< 2 Thusimbu 12 >

1 Ahinlah Rehoboam chun dettah’a lengam atundoh’a chule thanei tah ahung hijou phat chun amale mipite jouse chun Pakai dan thu chu anungsun tauvin ahi.
എന്നാൽ രെഹബെയാമിന്റെ രാജത്വം ഉറച്ച് അവൻ ശക്തനായ ശേഷം അവനും യിസ്രായേൽ ജനവും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.
2 Pakai adinga kitahna aneitahlou jeh uchun Rehoboam Leng chan kal kum nga lhin kum chun, Egypt lengpa Shishak chun Jerusalem ahin bullutan ahi.
അവർ യഹോവയോട് ദ്രോഹം ചെയ്കകൊണ്ട് രെഹബെയാം രാജാവിന്റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ
3 Sakol kangtalai sangkhat le jani toh sakol sepai sang somgup toh chule Libya mite, sukmite chule Ethiopia mite jaonan keng sepai simkon lou chun ahung konnun ahi.
ഈജിപ്റ്റിലെ രാജാവായ ശീശക്ക് ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരപ്പടയാളികളോടുംകൂടെ യെരൂശലേമിന്റെ നേരെ വന്നു; അവനോടുകൂടെ ഈജിപ്റ്റിൽ നിന്ന് ലൂബ്യർ, സൂക്യർ, കൂശ്യർ, എന്നിങ്ങനെ അസംഖ്യം പടയാളികളും വന്നിരുന്നു.
4 Shishak chun kulpi kigen Judah khopi ho chu alonkhum in, chuin Jerusalem lam changei chun amano kitnun aga bullu uvin ahi.
അവൻ യെഹൂദാ ദേശത്തെ ഉറപ്പുള്ള പട്ടണങ്ങൾ പിടിച്ചു, യെരൂശലേംവരെ വന്നു.
5 Chuin Shemaiah themgaopa chu Rehoboam le Judah te milen milal ho Shishak kichat jeh’a kikhom ho koma chun ahungin, Pakai in hitihin aseije, “Nanghon keima neinung sun tah jeh uva chu, keiman jong tua hi nangho hi Shishak koma kadalhah nahitaove,” ati.
അപ്പോൾ ശെമയ്യാപ്രവാചകൻ രെഹബെയാമിന്റെയും, ശീശക്ക് നിമിത്തം യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽവന്ന് അവരോട്, യഹോവയുടെ അരുളപ്പാടായി പറഞ്ഞത്: “നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ട് ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു”.
6 Chuin Israel milen hole lengpa chu ahung kineo sah un, “Pakai in ichunguva abol hiche hi adih e,” atiuvin ahi.
അപ്പോൾ യിസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ താഴ്ത്തി: “യഹോവ നീതിമാൻ ആകുന്നു” എന്ന് പറഞ്ഞു.
7 Pakaiyin amaho ahung kineosah’u amu phatnin, Shemiah koma thu hiche hi aseije, “Amaho ahung kineosah tah jeh uchun kasuhmang lou diu ahitai, hiti ahijeh chun gangtah’a ahuhdoh diu kahin solpeh diu ahi,” ati.
അവർ തങ്ങളെത്തന്നെ താഴ്ത്തി എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാട് ശെമയ്യാവിന് ഉണ്ടായത് എന്തെന്നാൽ: “അവർ തങ്ങളെത്തന്നെ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവർക്ക് അല്പം വിടുതൽ നല്കും; എന്റെ കോപം ശീശക്ക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.
8 Keiman Shishak mangcha’a Jerusalem chunga kalungsatna kabuh lhah louhel ding ahitai.
എങ്കിലും അവർ എന്നെ സേവിക്കുന്നതും ഭൂമിയിലെ രാജാക്കന്മാരെ സേവിക്കുന്നതും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ടതിന് അവർ അവന് ദാസന്മാരായിത്തീരും”.
9 Egypt lengpa Shishak chun Jerusalem abulua chu Pakai Houin thil hojouse le leng inpi a thilho chu, ana kipoh mang ahitai. Aman Solomon in sana’a asem kidalna pho jaona athil ho jouse chu ana kilah doh gam ahitai.
ഇങ്ങനെ ഈജിപ്റ്റിലെ രാജാവായ ശീശക്ക് യെരൂശലേമിന്റെ നേരെ വന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ച് എല്ലാ വസ്തുക്കളും എടുത്തുകൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും അവൻ എടുത്തുകൊണ്ടുപോയി.
10 Rehoboam lengpa chun Leng inpi lutna kotngah ho, sepai lamkai ho chu sana’a kisem kidalna pho khella sum enga pho, asem dingun anganse tan ahi.
൧൦അവക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു.
11 Pakai, Houin a lengpa ache phat le ama ngah’a pang ho chun kidalna pho achoi jiuva kilhon khom jiova, chule amaho umna inchanna chu hung kile lhon kitji ahiuve.
൧൧രാജാവ് യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോൾ കാവൽക്കാർ അവ ധരിച്ചുകൊണ്ട് നിൽക്കയും പിന്നീട് കാവൽപ്പുരയിൽ കൊണ്ടുപോയി വെക്കുകയും ചെയ്യും.
12 Rehoboam amachama ahung kineosah tahjeh chun Pakai lunghanna chu ama-akonin akihei mang tan, hijeh chun ama chu akisumang hel tapoi. Atahbeh’a seiding chun Judah gamsunga thilpha khat ahung umdohtan ahi.
൧൨അവൻ തന്നെത്താൻ താഴ്ത്തിയപ്പോൾ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയിൽ ഏതാനും നന്മ ഉണ്ടായിരുന്നു.
13 Leng Rehoboam chu ama le ama Jeruesalem a akitung det kitnin, chuin aleng hina abanjom kittan ahi. Lenga ahung pan chun ama tahsa kum chu kum somli le khat ana hin, Pakai in amin loupi koina dinga Israel phung jouse lah’a ana lhentum Jerusalem khopia achun kum somle sagi vai ana homin ahi. Anu chu Amon mi Naamah kitinu chu ahi.
൧൩ഇങ്ങനെ രെഹബെയാംരാജാവ് യെരൂശലേമിൽ ശക്തനായി വാണു. വാഴ്ച തുടങ്ങിയപ്പോൾ രെഹബെയാമിന് നാല്പത്തൊന്ന് വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന് യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മയ്ക്കു നയമാ എന്നു പേർ. അവൾ അമ്മോന്യസ്ത്രീ ആയിരുന്നു.
14 Ahinlah alungthim pumpia Pakai ahol lou jeh chun Rehoboam chu leng phalou tah khat ana hin ahi.
൧൪യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു.
15 Rehoboam Lengvai poh tilla patna achaina chan geija thilsoh adangho chu Themgao Shemiah lekhabu le mitva neipa Iddo lekhabua chun akisun lut soh keijin ahi.
൧൫രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദർശകന്റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.
16 Rehoboam athiphat chun David khopia chun akivui tai, chuin achapa Abijah chu ama bantah in Leng ahung hitan ahi.
൧൬രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അബീയാവ് അവന് പകരം രാജാവായി.

< 2 Thusimbu 12 >