< Luke 20 >
1 Nikhat Yeshuan mipi thu ahil'a Kipana Thupha houin'a aseiphong laiyin, thempu pipui ho, hou danthu hil ho, chule upa ho cheng ahengah ahungun.
൧ഒരു ദിവസം അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതരും ശാസ്ത്രികളും മൂപ്പന്മാരുമായി അടുത്തുവന്ന് അവനോട്:
2 “Ipi thuneina noiya nangman hiche hohi nabol ham? Kon thaneina napeh ham?” tin ahung dong uve.
൨നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു? ഈ അധികാരം നിനക്ക് തന്നതു ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു.
3 “Ken thudoh khat nanei masauvinge” tin adonbut in,
൩അതിന് അവൻ ഉത്തരമായി: ഞാനും നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അത് എന്നോട് പറവിൻ.
4 “Twilutsah John thaneina chu van'a kon ham ahilouleh mihem a kon ham?” tin adongtai.
൪യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത് എന്നു ചോദിച്ചു.
5 Amaho akihouvun, “Van'a kon ahi tileu hen, ibol'a John natahsan lou u ham eiti kit diu.
൫അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽനിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാത്തത് എന്ത് എന്നു യേശു ചോദിക്കും.
6 Ahin iham tin mihem a kon ahi tileu hen, mipin songa eise kit diu, ajehchu John chu themgao ahi tia apom'u ahi” akitiuvin ahi.
൬മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാൽ യോഹന്നാൻ ഒരു പ്രവാചകൻ എന്നു ജനം വിശ്വസിച്ചിരിക്കുന്നതുകൊണ്ട് നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ട്:
7 Hijeh chun achainakeiyin kahepouve tin ahin donbut tauve.
൭എവിടെ നിന്നെന്ന് ഞങ്ങൾ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു.
8 Chuin Yeshuan adonbut in, “Achutileh kenjong ipi thuneina noiya kabol ham ti naseipeh pouvinge,” ati. Lengpi-Lei Le Alei Lhouho Thulem
൮യേശു അവരോട്: എന്നാൽ ഞാൻ ഇതു ചെയ്യുന്നതു എന്ത് അധികാരം കൊണ്ടാകുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു.
9 Tun Yeshuan mipi lam angakit in hiche thusim hi aseipeh e: Mikhat hin lengpilei abol in, aloulhou miho komah apedoh in, gamdang khat ah kumsottah tham dingin achetai.
൯പിന്നീട് അവൻ ജനത്തോടു ഉപമ പറഞ്ഞു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി. അവൻ അത് കുടിയാന്മാരെപാട്ടത്തിന്ഏല്പിച്ചിട്ട് കുറേക്കാലം അന്യദേശത്ത് പോയി പാർത്തു.
10 Lengpi ga khoptup phat alhin in, asohte khat ama chanding lan asol'e. Ahin loulhou ho chun sohpa chu ahin bolseuvin, avouvin, khutgoh keovin ahin lesol tauve.
൧൦സമയമായപ്പോൾ കുടിയാന്മാരോട് തോട്ടത്തിന്റെ ഫലം വാങ്ങേണ്ടതിന് അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു.
11 Hijeh chun lou neipan soh dang khat asol kit in, ahivangin amahon ahinsujum kit un, avouvin, khutgoh keovin ahin lesol kit tauve.
൧൧അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു.
12 Athumna pa asolkit in, chule ama jong chu ahin mavouvin adelmang tauve.
൧൨അവൻ മൂന്നാമതു ഒരാളെയും കൂടെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു.
13 “Ipi kabol ding hitam?” tin louneipa akihoulim in ahi. “Kahetai! Keiman kachapa kasahlut tah hi sol'inge. Tahbeh in jana hinpe nauvinte” ati.
൧൩അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ ഇനി എന്ത് ചെയ്യും? എന്റെ പ്രിയപുത്രനെ അയയ്ക്കാം; ഒരുപക്ഷേ അവർ അവനോട് ആദരവ് കാണിച്ചേക്കും എന്നു പറഞ്ഞു.
14 Ahinlah, aloulhou hon achapa amu phat un, amaho akihou som'un, “Agoulo ding pa ahunge, thatdoh utin agoulo ding hi eiho chang tauhite!” akitiuve.
൧൪കുടിയാന്മാർ അവനെ കണ്ടിട്ട്: ഇവൻ അവകാശി ആകുന്നു; നമുക്കു അവനെ കൊന്നുകളയാം. അപ്പോൾ അവകാശം നമുക്കു ലഭിക്കും എന്നു അവർ തമ്മിൽ ആലോചിച്ചു.
15 Hijeh chun ama chu lengpilei pam langah akaidoh un athat tauve. “Lengpilei neipa chun amaho chungah ipi bol'in te tia nangaitouvam?” tin Yeshuan ahin dongin,
൧൫കുടിയാന്മാർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്ത് ചെയ്യും?
16 “Naseipeh unge–ama hungin tin loulhou ho chu athadoh a lengpilei chu midang asan sah ding ahitai” ati. “Iti khoh hitam chutobang thil aso jeng ding chu,” atiuvin athusei jaho chun ahin donbut uve.
൧൬അവൻ വന്നു ആ കുടിയാന്മാരെ കൊല്ലുകയും തോട്ടം മറ്റുള്ളവർക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. അത് കേട്ടിട്ട് അവർ: ദൈവമേ, അങ്ങനെ ഒരുനാളും സംഭവിക്കരുതേ! എന്നു പറഞ്ഞു.
17 Yeshuan amaho chu aven aseitai, “Achutileh, Pathen Lekhabun ipi ati naham? Insa hon apaidoh u song chu Inning songpin apangtai,”
൧൭അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു”എന്നു എഴുതിയിരിക്കുന്നത് എന്തിനാണ്?
18 “Hiche songpia kipal jouse chu ahal hal'a keh ding, chule achunga lhu chu ipi hijong leh chip ding ahi” ati.
൧൮ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അത് അവനെ നശിപ്പിക്കും എന്നു പറഞ്ഞു.
19 Hou danthuhil ho le thempu pipuihon Yeshua chu kintah a matding adeilheh un ahi ajeh chu athusim seichu amaho kiseina ahi ahin kihetdoh u ahitai–amaho chu loulhou agilou hochu hiuvah ahi. Ahivangin mipi ho lethuh na chu akichauvin ahi.
൧൯ഈ ഉപമ തങ്ങളെക്കുറിച്ച് പറഞ്ഞു എന്നു ശാസ്ത്രികളും മഹാപുരോഹിതന്മാരും മനസ്സിലാക്കിയിട്ട് അപ്പോൾ തന്നേ അവനെ ബന്ധിയ്ക്കുവാൻ നോക്കി; എങ്കിലും ജനങ്ങളെ ഭയപ്പെടുന്നതു കൊണ്ട് അത് ചെയ്തില്ല.
20 Phat kilemchang vepum'in, alamkai houvin avelhi le ding miphalhem asol uve. Yeshuan seikhel khat neihen Rome gamvaipo komah amat nadingin kipedoh le ti agon u ahi.
൨൦പിന്നെ അവർ നീതിമാന്മാർ എന്നു സ്വയം ഭാവിക്കുന്ന ഒറ്റുകാരെ അയച്ചു. അവർ അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി. അങ്ങനെ ഗവർണ്ണറുടെ നിയന്ത്രണത്തിലും അധികാരത്തിലും ഏല്പിക്കുവാൻ ശ്രമിച്ചു.
21 Amahon “Houhil, Nangman adih chu nahil'a nasei ahi chule midang lunggel in nasuhboi joulou ahi keihon kaheuve.”
൨൧അവർ അവനോട്: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കുകയും, ആരുടെയും പക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു.
22 “Tun neiseipeh un–Caesar henga kai pehding hi dih hai dihlou ham?” tin adong tauve.
൨൨നാം കൈസർക്ക് കരം കൊടുക്കുന്നത് നിയമപരമായി ശരിയോ അല്ലയോ എന്നു ചോദിച്ചു.
23 Aman alungthim bol'u ahichu ahen aseitai,
൨൩യേശു അവരുടെ ഉപായം മനസ്സിലാക്കിയിട്ട് അവൻ അവരോട്: ഒരു വെള്ളിക്കാശ് കാണിക്കുക എന്നു പറഞ്ഞു;
24 “Rome te sumpum khat neivetsah'un. Koi lim le thucheng kijih ham achunga chu?” tin adongtai. Amahon adonbut un, “Caesar a ahi,” atiuve.
൨൪അതിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന്: കൈസരുടേത് എന്നു അവർ പറഞ്ഞു.
25 Aman asei kit in, “Aphai ahileh, Caesar a chu Caesar peuvin lang Pathen a chu Pathen peuvin,” ati.
൨൫എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു.
26 Chuti chun amahon mipi masanga athu seikhel'a kipal sah ding atiu chu ajou tapouve. Chusang chun, amahon athu donbut hochu kidang asauvin, athipchet tauve.
൨൬അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽവെച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
27 Chuin Yeshua chu Sadducee–hou lamkai, thokitna aumpoi tihon kimupi din ahin naiyun ahi.
൨൭പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തുവന്ന് അവനോട് ചോദിച്ചത്:
28 Hiche thudoh hi adongun ahi: “Houhil, Mosen dan khat eipeuvin, mikhat chu athia ajinu adalhah'a chaneilou ahileh, asopipan hiche meithai chu akichenpi ding, cha aneipi ding hichun asopipa min apoh ding ahi.
൨൮ഗുരോ, ഒരുവന്റെ സഹോദരൻ വിവാഹം കഴിച്ചിട്ട് മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ച് സഹോദരന് സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
29 Aphai, tun tekahnan ucha pasal sagi aume. A'upen ajineiyin cha neilouvin athitai.
൨൯എന്നാൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹംകഴിച്ച് മക്കളില്ലാതെ മരിച്ചുപോയി.
30 Hijeh chun ani napan akichenpin, ama jong athitai.
൩൦രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ച്.
31 Chuin athumna pan akichenpi kit in ahi. Hiti hin asagiuvin achelhan abon'uva chaneilou ahitauve.
൩൧അപ്രകാരം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.
32 Achainan numeinu jong athi tai.
൩൨അവസാനം സ്ത്രീയും മരിച്ചു.
33 Hijeh chun neiseipeh un, thokitna'a chu koi ji a pang ding ham? Ajeh chu asagiuva chu akichenpi cheh u anahi!”
൩൩എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ആരുടെ ഭാര്യയാകും? അവൾ ഏഴ് പേർക്കും ഭാര്യയായിരുന്നുവല്ലോ.
34 Yeshuan adonbut in, “Kichen hi hiche leiset chunga cheng miho ding bou ahi.” (aiōn )
൩൪അതിന് യേശു ഉത്തരം പറഞ്ഞത്: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കുകയും വിവാഹത്തിന് മക്കളെ കൊടുക്കുകയും ചെയ്യുന്നു. (aiōn )
35 Ahin, ahung lhung ding khang'ah, athilah a kona thoudoh dinga lom ho chu akicheng tapouvin chule chen jong akichensah tapouve. (aiōn )
൩൫എന്നാൽ ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയുമില്ല വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല; അവർക്ക് ഇനി മരിക്കുവാനും കഴിയുകയില്ല. (aiōn )
36 Chule amaho thikit talou diu, hitia chu amaho van'a Vantilte tobang hidiu ahitai. Amaho Pathen chate ahitauvin chule thoukit chate ahitauve.
൩൬അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
37 “Ahin tun, mithi thoukit mong ding hinam ti thudol ah”—Mose jengin jong nanglah meikong thudol asut chun avetsah in ahi. Abraham, Isaac, le Jacob thijou phat sottah jou nungin, Pakai chu Abraham Pathen, Isaac Pathen, Jacob Pathen tia akou ahi.
൩൭മോശെ മുൾപ്പടർപ്പിനെ കുറിച്ച് പറയുന്ന ഭാഗത്ത് കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നു. അതിനാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്ന് മോശെയും സൂചിപ്പിച്ചിരിക്കുന്നു.
38 “Hijeh a chu ama chu ahingho Pathen ahin, athiho a hilou ahi, ajeh chu amaho abonchauva ama'a hingah ahitauve.”
൩൮ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന് ജീവിച്ചിരിക്കുന്നുവല്ലോ.
39 Chukom mun'a ding, hou danthu hil ho phabep khat chun, “Nasei hoiye, houhil” atiuve.
൩൯അതിന് ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞത് ശരി എന്നു ഉത്തരം പറഞ്ഞു.
40 Chule koiman thudoh adong ngam tapouvin ahi.
൪൦പിന്നെ അവനോട് അവർ ഒന്നും ചോദിച്ചില്ല.
41 Chuin Yeshuan thudoh toh thon hiche hi aseipeh kit e, “Ipi jeh a Messiah chu David chapa kiti ding ham?”
൪൧എന്നാൽ അവൻ അവരോട്: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നത് എങ്ങനെ?
42 Ajeh chu David amatah in jong Labu'a anajihlut ahi: “Pakai in ka Pakai jah'a, Kajet lam'a kijana mun'ah touvin,”
൪൨“കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”
43 Namelmate kasuh nem a, Nakengto chotpha'a kakoi masang sen, ati.
൪൩എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നേ പറയുന്നുവല്ലോ.
44 “David in Messiah chu Pakai, tia akou leh, Messiah chu iti David chapa hithei ding ham?” ati.
൪൪ദാവീദ് അവനെ കർത്താവ് എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു.
45 Chuin mihonpi jah dingin, aseijuite kom langah akiheiyin aseitai,
൪൫എന്നാൽ ജനം ഒക്കെയും കേൾക്കെ യേശു തന്റെ ശിഷ്യന്മാരോട്:
46 “Hiche hou danthu hil hoa kon hin kichih theiyun! Ajeh chu amahon vonhoi tahtah kivon a kailhang lah dunga min chibai aboh diu adeiyun, chule kikhopna in le golvah na mun ho ah touna mun thupi lai lai aholjiuve.
൪൬നിലയങ്കികളോടെനടക്കുവാൻ ആഗ്രഹിക്കുകയും അങ്ങാടിയിൽ വന്ദനവും പള്ളിയിലും അത്താഴത്തിലും പ്രധാനസ്ഥലവും ഇഷ്ടപ്പെടുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ.
47 Ahin, amahon jahcha louhel in meithai ho anei agou uva kona lheplhah ding agel uvin, chule kilhagao misah tah bangin taona sottah tah japi lah'a amang jiuvin ahi; hiche jeh'a hi amaho hatah a bolgimna changding ahiuve,” ati. Meithainu Sumto
൪൭അവർ വിധവമാരുടെ വീടുകളെ നശിപ്പിക്കുകയും, ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി ലഭിക്കും.