< Isaiah 27 >
1 Hiche nikho teng chule Pakai in tijat umtah man gang tah in achemjam satdoh intin, Leviathan, gang chella kithol gul, kinchuh chuh a kithol gul chu gotna apeh ding ahi. Twi khanglen aum dragon chu atha ding ahi.
൧അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.
2 “Hiche niteng chule lengpi leija aga tam jeh in la a saovin.
൨അന്ന് നിങ്ങൾ മനോഹരമായ ഒരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിൻ.
3 Keima Pakai in, kana nga tup ding, phatecha tui kana chap khum ding ahi. Sun le jan'a ka ngatup ding, koiman a suhset thei lou ding ahi.
൩“യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും; ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.
4 Ka lunghan nachu anabei ding ahitai. Ling holeh khao gui ho akhan kahet leh kasat ding ahi; Ka halgop ding ahi-
൪ക്രോധം എനിക്കില്ല; യുദ്ധത്തിൽ മുള്ളുകളും മുൾച്ചെടികളും എനിക്ക് വിരോധമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു; ഞാൻ അവയുടെ നേരെ ചെന്ന് അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.
5 Etiham khatna kaki thopina angaichat lou uleh. Keima toh kichamna sem uhen; ahi, keima toh chamna sem uhen.”
൫അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച് എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവൻ എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ”.
6 Jacob son le pah ten ajung ahin kho nadingu phat a hung lhunge. Israel ajih hung don doh intin, hung pah lhadiu ahi. Chuleh agam leiset chung jouse alodim diu ahi.
൬വരുംകാലത്ത് യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാവുകയും ചെയ്യും.
7 Pakai in agalmi ho ajep banga, Israel ajep khah ham? Agal mite gotna apeh banga, Israel te gotna apeh khah ham?
൭യിസ്രായേലിനെ അടിച്ചവരെ അടിച്ചതുപോലെയോ യഹോവ യിസ്രായേലിനെ അടിച്ചത്? യിസ്രായേലിനെ കൊന്നവരെ കൊന്നതുപോലെയോ അവര് കൊല്ലപ്പെട്ടിരിക്കുന്നത്?
8 Ahipoi, tetoh din Israel chu nano mangin ahi. Solam akona huipin ahin mutmang bangin, Israel jong agam'akonin nodoh in aumin ahi.
൮ദൈവമേ, അങ്ങ് ജനങ്ങളെ യുദ്ധത്തില് പങ്കെടുപ്പിക്കുകയും പ്രവാസത്തിലയയ്ക്കുകയും ചെയ്യുന്നതിലൂടെ അവരോട് വഴക്കുണ്ടാക്കുന്നു.
9 Pakai in hiche abol hi Israel te agit lounao vakon suhthenga a chonsetnao jouse lah mang peh ding ati ahi. Hichun semthu pathen maicham kisem namun jouse kisuchip a, leivui kiso ding ahi. Asherah hihen semthu milim houna mun hijong leh khatcha kitung den louding ahitai.
൯ഇതുകൊണ്ട് യാക്കോബിന്റെ അകൃത്യത്തിനു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ല് എല്ലാം ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിർന്നുനില്ക്കുകയില്ല.
10 Khopi kikulkhum ho ana thipchet nin tin, akeoseh hiding, michenna inho ana kidalhan tin, lampiho a hampa ana khul dimset ding ahi. Hilaija chu bongnou hon hampa a naneh diu, hampa mitdoh thah holeh abah ho alhaidiu ahi.
൧൦ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് അവിടെയുള്ള തളിരുകൾ തിന്നുകളയും.
11 Miho chu thingbah goplhaho bang diu, ki eh keh a, an hon nadinga meikitih kong tobang diu ahi. Israel hi mingol leh lungthim bei nam ahi, ajehchu amite Pathen akonin akihei mangui. Hijeh achu asem paovin hepina leh lungsetna amusah louhel ding ahi.
൧൧അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; സ്ത്രീകൾ വന്ന് അത് പെറുക്കി തീ കത്തിക്കും; അത് തിരിച്ചറിവില്ലാത്ത ഒരു ജനമല്ലയോ; അതുകൊണ്ട് അവരെ നിർമ്മിച്ചവന് അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവൻ അവർക്ക് കൃപ കാണിക്കുകയുമില്ല.
12 Ahin phat hung lhung ding ahi Pakai in khutna chang le mim akilotup banga thakhat na ahin chom khom ding, khat khatna ahin chomkhom'a-Euphrates luipi solam apatna lhumlam'a vacha neo Egypt gei a ahin chomkhom ding ahi.
൧൨ആ നാളിൽ യഹോവ നദിമുതൽ ഈജിപ്റ്റുതോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.
13 Hiche niteng chule sumkon lentah hung kimut ding ahi. Mitam tah Assyria leh Egypt gam'a dinga ana kinodoh, thi ding kon ho chu Jerusalem'a hung kile uva Pakai chu alhang theng chunga ahou diu ahi.
൧൩അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും ഈജിപ്റ്റുദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.