< Jawhan 8 >

1 Jisuh teh Olive Mon lah a cei.
യേശുവോ, ഒലിവുമലയിലേക്കു യാത്രയായി. അതിരാവിലെ യേശു വീണ്ടും ദൈവാലയാങ്കണത്തിൽ എത്തി.
2 Amom vah bawkim vah bout a tho teh taminaw hai a teng vah a tho awh, hawvah a tahung teh a cangkhai.
ജനങ്ങൾ അദ്ദേഹത്തിന്റെ ചുറ്റും വന്നുകൂടി. അവിടന്ന് അവരെ ഉപദേശിക്കാനായി ഇരുന്നു.
3 Hawvah cakathutkungnaw, hoi Farasinaw ni ka uicuk e napui a man awh teh a lungui a kangdue sak awh.
വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ വേദജ്ഞരും പരീശന്മാരും കൊണ്ടുവന്നു. അവർ അവളെ ജനമധ്യത്തിൽ നിർത്തിയിട്ട്
4 Ahnimouh ni Jisuh koe, Bawipa hete napui heh a uicuk lahun nah ka man awh.
യേശുവിനോട് ഇങ്ങനെ പറഞ്ഞു: “ഗുരോ, ഈ സ്ത്രീ വ്യഭിചാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ പിടിക്കപ്പെട്ടിരിക്കുന്നു.
5 Mosi e kâlawk thung kaimouh kâ na poe e dawkvah het patet e napui heh talung hoi dêi hanlah ao. Hatei, nang ni teh bangtelamaw na dei han, atipouh awh.
ഇങ്ങനെയുള്ള സ്ത്രീകളെ കല്ലെറിയണമെന്നു മോശ ന്യായപ്രമാണത്തിൽ ഞങ്ങളോടു കൽപ്പിച്ചിരിക്കുന്നു. അങ്ങ് എന്തുപറയുന്നു?”
6 Hottelah a dei awh ngainae teh Bawipa tanouk nahanlah a dei awh e doeh. Yonpen han a ngai awh e doeh. Jisuh ni a tabut teh a kutdawn hoi talai dawk ca a thut.
അദ്ദേഹത്തെ കുറ്റം ചുമത്തേണ്ടതിന് എന്തെങ്കിലും തക്ക കാരണം കിട്ടുന്നതിന് അവർ പ്രയോഗിച്ച ഒരു കെണിയായിരുന്നു ഈ ചോദ്യം. എന്നാൽ യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.
7 Ahnimouh ni boutbout a pacei awh dawkvah Jisuh ni a kamlang sin teh nangmouh thung dawk kayonhoehe ni, talung hoi hmaloe dêi seh atipouh hnukkhu,
ചോദ്യം തുടർന്നപ്പോൾ യേശു നിവർന്ന് അവരോട്, “നിങ്ങളിൽ പാപം ഇല്ലാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടെ” എന്നു പറഞ്ഞു.
8 bout a tabut teh ca bout a thut.
അദ്ദേഹം വീണ്ടും കുനിഞ്ഞു മണ്ണിലെഴുതിക്കൊണ്ടിരുന്നു.
9 Ahnimouh ni hote lawk a thai awh navah a lungthung vah a yonae a kâpâpho awh dawkvah kacuepoung koehoi camo totouh buet touh hnukkhu buet touh koung a ban awh. Jisuh teh a madueng sut a ceitakhai awh.
അവർ അതു കേട്ടിട്ട്, കുറ്റബോധത്താൽ ഏറ്റവും മുതിർന്നവർമുതൽ ഇളയവർവരെ ഓരോരുത്തരായി സ്ഥലംവിട്ടുപോയി. ഒടുവിൽ യേശുവും ജനമധ്യത്തിൽനിന്നിരുന്ന സ്ത്രീയും ശേഷിച്ചു.
10 Jisuh ni a kamlang toteh napui a madueng sut a kangdue e a hmu navah, napui nang, nang yon ka pen e taminaw te na maw ao awh. Nang apinihai yon na hnei hoeh maw atipouh.
യേശു നിവർന്ന് അവളോട്, “സ്ത്രീയേ, അവർ എവിടെ? ആരും നിനക്കു ശിക്ഷ വിധിച്ചില്ലേ?” എന്നു ചോദിച്ചു.
11 Apinihai yon na pen hoe Bawipa telah napui ni atipouh. Kai ni hai nang yon na hnei mahoeh, atu hoi law teh yonnae bout sak han lawih atipouh.
“ഇല്ല പ്രഭോ,” അവൾ മറുപടി പറഞ്ഞു. അതിന് യേശു, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോകുക, ഇനി പാപംചെയ്യരുത്.” എന്നു പറഞ്ഞു.
12 Jisuh ni, kai teh het talaivan angnae lah ka o. Kaie ka hnuk kâbang e pueng ni hmonae thung cet hoeh. Hring angnae teh a hmu han atipouh.
യേശു വീണ്ടും ജനങ്ങളോടു സംസാരിച്ചു: “ഞാൻ ആകുന്നു ലോകത്തിന്റെ പ്രകാശം. എന്നെ അനുഗമിക്കുന്നവർ ഒരിക്കലും ഇരുളിൽ നടക്കുന്നില്ല; അവർ ജീവന്റെ പ്രകാശമുള്ളവരാകും.”
13 Farasinaw ni, Jisuh hanlah nang ni nama e kong na kampangkhai. Na kampangkhainae teh cak hoeh atipouh awh.
പരീശന്മാർ അദ്ദേഹത്തോട്, “താങ്കൾ താങ്കളെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു, അത് സത്യമല്ല” എന്നു പറഞ്ഞു.
14 Jisuh nihai, kai ni kama e kong kampangkhai e teh a cak. Bangkongtetpawiteh kai teh na lahoi maw ka tho tie hoi na lah maw ka cei han tie hah ka panue. Hatei, nangmouh ni teh na panuek awh hoeh.
മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നെങ്കിലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം. എന്നാൽ, ഞാൻ എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നിങ്ങൾ അറിയുന്നില്ല.
15 Nangmouh teh takngainae patetlah lawk na ceng awh. Kai ni teh apihai lawk ka ceng hoeh.
നിങ്ങൾ മനുഷ്യന്റെ മാനദണ്ഡമനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.
16 Kai ni lawk ka ceng e teh a cak. Bangkongtetpawiteh kai teh ka madueng kaawm hoeh. Kapatounkung Pa teh kai koe ao.
ഞാൻ വിധിക്കുന്നെങ്കിലോ, ഞാൻ ഏകനായല്ല, എന്നെ അയച്ച പിതാവിനോടുചേർന്ന് ആകയാൽ എന്റെ വിധി സത്യമാകുന്നു.
17 Kapanuekkhaikung tami kahni touh e lawk teh a cak telah nangmae kâlawk dawk ao.
രണ്ടുപേരുടെ സാക്ഷ്യം സത്യമെന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടുണ്ടല്ലോ.
18 Kai ni kama e kong ka dei, kai kapatounkung Pa ni hai kaie kong kampangkhai atipouh.
ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെപ്പറ്റി സാക്ഷ്യം പറയുന്നു.”
19 Ahnimouh ni haiyah, nange na pa te na maw ao telah a pacei awh. Jisuh ni nangmouh ni kai heh na panuek awh hoeh. A Pa hai na panuek awh hoeh. Nangmouh ni kai na panuek pawiteh apa hai na panue awh han atipouh.
“താങ്കളുടെ പിതാവ് എവിടെ?” അവർ ചോദിച്ചു. യേശു ഉത്തരം പറഞ്ഞു. “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിഞ്ഞുകൂടാ. നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.”
20 Jisuh ni hete kong heh, bawkim thung tangka kuemnae teng vah a cangkhai navah a dei. Hatei, amae atueng a pha hoe rah dawkvah apinihai ahni teh man awh hoeh.
ദൈവാലയാങ്കണത്തിലെ ഭണ്ഡാരസ്ഥലത്തുവെച്ച് ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ വാക്കുകൾ പറഞ്ഞത്. എങ്കിലും അദ്ദേഹത്തിന്റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് ആരും അദ്ദേഹത്തെ ബന്ധിച്ചില്ല.
21 Jisuh ni kai teh, ka cet vaiteh nangmouh ni na tawng awh han. Hatei, nangmouh teh namamae yon dawk na due awh han. Kai ka ceinae hmuen koe na tho thai awh mahoeh atipouh.
യേശു വീണ്ടും അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും. നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല.”
22 Judahnaw ni, kai ka ceinae koe na tho a thai mahoeh ati e heh, amahoima kaithi han ati ngainae maw, ati awh.
അതിന് യെഹൂദനേതാക്കന്മാർ ചോദിച്ചു, “ഇയാൾ ആത്മഹത്യചെയ്യുമോ? അതുകൊണ്ടായിരിക്കുമോ ‘ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വരാൻ കഴിയുകയില്ല,’ എന്നിയാൾ പറയുന്നത്?”
23 Jisuh ni nangmouh teh talaivan lahoi na tho awh, Kai teh kahlun lahoi ka tho. Nangmouh teh talai tami doeh. Kai teh talai tami na hoeh.
യേശു ഇങ്ങനെ തുടർന്നു, “നിങ്ങൾ താഴെനിന്നുള്ളവരാണ്; ഞാൻ ഉയരത്തിൽനിന്നുള്ളവനും. നിങ്ങൾ ഇഹലോകത്തിനുള്ളവരാണ്, ഞാനോ ഐഹികനല്ല.
24 Hatdawkvah nangmouh teh namamae yon dawk na due awh han. Kai teh ka hring tie na yuem awh hoehpawiteh namamae yon dawk na due awh han atipouh.
നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ പറഞ്ഞുവല്ലോ; ഞാൻ ഉന്നതങ്ങളിൽനിന്ന് വന്ന ‘ഞാൻ ആകുന്നു’ എന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.”
25 Boipawiteh, nang apimaw, telah a pacei awh. Jisuh ni ahmaloe hoi yo ka dei tangcoung e patetlah kai doeh.
“താങ്കൾ ആരാണ്?” അവർ ചോദിച്ചു. യേശു മറുപടി പറഞ്ഞു: “ഞാൻ എന്നെപ്പറ്റി ആദ്യംമുതലേ പറഞ്ഞുപോരുന്നതുതന്നെ.
26 Nangmae kong dawk dei han hoi toun han moi ao. Hatei, kai na kapatounkung teh lawkkatang lah ao. Ahni koe e ka thai e pueng doeh talaivan ka dei atipouh.
എനിക്കു നിങ്ങളെക്കുറിച്ചു പല കാര്യങ്ങൾ പറയാനും ന്യായംവിധിക്കാനുമുണ്ട്. എന്നെ അയച്ചവൻ സത്യവാൻ ആകുന്നു. അവിടന്ന് എന്നോടു സംസാരിച്ച കാര്യങ്ങൾ ഞാൻ ലോകത്തെ അറിയിക്കുന്നു.”
27 A na pa kong a dei e hah ahnimouh ni thai panuek awh hoeh.
അദ്ദേഹം തന്റെ പിതാവിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചില്ല.
28 Hatdawkvah Jisuh ni nangmouh ni tami Capa na pathout awh toteh kai teh ahni doeh tie hah na panue awh vaiteh kai ni ka mahmawk banghai ka sak hoeh, Pa ni na cangkhai e patetlah doeh ka dei tie na panue awh han.
അതുകൊണ്ട് യേശു പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ ‘ഞാൻ ആകുന്നു’ എന്നത് ആരെന്നും ഞാൻ സ്വയമായി ഒന്നും ചെയ്യാതെ എന്റെ പിതാവ് ഉപദേശിച്ചുതന്നതുമാത്രം സംസാരിക്കുന്നെന്നും നിങ്ങൾ അറിയും.
29 Kai kapatounkung teh, kai hoi cungtalah ao. Kai ka madueng o sak hanlah a Pa ni na cettakhai hoeh. Bangkongtetpawiteh, ama ngainae hno dueng doeh pou ka sak pouh ati.
എന്നെ അയച്ചവൻ എന്റെ കൂടെയുണ്ട്. അവിടന്ന് എന്നെ ഏകനായി വിട്ടിട്ടില്ല; ഞാൻ എപ്പോഴും അവിടത്തേക്ക് പ്രസാദമുള്ളതു പ്രവർത്തിക്കുന്നു.”
30 Hote lawknaw a dei navah, tami moikapap ni a yuem awh.
യേശു ഈ സംസാരിച്ചതു കേട്ടപ്പോൾ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു.
31 Hatnavah nangmouh ni, kaie cangkhai e patetlah na yuem awh pawiteh, ka hnukkâbang katang lah na o awh.
തന്നിൽ വിശ്വസിച്ച യെഹൂദരോട് യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിലനിന്നാൽ നിങ്ങൾ വാസ്തവത്തിൽ എന്റെ ശിഷ്യന്മാരായിരിക്കും.
32 Lawkkatang hah na panue awh vaiteh, hote lawkkatang ni na hlout sak awh han, telah ka yuem e Judahnaw hanlah atipouh.
അപ്പോൾ നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”
33 Judahnaw nihai, kaimouh teh Abraham e catoun lah ka o awh. Apie san lahai kaawm boi awh hoeh. Na hlout awh han tie hah bang na tingainae maw titeh a pacei awh.
അവർ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതികളാണ്, ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ, ഞങ്ങളെ സ്വതന്ത്രരാക്കുമെന്നു താങ്കൾ പറയുന്നതെങ്ങനെ?”
34 Atangcalah na dei pouh awh. Yonnae ka sak e tami pueng teh yonnae san lah ao awh.
അതിനു മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: പാപംചെയ്യുന്നവരെല്ലാം പാപത്തിന്റെ അടിമകളാണ്.
35 San ni im dawk pou awm hoeh. A capa doeh kaawm. (aiōn g165)
ഒരു അടിമയ്ക്ക് വീട്ടിൽ സുസ്ഥിരമായ സ്ഥാനമില്ല; പുത്രനോ എപ്പോഴും നിവസിക്കുന്നു. (aiōn g165)
36 Hatdawkvah, a Capa ni nangmouh na hlout sak pawiteh nangmouh teh na hlout katang awh han.
അതുകൊണ്ട് പുത്രൻ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും.
37 Nangmouh teh Abraham catoun tie ka panue. Hateiteh, kaie cangkhainae ni nangmae lungthung hmuen a la hoeh dawkvah, nangmouh ni kai thei hanelah na panki awh.
നിങ്ങൾ അബ്രാഹാംവംശജരെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ ഭാവിക്കുന്നു; എന്റെ വചനത്തിനു നിങ്ങളിൽ സ്ഥാനമില്ലല്ലോ.
38 Kai ni a Pa koehoi ka hmu e patetlah na cangkhai awh. Nangmouh ni hai namamae na pa koe na hmu awh patetlah na sak awh, atipouh.
പിതാവിന്റെ സന്നിധിയിൽ ഞാൻ കണ്ടിട്ടുള്ള കാര്യങ്ങളാണ് നിങ്ങളോടു പ്രസ്താവിക്കുന്നത്; നിങ്ങളോ നിങ്ങളുടെ പിതാവിൽനിന്നു കേട്ടിട്ടുള്ളതു ചെയ്യുന്നു.”
39 Ahnimouh nihai, Abraham teh kaimae na pa doeh atipouh awh. Jisuh ni hai nangmouh teh Abraham e a ca lah na awm awh pawiteh, Abraham a sak e patetlah na sak awh han.
“അബ്രാഹാമാണ് ഞങ്ങളുടെ പിതാവ്,” അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: “നിങ്ങൾ അബ്രാഹാമിന്റെ മക്കളായിരുന്നെങ്കിൽ, അബ്രാഹാം ചെയ്ത കാര്യങ്ങൾ ചെയ്യുമായിരുന്നു.
40 Cathut koe e lawkkatang na kacangkhaikung kai hah nangmouh ni thei hanlah na kâcai awh. Abraham teh hot patetlah sak hoeh.
എന്നാൽ, ദൈവത്തിൽനിന്ന് കേട്ട സത്യം നിങ്ങളെ അറിയിച്ച മനുഷ്യനായ എന്നെ വധിക്കാൻ നിങ്ങൾ ഭാവിക്കുന്നു. അബ്രാഹാം അത്തരം കാര്യങ്ങൾ ചെയ്തില്ലല്ലോ!
41 Nangmouh teh namamae na pa ni a sak e patetlah na sak awh atipouh. Ahnimouh nihai, Kaimouh teh cataca nahoeh. A Pa Cathut buet touh dueng doeh kaawm atipouh awh.
നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾതന്നെ നിങ്ങളും ചെയ്യുന്നു.” “ഞങ്ങൾ ജാരസന്തതികളല്ല,” അവർ പ്രതിഷേധിച്ചു. “ഞങ്ങൾക്കൊരു പിതാവേയുള്ളൂ; ദൈവംതന്നെ.”
42 Jisuh ni Cathut teh nangmae na Pa katang pawiteh kai na lungpataw awh han. Bangkongtetpawiteh kai heh Cathut koehoi ka kum e doeh. Ka mahmawk ka tho hoeh. Cathut ni kai na patoun.
യേശു അവരോടു പറഞ്ഞത്: “ദൈവം നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു, ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു. ഞാൻ സ്വയമേവ വന്നതല്ല; അവിടന്ന് എന്നെ അയച്ചതാണ്.
43 Bangkongmaw kai ni ka dei e lawk na thai panuek awh hoeh vaw. Kaie lawk na dâw thai awh hoeh dawk doeh.
എന്റെ വാക്കുകൾ നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്? ഞാൻ പറയുന്നതു ഗ്രഹിക്കാൻ നിങ്ങൾക്കു കഴിവില്ലാത്തതുകൊണ്ടാണ്.
44 Nangmouh teh nangmae na pa Kahraimathout koehoi doeh na tho awh. Na pa e a ngainae patetlah dueng doeh na sak awh. Kahraimathout teh apasuek hoi tami ka thet e doeh. Ahni dawk lawkkatang ao hoeh dawkvah, lawkkatang dawk awm hoeh. Laithoenae hoi kho a sak dawk laithoe e dueng a dei. Laithoe na pa lahai ao.
നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കളാണ്. അവന്റെ ഇഷ്ടം നിറവേറ്റാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അവൻ ആരംഭംമുതലേ കൊലപാതകിയായിരുന്നു. അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്തു നിൽക്കുന്നില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കുന്നു. അവൻ വ്യാജം പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
45 Kai ni lawkkatang ka dei dawkvah, nangmouh ni kai na yuem awh hoeh.
ഞാൻ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.
46 Nangmouh thung dawk ka yonnae ka pâpho thai e apimaw kaawm. Kai ni Lawkkatang ka dei nahlangva bangkongmaw na yuem awh hoeh.
എന്നിൽ പാപമുണ്ടെന്നു തെളിയിക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഞാൻ സത്യമാണു പറയുന്നതെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്?
47 Cathut hoi kâkuen e tami teh, Cathut e lawk a ngâi, nangmouh teh Cathut hoi na kâkuet awh hoeh dawk lawk na ngâi awh hoeh.
ദൈവത്തിൽനിന്നുള്ളവർ ദൈവത്തിന്റെ വാക്കു കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ അല്ലാത്തതുകൊണ്ടാണ് അവിടത്തെ വാക്കു കേൾക്കാത്തത്.”
48 Judahnaw nihai, nang teh samaria tami doeh. Na thung kahraikathout ao ka tie hah atang nahoehmaw telah a pacei awh.
യെഹൂദനേതാക്കന്മാർ പറഞ്ഞു: “താങ്കൾ ഒരു ശമര്യാക്കാരനെന്നും ഭൂതം ബാധിച്ചവനെന്നും ഞങ്ങൾ പറയുന്നതു ശരിയല്ലേ?”
49 Jisuh ni kai kahrai ka tawn hoeh. A Pa doeh ka bari. Nangmouh ni kai hah na bari awh hoeh.
യേശു പറഞ്ഞു: “എന്നെ ഭൂതം ബാധിച്ചിട്ടില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളാകട്ടെ, എന്നെ അപമാനിക്കുന്നു.
50 Hatei, kama e lentoe nahane ka tawng hoeh. Kaie lentoe nahan ka tawng ni teh lawkcengkung buet touh ao.
ഞാൻ സ്വന്തം ബഹുമാനം ആഗ്രഹിക്കുന്നില്ല; എന്നാൽ അത് അന്വേഷിക്കുന്ന ഒരാളുണ്ട്; വിധികർത്താവായ എന്റെ പിതാവുതന്നെ.
51 Atangcalah na dei pouh awh. Kaie lawk ka thai ni teh ka tarawi pueng ni duenae koehoi a hlout han atipouh. (aiōn g165)
സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്റെ വചനം പ്രമാണിക്കുന്നവർ ഒരുനാളും മരണം കാണുകയില്ല.” (aiōn g165)
52 Judahnaw ni hai na thung kahrai kathoute ao tie atu ka panue awh. Abraham hoi profet pueng ni be a due awh toe. Nang ni teh kaie ka lawk ka tarawi e pueng ni duenae koe phat mahoeh na ti. (aiōn g165)
ഇതു കേട്ട് യെഹൂദർ പറഞ്ഞു: “താങ്കൾ ഭൂതബാധിതനെന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി. അബ്രാഹാം മരിച്ചു, പ്രവാചകന്മാരും മരിച്ചു. എന്നിട്ടും താങ്കളുടെ വചനം പ്രമാണിക്കുന്നവർ ഒരുനാളും മരിക്കുകയില്ലെന്ന് താങ്കൾ പറയുന്നു! (aiōn g165)
53 Kaimae na pa Abraham hlak nang hoe na cue maw. Ahni teh a due toe. Profetnaw hai a due awh toe. Nang ni namahoima banglah maw na kâpouk.
ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ താങ്കൾ വലിയവനോ? അദ്ദേഹം മരിച്ചു, പ്രവാചകന്മാരും മരിച്ചു. താങ്കൾ ആരെന്നാണ് താങ്കളുടെ വിചാരം?”
54 Jisuh ni kamahoima kârasang sak pawiteh ayawmlah doeh ao. A Pa ni kai hah na rasang sak. Hote Cathut teh nangmouh ni kaimae Cathut doeh na ti awh.
അതിന് യേശു ഇങ്ങനെ മറുപടി നൽകി: “ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാൽ ആ മഹത്ത്വം നിരർഥകമാണ്. നിങ്ങളുടെ ദൈവമെന്നു നിങ്ങൾ അവകാശപ്പെടുന്ന എന്റെ പിതാവാണ് എന്നെ മഹത്ത്വപ്പെടുത്തുന്നത്.
55 Hatei, teh hote Cathut hah nangmouh ni na panuek awh hoeh. Kai ni teh ka panue. Ka panuek hoeh ka tetpawiteh nangmouh patet van lah laithoe ka dei e lah kaawm han. Hote Cathut teh kai ni ka panue, Cathut e a lawk hai ka ngâi.
നിങ്ങൾ അവിടത്തെ അറിയുന്നില്ലെങ്കിലും ഞാൻ അറിയുന്നു. ഞാൻ അറിയുന്നില്ല എന്നു പറഞ്ഞാൽ ഞാനും നിങ്ങളെപ്പോലെ അസത്യവാദിയാകും; എന്നാൽ ഞാൻ അവിടത്തെ അറിയുകയും അവിടത്തെ വചനം പ്രമാണിക്കുകയും ചെയ്യുന്നു.
56 Nangmae na pa Abraham ni kai ka tho nahane hnin hmu hanlah a konawm, a hmu toteh a lunghawi atipouh.
നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നോർത്ത് ആനന്ദിച്ചു; അദ്ദേഹം അതുകണ്ട് ആനന്ദിക്കുകയും ചെയ്തു.”
57 Judahnaw nihai, na kum 50 touh patenghai ka phat hoeh rae nang ni Abraham teh ka hmu toe ngangngang na ka tet atipouh awh.
യെഹൂദർ പറഞ്ഞു, “താങ്കൾക്ക് അൻപതു വയസ്സുപോലും ആയിട്ടില്ല, എന്നിട്ടും അബ്രാഹാമിനെ കണ്ടിട്ടുണ്ടെന്നോ?”
58 Jisuh nihai, lawkkatang na dei pouh awh. Abraham ao hoehnahlan kai teh yo ka o toe, atipouh.
യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രാഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.”
59 Hah navah Bawipa talung hoi dêi hanlah talungnaw a racawng awh. Hatei, Jisuh teh bawkim thung hoi alawilah a cei teh ahnimouh a roun.
ഇതു കേട്ടപ്പോൾ അവർ അദ്ദേഹത്തെ എറിയാൻ കല്ലെടുത്തു. എന്നാൽ യേശു ദൈവാലയംവിട്ടു മാറിപ്പോയി.

< Jawhan 8 >