< 1 John 5 >
1 Koi hileh Yeshua chu Christa ahi ti tahsana chu Pathen cha ahitai. Chule koi hileh Pa ngailua chun Achate jong angailut ding ahi.
൧യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ ഏവനും ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവരെല്ലാം അവനാൽ ജനിച്ചവനെയും സ്നേഹിക്കുന്നു.
2 Eihon Pathen ingailut uva chule Athupeh ho init uva ahileh Pathen chate ingailuve ti iheuve.
൨നാം ദൈവത്തെ സ്നേഹിക്കുകയും അവന്റെ കല്പനകളെ പ്രമാണിക്കുകയും ചെയ്യുന്നതിനാൽ ദൈവമക്കളെ സ്നേഹിക്കുന്നു എന്ന് നമുക്ക് അറിയാം.
3 Pathen ngailut kiti hi Athupeh ho nit hi ahi. Chule Athupeh ho chu pohgih ahipoi.
൩അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.
4 Ajeh chu Pathen chate tapou chun hiche vannoi gitlouna hi ajo ahitai, chule hiche jona chu itahsan jal'u ahi.
൪കാരണം, ദൈവത്തിൽനിന്ന് ജനിച്ചവരൊക്കെയും ലോകത്തെ ജയിക്കുന്നു: ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ.
5 Chule hiche vannoi douna a kisatna hi koiyin ajoding ham? Yeshua hi Pathen Chapa ahi ti tahsan ho bouvin ajo ahi.
൫എന്നാൽ യേശു ദൈവപുത്രൻ എന്ന് വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?
6 Chule Yeshua Christa chu Pathen Chapa ahina kiphonna chu twiya baptize channa le Thingpel chunga athisan sonajeh jal ahi, twisih jengseh a hilouvin, twi le thisan jal ahi. Chule Lhagao jong chun hichu ahettohsah in adih ahi ati.
൬ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നെ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ.
7 Hitichun, eihon hiche hettohsahna thum hohi ineiyuve–
൭ആത്മാവ് സത്യമായതിനാൽ ആത്മാവും സാക്ഷ്യം പറയുന്നു.
8 Lhagao, Twi, chule Thisan–Chule hiche thum hohi khat ahiuve.
൮സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്: ആത്മാവ്, ജലം, രക്തം; ഈ മൂന്നിന്റേയും സാക്ഷ്യം ഒന്ന് തന്നെ.
9 Eihon mihem hettohsahna itahsan uva ahileh, Pathena kona hettohsahna chu iha tahsan cheh dingu hiya ahi. Chule Pathen in Achapa thudol ahettohsah ahitai.
൯നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലിയതാകുന്നു. എന്തെന്നാൽ, ദൈവത്തിന്റെ സാക്ഷ്യമോ, അവൻ തന്റെ പുത്രനെക്കുറിച്ച് സാക്ഷീകരിച്ചിരിക്കുന്നത് തന്നെ.
10 Pathen Chapa tahsan jouse chun alung sunguva hiche hettohsahna hi adih ahi ti itahsanuve. Hiche tahsan lou ho chun Pathen chu ajouve tia aseiyu ahi, ajeh chu Pathen in Achapa thudol ahettohsah chu atahsan lou jeh u ahi.
൧൦ദൈവപുത്രനിൽ വിശ്വസിക്കുന്നവന് ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ച് പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവനെ നുണയനാക്കുന്നു.
11 Chule Pathen in ahettohsahna chu hiche hi ahi: Aman tonsot hinna eipetauve, chule hiche Hinna chu Achapa koma uma ahi. (aiōnios )
൧൧ആ സാക്ഷ്യമോ, ദൈവം നമുക്ക് നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളത് തന്നെ. (aiōnios )
12 Koi koi hileh Chapa neiya chun Hinna anei ahitai. Koi koi hijongleh Pathen Chapa neilou chun Hinna aneilou ahi.
൧൨പുത്രനുള്ളവന് ജീവൻ ഉണ്ട്; ദൈവപുത്രനില്ലാത്തവന് ജീവൻ ഇല്ല.
13 Pathen Chapa mina tahsan nangho henga hiche hi kahinjih ahitai, hichu Tonsot Hinna nei nahiu nakihetdohna dingu ahi. (aiōnios )
൧൩ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു. (aiōnios )
14 Chule Aman ipi hijongleh alunglhaina hoa ithum chanu chu eingaipeh uve ti tahsanna ineiyuve.
൧൪അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും ചോദിച്ചാൽ അവൻ നമ്മെ കേൾക്കുന്നു എന്നുള്ളത് നമുക്ക് അവനിലുള്ള ധൈര്യമാകുന്നു.
15 Chule eihon ithum tenguleh Aman eingaipeh uve ti ihettahjeh uvin ipi hijongleh Aman eipeh dingu ahi tijong iheuve.
൧൫നമ്മൾ എന്ത് ചോദിച്ചാലും അവൻ നമ്മെ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോട് ചോദിച്ച അപേക്ഷകൾ നമുക്ക് ലഭിച്ചു എന്നും അറിയുന്നു.
16 Nangman Christian sopi khat chun thina khop chonsetna hilou abol namua ahileh nataopeh ding ahi, chule Pathen in ama chu ahinsah ding ahi. Hinlah chonsetna thina khop geiya bol'ah aume chule keiman chutobang bol ho dingin taovin kati ahipoi.
൧൬സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ പ്രാർത്ഥിക്കാം; ദൈവം അവന് ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്ക് തന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അവൻ അതിനെക്കുറിച്ച് അപേക്ഷിക്കണം എന്ന് ഞാൻ പറയുന്നില്ല.
17 Gitlou boljouse hi chonset ahi, hinlah chonset kitipou chun thina a apuilutpoi.
൧൭എല്ലാ അനീതിയും പാപം ആകുന്നു; എന്നാൽ മരണത്തിനല്ലാത്ത പാപവും ഉണ്ട്.
18 Eiho Pathen chaten chonset boljom jingna aneipoi ti iheuve, ajeh chu Pathen Chapan amaho chu akolchah a ahuhbit u ahi chule Agiloupa chun amaho atong khapoi.
൧൮ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നവൻ ആരും പാപത്തിൽ തുടരുന്നില്ല എന്ന് നാം അറിയുന്നു; ദൈവത്തിൽനിന്ന് ജനിച്ചവൻ അവനെ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.
19 Eiho Pathen chate ihiuve chule vannoi ikimveluva umhi Agiloupa thuneina noiya uma ahi ti iheuve.
൧൯നാം ദൈവത്തിൽനിന്നുള്ളവർ എന്ന് നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.
20 Chule Pathen Chapa chu ana hunga chule hetkhen themna chu eihungpeh u ahitai-chutia chu eihon Pathen dihtah chu ihettheiyu ahi ti iheuve. Chule tua hi eiho Pathen dihtah toh ihinkhom theiyu ahitai, ajeh chu eiho Achapa Yeshua Christa toh kiloikhom ihitauve. Ama chu Pathen dihtah le Tonsot Hinna ahi. (aiōnios )
൨൦ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിയുവാൻ നമുക്ക് വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നെ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. (aiōnios )
21 Chapang deitahte, nalunguva Pathen munlothei ding ipi hita jongleh hia kon chun kikhin mangun.
൨൧കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളിൽനിന്ന് നിങ്ങളെത്തന്നെ സൂക്ഷിക്കുവിൻ.