< Isaiah 2 >
1 Hiche hi Amoz chapa Isaiah-in Judah le Jerusalem chungchanga mu anei chu ahi.
൧ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.
2 Ninunung lam tengleh Pakai molsang chu molsang jouse sanga achungnungpen’a hung kitungdoh ding ahi’n, hicheteng chuleh namtin vaipi jouse hiche molsang chunga chu hungkhom diu ahi.
൨വരും കാലങ്ങളില്‍ യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.
3 Namtin vaipi hungkhom diu chule hitia hi aseidiu ahi: “Hungun gakaltou-u hite Pakai molsang, Jacob Pathen in'ah; chuteng Ama’n Ama lampi dih chu eihil diu, Ama lampi dih-a chu lam ijotthei diu ahi. Ajeh chu Zion’a kon’a Pakai danthu hung potdoh ding Jerusalema kon’a Pakai thusei hung potdoh ding ahi.
൩അനേകവംശങ്ങളും ചെന്ന്: “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരുകയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും.
4 Pakai chun namtin vaipi kah-a thudih-a thu ahin tanding chule chitin namtin dinga thutanlhahna ahin nei ding, mihon achamjem’u tuchaa akikhen diu, atengchau jong kangkuiya akikhen diu, chutengle nam khatnin nam khat dounaa hem le thal alaplou heldiu ahitai. Chule galbol ding dan kihilna umtalou ding ahi.
൪അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും ബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും; അവർ അവരുടെ വാളുകളെ കലപ്പകളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജനത ജനതക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല.
5 Hunguvin Jacob son le pahte, Pakai vah noiya lamjotnute.
൫യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.
6 Ajeh chu Pakaiyin amite Jacob son le pahho hi ananungsunsa ahitai. Ajehchu niso lama konin Philistine mite bangin mitphel doithemin adimuvin, gamchommiho toh akhut-u abengkhomun ahi.
൬എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവ്വരാജ്യക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു സഖ്യതയുള്ളവരായും ഇരിക്കുന്നു.
7 Israel chu Sana dangka’n adimsetne. Agouthilhou jong beitih aumtapoi. Galmanchah bulhingsetnin akikoiyun, sakol kangtalai jong bulhingsetnin aneitauve.
൭അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല.
8 Agamsunguvah milimdoi adimsetnin akhut-uva akisemthu ahouvun ahi.
൮അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വന്തംവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു.
9 Hijeh a chu amaho hi kineosah le suhnema umdiu ahi. Pakaiyin bailamtaha achonsetnau amoh ngaidam jeng ding ahipoi.
൯മനുഷ്യൻ വണങ്ങുന്നു, പുരുഷൻ ലജ്ജിക്കപ്പെടുന്നു ജനങ്ങള്‍ മാനഹീനരാകുന്നു; അതിനാൽ നീ അവരോടു ക്ഷമിക്കരുതേ.
10 Songko sunglamah kitholluttan. Pakai agimneina le aloupina kidanga kon chun kiseldoh-in.
൧൦യഹോവയുടെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊള്ളുക.
11 Nakiloupisahna-a kon suhnema naum’a, Pakai bou chu choisanga aum ding nikho chu hung lhung ding ahi.
൧൧മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം ആ ന്യായവിധി നാളിൽ ഉന്നതനായിരിക്കും.
12 Chuniteng chuleh Hatchungnung Pakaiyin mikithupisahho chu gotna apeh ding, vutvai khuhella avohlhuh ding ahi.
൧൨സൈന്യങ്ങളുടെ യഹോവയുടെ നാൾ അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും.
13 Lebanon’a cedar thingsangho aphuhlhuh ding, chule Bashan gangpi thingho jong aphuhlhuh ding ahi.
൧൩ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും ഉയർന്നിരിക്കുന്ന
14 Molsang jouse jong suhchama umding,
൧൪സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും
15 Insong le kulbang jouse jong loichima umding ahi.
൧൫ഉന്നതമായ സകലഗോപുരത്തിന്മേലും
16 Chule Ama’n kong-innei thupitahho jong asuhmang ding,
൧൬ഉറപ്പുള്ള എല്ലാ മതിലിന്മേലും എല്ലാ തർശീശ് കപ്പലിന്മേലും മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും വരും.
17 Mihem kiloupisahna kisunem ding, chule mihem kichapousahna jong suhnema umding, hiche thupi tan nikho teng chuleh Pakai jengseh bou choisanga um ding ahi.
൧൭അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും.
18 Milim semthu jouse kisumang ding ahi.
൧൮വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും.
19 Ama leiset hotling dinga ahung kipatdoh tengleh mihemte songko sung dunga lut diu, leiko sunga jong lut diu; Pakai gimneina le loupina kidanga kon’a kiselmang diu ahi.
൧൯യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഇടുക്കുകളിലും മണ്ണിലെ ഗുഹകളിലും കടക്കും.
20 Hiche thutan nikho teng chuleh asanau le sum-enga kisem ahou diuva apathenhou chu adalhah diu, juchate le bahho masanga aselhah-uva adalhahpeh-uva,
൨൦യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ പിളർപ്പുകളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്
21 Songpi kosung dunga kithollut diu, chule songpi kikah dunga jong lutnuva, Pakai lal loupina le agimneina-a kon’a kiselmang diu ahi leiset hotling dinga Pakai ahung kipatdoh teng tah chuleh.
൨൧അവർ നമസ്കരിക്കുവാൻ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും.
22 Mihemah kingai hih helin. Haina-hu kila maimai tobanga tanloi jeng thei ahibou-uve. Ichanpia phachom jou diu ham?
൨൨മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ; അവനെ എന്ത് വിലമതിക്കുവാനുള്ളു?