< Jeremiah 34 >

1 Babilon Siangpahrang Nebukhadnezar hoi ransanaw pueng, a uknaeramnaw hoi taminaw pueng ni Jerusalem hoi khopuinaw pueng a tuk navah BAWIPA koehoi Jeremiah koe ka tho e lawk,
ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും അവന്റെ ആധിപത്യത്തിൻ കീഴുള്ള സകലഭൂരാജ്യങ്ങളും സകലജനതകളും യെരൂശലേമിനോടും അതിന്റെ എല്ലാപട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ, യിരെമ്യാവിന് യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട് എന്തെന്നാൽ:
2 Isarel BAWIPA Cathut ni hettelah a dei, Judah siangpahrang Zedekiah koe cet nateh dei pouh, BAWIPA Cathut ni hettelah a dei, khenhaw! hete khopui heh Babilon siangpahrang kut dawk ka poe vaiteh, hmai hoi a sawi han.
യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ചെന്ന്, യെഹൂദാ രാജാവായ സിദെക്കീയാവിനോട് പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ നഗരം ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീ വെച്ചു ചുട്ടുകളയും.
3 Ahnie kut dawk hoi na hlout mahoeh. Hatei man lah na o roeroe vaiteh a kut dawk na pha han. Na mit ni Babilon siangpahrang e mit a hmu han, minhmai kâhmo laihoi na pato vaiteh Babilon lah na cei han telah ati.
നീ അവന്റെ കൈയിൽനിന്ന് രക്ഷപെട്ടുപോകാതെ പിടിപെട്ട് അവന്റെ കയ്യിൽ ഏല്പിക്കപ്പെടും; നീ ബാബേൽരാജാവിനെ കണ്ണിൽകണ്ണിൽ നോക്കുകയും അവൻ മുഖാമുഖമായി നിന്നോട് സംസാരിക്കുകയും നീ ബാബേലിലേക്ക് പോകേണ്ടിവരുകയും ചെയ്യും.
4 Hateiteh, oe Judah siangpahrang Zedekiah, BAWIPA e lawk thaihaw, nange kong dawk BAWIPA ni hettelah a dei, tahloi hoi na dout mahoeh.
എങ്കിലും യെഹൂദാ രാജാവായ സിദെക്കീയാവേ, യഹോവയുടെ വചനം കേൾക്കുക! നിന്നെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
5 Karoumcalah na due han. Nang hoehnahlan e siangpahrang, kakhekungnaw hmuitui a sawi pouh awh e patetlah, nang han na sawi pouh awh han. Aiyoe bawipa, telah na khuika han. Bangkongtetpawiteh, lawk ka pabo toe, telah BAWIPA ni a dei telah ati.
“നീ വാളാൽ മരിക്കുകയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്ക് മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാർക്കു വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവർ നിനക്കുവേണ്ടിയും കഴിക്കും; ‘അയ്യോ തമ്പുരാനേ!’ എന്നു ചൊല്ലി അവർ നിന്നെക്കുറിച്ച് വിലപിക്കും; അത് ഞാൻ കല്പിച്ച വചനമല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്.
6 Babilon siangpahrang ransahunaw ni Jerusalem hoi kacawirae Judah khopuinaw pueng, Lakhish hoi Azek a tuk awh navah,
യിരെമ്യാപ്രവാചകൻ ഈ വചനങ്ങളെല്ലാം യെരൂശലേമിൽ യെഹൂദാ രാജാവായ സിദെക്കീയാവിനോട് പ്രസ്താവിച്ചു.
7 Profet Jeremiah ni hete lawknaw pueng Jerusalem e Judah siangpahrang Zedekiah koe a dei pouh. Bangkongtetpawiteh, Judah khopui thung dawk tawn hane rapan ka tawn e teh hetnaw dueng doeh toe.
അന്ന് ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനോടും ലാക്കീശ്, അസെക്കാ എന്നിങ്ങനെ യെഹൂദയിൽ ശേഷിച്ചിരുന്ന എല്ലാപട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരുന്നു; യെഹൂദാപട്ടണങ്ങളിൽവച്ച് ഉറപ്പുള്ള പട്ടണങ്ങളായി ശേഷിച്ചിരുന്നത് ഇവയത്രേ.
8 Siangpahrang Zedekiah ni Jerusalem e tamihupui koevah, taminaw pueng ni Hebru sannu hoi Hebru sanpa lah awm pawiteh hloutsak hanlah ao.
ആരും തന്റെ സഹോദരനായ ഒരു യെഹൂദനെക്കൊണ്ട് അടിമവേല ചെയ്യിക്കാതെ എബ്രായദാസനെയും എബ്രായദാസിയെയും
9 A hmaunawngha e thaw ka tawk e Hebru tami apihai awm hanh naseh, telah hloutnae lawk a dei teh, lawkkamnae a sak hnukkhu BAWIPA koehoi Jeremiah koe lawk ka tho e teh,
സ്വതന്ത്രരായി വിട്ടയയ്ക്കേണ്ടതിന് ഒരു വിമോചനം പ്രസിദ്ധമാക്കണമെന്ന് സിദെക്കീയാരാജാവ് യെരൂശലേമിലെ സകലജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിന് യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്.
10 taminaw pueng ni thaw ka tawk pouh e napui, thaw ka tawk pouh e tongpa hai thoseh hloutsak hanlah ao. Ahnimae thaw tawk hanlah apihai awm hanh naseh tie lawkkam ka dâw e kahrawikungnaw hoi taminaw pueng ni lawkkam a dâw awh teh a hloutsak katang awh.
൧൦ആരും തന്റെ ദാസനെക്കൊണ്ടും ദാസിയെക്കൊണ്ടും ഇനി അടിമവേല ചെയ്യിക്കാതെ അവരെ സ്വതന്ത്രരായി വിട്ടയക്കണമെന്നുള്ള നിയമത്തിൽ ഉൾപ്പെട്ട സകലപ്രഭുക്കന്മാരും സർവ്വജനവും അത് അനുസരിച്ച് അവരെ വിട്ടയച്ചിരുന്നു.
11 Hatei hatnae tueng dawk bout kamlang awh teh a hloutsak awh e thaw ka tawk e napui, tongpanaw hah bout a man awh teh amamae kut rahim vah thaw bout a tawk sak awh.
൧൧പിന്നീട് അവർ അവരുടെ മനസ്സുമാറ്റി, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീർത്തു.
12 Hat toteh, BAWIPA koehoi BAWIPA e lawk Jeremiah koevah a pha.
൧൨അതുകൊണ്ട് യിരെമ്യാവിന് യഹോവയിങ്കൽനിന്ന് അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:
13 Isarel BAWIPA Cathut ni hettelah a dei, Izip ram santoungnae thung hoi na tâcokhai hnin dawk, na kakhekungnaw koe vah,
൧൩“യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ പിതാക്കന്മാരെ അടിമവീടായ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നാളിൽ അവരോട് ഒരു നിയമം ചെയ്തു:
14 taminaw pueng ni a hmaunawngha Hebru tami ahni koe yo e kum 6 touh a thaw tawk pouh pawiteh kum 7 kuep nah teh a hloutsak han, telah lawkkamnae a sak toe. Hatei na kakhekungnaw ni tarawi ngai awh hoeh, a hnâ a tabuem awh.
൧൪‘തന്നെത്താൻ നിനക്ക് വില്ക്കുകയും ആറുസംവത്സരം നിന്നെ സേവിക്കുകയും ചെയ്ത എബ്രായസഹോദരനെ ഏഴാം സംവത്സരത്തിൽ വിട്ടയയ്ക്കണം; അവനെ സ്വതന്ത്രനായി നിന്റെ അടുക്കൽനിന്ന് വിട്ടയയ്ക്കണം’ എന്ന് കല്പിച്ചിരുന്നു; എങ്കിലും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ എന്റെ കല്പന അനുസരിച്ചില്ല, ശ്രദ്ധിച്ചതുമില്ല.
15 Atuvah nangmanaw ni na kamlang awh teh taminaw pueng ni a imri koe hloutnae lawk a pâpho teh ka mithmu vah kalan e na sak awh teh ka min onae im dawk ka hmalah lawkkamnae sak awh.
൧൫നിങ്ങളോ ഇന്ന് തിരിഞ്ഞ് ഓരോരുത്തൻ തന്റെ കൂട്ടുകാരനു വിമോചനം പ്രസിദ്ധമാക്കിയതിനാൽ എനിക്ക് ഹിതമായത് പ്രവർത്തിച്ച്, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തിൽവച്ച് എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു.
16 Hatei, bout na kamlang awh teh ka min na kamhnawng sak awh teh lungthocalah hoi na tha awh e na sannu sanpanaw bout na man awh teh, namamae kut rahim vah thaw ka tawk e sannu sanpa lah bout na ta awh.
൧൬എങ്കിലും നിങ്ങൾ മനസ്സുമാറ്റി, എന്റെ നാമത്തെ അശുദ്ധമാക്കി ഓരോരുത്തൻ വിമോചനം കൊടുത്ത് അയച്ചിരുന്ന ദാസനെയും ദാസിയെയും തന്റെ ഇഷ്ടംപോലെ മടക്കിവരുത്തി ദാസീദാസന്മാരാക്കിയിരിക്കുന്നു.
17 Hatdawkvah, BAWIPA ni hettelah a dei, taminaw pueng ni mae hmaunawngha hoi imri koe hloutnae lawk dei hanlah ka lawk na ngai awh hoeh. Khenhaw! kai kama ni nangmouh koe hloutnae lawk ka pâpho telah BAWIPA ni a dei. Tahloi, takang, lacik hoi doeh: runae kâhmo sak hanlah talai uknaeram pueng dawk na ta han.
൧൭അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഓരോരുത്തൻ താന്താന്റെ സഹോദരനും കൂട്ടുകാരനും വിമോചനം പ്രസിദ്ധമാക്കുവാൻ തക്കവിധം നിങ്ങൾ എന്റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാൻ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അത് വാളിനും മഹാമാരിക്കും ക്ഷാമത്തിനുമത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാൻ നിങ്ങളെ ഭീതിവിഷയമാക്കിത്തീർക്കും എന്ന് യഹോവയുടെ അരുളപ്പാട്”.
18 Ka lawkkam kaek e hoi ka hmalah reksei e maitoca rahak vah a cei teh lawkkamnae ka ek e,
൧൮“കാളക്കുട്ടിയെ രണ്ടായിപിളർന്ന് അതിന്റെ പിളർപ്പുകളുടെ നടുവെ കടന്നുകൊണ്ട് എന്റെ മുമ്പാകെ ചെയ്ത നിയമത്തിലെ സംഗതികൾ നിവർത്തിക്കാതെ എന്റെ നിയമം ലംഘിച്ചിരിക്കുന്നവരെ,
19 Judah kahrawikung, Jerusalem kahrawikung hoi tuenla hoi, vaihma hoi taminaw pueng ni reksei e maitoca rahak ka cet e taminaw pueng hah,
൧൯കാളക്കുട്ടിയുടെ പിളർപ്പുകളുടെ നടുവെ കടന്നുപോയ യെഹൂദാപ്രഭുക്കന്മാരെയും യെരൂശലേംപ്രഭുക്കന്മാരെയും ഷണ്ഡന്മാരെയും പുരോഹിതന്മാരെയും ദേശത്തിലെ സകലജനത്തെയും തന്നെ, ഞാൻ ഏല്പിക്കും.
20 A tarannaw hoi thei hanlah katawngnaw koe ka poe vaiteh ahnimae ro teh kalvan e tavanaw hoi talai e sarangnaw e rawca lah ao han.
൨൦അവരുടെ ശത്രുക്കളുടെ കൈയിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഞാൻ അവരെ ഏല്പിക്കും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.
21 Judah Siangpahrang Zedekiah hoi a sannaw a tho awh, ahnimouh thei han ka tawng e Babilon siangpahrang ransahu nangmouh koehoi kabannaw kut dawk ka poe han.
൨൧യെഹൂദാ രാജാവായ സിദെക്കീയാവിനെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കൈയിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിലും ഏല്പിക്കും.
22 Khenhaw! hete khopui dawk bout ban hanelah kâ ka poe han telah BAWIPA ni a dei. Hattoteh na tuk awh han, a la awh vaiteh hmai a sawi awh han. Hahoi Judah khopui kingdi sak han telah BAWIPA ni a dei.
൨൨ഞാൻ കല്പിച്ച് അവരെ ഈ നഗരത്തിലേക്കു മടക്കിവരുത്തും; അവർ അതിനെ യുദ്ധംചെയ്തു പിടിച്ച് തീ വെച്ചു ചുട്ടുകളയും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികളില്ലാതെ ശൂന്യമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.

< Jeremiah 34 >