< Thutan Vaihom Ho 3 >
1 Hiche nam hohi Canaan mite kisatna–a anapang khalou, Israelte patepna dinga Pakaiyin gamsunga anadalhah hochu ahi.
൧കനാനിലെ യുദ്ധങ്ങളിലൊന്നും പങ്കെടുത്ത് യുദ്ധ പരിചയം ഇല്ലാതിരുന്ന യിസ്രായേലിന്റെ തലമുറകളെ പരീക്ഷിക്കേണ്ടതിനും
2 Aman hiche hi galsatji hekhalou lai Israel khangthah ho galsatje akithem chuhna diuva abol ahi.
൨അവരെ യുദ്ധമുറകൾ അഭ്യസിപ്പിക്കേണ്ടതിനുമായി യഹോവ ശേഷിപ്പിച്ചിരുന്ന ജാതികൾ,
3 Hiche nam hochu Philistine’te (Phillistine vaipo nga ho noiya cheng hochu ahiuve), Canaan mite jouse, Sidon mite chule Baal-hermon mol apat Lebo-hamath changeiya kijam lhungpeh Lebanon mol chunga cheng Hiv mite ahiuve.
൩ഫെലിസ്ത്യരുടെ അഞ്ച് പ്രഭുക്കന്മാരും എല്ലാ കനാന്യരും, സീദോന്യരും ബാൽ-ഹെർമ്മോൻ പർവ്വതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോൻ പർവ്വതത്തിൽ പാർത്തിരുന്ന ഹിവ്യരും ആയിരുന്നു.
4 Pakaiyin Mose mangchan apu apateu thupeh anapeh hochu, Israel mite hin anit uvem anitlou uham? Ti hetna dinga hiche mipite hohi ana dalhah ahi.
൪മോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാർക്ക് കൊടുത്ത കല്പനകൾ അനുസരിക്കുമോ എന്ന് ഈ ജാതികളാൽ യിസ്രായേലിനെ പരീക്ഷിച്ചറിവാൻ ആയിരുന്നു ഇവരെ ശേഷിപ്പിച്ചിരുന്നത്.
5 Hiti chun Israel tehi Canaan mite, Hit mite, Amor mite, Periz mite, Hiv mite chuleh Jebus mite lah'a cheng ahiuvin,
൫അങ്ങനെ കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ യിസ്രായേൽ മക്കൾ പാർത്തു.
6 chuleh amaho toh akicheng touvin, Israel chapaten amaho chanu teho akichen piuvin, chule Israel chanute chu amaho chapate toh kicheng ding in ana peuvin ahi. Hiti chun Israelten amaho pathen ho chu ajenle tauve.
൬അവരുടെ പുത്രിമാരെ യിസ്രയേൽമക്കൾ ഭാര്യമാരായി സ്വീകരിക്കയും, സ്വന്തം പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കുകയും, ആ ജാതികളുടെ ദേവന്മാരെ സേവിക്കയും ചെയ്തു.
7 Israelten Pakai mitmun thilse jeng anabol tauvin, amahon a-Pakai, a-Pathen uchu asumil tauvin, chule amahon Baal leh Asherah milim semthu hochu jenle in ana pang tauvin ahi.
൭ഇങ്ങനെ യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു, തങ്ങളുടെ ദൈവമായ യഹോവയെ മറന്നു; ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.
8 Hijeh chun Pakai chu Israel dounan alunghang lheh jengtan, hijeh chun Ram-naharaim lengpa Cushan-rishathaim khut’ah ana pedohtan, chuin Israelten kumget sungin Cushan-rishathaim sohna ana tongun ahi.
൮അതുകൊണ്ട് യഹോവ യിസ്രായേലിന്റെ നേരെ അത്യന്തം കോപിച്ചു; അവിടുന്ന് അവരെ ഹാരാന്‍ നഹരായീമിലെ ഒരു രാജാവായ കൂശൻരിശാഥയീമിന് അടിമകളായി ഏല്പിച്ചു; അവർ അവനെ എട്ട് വർഷം സേവിച്ചു.
9 Hinlah Israel mite chu Pakai koma panpi ngaichan ana kaptauvin ahileh, Pakaiyin amaho huhdoh dingin mikhat ana tungdoh in, amachu Caleb naopa Kenaz chapa Othniel ahi.
൯യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേലിനെ അവർക്ക് രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.
10 Pakai Lhagao chu achunga ahungchun hiti chun ama Israelte thutan vaihom’in ahung pangtan, chuin Othniel chu Ram lengpa Cushan-rishathaim chunga galboldin ahung kipantan ahileh Pakaiyin gal anajo sahtan.
൧൦അവന്റെമേൽ യഹോവയുടെ ആത്മാവ് വന്നു; അവൻ യിസ്രായേലിന് ന്യായപാലനം ചെയ്തു. അവൻ യുദ്ധത്തിന് പോയപ്പോൾ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ ജയിക്കുവാൻ യഹോവയാൽ അവന് സാധിച്ചു; അവൻ കൂശൻരിശാഥയീമിന്റെമേൽ ആധിപത്യം പ്രാപിച്ചു.
11 Hijeh chun kum somli gamsunga chamna ana umm in, chujouvin Kenaz chapa Othniel chu ana thitan ahi.
൧൧അങ്ങനെ ദേശത്തിന് നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
12 Avelin Israelten Pakai mitmun thilse jeng ana bolkit tauvin ahileh, hitobanga athilse bol jeh uhin Pakaiyin Moab lengpa Eglon chu Israelte chungah ana vaihom sahtan ahi.
൧൨കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽ മക്കൾ വീണ്ടും യഹോവയ്ക്ക് ഇഷ്ടമല്ലാത്തത് ചെയ്തു; അവർ അങ്ങനെ ചെയ്കകൊണ്ട് യഹോവ മോവാബ്‌രാജാവായ എഗ്ലോനെ യിസ്രായേലിന് വിരോധമായി ബലപ്പെടുത്തി.
13 Eglon’in Ammon mite leh Amalek mite chu ana kiloikhompin, hitichun anakon'un Israelte chu anajou tauvin Lusuga lei tia kihe Jericho khopi chu ana toupha tauvin ahi.
൧൩അവൻ അമ്മോന്യരെയും അമാലേക്യരെയും ഒരുമിച്ചുകൂട്ടി യിസ്രായേലിനെ പരാജയപ്പെടുത്തി അവർ ഈന്തപ്പനകളുടെ നഗരം കൈവശമാക്കി
14 Hiti chun Israelten Moab lengpa Eglon noiya kum somle get sungin sohna ana tong’un ahi.
൧൪അങ്ങനെ യിസ്രായേൽ മക്കൾ മോവാബ്‌രാജാവായ എഗ്ലോനെ പതിനെട്ട് സംവത്സരം സേവിച്ചു.
15 Ahinlah Israelte chu panpi ngaichat nan Pakai koma ana kapjah jeng tauvin ahileh, Pakaiyin amaho huhdoh dingin mikhat ahin tungdoh kit in, ama minchu Gera chapa Ehud ahi. Benjamin phunga kona khutvei-long pachu anahi. Israelten Moab lengpa Eglon koma kai apehdiu chu Ehud agathah sah’un ahi.
൧൫യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകൻ ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽ മക്കൾ മോവാബ്‌രാജാവായ എഗ്ലോന് കപ്പം കൊടുത്തയച്ചു.
16 Hiti chun Ehud in tong-khat a sao, alangtoa hem chemkhat ajetlam mal’ah ajeplut'in pon akhu khum’in ahi.
൧൬അനന്തരം ഏഹൂദ്, ഒരു മുഴം നീളവും ഇരുപുറവും മൂർച്ചയുമുള്ള ഒരു കഠാര ഉണ്ടാക്കി; അത് വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി.
17 Aman mithaotah Eglon koma chun kai-pehding sum chu ahin pon ahung in ahi.
൧൭അങ്ങനെ അവൻ മോവാബ്‌രാജാവായ എഗ്ലോന്റെ അടുക്കൽ കപ്പം കൊണ്ട് ചെന്നു; എഗ്ലോൻ വളരെ തടിച്ച ശരീരമുള്ളവൻ ആയിരുന്നു.
18 Athilpeh chu apehchai phat in Ehud chu ache khompi cheng chutoh inlang cheding in ahung kipat doh tauvin ahi.
൧൮കപ്പം കൊണ്ടുവന്നശേഷം അത് ചുമന്നുകൊണ്ടു വന്നവരെ അവൻ പറഞ്ഞയച്ചു
19 Hinlah Ehud chu Gilgal koma song milim kisem kom ahunglhun phat'in ahung kileheijin, Eglon koma chun ahungin, “Keiman thuguh seiding khat kaneiye” ati. Hijeh chun lengpan ama lhachaho koma chun, “Thipbeh un” atin, amaho chu aindan sunga kon chun asoldoh tan ahi.
൧൯എന്നാൽ അവൻ ഗില്ഗാലിലുള്ള ശിലാവിഗ്രഹങ്ങളുടെ അടുക്കൽനിന്ന് മടങ്ങിച്ചെന്ന്: രാജാവേ, എനിക്ക് അങ്ങയോട് ഒരു രഹസ്യസന്ദേശം അറിയിപ്പാനുണ്ട് എന്ന് പറഞ്ഞു. നിശബ്ദമായിരിപ്പാൻ രാജാവ് ആവശ്യപ്പെട്ട ഉടനെ കൂടെ നിന്നിരുന്ന പരിചാരകരെല്ലാവരും അവനെ വിട്ടു പുറത്തുപോയി.
20 Ehud chu ain-chung dana dap heova achangseh'a tou Eglon koma chun achelut in Eglon koma chun, “Keiman Pathen akon in nang dinga thuthot khat kahinpoi ati.” Hitia chu Eglon lengpa chu atouna-a kona adindoh chun,
൨൦ഏഹൂദ് അടുത്തുചെന്നു. അപ്പോൾ അവൻ തന്റെ വേനൽക്കാലവസതിയുടെ മുകളിലത്തെ നിലയിലുള്ള സ്വകാര്യമുറിയിൽ തനിച്ച് ഇരിക്കയായിരുന്നു. എനിക്ക് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുവാൻ ഉണ്ട് എന്ന് ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു.
21 Ehud’in avei-langin amal jetlama aje achem chu asatdoh in, lengpa oi achun aphut luttan ahi.
൨൧അപ്പോൾ ഏഹൂദ് ഇടത്ത് കൈ നീട്ടി വലത്തെ തുടയിൽ നിന്നു കഠാര ഊരി അവന്റെ വയറ്റിൽ കുത്തിയിറക്കി.
22 Chemchu alutthuh jeh'in lengpa a-oi thaolah a chun achem kungjong chu alhum heltan ahi. Hijeh chun Ehud’in chemchu anung loidoh tapon, chule amaha’a kon chun lengpa eh jong ahungdoh leu tan ahi.
൨൨കഠാരയോടുകൂടെ പിടിയും അകത്ത് ചെന്നു; അവന്റെ വയറ്റിൽനിന്നു കഠാര അവൻ വലിച്ചെടുക്കാതിരുന്നതിനാൽ കൊഴുപ്പ് കഠാരമേൽ പൊതിഞ്ഞു; കൊഴുപ്പ് അവന്റെ പിന്നില്‍ക്കൂടി പുറത്തു വന്നു.
23 Hiche jouchun Ehud’in hiche indan kot hochu akamsoh keiyin kanglong aheh khum in, ehbuh langa achomlhan ajamdoh tai.
൨൩പിന്നെ ഏഹൂദ് പൂമുഖത്ത് ഇറങ്ങി മാളികയുടെ വാതിൽ അടച്ചുപൂട്ടി.
24 Ehud achedoh jouphat chun lengpa lhacha hochu ahung kinung leuvin ahileh, inchung dan kot jouse chu ana kikam sohkei chu agamu tauvin, amahon insung dana chu eh athah hiding in agelun ahi.
൨൪അവൻ പുറത്തു പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു, അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നത് കണ്ടു; അവൻ തന്റെ സ്വകാര്യമുറിയിൽ വിസർജ്ജനത്തിന് ഇരിക്കയായിരിക്കും എന്ന് അവർ പറഞ്ഞു.
25 Hijeh chun chomkhat set angah un, ahinlah phat sotthimtah anga vangun lengpa chu ahungdoh deh tapon, hichun atijaovin akot-heh chu agala tauvin ahileh, amahon kotchu ahon phat’un, apupau chu athisa lhonga kijam agamudoh tauvin ahi.
൨൫അങ്ങനെ അവർ ഏറെനേരം കാത്തിരുന്നു വിഷമിച്ചിട്ടും മുറിയുടെ വാതിൽ തുറന്നുകണ്ടില്ല. അതുകൊണ്ട് അവർ താക്കോൽ എടുത്ത് വാതിൽ തുറന്നു;
26 Lhacha hochu ageisangle kah uchun Ehud chu ajamdoh in song milim kisem lamchu ahopa in Seirah lam-ah ajamdoh tan ahi.
൨൬അപ്പോൾ അവരുടെ യജമാനൻ നിലത്ത് മരിച്ചു കിടക്കുന്നത് കണ്ടു. എന്നാൽ അവർ കാത്തിരുന്നതിന്നിടയിൽ ഏഹൂദ് ഓടി രക്ഷപ്പെട്ടു, ശിലാവിഗ്രഹങ്ങളെ കടന്ന് സെയീരയിൽ എത്തിച്ചേർന്നു.
27 Ama Ephraim thinglhang gam alhunphat in Ehud chun gal kona ding sumkon amuttan, hichun Israel mi honkhat chu thinglhanga kon in apuisuh in
൨൭അവിടെ എത്തിയശേഷം അവൻ എഫ്രയീംപർവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽ മക്കൾ അവനോടുകൂടെ പർവ്വതത്തിൽനിന്ന് ഇറങ്ങി; അവൻ അവരുടെ നായകനായി.
28 “Neijuiyun,” ati, “Ajeh chu nagal miho Moab mite chunga hi Pakaiyin galjona napeh'u ahitai,” ati. Hijeh chun amahon ajuiyun, Moab akona Jordan vadung galkaina palmun jouse chu atouphauvin koimacha agal kaisah pouvin ahi.
൨൮അവൻ അവരോട്: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടക്കുവാൻ സമ്മതിച്ചതുമില്ല.
29 Amahon Moab mite chu akisat peuvin amaho lah'a ahat pen hole galsat themcheh ho khatcha jong sohcha louhel in, mihem sangsom athat’un ahi.
൨൯അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരംപേരെ കൊന്നുകളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;
30 Hiti chun Israelten Moab’te chu anajou’un gamsung achun kum somget jen chamna ana um-in ahi.
൩൦ഒരുത്തനും രക്ഷപെട്ടില്ല. അങ്ങനെ ആ കാലത്ത് മോവാബ് യിസ്രായേലിന് കീഴടങ്ങി; ദേശത്ത് എൺപത് സംവത്സരം സ്വസ്ഥതയുണ്ടാകുകയും ചെയ്തു.
31 Ehud nungin Anath chapa Shamgar chun Israelte ana huhdoh in, aman bongchal khagu mangcha in khatvei chu Phillistinete mi jagup anathat in ahi.
൩൧അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ ഒരു കൂർപ്പിച്ച വടികൊണ്ട് ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും അങ്ങനെ യിസ്രായേലിന്റെ രക്ഷകനായി.