< 2 Manghai 23 >
1 Te vaengah manghai loh a tah dongah Judah neh Jerusalem kah a ham boeih te anih taengla tingtun uh.
അനന്തരം രാജാവു ആളയച്ചു; അവർ യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടിവരുത്തി.
2 Manghai neh Judah hlang boeih, a taengkah Jerusalem khosa boeih, khosoih rhoek neh tonghma rhoek khaw, pilnam cungkuem tanoe lamloh kangham hil khaw BOEIPA im la cet tih BOEIPA im kah a hmuh paipi cabu dongkah ol boeih te amih hna ah a doek pah.
രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തിൽവെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവർ കേൾക്കെ അവൻ വായിച്ചു.
3 Te vaengah manghai te tung taengah pai tih BOEIPA hnukah pongpa ham, a olpaek neh a olphong neh, a khosing te lungbuei boeih neh hinglu boeih neh tuem ham khaw, te cabu dongah a daek paipi ol te thoh ham khaw BOEIPA mikhmuh ah paipi te a saii. Te dongah pilnam cungkuem loh paipi te a pai puei.
രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങൾ നിവർത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തിൽ യോജിച്ചു.
4 Te phoeiah manghai loh khosoih boei Hilkiah neh hnukthoi khosoih rhoek khaw, cingkhaa aka hung rhoek khaw, Baal ham neh Asherah ham, vaan caempuei cungkuem ham a saii hnopai cungkuem te BOEIPA bawkim lamloh khoe ham a uen. Te dongah te rhoek te Jerusalem vongvoel kah Kidron lohmali ah a hoeh tih a hloi te Bethel la a phueih.
രാജാവു മഹാപുരോഹിതനായ ഹില്ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോൻപ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
5 Te vaengah Judah manghai rhoek kah a khueh mueirhol khosoih rhoek khaw, Judah khopuei rhoek kah hmuensang neh Jerusalem phai ah aka phum te khaw, Baal taengah, khomik taeng neh hla taengah, aisi taeng neh vaan caempuei cungkuem taengah aka phum rhoek te khaw a paa sak.
യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു.
6 Asherah te BOEIPA im lamloh Jerusalem vongvoel kah Kidron soklong la a khuen. Te te Kidron soklong ah a hoeh tih laipi la a tip sak. Te phoeiah a hloi te pilnam paca kah phuel ah a hawk.
അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്നു യെരൂശലേമിന്നു പുറത്തു കിദ്രോൻതോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോൻതാഴ്‌വീതിയിൽവെച്ചു ചുട്ടുപൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളിന്മേൽ ഇട്ടുകളഞ്ഞു.
7 BOEIPA im kah hlanghalh im te khaw a palet pah. Te ah te huta rhoek loh Asherah ham im a tah uh.
സ്ത്രീകൾ അശേരെക്കു കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു.
8 Khosoih boeih te Judah khopuei lamloh a khuen tih khosoih rhoek loh hnap a phum thil hmuensang te Geba lamloh Beersheba duela a poeih pah. Khopuei mangpa Joshua vongka thohka kah vongka hmuensang te khaw a palet. Te te khopuei vongka kah banvoei ah rhip om.
അവൻ യെഹൂദാപട്ടണങ്ങളിൽനിന്നു സകലപുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതിൽപ്രവേശനത്തിങ്കൽ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതില്ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവൻ ഇടിച്ചുകളഞ്ഞു.
9 Hmuensang khosoih rhoek te Jerusalem ah BOEIPA hmueihtuk taengla mop uh pawt sitoe cakhaw a manuca lakli ah vaidamding a caak uh.
എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കൽ കയറിയില്ല; അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു.
10 Hlang loh a capa khaw, a canu khaw hmai dong lamloh Molek taengla kat sak pawt ham kolrhawk, kolrhawk kah Topheth te khaw a poeih pah.
ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെൻ-ഹിന്നോംതാഴ്‌വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി.
11 Judah manghai rhoek loh khomik taengla a nawn tih BOEIPA im kah a kun lamloh imkhoem Nathanmelek imkhan kaep kah imhlai laklo hil a khueh marhang te khaw a paa sak. Khomik leng te khaw hmai ah a hoeh.
യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിന്നകത്തുള്ള നാഥാൻ-മേലെക്ക് എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.
12 Judah manghai rhoek loh a saii Ahaz imhman, imphu sokah hmueihtuk rhoek khaw, Manasseh loh BOEIPA im vongup rhoi khuiah a khueh hmueihtuk te khaw manghai loh a palet. Te phoeiah te lamloh yong tih a hloi te Kidron soklong la a voeih.
യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകർത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.
13 Hmuensang te Jerusalem imdan kah khaw, kutcaihnah tlang kah bantang ah khaw Israel manghai Solomon loh Sidoni kah sarhingkoi Ashtoreth ham, Moab kah sarhingkoi Khemosh ham, Ammon koca rhoek kah tueilaehkoi Milkom ham a sak pah te khaw manghai loh a poeih pah.
യെരൂശലേമിന്നെതിരെ നാശപർവ്വതത്തിന്റെ വലത്തുഭാഗത്തു യിസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്ക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി.
14 Kaam te a phaek tih Asherah te a top pah phoeiah tah a hmuen te hlang rhuh a bae sak.
അവൻ വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികൾകൊണ്ടു നിറെച്ചു.
15 Bethel kah hmueihtuk te khaw, Israel aka tholh sak Nebat capa Jeroboam loh a saii hmuensang te khaw, te kah hmueihtuk neh hmuensang te khaw a palet tih a hoeh. Hmuensang te laipi la a tip sak tih Asherah te a hoeh pah.
അത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.
16 Josiah te a mael vaengah phuel te tlang ah hnap a hmuh. Te dongah hlang a tueih tih phuel lamkah a rhuh te a poh sak. Te phoeiah hmueihtuk soah a hoeh tih BOEIPA ol bangla a poeih. Pathen kah hlang loh a doek vaengah te kah ol te a doek coeng.
എന്നാൽ യോശീയാവു തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ടു ആളയച്ചു കല്ലറകളിൽനിന്നു അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേൽ ഇട്ടു ചുട്ടു അതു അശുദ്ധമാക്കിക്കളഞ്ഞു.
17 Te vaengah, “Bang pangkae nim ka hmuh he?” a ti. Te dongah khopuei hlang rhoek loh a taengah, “Pathen hlang kah phuel ni. Anih he Judah lamkah ha pawk tih Bethel hmueihtuk ah na saii hno te a doek,” a ti nauh.
ഞാൻ കാണുന്ന ആ ജ്ഞാപകസ്തംഭം എന്തു എന്നു അവൻ ചോദിച്ചു. അതിന്നു ആ പട്ടണക്കാർ അവനോടു: അതു യെഹൂദയിൽനിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവ പുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു.
18 Tedae, “Anih te om saeh, hlang loh a rhuh thaih boel saeh,” a ti nah. Te dongah Samaria lamkah aka pawk tonghma rhuh tah amah rhuh bangla a khueh.
അപ്പോൾ അവൻ: അതു ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുതു എന്നു കല്പിച്ചു. അങ്ങനെ അവർ അവന്റെ അസ്ഥികളെയും ശമര്യയിൽനിന്നു വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി.
19 Samaria khopuei rhoek ahBOEIPAveet hamla Israel manghai rhoek loh a sak hmuensang im boeih te khaw Josiah loh a khoe. Te rhoek te Bethel ah a saii bangla khoboe cungkuem neh a saii.
യഹോവയെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേൽരാജാക്കന്മാർ ശമര്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകലപൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവു നീക്കിക്കളഞ്ഞു ബേഥേലിൽ അവൻ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു.
20 Hmuensang khosoih boeih te hmueihtuk dongah pahoi ngawn tih hlang rhuh te a soah a hoeh daengah Jerusalem la mael.
അവൻ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെ മേൽ മനുഷ്യാസ്ഥികൾ ചുടുകയും ചെയ്തിട്ടു യെരൂശലേമിലക്കു മടങ്ങിപ്പോന്നു.
21 Te phoeiah manghai loh pilnam pum te a uen tih, “He paipi cabu khuiah a daek bangla na Pathen BOEIPA ham Yoom saii uh.
അനന്തരം രാജാവു സകലജനത്തോടും: ഈ നിയമപുസ്കത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പിൻ എന്നു കല്പിച്ചു.
22 Laitloek rhoek loh Israel lai a tloek tue lamkah te Israel manghai rhoek neh Judah manghai rhoek tue boeih ah khaw hekah Yoom bang he a saii uh moenih.
യിസ്രായേലിന്നു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതല്ക്കും യിസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലത്തും ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.
23 Tedae manghai Josiah kah kum hlai rhet daengah ni Yoom he BOEIPA ham Jerusalem ah a saii pueng.
യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവെക്കു ഈ പെസഹ ആചരിച്ചു.
24 BOEIPA im ah khosoih Hilkiah loh a hmuh cabu khuiah a daek olkhueng ol te thoh hamla Josiah loh rhaitonghma neh hnam khaw, sithui neh mueirhol khaw, Judah khohmuen khui neh Jerusalem kah a hmuh sarhingkoi cungkuem te khaw boeih a hoeh.
ഹില്ക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ വാക്യങ്ങളെ നിവർത്തിപ്പാൻ തക്കവണ്ണം യോശീയാവു വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ലേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു.
25 Anih bangla BOEIPA taengah a thinko boeih, a hinglu boeih, a thadueng boeih neh aka mael manghai he anih hlan ah a om noek moenih. Anih bangla Moses kah olkhueng cungkuem dongah aka pongpa khaw anih hnukah a phoe bal moenih.
അവനെപ്പോലെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല.
26 Tedae BOEIPA kah a thintoek thinsa puei te a mael moenih. Manasseh loh anih a veet vanbangla konoinah cungkuem dongah a thintoek loh Judah a sai thil pueng.
എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകോപഹേതുക്കളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ:
27 Te dongah BOEIPA loh, “Judah te khaw ka mikhmuh lamloh Israel ka khoe bangla ka khoe ni. Jerusalem he ka coelh tih im he khaw kamah ming la pahoi om saeh ka ti vanbangla hekah khopuei he ka hnawt ni,” a ti.
ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയിൽനിന്നു നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്നു ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.
28 Josiah kah ol noi neh a saii boeih te khaw Judah manghai rhoek kah khokhuen olka cabu dongah a daek uh moenih a?
യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
29 Anih tue vaengah Egypt manghai Pharaoh Neko te Assyria manghai taengah Perath tuiva la cet. Te dongah manghai Josiah te anih mah hamla cet dae Megiddo ah anih te a hmuh vaengah anih te a duek sak.
അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ടു; യോശീയാരാജാവു അവന്റെ നേരെ ചെന്നു; അവൻ അവനെ കണ്ടിട്ടു മെഗിദ്ദോവിൽവെച്ചു കൊന്നുകളഞ്ഞു.
30 Te dongah a sal rhoek loh a duek rhok te a tloeng uh tih Megiddo lamloh Jerusalem la a khuen uh. Te phoeiah anih te amah phuel ah a up uh. Te vaengah khohmuen pilnam loh Josiah capa Jehoahaz te a loh tih a koelh uh phoeiah anih te a napa yueng la a manghai sakuh.
അവന്റെ ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുവന്നു അവന്റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നു പകരം രാജാവാക്കി.
31 Jehoahaz he kum kul kum thum a lo ca vaegah manghai tih Jerusalem ah hla thum manghai. A manu ming tah Libnah lamkah Jeremiah canu Hamutal ni.
യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.
32 A napa rhoek kah a cungkuem a saii bangla BOEIPA mik ah boethae a saii.
അവൻ തന്റെ പിതാക്കന്മാർ ചെയ്തതുപോലെ ഒക്കെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
33 Anih te Pharaoh Neko loh Khamath khohmuen kah Riblah ah a khoh. Jerusalem ah a manghai tah a manghai sak dae khohmuen kah cawn la cak talent yakhat neh sui talent khat te a thoh sak.
അവൻ യെരൂശലേമിൽ വാഴാതിരിക്കേണ്ടതിന്നു ഫറവോൻ-നെഖോ ഹമാത്ത് ദേശത്തിലെ രിബ്ലയിൽവെച്ചു അവനെ ബന്ധിച്ചു, ദേശത്തിന്നു നൂറു താലന്തു വെള്ളിയും ഒരു താലന്തു പൊന്നും പിഴ കല്പിച്ചു.
34 Pharaoh Neko loh Josiah capa Eliakim te a napa Josiah yueng la a manghai sak tih a ming te Jehoiakim la a hoi pah. Tedae Jehoahaz loh a loh tih Egypt la a khuen vaengah pahoi duek.
ഫറവോൻ-നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന്നു പകരം രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവൻ കൊണ്ടുപോയി; അവൻ മിസ്രയീമിൽ ചെന്നു അവിടെവെച്ചു മരിച്ചുപോയി.
35 Cak neh sui khaw Jehoiakim loh Pharaoh taengla a paek. Te phoeiah Pharaoh kah kueknah bangla cak te paek ham khohmuen te a kawt. Pharaoh Neko taengah paek hamla khohmuen pilnam kah tangka neh sui mai a phu bangla hlang taengah lai a suk.
ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന്നു കൊടുത്തു; എന്നാൽ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന്നു അവൻ ദേശത്തു വരിയിട്ടു; അവൻ ദേശത്തെ ജനത്തിൽ ഓരോരുത്തന്റെയും പേരിൽ വരിയിട്ടതുപോലെ വെള്ളിയും പൊന്നും അവരവരോടു പിരിച്ചെടുത്തു ഫറവോൻ-നെഖോവിന്നു കൊടുത്തു.
36 Jehoiakim he kum kul kum nga a lo ca vaengah manghai tih Jerusalem ah kum hlai khat manghai. A manu ming Zebidah he khaw Rumah lamkah Pedaiah canu Zebidah ni.
യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു സെബീദാ എന്നു പേർ; അവൾ രൂമക്കാരനായ പെദായാവിന്റെ മകൾ ആയിരുന്നു.
37 Tedae a napa rhoek kah a saii bangla BOEIPA mikhmuh ah boethae cungkuem te a saii.
അവൻ തന്റെ പിതാക്കന്മാർ ചെയ്തതുപോലെ ഒക്കെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.