< Sam 23 >
1 Kathutkung: Devit BAWIPA teh kaie tukhoumkung lah ao dawkvah, voutthoup hoi kaawm mahoeh.
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
2 Pho kahring um vah na tabo sak teh, kâhatnae tui teng vah na hrawi.
പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
3 Ka hringnae a katha sak teh, amae min lahoi lannae lam dawk na hrawi.
എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
4 Duenae tâhlip ravo dawk ka cet nakunghai, yawthoenae hai ka taket mahoeh. Bangkongtetpawiteh, kai koevah nang na o, na sonron hoi na tahroe ni ka lung na mawng sak.
കൂരിരുൾതാഴ്‌വരയിൽ കൂടിനടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
5 Ka tarannaw hmalah rawca na poe, ka lû dawk satui na awi teh, kaie manang teh poum lah a poum.
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
6 Ka hring nathung lungmanae hoi hawinae ni na kâbang sin vaiteh, BAWIPA im dawk a yungyoe ka o han.
നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.