< 2 Samuel 14 >
1 Chuin lengpan Absalom hi angai cha lheh jeng taiti Zeruiah chapa Joab hin ahin hetdoh tan ahi.
൧രാജാവിന്റെ ഹൃദയം അബ്ശാലോമിനെക്കുറിച്ച് വിചാരപ്പെടുന്നു എന്ന് സെരൂയയുടെ മകനായ യോവാബ് ഗ്രഹിച്ചപ്പോൾ തെക്കോവ പട്ടണത്തിലേക്ക് ആളയച്ച്
2 Joab hin mi asolin Tekoa khosunga mi numei chingtah khat aga hol doh sah in, amanu koma chun asei tai, “Nangma tun lunghem a pul dou dou jeng tobang'in kisem in, pul douna ponsil kisil’in lang, thao jeng jong kinu dan, ajeh chu phat sottah sunga thi op’a um numei pul dou dou jeng bangin um'in ati.
൨അവിടെനിന്ന് വിവേകമതിയായ ഒരു സ്ത്രീയെ വരുത്തി അവളോട്: “മരിച്ചുപോയവനെക്കുറിച്ച് ഏറിയനാളായി ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖംനടിച്ചും, ദുഃഖവസ്ത്രം ധരിച്ചും, തൈലം പൂശാതെയും
3 Chutengle lengpa koma ga chelut’inlang, ajah a hitin ga sei in, “ati, Joab chun asei ding thu jouse abonchan amanu chu athu mop tai.
൩രാജാവിന്റെ അടുക്കൽ ചെന്ന് അവനോട് ഇപ്രകാരം സംസാരിക്കണം” എന്നു പറഞ്ഞു; യോവാബ് വാക്കുകൾ അവൾക്ക് ഉപദേശിച്ചുകൊടുത്തു.
4 Tekoa khosunga numeinu chu lengpa koma ahung phat’in abohkhup in tol'a amai asulut in jana ape tai, chule aman aseiyin, “Vo lengpa, nei pan pin,” ati.
൪ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോട് സംസാരിക്കുവാൻ ചെന്ന് സാഷ്ടാംഗം വീണു നമസ്കരിച്ചു: “രാജാവേ, സഹായിക്കണമേ” എന്നു പറഞ്ഞു.
5 Hichun lengpan jong adong in, “Na gentheina ipi pen ham?” atileh, amanun adonbut’in, O kaden, keima meithainu kahi, kaji pa athia ahitai ati.
൫രാജാവ് അവളോട്: “നിനക്ക് എന്ത് സംഭവിച്ചു?” എന്ന് ചോദിച്ചതിന് അവൾ പറഞ്ഞത്: “ഞാൻ ഒരു വിധവ ആകുന്നു; എന്റെ ഭർത്താവ് മരിച്ചുപോയി.
6 Chule nasoh nu kei hin chapa ni kaneiyin, amani chu lou jaova ahung kibao lhonin akina lhone; hichun amani phel khen ding mihem khat cha anaum lou jeh in khatpan khatjoh pachu ajep’in athat pai tai.
൬എന്നാൽ അങ്ങയുടെ ഈ ദാസിക്ക് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവച്ച് തമ്മിൽ കലഹിച്ചു; അവരെ പിടിച്ചു മാറ്റുവാൻ ആരും ഇല്ലാതിരുന്നതുകൊണ്ട് ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.
7 Hijeh chun tun vetan, insung pumpi ahung kon uvin nasoh nu hi eidel khum’uvin hitin asei uve, Asopipa that pachu hinlha doh loiyin, aman asopi pa athat in ahinkho khel a keihon ama katha diu ahi,’ tin aseiyuve; hitobang hin amahon ama chilhah jong asuh bei teidiu dol ahitai. Hitia hi amahon keima mei-am jeng jong achen mit uva hiche leiset chunga kaji pa min asuh mang diu, achi khai ding jong aumsah lou diu ahitai,” ati.
൭ഇപ്പോൾ കുടുംബം മുഴുവനും അങ്ങയുടെ ഈ ദാസിയുടെ നേരെ എഴുന്നേറ്റ്: ‘സഹോദരനെ കൊന്നവനെ വിട്ടുതരുക; അവൻ കൊന്ന സഹോദരന്റെ ജീവന് പകരം അവനെ കൊന്ന് അങ്ങനെ അവകാശിയെയും നശിപ്പിക്കും’ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭർത്താവിന് പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്ക് ശേഷിച്ചിരിക്കുന്ന കനലും കെടുത്തിക്കളയുവാൻ ഭാവിക്കുന്നു”.
8 Chuphat’in lengpan jong numei nu koma chun hitin aseiye, “keima boldin dalhan lang, Na’in lama chen, keiman anavesui tange koiman atohkhah lou nadin,’ tin asol tai.
൮രാജാവ് സ്ത്രീയോട്: “നിന്റെ വീട്ടിലേക്ക് പോകുക; ഞാൻ നിന്റെ കാര്യത്തിൽ ആജ്ഞ കൊടുക്കും” എന്നു പറഞ്ഞു.
9 Chuin Tekoa khoa hung kon numeinu chun lengpa koma chun hitin asei kit’e, kakipah e, kapu lengpa chule “Kapu lengpa chu keima eikithopi jeh a nahin seiset khah uleh themmona chu keima le ka inkote chunga chujo hen, lengpa le alaltou na vang themmona beiyin umjo hen,’ tin aseiye.
൯ആ തെക്കോവക്കാരത്തി രാജാവിനോട്: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിനും സിംഹാസനത്തിനും കുറ്റമില്ലാതെ ഇരിക്കട്ടെ” എന്നു പറഞ്ഞു.
10 Chuin lengpan asei kit in, “Mihem khat touvin nakoma thu asei kit’a ahileh ama chu kei koma hin pui jeng in, ama chun nang ma natham khah kit louhel ding ahi,’ ati peh e.
൧൦അതിന് രാജാവ്: “നിന്നോട് വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല” എന്നു പറഞ്ഞു.
11 Hichun amanun jong asei kit in, “Lungset tah in Pakai na Pathen henga nei taopeh teitei in, chutia chu thisan phu lanom pan mi atha kit louva, kachapa atha louna din,’ atileh; lengpan jong aseipeh-in, “Pakai hing jing mina kasei ahi, nachapa chu asamjang khat jeng cha jong kisubui lou ding ahi,’ ati tai.
൧൧“രക്തപ്രതികാരകൻ അധികം സംഹാരം ചെയ്യുകയും എന്റെ മകനെ അവർ നശിപ്പിക്കുകയും ചെയ്യാതിരിക്കേണ്ടതിന് രാജാവ് ദൈവമായ യഹോവയെ ഓർക്കണമേ” എന്ന് അവൾ പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്റെ മകന്റെ ഒരു മുടിപോലും നിലത്തു വീഴുകയില്ല” എന്നു പറഞ്ഞു.
12 Hichun numei nun asei kit’in, “Lungset tah-in nasohnu kei hi kapu lengpa koma thu cheng khat beh neisei sah thei kit ding ham,’ atia ahileh; lengpan jong, “Seiyin seiyin,” ati.
൧൨അപ്പോൾ ആ സ്ത്രീ: “യജമാനനായ രാജാവിനോട് അങ്ങയുടെ ഈ ദാസി ഒരു വാക്ക് ബോധിപ്പിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു. “പറയുക” എന്ന് അവൻ പറഞ്ഞു.
13 Hichun numei nun asei in, “Chuti ahileh ipi dinga nangman Pathen mite douna a hitobang thilgon hi nanei ham? Ijeh-inem itileh lengpan hitobanga thutanna naneiya kon hin lengpan nadel mangpa inlama napuilut loujeh-in nathu tan hi nangma chungma ma a nakitan ahi tai ati.
൧൩ആ സ്ത്രീ പറഞ്ഞത്: “ഇങ്ങനെയുള്ള കാര്യം അങ്ങ് ദൈവത്തിന്റെ ജനത്തിന് വിരോധമായി വിചാരിക്കുന്നത് എന്ത്? ഓടിപ്പോയവനെ രാജാവ് മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ട് രാജാവുതന്നെ കുറ്റക്കാരനെന്ന് വന്നുവല്ലോ.
14 Ajeh chu eiho Ibon chauva athi cheh ding Ihiu’ve, chule Ibon chauva tol'a twi kisung lha kinung thaldoh kit thei lou tobang ihiuvin ahi, Pathen in jong mithi long damsa chu phong doh kit deh tapon te; chule lengpa chun ama toh ekikhan teng ule ama toh ihung eumkhom theikit nadiu aneiyin ahi.
൧൪നാം മരിക്കേണ്ടവരും നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.
15 Chule keima hiche thuseiya hi kapu lengpa heng hung kahi, ipijeh-inem itileh mipi hin keima eitijat sah tauvin chuphat’a nasohnu ken jong hitia hi kagela, ‘Keiman lengpa koma gasei tange, ijem itileh lengpan asohnu kei thuseihi ngai jeng khat nan’te
൧൫ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു ഇപ്പോൾ ഞാൻ എന്റെ യജമാനനായ രാജാവിനോട് ഈ കാര്യം പറയുവാൻ വന്നത്. അങ്ങയുടെ ദാസി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ രാജാവിനോടു സംസാരിക്കും തന്റെ ദാസിയുടെ അപേക്ഷ പ്രകാരം രാജാവ് ചെയ്യുമായിരിക്കും;
16 Chule lengpan jong eisumang ding miho khut’a eihuh doh tei ding ahi, Pathen mite lah a ei suhmang sah lou ding ahi.’
൧൬രാജാവ് അടിയനെ കേൾക്കുകയും എന്നെയും എന്റെ മകനെയും ഒന്നിച്ച് ദൈവത്തിന്റെ അവകാശത്തിൽനിന്ന് നശിപ്പിക്കുവാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്ന് വിടുവിക്കുകയും ചെയ്യും.
17 Henge, kapu lengpan lungthim chamna eihin pih kit diu ahi. chule keiman kahen nangma hi thilpha thilse hekhen dola Pathen vantil tabang nahi. Pakai na-Pathenin napanpi jing hen,” ati.
൧൭എന്റെ യജമാനനായ രാജാവിന്റെ കല്പന ഇപ്പോൾ ആശ്വാസമായിരിക്കും; ഗുണവും ദോഷവും തിരിച്ചറിയുവാൻ എന്റെ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു’ എന്നും അടിയൻ പറഞ്ഞു. അതുകൊണ്ട് നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ”.
18 Hichun lengpan jong numeinu chu adonbut’in, “Keiman kadoh doh chu ipi hijong le imlou hellin neihin seipi in ati. Hichun numeinun jong aseiyin, “Kapu lengpan na seinom nom sei jengin,’ atitai.
൧൮രാജാവ് സ്ത്രീയോട്: “ഞാൻ നിന്നോട് ചോദിക്കുന്നതൊന്നും എന്നിൽനിന്ന് മറെച്ചുവയ്ക്കരുത്” എന്നു പറഞ്ഞു. “എന്റെ യജമാനനായ രാജാവ് കല്പിച്ചാലും” എന്നു സ്ത്രീ പറഞ്ഞു.
19 Hichun lengpan adong in, “Thil hijatpi nasei na a hi nangma Joab chutoh kihoutoh a kikhut jop nahim?” atileh; numeinu jong chun adonbut’in, “Kapu lengpa, eti kem kaseilep ding ham? Koima chan nangma kommah emacha sel thei ponte. Henge, Joab in eihinsol a chule thu hijat pi hi aman nasohnu keima hi eithumop’a ka kamsung'a eikhumpeh ahinai ati.
൧൯അപ്പോൾ രാജാവ്: “നിന്റെകൂടെ ഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ?” എന്നു ചോദിച്ചതിന് സ്ത്രീ ഉത്തരം പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, നിന്റെ ജീവനാണ, എന്റെ യജമാനനായ രാജാവ് അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആർക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നെ ആകുന്നു ഇത് അടിയനോട് കല്പിച്ചത്; അവൻ തന്നെ ഈ വാചകമൊക്കെയും അടിയന് ഉപദേശിച്ചുതന്നത്.
20 Nalhacha Joab chun nalung nakhel a thil kigon dol jouse nakhel doh ding gelkhoh na a hiche hi abol anahi. Ahoi chu hita leh kapu nangma hi leiset chunga um thil ijakai hetna dol a na chih dan mong mong Pathen Vantil chihna tobang bang a hi bou’ve,” atin ahi.
൨൦കാര്യങ്ങളെല്ലാം നേരെയാക്കാൻ നിന്റെ ഭൃത്യനായ യോവാബ് ഇത് ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ള സകലവും അറിയുവാൻ ഒരു ദൈവദൂതന്റെ ജ്ഞാനത്തിനൊത്തവണ്ണം എന്റെ യജമാനൻ ജ്ഞാനമുള്ളവനാകുന്നു”.
21 Chutah chun lengpan jong Joab koma asei in asol tan ahi, aphai tun chinlang golhangpa Absalom chu ga nung pui lut tan,” ati.
൨൧രാജാവ് യോവാബിനോട്: “ശരി, ഞാൻ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ട് നീ ചെന്ന് അബ്ശാലോംകുമാരനെ തിരിച്ച് കൊണ്ടുവരുക” എന്നു കല്പിച്ചു.
22 Chuin Joab jong chu tol'a abohkhup in, jana apen, lengpa phatthei aboh in, hiti hin Joab chun asei tai, “Tuni hin kapu lengpa mitmun lungset na kachang mong mong e, ti na soh pa thil ngeh khoh pen hi nanop peh jenge,’ ati.
൨൨അപ്പോൾ യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: “എന്റെ യജമാനനായ രാജാവേ, അടിയന്റെ അപേക്ഷപോലെ രാജാവ് ചെയ്തതുകൊണ്ട് അടിയന് തിരുമുമ്പിൽ കൃപ ലഭിച്ചു എന്ന് അടിയൻ ഇന്ന് അറിയുന്നു” എന്നു യോവാബ് പറഞ്ഞു.
23 Chuin Joab jong akipat doh paiyin Geshur gam'a achen Absalom chu Jerusalem a ahin lepui tai.
൨൩അങ്ങനെ യോവാബ് പുറപ്പെട്ട് ഗെശൂരിൽ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
24 Ahin lengpan hitin thupeh aneiye, “Absalom hi ama insunga chimei thei ahi, ahin keima angsunga vang hung vah lut thei louhel ding ahi,” ati. Hijeh chun Absalom in lengpa cu amutapon ahi.
൨൪എന്നാൽ രാജാവ്: “അവൻ തന്റെ വീട്ടിലേക്ക് പോകട്ടെ; എന്റെ മുഖം അവൻ കാണരുത്” എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ സ്വഭവനത്തിലേക്ക് മടങ്ങിപോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.
25 Tun Israel chate lah a Absalom tobanga amel hoi jeh a seiphat thei dang koima cha anaum poi; Absalom hi akeng khotal juma pat alujang gei a achunga nolna ding imacha beihel ahi.
൨൫എന്നാൽ എല്ലായിസ്രായേലിലും സൗന്ദര്യംകൊണ്ട് അബ്ശാലോമിനോളം പ്രകീർത്തിക്കപ്പെട്ട ഒരുവനും ഉണ്ടായിരുന്നില്ല; അടിതൊട്ട് മുടിവരെ അവന് ഒരു ന്യൂനതയും ഇല്ലായിരുന്നു.
26 Alujang sam chu kumkhat a khatvei bou ache ji ahi chule ajeh chu agih behseh jijeh ahi. hitia hi asam akivoa thil te naa atea ahileh, asam jeng jong chu shekel ja ni cheng agih jin ahi.
൨൬അവൻ തന്റെ തലമുടി എല്ലാ വർഷത്തിന്റെയും അവസാനം കത്രിപ്പിച്ചുകളയും; അത് തനിക്ക് ഭാരമായിരിക്കുകയാൽ അത്രേ കത്രിപ്പിച്ചത്; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന് ഇരുനൂറ് ശേക്കെൽ കാണും.
27 Absalom hin chapa thum ahing in, chule chanu khat jong ahing in, achanu min chu Tamar akiti; Tamar jong hi numei hoi tah khatma ahi.
൨൭അബ്ശാലോമിന് മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൗന്ദര്യമുള്ള സ്ത്രീ ആയിരുന്നു.
28 Hiti hin Absalom hi kum ni lhingset Jerusalema acheng ahin, hijongle lengpa ang sungah khatvei cha avah lut kha hih beh in ahi.
൨൮രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു വർഷം മുഴുവനും യെരൂശലേമിൽ വസിച്ചു.
29 Chuin Absalom chun Joab kou dingin mi asol’in, ahunga ahileh lengpa koma sol din agon; ahinla Joab chu Absalom koma ahung tapon ahi. Hichun Joab in mi asol kit’in, ahi vang'in Joab chu ahung deh kit poi.
൨൯ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയയ്ക്കേണ്ടതിന് അവനെ വിളിക്കുവാൻ ആളയച്ച്. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല. രണ്ടാമത് പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല.
30 Chuphat’in aman jong asoh te koma asei in, “Veuvin, Joab lou khu keima lou ban tah ahin, cheuvin lang alou laiya khu mei in gahal vam tauvin,” ati. Hijeh chun Absalom soh ten jong Joab lou chu meiyin agahal vam tao vin ahi.
൩൦അതുകൊണ്ട് അവൻ തന്റെ ഭൃത്യന്മാരോട്: “ഇതാ, എന്റെ നിലത്തിനരികെ യോവാബിന് ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; പോയി അത് തീവച്ച് ചുട്ടുകളയുവിൻ” എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ കൃഷി ചുട്ടുകളഞ്ഞു.
31 Chuphat’in Joab jong akipat doh in Absalom koma achen akoma hitin aseiye, “Ipi dinga nasoh ten kalou meiya ahal vam jeng u hitam?” aga tie.
൩൧അപ്പോൾ യോവാബ് എഴുന്നേറ്റ് അബ്ശാലോമിന്റെ വീട്ടിൽചെന്ന് അവനോട്: “നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
32 Hichun Ab’salom jong chun Joab chu adonbut’in, “Vetan, keiman nahenga thu kahin thot jin, ‘Hikoma hungin keiman lengpa koma nasol ing ting, “Ipi ding pen tah a keima hi Geshur gam'a kona hung khoh khoh a kahiya, kei dinga Geshur gam'a umden chu nomjo dinga?” tin aseiye, tia gadoh sah ding kati nahi. Tujengin jong lengpa angsunga neilut sah mong mong in lang keiman themmona kaneiya ahijong leh aman eithat jeng hen,’ ati tia ga sei sah ding kati ahi,” ati.
൩൨അബ്ശാലോം യോവാബിനോട്: “ഞാൻ ഗെശൂരിൽനിന്ന് എന്തിന് വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നെ പാർത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് രാജാവിനോട് പറയുവാൻ നിന്നെ അവന്റെ അടുക്കൽ അയയ്ക്കേണ്ടതിന് നീ ഇവിടെ വരണം എന്ന് ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ” എന്നു പറഞ്ഞു.
33 Hijeh chun Joab jong lengpa koma achen aga seipeh tan ahileh, hichun lengpan jong Absalom chu akoutai. Chuin Absalom jong lengpa koma ahungin, lengpa angsunga chun abohkhup in amai tol'a asulut in jana apen ahi; chuin lengpan jong Absalom chu achop tai.
൩൩യോവാബ് രാജാവിന്റെ അടുക്കൽ ചെന്ന് വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവ് അബ്ശാലോമിനെ ചുംബിച്ചു.