< Milu Pareinae 26 >

1 Lacik pawng a kâkayaw hoi BAWIPA ni Mosi hoi vaihma Aron capa Eleazar hah a pato teh,
ബാധയ്ക്കുശേഷം യഹോവ മോശയോടും പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടും കൽപ്പിച്ചു:
2 Isarel catounnaw pueng hah kum 20 lathueng amamae miphun lahoi Isarel ram dawk e tarantuknae koe kacetthainaw pueng hah be touk loe atipouh.
“ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരും യുദ്ധപ്രാപ്തരുമായി ഇസ്രായേൽസമൂഹത്തിലാകെ ഉള്ളവരുടെ ജനസംഖ്യ പിതൃഭവനം തിരിച്ച് കണക്കാക്കുക.”
3 Mosi hoi vaihma Eleazar ni Jeriko avanglah Jordan palang teng Moab tanghling dawk ahnimouh teh a pato teh,
യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും അവരോട് ഇപ്രകാരം പറഞ്ഞു:
4 BAWIPA ni Mosi hoi Izip ram hoi katâcawtnaw Isarel catounnaw koevah, kâ a poe e patetlah taminaw hah kum 20 hoi a lathueng e pueng touk loe atipouh.
“യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ട് പ്രായമുള്ള പുരുഷന്മാരുടെ ജനസംഖ്യയെടുക്കുക.” ഈജിപ്റ്റിൽനിന്നും പുറപ്പെട്ട ഇസ്രായേല്യർ ഇവരായിരുന്നു:
5 Isarel e camin teh Reuben doeh. Reuben capanaw teh, Hanok hoi Hanok imthungkhu, Pallu hoi Pallu imthungkhu.
ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ സന്തതികൾ: ഹാനോക്കിലൂടെ ഹാനോക്ക്യകുടുംബം; ഫല്ലുവിലൂടെ ഫല്ലൂവ്യകുടുംബം;
6 Hezron hoi Hezron imthungkhu, Karmi hoi Karmi imthungkhu,
ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം; കർമിയിലൂടെ കർമ്യകുടുംബം.
7 Reuben imthungkhunaw a touk awh teh 43,730 touh a pha.
ഇവയായിരുന്നു രൂബേന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 43,730 ആയിരുന്നു.
8 Pallu catoun hoi Eliab,
ഫല്ലൂവിന്റെ പുത്രൻ എലീയാബ്.
9 Eliab capanaw teh, Nemuel, Dathan hoi Abiram doeh. Dathan hoi Abiram teh Mosi hoi Aron ka cusin e tamimaya yueng lah doeh ao awh. BAWIPA a taran awh navah Korah hoi kambawng e lahai ao roi.
എലീയാബിന്റെ പുത്രന്മാർ നെമൂവേലും ദാഥാനും അബീരാമും ആയിരുന്നു. മോശയ്ക്കും അഹരോനും എതിരേ മത്സരിച്ചവരും യഹോവയ്ക്കെതിരേ മത്സരിച്ചപ്പോൾ കോരഹിന്റെ അനുയായികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇസ്രായേല്യപ്രഭുക്കന്മാരായ ദാഥാനും അബീരാമും ഇവർതന്നെ.
10 Hotnaw a due navah, talai ni rak a ang teh Korah hah koung a payawp teh, hmai ni tami 250 koung a kak navah, bangnuenae lah a coung awh.
ഭൂമി വായ്‌പിളർന്ന് കോരഹിനോടുകൂടെ അവരെ വിഴുങ്ങിക്കളഞ്ഞു. ഇരുനൂറ്റി അൻപത് പുരുഷന്മാർ അഗ്നിക്കിരയായ അവസരത്തിൽ അയാളുടെ അനുയായികൾ മരിച്ചു. അങ്ങനെ അവർ മുന്നറിയിപ്പിനുള്ള ഒരു ചിഹ്നമായിത്തീർന്നു.
11 Hatei, Korah catounnaw dout awh hoeh.
എന്നാൽ കോരഹിന്റെ പുത്രന്മാർ ആ ദിവസം മരിച്ചില്ല.
12 A imthungkhu lahoi Simeon capanaw teh; Nemuel hoi Nemuel imthungkhu, Jamin hoi Jamin imthungkhu, Jakhin hoi Jakhin imthungkhu,
ശിമെയോന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: നെമൂവേലിലൂടെ നെമൂവേല്യകുടുംബം; യാമിനിലൂടെ യാമിന്യകുടുംബം; യാഖീനിലൂടെ യാഖീന്യകുടുംബം;
13 Zerah hoi Zarah imthungkhu, Saul hoi Saul imthungkhu,
സേരഹിലൂടെ സേരഹ്യകുടുംബം; ശാവൂലിലൂടെ ശാവൂല്യകുടുംബം.
14 Simeon imthungnaw heh 22,200 touh a pha.
ഇവയായിരുന്നു ശിമെയോന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 22,200 പുരുഷന്മാർ ആയിരുന്നു.
15 Gad capanaw hai ama imthungkhu lahoi, Zephon hoi Zephon imthungkhu, Haggi hoi Haggi imthungkhu, Shuni hoi Shuni imthungkhu,
ഗാദിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: സെഫോനിലൂടെ സെഫോന്യകുടുംബം; ഹഗ്ഗീയിലൂടെ ഹഗ്ഗീയകുടുംബം; ശൂനിയിലൂടെ ശൂനീയകുടുംബം;
16 Ozni hoi Ozni imthungkhu, Eri hoi Eri imthungkhu,
ഒസ്നിയിലൂടെ ഒസ്നീയകുടുംബം; ഏരിയിലൂടെ ഏര്യകുടുംബം;
17 Arod hoi Arodi imthungkhu, Areli hoi Areli imthungkhu,
അരോദിലൂടെ അരോദ്യകുടുംബം; അരേലിയിലൂടെ അരേല്യകുടുംബം.
18 Hetnaw heh Gad imthungkhunaw 40,500 touh a pha.
ഗാദിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 40,500 ആയിരുന്നു.
19 Judah capa roi heh Er hoi Onan ei, Er hoi Onan teh Kanaan kho vah a due.
ഏരും ഓനാനും യെഹൂദയുടെ പുത്രന്മാർ ആയിരുന്നു. എന്നാൽ അവർ കനാനിൽവെച്ചു മരിച്ചു.
20 Judah capanaw ama imthungkhu lahoi, Shelah hoi Shelah imthungkhu, Perez hoi Perez imthungkhu, Zerah hoi Zarah imthungkhu,
യെഹൂദയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശേലഹിലൂടെ ശേലഹ്യകുടുംബം; ഫേരെസിലൂടെ ഫേരെസ്യകുടുംബം; സേരഹിലൂടെ സേരഹ്യകുടുംബം.
21 Perez capanaw teh, Hezron hoi Hezron imthungkhu, Hamul hoi Hamul imthungkhu la ao awh.
ഫേരെസിന്റെ സന്തതികൾ: ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം; ഹാമൂലിലൂടെ ഹാമൂല്യകുടുംബം.
22 Hetnaw heh Judah imthungkhunaw a touk awh e 76,500 touh a pha.
യെഹൂദയുടെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 76,500 ആയിരുന്നു.
23 Issakhar capanaw a imthungkhu lahoi, Tola hoi Tola imthungkhu, Puvah hoi Puvah imthungkhu,
യിസ്സാഖാറിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: തോലാവിലൂടെ തോലാവ്യകുടുംബം; പൂവായിലൂടെ പൂവ്യകുടുംബം;
24 Jashub hoi Jashub imthungkhu, Shimron hoi Shimron imthungkhu,
യാശൂബിലൂടെ യാശൂബ്യകുടുംബം; ശിമ്രോനിലൂടെ ശിമ്രോന്യകുടുംബം.
25 Hetnaw heh Issakhar imthungkhu a touk awh e 64,300 touh a pha.
യിസ്സാഖാർ പിതൃഭവനത്തിൽനിന്ന് ഉള്ളവർ ഇവരായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 64,300 ആയിരുന്നു.
26 Zebulun capanaw a imthungkhu lahoi, Sered hoi Sered imthungkhu, Elon hoi Elon imthungkhu, Jahleel hoi Jahleel doeh.
സെബൂലൂന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: സേരെദിലൂടെ സേരെദ്യകുടുംബം, ഏലോനിലൂടെ ഏലോന്യകുടുംബം, യഹ്ലെയേലിലൂടെ യഹ്ലെയേല്യകുടുംബം.
27 Hetnaw heh Zebulun imthungkhu a touk awh e 60,500 touh a pha.
സെബൂലൂൻ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 60,500 ആയിരുന്നു.
28 Joseph capanaw a imthungkhu lahoi, Manasseh hoi Ephraim.
മനശ്ശെ, എഫ്രയീം എന്നിവരിലൂടെ യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
29 Manasseh capa imthungkhunaw teh, Makhir hoi Makhir imthungkhu. Makhir ni Gilead a sak teh Gilead hoi Gilead imthungkhu lah ao.
മനശ്ശെയുടെ സന്തതികൾ: മാഖീരിലൂടെ മാഖീര്യകുടുംബം; മാഖീർ ഗിലെയാദിന്റെ പിതാവായിരുന്നു; ഗിലെയാദിലൂടെ ഗിലെയാദ്യകുടുംബം;
30 Gilead capanaw teh, Iezer hoi Iezer imthungkhu, Helek hoi Helek imthungkhu,
ഗിലെയാദിന്റെ സന്തതികൾ: ഈയേസെരിലൂടെ ഈയേസെര്യകുടുംബം: ഹേലെക്കിലൂടെ ഹേലെക്ക്യകുടുംബം;
31 Asriel hoi Asriel imthungkhu, Shekhem e Shekhem imthungkhu,
അസ്രീയേലിലൂടെ അസ്രീയേല്യകുടുംബം; ശേഖേമിലൂടെ ശേഖേമ്യകുടുംബം;
32 Shemida e Shemida imthungkhu, Hepher e Hepher imthungkhu,
ശെമീദാവിലൂടെ ശെമീദാവ്യകുടുംബം; ഹേഫെരിലൂടെ ഹേഫെര്യകുടുംബം.
33 Hepher capa Zelophehad heh a ca tongpa awm hoeh, napuinaw dueng doeh kaawm. Zelophehad canunaw e minnaw teh, Mahlah, Noah, Hoglah, Milkah hoi Tirzah.
ഹേഫെരിന്റെ പുത്രൻ സെലോഫഹാദിനു പുത്രന്മാരില്ലായിരുന്നു; അദ്ദേഹത്തിനു പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പേരുകൾ: മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
34 Hetnaw teh Manasseh imthungkhu a touk awh e 52,700 touh a pha.
മനശ്ശെയുടെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 52,700 ആയിരുന്നു.
35 Ephraim capanaw a imthungkhu lahoi, Shuthela hoi Shuthela imthungkhu, Bekher hoi Bekher imthungkhu, Tahan hoi Tahan imthungkhu lah ao.
എഫ്രയീമിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശൂഥേലഹിലൂടെ ശൂഥേലഹ്യകുടുംബം; ബേഖെരിലൂടെ ബേഖെര്യകുടുംബം; തഹനിലൂടെ തഹന്യകടുംബം,
36 Shuthela capanaw teh, Eran hoi Eran imthungkhu lah ao.
ശൂഥേലഹിന്റെ സന്തതികൾ: ഏരാനിലൂടെ ഏരാന്യകുടുംബം.
37 Hetnaw teh Ephraim imthungkhu a touk awh e 32,500 touh a pha awh. Hetnaw heh Joseph capa imthungkhunaw doeh.
എഫ്രയീമിന്റെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 32,500 ആയിരുന്നു. ഇവയായിരുന്നു യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ.
38 Benjamin capanaw a imthungkhu lahoi, Bela hoi Bela imthungkhu, Ashbel hoi Ashbel imthungkhu, Ahiram hoi Ahiram imthungkhu,
ബെന്യാമീന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ബേലയിലൂടെ ബേലാവ്യകുടുംബം; അശ്ബേലിലൂടെ അശ്ബേല്യകുടുംബം; അഹീരാമിലൂടെ അഹീരാമ്യകുടുംബം;
39 Shupham hoi Shupham imthungkhu, Hupham hoi Humpham imthungkhu lah ao.
ശൂപാമിലൂടെ ശൂപാമ്യകുടുംബം; ഹൂഫാമിലൂടെ ഹൂഫാമ്യകുടുംബം.
40 Bela capa roi teh Ard hoi Naaman doeh. Ard imthungkhu hoi Naaman hoi Naaman imthungkhunaw doeh.
ആരെദ്, നയമാൻ എന്നിവരിലൂടെയുള്ള ബേലിയുടെ സന്തതികൾ: അർദിലൂടെ അർദ്യകുടുംബം. നാമാനിലൂടെ നാമാന്യകുടുംബം
41 hetnaw heh Benjamin imthungkhunaw a touk awh e 45,600 touh a pha.
ബെന്യാമീന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 45,600 ആയിരുന്നു.
42 Dan capanaw a imthungkhu lahoi, Shuham hoi Shuham imthung lah ao. Hetnaw heh doeh ahnimae imthungkhu dawk hoi Dan imthungkhu lah kaawm.
ദാന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശൂഹാമിലൂടെ ശൂഹാമ്യകുടുംബം. ദാന്റെ കുടുംബങ്ങൾ ഇവയായിരുന്നു;
43 Hetnaw heh Shuham imthungkhunaw a touk awh e 64,400 touh a pha.
അവയെല്ലാം ശൂഹാമ്യകുടുംബങ്ങളായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 64,400 ആയിരുന്നു.
44 Asher capanaw a imthungkhu lahoi, Imnah hoi Imnah imthungkhu, Ishvi hoi Ishvi imthungkhu, Beriah hoi Beriah imthungkhu,
ആശേരിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: യിമ്നായിലൂടെ യിമ്നീയകുടുംബം; യിശ്വിയിലൂടെ യിശ്വീയകുടുംബം; ബേരീയാവിലൂടെ ബേരീയാവ്യകുടുംബം;
45 Beriah ca roi, Heber hoi Heber imthungkhu, Malkhiel hoi Makhiel imthung lah ao.
ബേരീയാവിന്റെ സന്തതികളിലൂടെ: ഹേബെരിലൂടെ ഹേബെര്യകുടുംബം; മൽക്കീയേലിലൂടെ മൽക്കീയേല്യകുടുംബം.
46 Asher e canu min teh Serah doeh.
ആശേരിന് സേരഹ് എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു.
47 Hetnaw teh Asher capanaw imthungkhu lahoi a touk awh e 53,400 touh a pha.
ആശേരിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 53,400 ആയിരുന്നു.
48 Naphtali capanaw a imthung lahoi, Jahzeel hoi Jahzeel imthung, Guni hoi Guni imthungkhu,
നഫ്താലിയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: യഹ്സേലിലൂടെ യഹ്സേല്യകുടുംബം; ഗൂനിയിലൂടെ ഗൂന്യകുടുംബം;
49 Jezer hoi Jezer imthungkhu, Shillem hoi Shillem imthungkhu lah ao.
യെസെരിലൂടെ യെസെര്യകടുംബം; ശില്ലേമിലൂടെ ശില്ലേമ്യകുടുംബം.
50 Hetnaw heh Naphtali imthungkhu a touk awh e 45,400 touh a pha.
ഇവയായിരുന്നു നഫ്താലിയുടെ കുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 45,400 ആയിരുന്നു.
51 Hetnaw heh Isarel catounnaw a touk awh e 601,730 touh a pha.
ഇസ്രായേലിലെ പുരുഷന്മാരുടെ ആകെ എണ്ണം 6,01,730 ആയിരുന്നു.
52 BAWIPA ni Mosi a pato teh,
യഹോവ മോശയോട്,
53 Hete ramnaw heh apap e lahoi a kârei awh han e naw doeh.
“ആളെണ്ണത്തിനൊത്തവണ്ണം ദേശം അവർക്ക് അവകാശമായി വിഭജിച്ചു കൊടുക്കണം.
54 Bet kapap e teh ram bet kapap lah na poe awh vaiteh, kayoun e teh ram bet kayoun lah na poe awh han. Miphun lahoi râw teh a coe awh han.
വലിയ കൂട്ടത്തിനു കൂടുതലും ചെറിയ കൂട്ടത്തിനു കുറവുമായി ഓഹരി കൊടുക്കുക. പട്ടികയിൽ പേരു ചേർക്കപ്പെട്ടവരുടെ എണ്ണത്തിനൊത്തവണ്ണം ഓരോരുത്തർക്കും അവരവരുടെ ഓഹരി ലഭിക്കണം.
55 Hatei cungpam rayu e lahoi ram teh rei lah ao han, a na mintoenaw hoi miphun min kâbang lahoi rem teh a coe awh han.
നറുക്കിട്ടുവേണം ദേശം വിഭജിക്കേണ്ടത്. പിതൃഗോത്രത്തിന്റെ പേരിൻപ്രകാരമായിരിക്കണം ഓരോ കൂട്ടത്തിനും ഓഹരി ലഭിക്കേണ്ടത്.
56 Cungpam rayu e lahoi apap hai ayoun hai a rei awh han.
വലിയ കൂട്ടങ്ങൾക്കും ചെറിയ കൂട്ടങ്ങൾക്കും നറുക്കിലൂടെയാണ് ഓഹരി വിഭജിച്ചുകൊടുക്കേണ്ടത്.”
57 Hetnaw heh Levihnaw e imthungkhu touk e lah ao. Gershon hoi Gershon imthungkhu, Kohath hoi Kohath imthungkhu, Merari hoi Merari imthungkhunaw doeh.
പിതൃഭവനമായി എണ്ണപ്പെട്ട ലേവ്യർ ഇവരായിരുന്നു: ഗെർശോനിലൂടെ ഗെർശോന്യകുടുംബം; കെഹാത്തിലൂടെ കെഹാത്യകുടുംബം; മെരാരിയിലൂടെ മെരാര്യകുടുംബം.
58 Hetnaw heh Levih imthungkhunaw doeh. Libni imthungkhu, Hebron imthungkhu, Mahli imthungkhu, Mushi imthungkhu, Korah imthungkhu lah ao. Kohath ni Amram a khe.
ഇവയും ലേവ്യകുടുംബങ്ങളായിരുന്നു: ലിബ്നീയകുടുംബം, ഹെബ്രോന്യകുടുംബം, മഹ്ലീയകുടുംബം, മൂശ്യകുടുംബം, കോരഹ്യകുടുംബം. അമ്രാമിന്റെ പിതാമഹനായിരുന്നു കെഹാത്ത്;
59 Amram e a yu min teh Jokhebed Levih canu, Izip ram hoi Levih koehoi ka tâcawt e doeh. Ahni ni Amram koehoi Aron hoi Mosi, hoi a tawncanu Miriam a khe.
അമ്രാമിന്റെ ഭാര്യയുടെ പേര് യോഖേബേദ് എന്നായിരുന്നു. അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്കു ജനിച്ച മകൾ. അമ്രാമിന് അവൾ, അഹരോൻ, മോശ, അവരുടെ സഹോദരിയായ മിര്യാം എന്നിവരെ പ്രസവിച്ചു.
60 Aron ni Nadab hoi Abihu, Eleazar hoi Ithamar a sak.
നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരുടെ പിതാവായിരുന്നു അഹരോൻ.
61 Hatei Nadab hoi Abihu teh BAWIPA hmalah hno hoeh kawi e hmai a hni dawk a due roi.
എന്നാൽ യഹോവയുടെമുമ്പാകെ അന്യാഗ്നി കത്തിച്ചതുകൊണ്ട് നാദാബും അബീഹൂവും മരിച്ചു.
62 Ahnimae tami tongpa thapa yung touh lathueng touk e pueng teh, 23,000 touh a pha. Isarelnaw thung dawk kârei e ram ka coe hoeh hanlah ao dawkvah, Isarelnaw koe mektouksin e lah awm hoeh.
ലേവ്യരിൽ ഒരുമാസമോ അതിലധികമോ പ്രായമായ ആണുങ്ങൾ 23,000 ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരെ എണ്ണിയില്ല; കാരണം അവരുടെ ഇടയിൽ അവർക്ക് യാതൊരവകാശവും ലഭിച്ചില്ല.
63 Hetnaw heh Jeriko namran, Jordan palang teng Moab tanghling dawk Isarel catounnaw touk nah Mosi hoi vaihma Eleazar ni touk e doeh.
യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും എണ്ണിയ ഇസ്രായേല്യർ ഇവരാണ്.
64 Hatei, Sinai kahrawng e Isarelnaw Mosi hoi vaihma Aron ni a touk e naw hah tami buet touh hai awm hoeh toe.
മോശയും പുരോഹിതനായ അഹരോനുംകൂടി ഇസ്രായേൽമക്കളെ സീനായിമരുഭൂമിയിൽവെച്ച് എണ്ണിയപ്പോൾ എണ്ണപ്പെട്ടവരുടെ കൂട്ടത്തിൽ ഇവരിൽ ഒരാൾപോലും ഉണ്ടായിരുന്നില്ല.
65 Bangkongtetpawiteh, BAWIPA ni kahrawngum vah a due awh roeroe han ati toe. Jephunneh capa Kalep hoi Nun capa Joshua laipalah teh apihai kahring e awm hoeh toe.
അവർ നിശ്ചയമായും മരുഭൂമിയിൽ മരിച്ചുപോകുമെന്ന് അവരെക്കുറിച്ച് യഹോവ അരുളിച്ചെയ്തിരുന്നല്ലോ. അങ്ങനെ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരാൾപോലും ശേഷിച്ചിരുന്നില്ല.

< Milu Pareinae 26 >