< Jonah 2 >
1 Jonah ni tangapui vonthung ao navah Cathut koe a ratoum e teh,
യോനാ മത്സ്യത്തിന്റെ വയറ്റിൽവെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:
2 Kai teh runae ka kâhmo dawkvah, Cathut ka kaw teh na thai pouh. Duenae vonthung hoi kaw e lawk na thai pouh. (Sheol )
ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു. (Sheol )
3 Bawipa ni kai teh kadung poung e tuipui lungui na tâkhawng dawkvah, tui ni na kalup teh tuicapa pueng ni muen na ramuk.
നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
4 Hottelah, na hmalah hoi na pâlei eiteh, kathounge bawkim teh pou ka khet han telah ka dei.
നിന്റെ ദൃഷ്ടിയിൽനിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.
5 Tui ni due sak hanelah na kalup teh, tui lungui vah na paung teh, tuipho ni ka lû dawk a yawngyen.
വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടൽപുല്ലു എന്റെ തലപ്പാവായിരുന്നു.
6 Mon khok koe ka pha teh, tho pou kâkhan e thung ka phat ei nakunghai, BAWIPA Cathut ni rawknae hmuen koehoi na rasa han.
ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കു അടെച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയിൽനിന്നു കയറ്റിയിരിക്കുന്നു.
7 Lungpout laihoi ka o nah Cathut hah ka pouk teh, kaie ratoumnae teh bawkim kathoung dawk Bawipa koe a pha.
എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു എന്റെ പ്രാർത്ഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.
8 Cungkeihoehe meikaphawk ka bawk naw niteh, a coe awh hane lungmanae hah a tâkhawng awh.
മിത്ഥ്യാബിംബങ്ങളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
9 Kai teh a lungmanae hah lunghawilawkdeinae hoi bawknae ka sak han. Lawk ka kam e patetlah ka sak han. Rungngangnae teh BAWIPA e doeh.
ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.
10 Hatnavah Cathut ni tangapui hah kâ a poe teh, tangapui ni Jonah hah a kawngteng lah a palo.
എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛർദ്ദിച്ചുകളഞ്ഞു.