ്ങയുടെ അവകാശത്തെ പീഡിപ്പിക്കുന്നു.
6 Lahmainu hoi imyinnaw hah a thei awh teh, na pa kaawm hoeh e naw hah ouk a thei awh.
അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥരെ അവർ ഹിംസിക്കുന്നു.
7 BAWIPA ni hmawt mahoeh, Jakop Cathut ni hai panuek mahoeh ati awh.
“യഹോവ കാണുകയില്ല; യാക്കോബിന്റെ ദൈവം ഗ്രഹിക്കുകയില്ല” എന്ന് അവർ പറയുന്നു.
8 Maya thung dawk e tamipathunaw, panuek awh haw, Nâtuek maw na lungang awh han vai.
ജനത്തിൽ ബുദ്ധിഹീനരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്ക് എപ്പോൾ ബുദ്ധി ഉദിക്കും?
9 Thainae hnâ kasakkung ni thai mahoeh ou. Mit kasakkung ni hmawt mahoeh ou.
ചെവിയെ നട്ടവൻ കേൾക്കുകയില്ലയോ? കണ്ണ് നിർമ്മിച്ചവൻ കാണുകയില്ലയോ?
10 Miphunnaw kacangkhaikung hoi panuenae kacangkhaikung ni panuek mahoeh ou.
൧൦ജനതതികളുടെ മേൽ ശിക്ഷണം നടത്തുന്നവൻ ശാസിക്കുകയില്ലയോ? അവൻ മനുഷ്യർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
11 BAWIPA ni taminaw e pouknae banghai bang hoeh e hah a panue.
൧൧മനുഷ്യരുടെ വിചാരങ്ങൾ മായ എന്ന് യഹോവ അറിയുന്നു.
12 Oe BAWIPA, na kâlawk dawk hoi na cangkhai teh, na yue e naw teh a yawkahawi e lah ao.
൧൨യഹോവേ, ദുഷ്ടനെ മറവു ചെയ്യുവാൻ കുഴി കുഴിക്കുവോളം അനർത്ഥദിവസത്തിൽ വിശ്രമം നൽകേണ്ടതിന്
13 Tamikathout hanelah tangkom tai hoehroukrak, runae dawk hoi na kâhat sak thai mahoeh.
൧൩അങ്ങ് ശിക്ഷിക്കുകയും അങ്ങയുടെ ന്യായപ്രമാണം ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
14 Bangkongtetpawiteh, BAWIPA ni a taminaw hah hnoun mahoeh, a râw takhoe mahoeh.
൧൪യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.
15 Hatei, tamikalan koe lawkcengnae ban vaiteh, a lungthin kalan e pueng ni a tarawi awh han.
൧൫നീതിപൂർവമായ ന്യായവിധികൾ മടങ്ങിവരും; പരമാർത്ഥഹൃദയമുള്ളവരെല്ലാം അതിനോട് യോജിക്കും.
16 Yonnae kasaknaw taran hanelah apimouh kai hanlah ka thaw han. Payonnae kasaknaw taran hanelah apimaw kai yueng lah kangdout han.
൧൬ദുഷ്കർമ്മികൾക്കെതിരെ ആര് എനിക്ക് വേണ്ടി എഴുന്നേല്ക്കും? നീതികേട് പ്രവർത്തിക്കുന്നവരോട് ആര് എനിക്ക് വേണ്ടി എതിർത്തുനില്ക്കും?
17 BAWIPA teh kabawmkung lah awm hoeh pawiteh, duem onae koe ka hringnae yout kahmat han doeh toe.
൧൭യഹോവ എനിക്ക് സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു.
18 Kangduenae hawihoeh ka tet pawiteh, Oe BAWIPA, na lungmanae ni na kuet han.
൧൮“എന്റെ കാൽ വഴുതുന്നു” എന്ന് ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങയുടെ ദയ എന്നെ താങ്ങി.
19 Ka lung mak pathu navah, lung na pahawinae ni ka lung ahawi sak.
൧൯എന്റെ ഉള്ളിൽ ആകുലചിന്തകൾ പെരുകുമ്പോൾ അങ്ങയിൽ നിന്നുള്ള ആശ്വാസം എന്റെ പ്രാണനെ തണുപ്പിക്കുന്നു.
20 Payonnae bawitungkhung, hawihoehnae phung hai a sak awh e teh, nang hoi kâhuiko thai han vaimoe.
൨൦നിയമം മൂലം തിന്മയ്ക്ക് വഴിയൊരുക്കുന്ന ദുഷ്ടസിംഹാസനത്തിന് അങ്ങയോട് സഖ്യം ഉണ്ടാകുമോ?
21 Ayânaw hringnae taranlahoi a kâhmo teh, yonnae ka tawn hoeh naw hah yon a pen awh.
൨൧നീതിമാന്റെ പ്രാണന് വിരോധമായി അവർ കൂട്ടം കൂടുന്നു; നിരപരാധിയെ അവർ ശിക്ഷയ്ക്ക് വിധിക്കുന്നു.
22 Hatei, BAWIPA teh ka kânguenae doeh. Ka Cathut teh ka lungsong doeh.
൨൨എങ്കിലും യഹോവ എനിക്ക് രക്ഷാഗോപുരവും എന്റെ ശരണശൈലവും എന്റെ ദൈവവും ആകുന്നു.
23 A payonnae hah amamouh lathueng phat sak nateh, hawihoehnae a sak awh lahun nah koung a tâtueng awh han. BAWIPA maimae Cathut ni koung a tâtueng awh han.
൨൩ദൈവം അവരുടെ നീതികേട് കൊണ്ട് തന്നെ അവരുടെ മേൽ ശിക്ഷവരുത്തും; അവരുടെ ദുഷ്ടതയിൽ തന്നെ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ ഛേദിച്ചുകളയും.

< Sam 94 >