< Acts 5 >
1 Ahin Ananias kiti mipa khat ana um'in ama chun ajinu Sapphira to agou themkhat ajoh lhonin,
൧എന്നാൽ അനന്യാസ് എന്ന് പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീറയോടുകൂടി ഒരു നിലം വിറ്റ്.
2 Asum kehkhat chu solchahho henga ahin choi lhonin, abona kahin choi lhon ahitai atilhon in adangse chu ajinu toh kinopto in akikoi den lhon tan ahi.
൨നിലം വിറ്റുകിട്ടിയ വിലയിൽനിന്ന് ഭാര്യയുടെ അറിവോടെ ഒരു ഭാഗം എടുത്തുവച്ചശേഷം ബാക്കിയുള്ളത് കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ച്.
3 Chuin Peter chun aseiyin, “Ananias ipi dinga nalungthim chu Satan nalodimsah hitam? Lhagao Theng najoulhep in nasum akehkhat nanga dingin nakikoi tai.
൩അപ്പോൾ പത്രൊസ്: “അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കുവാനും നിലത്തിന്റെ വിലയിൽ ഒരു ഭാഗം എടുത്തുവയ്ക്കുവാനും സാത്താൻ നിന്റെ ഹൃദയം കൈവശം ആക്കുവാൻ നീ അനുവദിച്ചത് എന്ത്?
4 Nagouthil chu nanga ahi, johding le johlou ding jong nangma thu ahi, najoh jouva jong asum chu nanga ahin, pehdoh ding le pehdohlou ding jong nangma thu ahi. Ipi dinga hitobanghi nabol hitam? Hiche hi keiho neijoubol nau ahipon Pathen najoubolna joh ahi” ati.
൪അത് വില്ക്കുന്നതിന് മുമ്പെ നിന്റേതായിരുന്നില്ലയോ? വിറ്റശേഷവും നിന്റെ കൈവശം ആയിരുന്നല്ലോ? പിന്നെ എന്തിന് നീ ഈ കാര്യത്തിന് മനസ്സുവെച്ചു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത്” എന്ന് പറഞ്ഞു.
5 Hichethu chu Ananias in ajah jah chun lhonglaiya chun alhun athitai, chuin hiche thu ajapha jouse chu akichathei lheh tauvin ahi.
൫ഈ വാക്ക് കേട്ട ഉടനെ അനന്യാസ് താഴെ വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർ എല്ലാവർക്കും വളരെ ഭയം ഉണ്ടായി.
6 Chuin khangdong phabep ahungdoh un ponin atomun vuidingin apodoh tauvin ahi.
൬യൗവനക്കാർ മുന്നോട്ട് വന്ന് അവനെ ശീലകൊണ്ട് പൊതിഞ്ഞ് പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു.
7 Nidan thum vel chejouvin, thilsoh imacha hephalouvin ajinu chu ahungin,
൭ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ സഫീറ ഈ സംഭവിച്ചത് ഒന്നും അറിയാതെ അകത്തുവന്നു.
8 Chuin Peter in adongin, “Hiche sumhi najipa toh nagam mana namu lhon chu hitam?” atileh amanun jong “Henge hichu kagam man lhon ahi,” ati.
൮പത്രൊസ് അവളോട്: “ഈ തുകയ്ക്ക് തന്നെയോ നിങ്ങൾ നിലം വിറ്റത്? പറക” എന്ന് പറഞ്ഞു; “അതേ, ഈ തുകയ്ക്ക് തന്നെ” എന്ന് അവൾ പറഞ്ഞു.
9 Chuin Peter in aseiyin, “Ipi dinga nanitah lhon'a Pakai Lhagao napatep lhona hitobang thilphalou hi nabol lhon hitam? Najipa vuiya che gollhanghon kotphung ahinpha tauvin ahi, chule nangjong naputdoh diu ahitai,” ati.
൯പത്രൊസ് അവളോട്: “കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ വന്ന് നിന്നെയും പുറത്തുകൊണ്ടുപോകും” എന്ന് പറഞ്ഞു.
10 Apettah chun lhonglaiya chun alhun athipaitan ahi. Gollhangho ahunglut un ahileh amanu athisa anaum chu amu uvin chuin apodoh paiyun ajipa kivuina koma chun aga vui tauvin ahi.
൧൦ഉടനെ അവൾ പത്രൊസിന്റെ കാൽക്കൽ വീണ് പ്രാണനെ വിട്ടു; യൗവനക്കാർ അകത്ത് വന്ന് അവൾ മരിച്ചു എന്ന് കണ്ട് പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.
11 Chuin Houbung pumpi le athu japha jouse chunga kichatna lentah achutan ahi.
൧൧ഈ സംഭവത്തിൽ സഭയ്ക്ക് മുഴുവനും ഇത് കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി.
12 Chuin solchahho chun miholah-a chun melchih nale thil kidang tampi abolun, tahsan chate jouse Houin a, Solomon kempum kiti muna chun niseh in akikhom jing tauvin ahi.
൧൨അപ്പൊസ്തലന്മാരുടെ കൈകളാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.
13 Ahin mipihon amaho chu amusang lheh vangun alah uva jaoding chu angam pouvin ahi.
൧൩മറ്റുള്ളവർ ആരുംതന്നെ അവരോട് ചേരുവാൻ ധൈര്യപ്പെട്ടില്ല; എങ്കിലും ജനങ്ങൾ അവരെ അധികമായി ബഹുമാനിച്ചുപോന്നു
14 Hijeng jongle tahsan chate chu Pakai henga hung akibe jing jengin, numei le pasal akibe jingin ahi.
൧൪അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു, അവരെല്ലാവരും വിശ്വാസികളുടെ കൂട്ടത്തോട് ചേർന്നുവന്നു.
15 Solchahho natoh jehchun miho chun Peter avale komle alebeh achunguva achuh khah nading tin damlou ho jouse chu lamlen dunga ahinpodoh uvin lupna le pheh chunga alupsah un ahi.
൧൫രോഗികളെ പുറത്തു കൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന് വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും,
16 Jerusalem kimvela khopi hoa kon chun mipi ahung khomun damlouho le lhagaoboh vop ho ahinpuiyun ahileh abonchauvin adamsoh keiyuvin ahi.
൧൬അതുകൂടാതെ യെരൂശലേമിന് ചുറ്റുപാടുമുള്ള പട്ടണങ്ങളിൽനിന്നും ജനങ്ങൾ വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയൊക്കെയും കൊണ്ടുവന്നു; അവർ എല്ലാവരും സൗഖ്യം പ്രാപിക്കുകയും ചെയ്തു.
17 Chuin thempu chungnung leh aloite Sadducee ho chu thangsetnan adimset un ahi.
൧൭എന്നാൽ മഹാപുരോഹിതൻ എഴുന്നേറ്റ്, അവനോട് കൂടെ ഉണ്ടായിരുന്ന സദൂക്യരും ചേർന്നു
18 Chuin solchahho chu amanun songkul'a chun ahentauvin ahi.
൧൮അസൂയ നിറഞ്ഞ് അപ്പൊസ്തലന്മാരെ പിടിച്ച് പൊതു കാരാഗൃഹത്തിൽ ആക്കി.
19 Ahin jan in Pakai Lhagao ahungin, akihennau songkul kot chu ahongdohin solchahho chu apuidoh in,
൧൯എന്നാൽ രാത്രിയിൽ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നിട്ട് അവരോട്
20 “Hou'in a cheuvin lang miho koma hiche hinna thuhi gaseipeh tauvin,” ati.
൨൦“നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാ ജനത്തോടും പ്രസ്താവിപ്പിൻ” എന്ന് പറഞ്ഞു.
21 Chuin ajing khovah-in solchahho chu Houin'a alut-un, Pakai Lhagaovin akomuva aseipeh bangun ahil tauvin ahi. Chuin thempu chungnung chu atohkhompi chengtoh ahungin, Israelte lah-a aupa houle houvaipoloi ho chu akoukhomun, chuin solchahho chu achungthu-u kholchet dingin songkul'a konin aga puidohsah-un ahi.
൨൧അവർ അത് കേട്ട് പുലർച്ചയ്ക്ക് ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചു. എന്നാൽ മഹാപുരോഹിതനും കൂടെയുള്ളവരും വന്ന് ന്യായാധിപസംഘത്തെയും യിസ്രായേൽ മക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അപ്പൊസ്തലന്മാരെ കൊണ്ടുവരുവാനായി കാരാഗൃഹത്തിലേക്ക് ആളയച്ച്.
22 Houin ngaha pang sottolle ho chu songkul'a ahungun ahileh, songkul'a chun koima anaum tapon ahi, chuin amaho akile uvin houvaipoho henga chun thil umchan chu aseiyun,
൨൨ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കണ്ടില്ല അവർ മടങ്ങിവന്നിട്ട് പറഞ്ഞത്: “കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ട്;
23 “Songkul kot chu kikhah detchet a angah ho chu apama ding ahiuvin, ahin songkul kot chu ahonuva ahile asunga chun koima anaumpon ahi!” atiuve.
൨൩എന്നാൽ തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല”.
24 Chuin Houin ngahho lah-a lamkaipa le thempu pipuho chu alungboi lheh jengun, ipi khat ahungsoh tadem tin adatmo lheh jengun ahi.
൨൪ഈ വാക്ക് കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും അവരെക്കുറിച്ച് ഇത് എന്തായിത്തീരും എന്ന് വിചാരിച്ച് ചഞ്ചലിച്ച് കൊണ്ടിരുന്നു
25 Chuin mikhat ahungin kidang satah in, “Songkul'a nakhum-u miho chu Houin'a adinguvin miho thu ahil uve,” ahung tin ahi.
൨൫അപ്പോൾ ഒരാൾ വന്ന്: “നിങ്ങൾ കാരാഗൃഹത്തിലാക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ട് ജനത്തെ ഉപദേശിക്കുന്നു” എന്ന് അറിയിച്ചു.
26 Chuin Houin ngaha pang sepai lamkaipa leh a sepai techu acheuvin solchahho chu aga manun, ahin ajokhat le mipi ho chun songin eisep unte tin boina sem louvin oltah in agabolun ahi.
൨൬അതുകേട്ട് പടനായകൻ ചേവകരുമായി ചെന്ന്, ജനം തങ്ങളെ കല്ലെറിയും എന്ന് ഭയപ്പെടുകയാൽ, ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.
27 Chuin solchahho chu houvaipoloi angsunga ahinpuilut un, amaho chu thempu chungnung in thu adongun,
൨൭അങ്ങനെ അവരെ കൊണ്ടുവന്ന് ന്യായാധിപസംഘത്തിന്മുമ്പാകെ നിർത്തി; മഹാപുരോഹിതൻ അവരെ ചോദ്യംചെയ്തു
28 “Hiche mipa min chun thu hilkit tahih-un tia hakhama kakham nahilou uham? Ahinlah nathuhil'u Jerusalem nadipsoh un hiche mipa thina chungchanga hin keiho neimoso got uve,” atin ahi.
൨൮“യേശുവിന്റെ നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിലെ ജനങ്ങളെ മുഴുവൻ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു; ആ യേശുവിന്റെ രക്തത്തിന്റെ കുറ്റം ഞങ്ങളുടെമേൽ വരുത്തുവാൻ ഇച്ഛിക്കുന്നു” എന്ന് പറഞ്ഞു.
29 Ahin Peter le solchahho chun adonbut'un, “Keihon mihem thuneiho sanga Pathen thu kangaijoh dingu ahi.
൨൯അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും പറഞ്ഞത്: “മനുഷ്യരേക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.
30 Ipu ipateu Pathen chun thingpel chunga nakhaisanguva nathau Yeshua chu thina-a kona akaithoukit ahi.
൩൦നിങ്ങൾ ക്രൂശിൽ തറച്ചുകൊന്ന യേശുവിനെ തന്നെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
31 Ahin ama chu Pathen in Pakai leh Huhhingpu dinga achoisanga akhutjet lama atousah ahitai. Chule hiche hi Israel chate chonset lungheina dingle ngaidam channa dinga abol ahi.
൩൧യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാൻ, ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലതു ഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു.
32 Keiho hi hiche thudol hettohsah chu kahiuvin, chuleh athua nungho dinga Pathen in apeh Lhagao Theng jong chu ahi,” atiuvin ahi.
൩൨ഈ സംഭവങ്ങൾക്ക് ഞങ്ങളും, ദൈവം തന്നെ അനുസരിക്കുന്നവർക്ക് നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു” എന്ന് ഉത്തരം പറഞ്ഞു.
33 Chuin hiche kisei ajah phat'un houvaipoloi ho chu alung hangdoh jah'un thading lung ageltauvin ahi.
൩൩ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അപ്പൊസ്തലന്മാരെ കൊന്നുകളയുവാൻ ഭാവിച്ചു.
34 Ahin houvaipoloi lah a mikhat, Pharisee mi amin Gamaliel, amapa chu hou danthu them le mijousen ajabol mikhat ahin, adingdoh in miho chu chomkhat pamlanga soldoh dingin thu apen ahi.
൩൪അപ്പോൾ എല്ലാജനങ്ങളും ബഹുമാനിക്കുന്ന ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാവായ ഗമാലിയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അപ്പൊസ്തലന്മാരെ കുറച്ചുനേരത്തേക്ക് പുറത്താക്കുവാൻ കല്പിച്ചു.
35 Chuin aman aloite henga chun aseiyin, “Nangho Israel mite, hiteho chunga bolding nagot uhi chingtheiyun!
൩൫അവരെ പുറത്താക്കിയതിന് ശേഷം അവൻ അവരോട്: “യിസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്ത് ചെയ്‌വാൻ തീരുമാനിക്കുന്നു എന്ന് സൂക്ഷിച്ചുകൊള്ളുവിൻ.
36 Tu masang chun Theudas kiti mikhat anaumin, ama chu milen khat bangin ana um'in ahile mihem jali valin anung ana jui un ahi, ahin ama chu anathat'un ahileh anungjui ho chu lamchom cheh a anavahcheh gamun, abol atoh hou jouse imalou asohtan ahi.
൩൬കുറച്ചുകാലങ്ങൾക്ക് മുൻപ് ത്യൂദാസ് എന്നൊരുവൻ എഴുന്നേറ്റ് താൻ മഹാൻ എന്ന് നടിച്ച്; ഏകദേശം നാനൂറ് പുരുഷന്മാർ അവനോടുകൂടെ ചേർന്നു എങ്കിലും അവൻ കൊല്ലപ്പെടുകയും അവനെ അനുഗമിച്ചവർ എല്ലാവരും ചിതറി ഒന്നുമില്ലാതാകുകയും ചെയ്തു.
37 Amapa jouchun hichu min kisut lai ahin, Galilee mi Judas kiti mikhat anaum kitin ama jong chun anungjui mitampi ana neiyin, ahin athat kitun ahile anungjui ho jouse chu ana kithecheh kit tauvin ahi.
൩൭അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യ കണക്കെടുപ്പിന്റെ കാലത്ത് എഴുന്നേറ്റ് ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
38 Chuti ahijeh chun hiche mite hi ima lohih un, moh lhaong uvin, ajeh chu amahon angaitouva abolgot'u hi amaho lungchama ahile chomkhat joule hungmang paiding ahi.
൩൮ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവിൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു; ഇത് മാനുഷികമായ ആലോചനയോ പ്രവൃത്തിയോ ആണെങ്കിൽ അത് നശിച്ചുപോകും;
39 Ahin Pathena kona ahileh nasuhmang jou lou dingu, nangho le nangho Pathen toh kidoubep nahilo dingu ahi!” ati.
൩൯ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴിയുകയില്ല; നിങ്ങൾ ദൈവത്തോട് പോരാടുന്നു എന്ന് വരരുതല്ലോ” എന്ന് പറഞ്ഞു. അവർക്ക് അത് ബോധിച്ചു.
40 Chuin ama thumop chun akilol tauvin, solchahho chu akouvun ajep uvin, chujouvin Yeshua mina thu aseikit tahlou nadingun agihsalun alha tauvin ahi.
൪൦അവർ അപ്പൊസ്തലന്മാരെ അകത്ത് വരുത്തി അടിപ്പിച്ച്, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്ന് കല്പിച്ച് അവരെ വിട്ടയച്ചു.
41 Chuin solchahho chu houvaipoloi angsunga kon chun apotdoh un, Yeshua mina suhgima aumjeh uchun akipah lheh jengun ahi.
൪൧തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുംകൊണ്ട് ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്ന് പുറപ്പെട്ടുപോയി.
42 chule aniseh in Houin le ainson tin'ah “Yeshua chu Messiah ahi,” tichu ahil'un asamphong jom jingun ahi.
൪൨പിന്നീട് അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും ചെന്ന് യേശു തന്നെ ക്രിസ്തു എന്ന് പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.