< Jeremiah 49 >
1 Ammon mite chung changa thuhil khat ahung kipen ahi. Hichi hi Pakai sei ahi: “Gad gam lodinga Israel son le pah umlou hitam? Molech hou ho nanghon epidinga khopi sunga na chensah uham?
൧അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിനു പുത്രന്മാരില്ലയോ? അവന് അവകാശി ഇല്ലയോ? പിന്നെ മല്ക്കോം വിഗ്രഹത്തെ ആരാധിക്കുന്നവര് ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളിൽ താമസിക്കുന്നതെന്ത്?
2 Nikho ho ahung lhun teng leh.” tin Pakaiyin aseijin, “Na khopiu Rabbah douna a gal ka kou ding ahi. Lahlou thil mangthah kiselom banga akhopiu chu gam hel ding, chuleh akimvela kho ho jong kihal lhasoh keiding ahi. Chuteng Israel te gam analah peh uchu aki nung lah diu ahi,” tin Pakaiyin aseije.
൨അതിനാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ യുദ്ധത്തിന്റെ ആർപ്പുവിളി കേൾപ്പിക്കുന്ന കാലം വരുന്നു” എന്ന് യഹോവയുടെ അരുളപ്പാട്; “അന്ന് അത് ശൂന്യമായി കല്ക്കുന്നാകും; അതിന്റെ പുത്രീനഗരങ്ങളും തീ പിടിച്ച് വെന്തുപോകും; യിസ്രായേൽ തന്നെ കൈവശമാക്കിയവരെ കൈവശമാക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
3 “Aw Heshbon, kap doh in, ajeh chu Ai khopi chu akisumang heltai. Kap un, Aw Rabbah mite! Lunghemna von chu kivonun, kap unlang peng uvin, Pal dunga chun kiselun, ajeh chu na Pathen un Molech, chule athempu holeh vaihom lamkai ho ada adoi uva gamla tah muna akai mang diu ahi.
൩“ഹെശ്ബോനേ, വിലപിക്കുക; ഹായി ശൂന്യമായിപ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിക്കുവിൻ; രട്ടുടുത്തുകൊള്ളുവിൻ; വിലപിച്ചുകൊണ്ട് വേലികൾക്കരികെ ഉഴന്നുനടക്കുവിൻ! മല്ക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.
4 Na phaicham leiphat lai na kiletsahpi uvin ahi, hichi ho jong chu hung mangtha ding ahi. Tahsanlhom nu, nanei nagou a na kisongin koiman ima eilothei ponte tin na ngaiton ahi.
൪‘ആര് എനിക്കെതിരെ വരും’ എന്നു പറഞ്ഞ് തന്റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്വരകളിൽ നീ പ്രശംസിക്കുന്നത് എന്തിന്? നിന്റെ താഴ്വരകൾ ഒഴുകിപ്പോകുന്നു.
5 Ahin ven! Tijat umtah nachunga kahin lhunsah ding, tin Pakai thaneitah chun aseije; naheng na kimvel a chenghon nagam a konin nahin deldoh diu, chule nakino mang naa kona koiman nahuh lou ding, ama ho jeng jong jamcheh diu ahi.
൫ഇതാ നിന്റെ ചുറ്റുമുള്ള എല്ലാവരാലും ഞാൻ നിനക്ക് ഭയം വരുത്തും” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്. “നിങ്ങൾ ഓരോരുത്തൻ അവനവന്റെ വഴിക്ക് ചിതറിപ്പോകും; ചിതറിപ്പോയവരെ കൂട്ടിച്ചേർക്കുവാൻ ആരും ഉണ്ടാകുകയില്ല.
6 Ahin keiman Ammon mite haosatna ka le tundoh peh kitding ahi, “Keima Pakaiyin kasei ahi.”
൬എന്നാൽ പിന്നീട് ഞാൻ അമ്മോന്യരുടെ പ്രവാസം മാറ്റും” എന്ന് യഹോവയുടെ അരുളപ്പാട്.
7 Edom chung changa hichi thuhil hi ahung ki pen ahi, Thaneitah Pakai in hitin aseije: “Teman mi a chihna umlou va ham? Miching mihilchah ding khat jong umlou hel hitam?”
൭ഏദോമിനെക്കുറിച്ചുള്ള അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “തേമാനിൽ ഇനി ജ്ഞാനമില്ലയോ? വിവേകികൾക്ക് ആലോചന നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?
8 Kihei unlang jammang un! Dedan mite leiko thuh hoa kisel uvin, ajeh chu vangset na nasatah Edom chunga kahin lhut tengleh nang jong gotna ka peh tha ding ahi!
൮ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞ് കുഴികളിൽ താമസിച്ചുകൊള്ളുവിൻ; ഞാൻ ഏശാവിന്റെ ആപത്ത്, അവന്റെ ദർശനകാലം തന്നെ, അവന്റെമേൽ വരുത്തും.
9 Lengpi thei ga kholtup hon, vaicha te din themkhat adalha jiuvin ahi. Janteng guchahon abonin agudoh jipouve.
൯മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാ പറിക്കുവാൻ ചിലത് ശേഷിപ്പിക്കുകയില്ലയോ? രാത്രിയിൽ കള്ളന്മാർ വന്നാൽ അവർ മതിയാകുവോളം മാത്രമല്ലയോ നശിപ്പിക്കുന്നത്?
10 Ahin Edom gam chu ngemsela kalha ding ahi. Chule agam sunga kiselna ding munneo khat jeng cha jong umlou ding ahi. Achateu asopiu pasal ho, chule aheng akom hou jouse suhmanga umding ahin, Edom jeng jong umlou ding ahitai.
൧൦എന്നാൽ ഏശാവിനെ ഞാൻ നഗ്നമാക്കി അവന്റെ ഗൂഢസ്ഥലങ്ങൾ അനാവൃതമാക്കിയിരിക്കുന്നു; അവനു ഒളിക്കാൻ കഴിയുകയില്ല; അവന്റെ സന്തതിയും സഹോദരന്മാരും അയൽക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു.
11 “Ahin keiman nalah uva umnalai naochaga ho chu kavenbit ding ahi. Na meithai hou jong kachunga kithopi dia kingai thei ahiuve.”
൧൧നിന്റെ അനാഥന്മാരെ ഉപേക്ഷിക്കുക; ഞാൻ അവരെ ജീവനോടെ രക്ഷിക്കും; നിന്റെ വിധവമാർ എന്നിൽ ആശ്രയിക്കട്ടെ”.
12 Hiche hi Pakaiyin asei chu ahi, “Mona neilou in athohgim mong ding ahileh, nangin ajat ja na thohgim dading ham! Gotna chang louva naum louding ahi! Thutanna khon a nadon tei ding ahi!” ati.
൧൨യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പാനപാത്രം കുടിക്കുവാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്ക് ശിക്ഷ വരാതെ പോകുമോ? നിനക്ക് ശിക്ഷ വരാതെ പോകുകയില്ല; നീയും കുടിക്കേണ്ടിവരും.
13 Ajeh chu Keima min panna kaki hahsel ahi, tin Pakai in aseije, “Bozrah, tijat umna mun leh a mangthai di thilho khoptup na mun hung soh ding: Sapset le nuisatna hung umding ahi. A khopi sung uleh akholai hoa itih a dinga mangthah diu ahitai.”
൧൩ബൊസ്രാ ഭീതിവിഷയവും നിന്ദയും ശൂന്യവും ശാപവുമായിത്തീരും; അതിന്റെ എല്ലാ പട്ടണങ്ങളും നിത്യശൂന്യങ്ങളായിത്തീരും എന്ന് ഞാൻ എന്നെക്കൊണ്ട് തന്നെ സത്യം ചെയ്തിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
14 Pakai koma thuhil khat kajan, hichu: chi le nam ho henga palai ahung kisolin, “Edom dounan kipum khom unlang galsat din kigosa demin umun!”
൧൪“‘നിങ്ങൾ ഒരുമിച്ചുകൂടി അതിന്റെ നേരെ ചെല്ലുവിൻ; യുദ്ധത്തിനായി എഴുന്നേല്ക്കുവിൻ!’ എന്ന് വിളിച്ചുപറയുവാൻ ഒരു ദൂതനെ ജനതകളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു” എന്ന വർത്തമാനം ഞാൻ യഹോവയിൽനിന്നു കേട്ടു.
15 Pakaiyin Edom henga aseijin, “Chitin namtin lah a neocha kahin soding, mijouse thet a nahung umding ahi,” ati.
൧൫ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും.
16 Midang kichat naa na thumop chun nang le nang naki lheplhah sah tan, chule na ki letsah nan lheplhah na umtam ahi. Molsang sang tah ho lah a songpi kulsunga na chengin ahi. Ahin Muvanlai bangin lhang leh a buh sajong lechun, ka tahlhah ding nahi,” tin Pakaiyin aseije.
൧൬പാറപ്പിളർപ്പുകളിൽ വസിച്ച് കുന്നുകളുടെ ഉയരങ്ങൾ കീഴടക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂട് ഉയരത്തിൽ വച്ചാലും അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
17 Edom chu tijat umtah khat hung hi ding ahi. A lamlha jouse kicha uvintin, akisuh mang muho chu tijatnaa dimdiu ahi.
൧൭ഏദോം ഭീതിവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും ഭയപ്പെട്ട് അതിന്റെ സകലബാധകളും നിമിത്തം നിന്ദയോടെ പെരുമാറും.
18 “Sodom leh Gomorrah chule akimvel’a um khoho kisumanggam tobang ding ahi.” Tin Pakai in aseije, “Koima chenglou ding, koima chan alo lou ding ahi.”
൧൮സൊദോമും ഗൊമോരയും അവയുടെ അയൽപട്ടണങ്ങളും നശിച്ചുപോയശേഷം എന്നപോലെ, അവിടെയും ആരും വസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
19 Keipi bahkai Jordan gammang a kona kelngoi abahkhum banga ka hung ding ahi. Edom gam sunga kona kadel doh ding, chule keima deidan a lamkai khat kapoh sah ding ahi. Ajeh chu kei to koi kibanga, chule koiham eichou dinga? Kalungdei a koivaihom naa adoudal ding umham?
൧൯യോർദ്ദാന്റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചിൽപ്പുറങ്ങളിലേക്ക് കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന് നിയമിക്കും; എനിക്ക് സമനായവൻ ആര്? എന്നെ കുറ്റം ചുമത്തുന്നവൻ ആര്? എന്റെ മുമ്പാകെ നില്ക്കുവാൻ കഴിയുന്ന ഇടയൻ ആര്?
20 Ngaijin, Edom leh Teman mite dounaa Pakai thilgon hohi. Chapang neocha hogeija kelngol banga kikai thangding, chuleh a chennau in hojong kisumang soh hel ding ahi.
൨൦അതുകൊണ്ട് യഹോവ ഏദോമിനെക്കുറിച്ച് ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ: ആട്ടിൻകൂട്ടത്തിൽ ചെറിയവരെ അവർ ഇഴച്ചുകൊണ്ടുപോകും; അവിടുന്ന് അവരുടെ മേച്ചിൽപ്പുറങ്ങളെ അവരോടുകൂടി ശൂന്യമാക്കും.
21 Edom lhuh gin achu leiset chung kithing intin, hesoh gentheija ka-na chu twikhanglen sangdung geija kijapha ding ahi.
൨൧അവരുടെ വീഴ്ചയുടെ മുഴക്കത്താൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്റെ ശബ്ദം ചെങ്കടലിൽ കേൾക്കുന്നു!
22 Ven! Melma chu, Muvanlai in alha ajal a ahung lenlhah banga, Bozrah chu mandinga gangtah a hung leng suh ding ahi. Galhang hattah ho jeng jong numei naoso nat tobanga tasa gimna anei diu ahi.
൨൨അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നുവന്ന് ബൊസ്രയുടെമേൽ ചിറകു വിരിക്കും; അന്നാളിൽ ഏദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും”.
23 Damascus chung changa hitin thuhil ahung kipen ahi. Hiti hin Pakaiyin aseije: Hamath le Arpad khopi ho kichat tijatnan adim in, ajeh chu suhmanga aum thusoh chu ajaovin ahi. Twikhanglen'a hui le go hattah nun bangin alungsung’u jong aki chol tapouvin ahi.
൨൩ദമാസ്കോസിനെക്കുറിച്ചുള്ള അരുളപ്പാട്. ഹമാത്തും അർപ്പാദും ദുർവാർത്ത കേട്ടതുകൊണ്ട് ലജ്ജിച്ച് ഉരുകിപ്പോയിരിക്കുന്നു; അടങ്ങാത്ത കടൽപോലെ അവരുടെ മനസ്സ് ഇളകിയിരിക്കുന്നു; അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല.
24 Damascus atha ahung lhasam tan, amite jouse jam din aum tauvin, numei naosonat kituh chah bangin, atuhchah tan ahi.
൨൪ദമാസ്കോസ് ക്ഷീണിച്ച് ഓടിപ്പോകുവാൻ ഭാവിക്കുന്നു; നടുക്കം അതിന് പിടിച്ചിരിക്കുന്നു; നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.
25 “Hiche khopi minthang, kipana khopi chu nungsun a umding ahi tai!
൨൫കീർത്തിയുള്ള പട്ടണം, എന്റെ ആനന്ദനഗരം, ഉപേക്ഷിക്കാതെ ഇരിക്കുന്നതെങ്ങനെ?
26 A khangdong hou jong lamlen na lhu untin thidiu ahi. Asepai jouseu kithat gamhel diu ahi,” tin thaneitah Pakai chun aseije.
൨൬അതുകൊണ്ട് അതിലെ യൗവനക്കാർ അതിന്റെ വീഥികളിൽ വീഴുകയും സകലയോദ്ധാക്കളും അന്ന് നശിച്ചുപോകുകയും ചെയ്യും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
27 “Chule Damascus khopi bangho meiya ka hal ding, Ben-Hadad leng inpi ho kahal lhah ding ahi.”
൨൭ഞാൻ ദമാസ്കോസിന്റെ മതിലുകൾക്ക് തീവക്കും; അത് ബെൻ-ഹദദിന്റെ അരമനകൾ ദഹിപ്പിച്ചുകളയും”.
28 Kedar le Hazor lenggam teni, Babylon lengpa Nebuchadnezzar in asat chung changa thuhil khat ahung kipen ahi. Hiche hi Pakaiyin asei ahi! “Kedar chu nailut un! Solam a konin agollhang hou chu sumang un!
൨൮ബാബേൽരാജാവായ നെബൂഖദ്നേസർ ജയിച്ചടക്കിയ കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ പുറപ്പെട്ട് കേദാരിൽ ചെന്ന് കിഴക്കുദേശക്കാരെ നശിപ്പിച്ചുകളയുവിൻ.
29 A gancha houle a khoilu pon jouseo hung kilah peh untin, anei agou le asangongsao hou hung kilah peh diu ahi. Muntin a kichat na thubou kithanga kija ding, aki heina jou seuva kichat naa dim diu ahi.”
൨൯അവരുടെ കൂടാരങ്ങളെയും ആട്ടിൻകൂട്ടങ്ങളെയും അവർ അപഹരിക്കും; അവരുടെ തിരശ്ശീലകളും സകല ഉപകരണങ്ങളും ഒട്ടകങ്ങളെയും അവർ കൊണ്ടുപോകും; ‘സർവ്വത്രഭീതി’ എന്ന് അവർ അവരോട് വിളിച്ചുപറയും.
30 Naki hinso nadiu vin jam uvin, tin Pakaiyin aseije, “Leiko thuh a kiseluvin nang ho Hazor mite, ajeh chu Babylon leng Nebuchadnezzar in nang ho douna le nangho suhmang dingin kigosan aum tai.”
൩൦ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; അതിദൂരത്തു ചെന്ന് കുഴിയിൽ വസിച്ചുകൊള്ളുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്; “ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങളെക്കുറിച്ച് ഒരു ആലോചന ആലോചിച്ച് ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.
31 “Chetou unlang hiche nomsate khu ga sat un,” tin Pakaiyin aseije, “A miteu achang seh un kot le bang jong umlou nelgam a achengun ahi.
൩൧വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ തനിച്ചു പാർക്കുന്നവരും സ്വൈരവും നിർഭയവുമായി വസിക്കുന്നവരുമായ ജനതയുടെ അടുക്കൽ പുറപ്പെട്ടുചെല്ലുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്.
32 A sangongsao houleh agancha hou abonna nanghoa hiding ahi. Keiman amaho hi huilah’a kathe mangding, mun gamla tah tah a cheng hohi muntin’a kon’a vangsetna achung'uva kalhun sah ding ahi,” tin Pakaiyin aseije.
൩൨“അവരുടെ ഒട്ടകങ്ങൾ കവർച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചവരെ ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയുകയും നാല് വശത്തുനിന്നും അവർക്ക് ആപത്തു വരുത്തുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.
33 “Hazor chu Sial hon chennan hin neijuntin, aitih a mihem koima cheng talou ding ahi. Hilai mun a chu koima cheng talou ding, koiman alo lou ding ahi.”
൩൩“ഹാസോർ കുറുനരികളുടെ പാർപ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ വസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ നിവസിക്കുകയുമില്ല”.
34 Elam chung chang thuhil khat themgao Jeremiah henga Judah Lengpa Zedekiah vaihom lai in, Pakaiya konin ahung in ahi.
൩൪യെഹൂദാ രാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിൽ ഏലാമിനെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
35 Hiche hi thaneitah Pakaiyin asei ahi: “Keiman Elam te thalkap themho kasuhmang ding – agal sat-hou lah’a ahangsan pen,
൩൫“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും.
36 melmaho muntin’a kon a kahin puilut ding, Elam mite chu van thamjol ning li a kona hui a kathe mang ding ahi. Vannoi gamtin a kona kaidoh a umdiu ahi.
൩൬ആകാശത്തിന്റെ നാല് ദിക്കിൽനിന്നും നാല് കാറ്റുകളെ ഞാൻ ഏലാമിന്റെ നേരെ വരുത്തി, ഈ കാറ്റുകളിലേക്ക് അവരെ ചിതറിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജനതയും ഉണ്ടായിരിക്കുകയില്ല.
37 Keima tah jong Elam melma hotoh kache khom a asukeh lah a kajao ding ahi. Ka lung satna kona manthahna lentah Elam mite chunga kahin lhut ding ahi,” tin Pakaiyin aseije. “Kasuhmang hel masanga amelmateu vin chemjama adeldiu ahi.
൩൭ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർത്ഥം, എന്റെ ഉഗ്രകോപം തന്നെ, വരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ നശിപ്പിച്ചുകളയും.
38 Elam a ka Laltouna kadoding,” tin Pakaiyin aseije. “Chule Keiman alengpao le avaihom hou kasuhmang ding ahi.”
൩൮ഞാൻ എന്റെ സിംഹാസനം ഏലാമിൽ സ്ഥാപിച്ച്, അവിടെനിന്ന് രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.
39 Ahin phat ho ahung lhun tengle, Elam haosatna ka tundoh kitding ahi, Keima Pakaiyin kasei ahi.
൩൯എന്നാൽ ഒടുവിൽ ഞാൻ ഏലാമിന്റെ പ്രവാസം മാറ്റും” എന്ന് യഹോവയുടെ അരുളപ്പാട്.