< Isaiah 16 >

1 Gamsung vaipo kai pehdin kelngoinou ho chu hin sol’un sela akonin. Nelgam akon zion molsang gei adin hin solun.
നിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയിൽനിന്നു മരുഭൂമിവഴിയായി സീയോൻപുത്രിയുടെ പർവ്വതത്തിലേക്കു കൊടുത്തയയ്ക്കുവിൻ.
2 Moab numei ho chu Arnon vadung palgal kaina adong lai achun vacha buh neilou bangin dalhah in aumun ahi.
മോവാബിന്റെ പുത്രിമാർ കൂട് വിട്ടലയുന്ന പക്ഷികളെപ്പോലെ അർന്നോന്റെ കടവുകളിൽ ഇരിക്കും.
3 “Nei panpiu vin,” tin apengun ahi.” Neihuhdoh un kagal mi teu akonin. Lungsetna beija gal eisat hoa konin nei vengbit un. Kapel doh tah jeh un tun nei lhem tahih un.
“ആലോചന പറഞ്ഞുതരുക; വിധിന്യായം നടത്തുക; നിന്റെ നിഴലിനെ നട്ടുച്ചയ്ക്കു രാത്രിയെപ്പോലെ ആക്കുക; പുറത്താക്കപ്പെട്ടവരെ ഒളിപ്പിക്കുക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുത്.
4 Ka mite galjam ho chu nalah uva umuhen kichat tijat beikah in galmi ho akonin anasel tup un.” Kibolgim naleh manthahna ahung kichai teng, galmi mibulu ho a manthah teng uleh,
മോവാബിന്റെ പുറത്താക്കപ്പെട്ടവർ നിന്നോടുകൂടെ പാർത്തുകൊള്ളട്ടെ; കവർച്ചക്കാരന്റെ മുമ്പിൽ നീ അവർക്ക് ഒരു മറവായിരിക്കുക;” എന്നാൽ പീഡകൻ ഇല്ലാതെയാകും; കവർച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവർ ദേശത്തുനിന്ന് മുടിഞ്ഞുപോകും.
5 Pathenin David khanggui akona leng khat ahin tun doh ding ahi. Amachun hepinaleh thutah'a vai ahom ding ahi. Adih chu ipiham aman abol jing ding, chuleh thilpha bolding alungvil ten ding ahi.
അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുവൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
6 Moab kiletsah dan chu kana jaove- akiletsah nao, ahoithonao leh angolnao. Ahin akisonnao jouse amang gam tan ahi.
ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; അവൻ മഹാഗർവ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്.
7 Moab gamsung mijouse akap un ahi. Ahin, Moab a cheng mijousen a puldou uve, Kir-hareseth akon lengpithei agop tan ahi. Tuhin a umgam tapouve.
അതുകൊണ്ട് മോവാബിനെപ്പറ്റി മോവാബ് തന്നെ അലമുറയിടും; എല്ലാവരും അലമുറയിടും; കീർ-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും.
8 Heshbon a louho dalhah in a umtan; Sibmah a lengpilei hojong dalhah in a umtai chitin namtin chunga vaihom hon Moab asukeh taove-hoitah tah lengpithei gui ho chu. Akhaogui sah langa patnin Jazer khosung gei jin akiphan, solam gamthip gamgei jin a kikhai lha in ahi. Ajihdon lhumlam gei aphan, twikhanglen gal a ajam gal kai tao ve.
ഹെശ്ബോൻ വയലുകളും സിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേല്ത്തരമായ വള്ളി ജനതകളുടെ പ്രഭുക്കന്മാർ ഒടിച്ചുകളഞ്ഞു; അത് യസേർവരെ നീണ്ടു മരുഭൂമിവരെ പടർന്നിരുന്നു; അതിന്റെ ശാഖകൾ പടർന്ന് കടൽ കടന്നിരുന്നു.
9 Hijeh chun tun keiman Jazer leh Sibmah lengpilei kaka pitai; ka mitlhi twi Heshbon leh Eleahleh a din along'e. Nipi laiya honga louga khoptup jeh a kipana lhangsap jong aum tapoi.
അതുകൊണ്ട് ഞാൻ യസേരിനോടുകൂടി സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാൻ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; നിന്റെ വേനൽഫലങ്ങൾക്കും നിന്റെ കൊയ്ത്തിനും പോർവിളി നേരിട്ടിരിക്കുന്നു.
10 Kipana chu tun a umtapoi, neh khoptup jeh a kipana aumtapoi. Lengpilei sunga lasah jong umtapon tin, kipana lhangsap jong um taponte, lengpitwi’a akipanao jouse kasuh hai peh ahitai.
൧൦സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു.
11 Selangdah tuma puldou va akimao banga Moab adinga ka lungsung kap ahi. Kir-hareseth adin lunggenthei in kadimin ahi.
൧൧അതുകൊണ്ട് എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.
12 Moab miten a houin uva milim hin houvun tin, ahin imacha phachom louding ahi. A pathen koma kap un tin, ahin koima chan amaho ahuhdoh louding ahi.
൧൨പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിക്കുവാൻ കടന്നാൽ അവന്റെ പ്രാർത്ഥനകൾക്ക് ഫലപ്രാപ്തിയുണ്ടാവുകയില്ല.
13 Hiche thudol ho Pakai in phat masa peh a anasei doh ahitai.
൧൩ഇതാകുന്നു യഹോവ പണ്ടുതന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം.
14 Ahin tun Pakai in aseije, “Kumthum sunga nisim a simin, Moab loupina chu bei ding ahi. Michujat a kona mi lhomcha bou ahinga kidalha diu ahi.
൧൪ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: “കൂലിക്കാരന്റെ വർഷംപോലെയുള്ള മൂന്ന് വർഷത്തിനകം മോവാബിന്റെ മഹത്ത്വം അവന്റെ സർവ്വമഹാപുരുഷാരത്തോടുകൂടി തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പ് അത്യല്പവും ദുർബലവും ആയിരിക്കും”.

< Isaiah 16 >