< Potdohbu 3 >

1 Mosen nikhat anupa pa Median thempu pa Jethro kelngoi achin laijin. Kelgoi hon chu gamlha tah gamthip lam'a apuiyin, Pathen molsang, Sinai lam'a chun ahung tan ahi.
മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്ക് അപ്പുറത്ത് കൊണ്ട് ചെന്നു. അങ്ങനെ ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ എത്തി.
2 Hiche laimun'a chun Pathen vantil meikong in hamboh lah'a ahung kilah in, Mose in lungdong tah in aven ahi. Hamboh chu akong jeng in hinlah akavam deh pon ahi.
അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവന് പ്രത്യക്ഷനായി. അവൻ നോക്കിയപ്പോൾ മുൾപടർപ്പ് തീ പിടിച്ചു കത്തുന്നതും മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്നതും കണ്ടു.
3 Chuin Mose ama leh ama aki houlim in, “Hiche hi datmah umtah thil ahiye, ipijeh pentah a hiche hamboh khu kavam lou ahidem? kache a kavet tei angaiye” ati.
“മുൾപടർപ്പ് എരിഞ്ഞുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്താണ് എന്ന് ഞാൻ ചെന്ന് നോക്കട്ടെ” എന്ന് മോശെ പറഞ്ഞു.
4 Hichu ve dinga Mose in hilam chu anailut jep jep e ti Pakaiyin amuphat'in, Pathen in hamboh lailung akon in, “Mose! Mose!” tin akouvin ahile, Mose in jong a donbut in “Keima hiva ka um'e,” ati.
അത് നോക്കേണ്ടതിന് മോശെ വരുന്നത് യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽനിന്ന്, അവനെ “മോശെ, മോശെ” എന്ന് വിളിച്ചു. അതിന് അവൻ: “ഇതാ, ഞാൻ” എന്ന് പറഞ്ഞു.
5 “Hin nailut hihbeh in” tin Pakaiyin agih tan ahi. “Nakeng chot kisut in, ajeh chu nang ma muntheng'a ding nahi.
അപ്പോൾ അവൻ: “ഇങ്ങോട്ടടുത്ത് വരരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക” എന്ന് കല്പിച്ചു.
6 Keima napa dinga a-Pathen kahi - Abraham Pathen, Isaac Pathen, leh Jacob Pathen kahi”, ati. Hichu Mose in ajah phat in amai akhutai, ajeh chu Pathen avet ngamlou ahi.
“ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു” എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ട് മുഖം മൂടി.
7 Chuphat in Pakaiyin ahenga aseijin, “Egypt a kamite kibol gimna ka muchen tai. Achung'uva tohvai hom hon asuh gimnau aka awgin'u kaja tan ahi. Heng'e, a thohgim nau abonchan ka hechen tai, ati.
യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “ഈജിപ്റ്റിൽ താമസിക്കുന്ന എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.
8 Hijeh a chu Egypt mite thannei nanoiya kon'a amaho huhdoh ding le Egypt gam'a kon'a gampha tah, khoiju le bongnoi lon na gam hichu - Canaan mite, Hit mite, Amor mite, Periz mite, Hivi mite Chule Jebus mite tua achenna'u gam'a puilut dinga Keima hikoma hung kumlha kahi, ati.
അവരെ ഈജിപ്റ്റുകാരുടെ കയ്യിൽനിന്ന് വിടുവിക്കുവാനും ആ ദേശത്ത് നിന്ന് നല്ലതും വിശാലവുമായ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്ക് അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.
9 Vetan! Israel chate ka awgin ka angsung ahung lhung tai, chule Egypt miten asuh gimnau kichen tah in kamutai.
യിസ്രായേൽ മക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; ഈജിപ്റ്റുകാർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു.
10 Tun che jengin, ajeh chu Keiman nanghi Pharaoh henga kasol nahiye. Kami Israelte Egypt gam'a kona nahin puidoh ding ahi,” ati.
൧൦ആകയാൽ വരുക; നീ എന്റെ ജനമായ യിസ്രായേൽ മക്കളെ ഈജിപ്റ്റിൽ നിന്ന് വിടുവിക്കേണ്ടതിന് ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയയ്ക്കും”.
11 Hinlah Mose Pathen heng'ah akiphin in, “Kei koi kahia Pharaoh henga kaga kilah ding ham? Kei koi ka hia Israelte Egypt gam'a kon'a ka hin puidoh ding ham?” ati.
൧൧മോശെ ദൈവത്തോട്: “ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽ മക്കളെ ഈജിപ്റ്റിൽ നിന്ന് വിടുവിക്കുവാനും ഞാൻ ആര്?” എന്ന് പറഞ്ഞു.
12 Pathen in adonbut in, “Keiman ka umpi jing ding nahiye. Keiman kasol nahina nangma dinga melchihna hiche hi ahi: Nangman miho chu Egypt gam'a kon'a nahin puidoh teng leh, hiche mol tah a hi Pathen na hou ding'u ahi,” ati.
൧൨അതിന് അവൻ: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ ഈജിപ്റ്റിൽ നിന്ന് കൂട്ടിക്കൊണ്ട് വരുമ്പോൾ, നിങ്ങൾ ഈ പർവ്വതത്തിൽ ദൈവത്തെ ആരാധിക്കുമെന്നുള്ളത് ഞാൻ നിന്നെ അയച്ചതിന് അടയാളം ആകും” എന്ന് അരുളിച്ചെയ്തു.
13 Ahivang'in Mose akiphin'in, “Keima Israel chate henga kachea ajah uva, ‘Napu napateu Pathen in na heng uva eihinsol ahi,’ tin sei leng ‘Amin ipi ham?’ tia eidoh diu ahi, chuteng amaho chu iti ka donbut ding ham?,” ati.
൧൩മോശെ ദൈവത്തോട്: “ഞാൻ യിസ്രായേൽ മക്കളുടെ അടുക്കൽ ചെന്ന്: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു’ എന്ന് പറയുമ്പോൾ: ‘അവന്റെ നാമം എന്തെന്ന്’ അവർ എന്നോട് ചോദിച്ചാൽ ഞാൻ അവരോട് എന്ത് പറയണം” എന്ന് ചോദിച്ചു.
14 Pathen in Mose a donbut in, “Keima hi Keima ka hi jeng'e. Hiche hi Israelte heng'a seipeh in: Keima chun na heng'uva eihinsol ahi,” tin ati.
൧൪അതിന് ദൈവം മോശെയോട്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽ മക്കളോട് പറയണം” എന്ന് കല്പിച്ചു.
15 Pathen in jong Mose heng'a aseiyin, “Hiche hi Israelte heng'a seipeh in: Yahweh, napu napateu Pathen - Abraham Pathen, Isaac Pathen, chule Jacob Pathen in - naheng uva eihin sol ahi. Hiche hi ka tonsot min ahi, akhang akhang'a nageldoh jing diu kamin ahi.
൧൫ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇത് എന്നേക്കും എന്റെ നാമവും, തലമുറതലമുറയായി ഞാൻ ഈ പേരിൽ ഓർമ്മിക്കപ്പെടുകയും ചെയ്യും”.
16 “Tun chenlang Israel sung'a upa ho gakou khom tan. Aheng'uva seipeh in 'Yahweh, napu napauteu Pathen - Abraham, Isaac, chule Jacob Pathen - kahenga akilah in ahi. Aman kajah-a aseiyin, “Keiman naichan kanave jing'un, chule Egypt miten na-engbol nau keiman kamui.
൧൬നീ ചെന്ന് യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോട്: “അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്ക് പ്രത്യക്ഷനായി കല്പിച്ചത്: “ഞാൻ നിങ്ങളെ സന്ദർശിക്കുകയും ഈജിപ്റ്റിൽ അവർ നിങ്ങളോട് ചെയ്യുന്നത് കാണുകയും ചെയ്തിരിക്കുന്നു.
17 Keiman nangho Egypt a nagenthei thoh nauva kon'a huh doh ding'a kakitep ahi. Keiman khoiju leh bongnoi lon na gam'a chu kapuilut ding nahiuve - hichu Canaan mite, Hit mite, Amor mite, Periz mite, Hivi mite Chule Jebus mite tua achen nau gam khu ahi,” ati.
൧൭ഈജിപ്റ്റിലെ കഷ്ടതയിൽനിന്ന് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് പാലും തേനും ഒഴുകുന്ന ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു” എന്ന് പറയുക.
18 “Israel upa hon nathusei angai diu ahi. Chuteng nang leh Israel upa chengse Egypt lengpa heng'a nache tei uva, ‘Pakai, Hebrew mite Pathen chun, eikimupi uve. Hijeh chun lungset tah in nithum sung'a gamthip lam'a kakhol jin uva Pakai ka Pathen'u henga kilhaina kasem dingu ahi” tia aheng'a nagasei diu ahi.
൧൮എന്നാൽ യിസ്രായേൽമൂപ്പന്മാർ നിന്റെ വാക്ക് കേൾക്കും. അപ്പോൾ നീയും യിസ്രായേൽ മൂപ്പന്മാരും ഈജിപ്റ്റിലെ രാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: “എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്ന് ദിവസത്തെ വഴി മരുഭൂമിയിൽ ചെന്ന് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ എന്ന് പറയുവിൻ.
19 “Amavang Egypt lengpa chu khut thahat in ano kahse a nahin soldoh lou diu keiman kahei,” ati.
൧൯എന്നാൽ ഈജിപ്റ്റിലെ രാജാവ് ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കുകയില്ല എന്ന് ഞാൻ അറിയുന്നു.
20 “Hijeh a chu Keiman kakhut ka lhan a, chule Egypt mite kajep ding, alah uva thil kidang jouse kabol ding ahi. Ajona le Aman nahin soldoh ding'u ahi.
൨൦അതുകൊണ്ട് ഞാൻ എന്റെ കൈ നീട്ടി ഈജിപ്റ്റിന്റെ നടുവിൽ ചെയ്യുവാനിരിക്കുന്ന അത്ഭുതങ്ങൾ കൊണ്ട് അവരെ ശിക്ഷിക്കും; അതിന്‍റെശേഷം ഈജിപ്റ്റിലെ രാജാവ് നിങ്ങളെ വിട്ടയയ്ക്കും.
21 Chule keiman Egypt mite mitvet a khotona ka hin chan sah ding na hiuve. Ama hon thilpeh na hin peh dingu chuteng khut goh keova na dalhah lou diu ahiye.
൨൧ഞാൻ ഈജിപ്റ്റുകാർക്ക് ഈ ജനത്തോട് ദയ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോകേണ്ടിവരുകയില്ല.
22 Israel numei jousen akinaipiu Egypt mite leh a in'uva um gamchom numei ho hokom'a sana leh dangka chule ponsil akithum cheh ding'u ahi. Na chanu teu leh na chapa teu hiche ho chu navon peh dingu, Egypt mite haosatna jouse na holhah peh dingu ahi,” ati.
൨൨ഓരോ സ്ത്രീയും തന്റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും, വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കുകയും ഈജിപ്റ്റുകാരെ കൊള്ളയിടുകയും വേണം”.

< Potdohbu 3 >