< 1 Samuel 15 >

1 Saul te Samuel loh, “Nang he A pilnam Israel soah manghai la koelh ham BOEIPA loh kai n'tueih coeng. Te dongah BOEIPA kah olthui ol he tahae ah hnatun laeh.
അതുകഴിഞ്ഞ് ശമൂവേൽ ശൌലിനോട് പറഞ്ഞത്: “യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്യുവാൻ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ട് ഇപ്പോൾ യഹോവയുടെ വചനങ്ങളെ കേട്ടുകൊള്ളുക”.
2 Caempuei BOEIPA loh, “Israel Egypt lamkah a caeh uh vaengah Amalek loh longpueng ah a mah tih a saii te ka cawh ni.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അവരെ ആക്രമിച്ചതിന് അമാലേക്യരെ ഞാൻ ശിക്ഷിക്കും.
3 Cet cet lamtah Amalek te tloek laeh. Anih taengkah te boeih thup pah lamtah anih soah na thinphat boeh. Te dongah tongpa lamloh huta khaw, camoe lamloh cahni hil khaw, vaito lamloh tu hil khaw, kalauk lamloh laak hil khaw ngawn,’ a ti,” a ti nah.
അതുകൊണ്ട് നീ ചെന്ന് അമാലേക്യരെ തോല്പിച്ച് അവർക്കുള്ളതൊക്കെയും നശിപ്പിച്ചുകളയുക; അവരോട് കനിവ് തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളയുക.
4 Te dongah pilnam te Saul loh a yaak sak tih amih te rhalkap thawng yahnih neh Judah hlang thawng rha la Telaim ah a soep.
അതുകൊണ്ട് ശൌല്‍ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽവച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരംപേരും യിസ്രായേൽ ഗോത്രക്കാരായ രണ്ടുലക്ഷം കാലാളുകളും ഉണ്ടായിരുന്നു.
5 Saul tah Amalek khopuei la cet tih, soklong ah a rhongngol thil.
പിന്നെ ശൌല്‍ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്ന് ഒരു താഴ്വരയിൽ പതുങ്ങിയിരുന്നു.
6 Te vaengah Keni te Saul loh, “Amalek lakli lamloh cet laeh, nong laeh, suntla laeh, nang te amih neh hmaih kam phae ve. Nang long tah Egypt lamkah aka pawk Israel ca boeih taengah sitlohnah na saii pah,” a ti nah. Te dongah Keni te Amalek lakli lamloh nong.
എന്നാൽ ശൌല്‍ കേന്യരോട്: “ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെ ഇടയിൽനിന്ന് മാറിപോകുവിൻ; യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്ന് വന്നപ്പോൾ നിങ്ങൾ അവർക്ക് ദയചെയ്തുവല്ലോ” എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്ന് മാറിപ്പോയി.
7 Te phoeiah Havilah lamkah Egypt imdan Shur la aka pha Amalek te Saul loh a tloek.
പിന്നെ ശൌല്‍ ഹവീലാ മുതൽ മിസ്രയീമിന് കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു.
8 Te vaengah Amalek manghai Agag te a hing la a tuuk tih pilnam boeih te cunghang ha neh a thup.
അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ച്, എല്ലാ ജനങ്ങളെയും വാൾകൊണ്ട് നശിപ്പിച്ചു.
9 Tedae Saul neh pilnam loh Agag khaw, boiva neh saelhung then khaw, a toitup neh tuca khaw, a then boeih tah a hnaih tih amih te thup ham huem pawh. Te dongah hnopai boeih khuiah a hnawtkhoe neh a morhoe bueng te a thup.
എന്നാൽ ശൌലും ജനവും ആഗാഗിനെയും ആട്, കാള, തടിച്ചമൃഗം, കുഞ്ഞാട് എന്നിവയിൽ ഏറ്റവും നല്ലവയെയും ഒഴിവാക്കി. നല്ല ഇനങ്ങളെ ഒക്കെയും നശിപ്പിക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; വെറുക്കപ്പെട്ടതും നിസ്സാരവുമായവയെ ഒക്കെയും അവർ നശിപ്പിച്ചുകളഞ്ഞു.
10 Te vaengah BOEIPA ol loh Samuel taengla thoeng tih,
൧൦അപ്പോൾ യഹോവയുടെ അരുളപ്പാട് ശമൂവേലിന് ഉണ്ടായത് എന്തെന്നാൽ:
11 “Saul manghai la ka manghai sak he damti coeng. Kai taeng lamloh hnukpoh tih ka ol a thoh puei moenih,” a ti nah. Samuel taengah a sai dongah khoyin puet BOEIPA taengah pang.
൧൧“ഞാൻ ശൌലിനെ രാജാവായി വാഴിച്ചതിനാൽ എനിക്ക് മനോവ്യസനം ഉണ്ടായിരിക്കുന്നു; അവൻ എന്നെ അനുസരിക്കുന്നില്ല; എന്റെ കല്പനകളെ പാലിക്കുന്നതുമില്ല”. ഇത് കേട്ടപ്പോൾ ശമൂവേലിന് വ്യസനമായി; അവൻ രാത്രിമുഴുവനും യഹോവയോട് നിലവിളിച്ചു.
12 Saul doe ham te mincang ah Samuel thoo coeng. Tedae Samuel te a voek tih, “Saul te Karmel la pawk tih a kut a thoh lahko, te phoeiah tinghil tih aka khum te Gilgal la suntla lahko,'' a ti nah.
൧൨ശമൂവേൽ ശൌലിനെ കാണുവാൻ അതികാലത്ത് എഴുന്നേറ്റു. അപ്പോൾ ശൌല്‍ കർമ്മേലിൽ എത്തിയെന്നും അവിടെ തനിക്കായി ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിഞ്ഞ് തിരിച്ച് ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന് അറിവുകിട്ടി.
13 Samuel te Saul taeng a pha vaengah Saul loh, “BOEIPA rhang neh na yoethen coeng, BOEIPA ol te ka thoh puei ngawn ne,” a ti nah.
൧൩പിന്നെ ശമൂവേൽ ശൌലിന്റെ അടുക്കൽ എത്തിയപ്പോൾ ശൌല്‍ അവനോട്: “യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
14 Tedae Samuel loh, “Ka hna dongkah tu ol he ta? Saelhung kah a ol khaw ka yaak,” a ti nah.
൧൪അതിന് ശമൂവേൽ: “എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചിലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും എന്ത്?” എന്ന് ചോദിച്ചു.
15 Te vaengah Saul loh, “Amalek taeng lamkah boiva then neh saelhung te pilnam loh a hnaih dongah BOEIPA na Pathen taengah nawn hamla hang khuen uh, tih a hoeikhang te tah ka thup uh,” a ti nah.
൧൫“അവയെ അമാലേക്യരുടെ അടുക്കൽനിന്ന് അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും നല്ല ഇനങ്ങളെ നിന്റെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നശിപ്പിച്ചുകളഞ്ഞു” എന്നു ശൌല്‍ പറഞ്ഞു.
16 Tedae Samuel loh Saul te, “Duem lamtah khoyin ah BOEIPA loh kai taengah a thui te nang taengah kan thui eh?,” a ti nah hatah, “Thui lah,” a ti nah.
൧൬ശമൂവേൽ ശൌലിനോട്: “നീ അല്പസമയം മൗനമായിരിക്കുക; യഹോവ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാൻ നിന്നെ അറിയിക്കും” എന്നു പറഞ്ഞു. അവൻ അവനോട്: “പറഞ്ഞാലും” എന്നു പറഞ്ഞു.
17 Samuel loh, “Na mikhmuh ah na noe cakhaw, nang he Israel koca kah a lu neh Israel manghai la BOEIPA loh nang ng'koelh moenih a?
൧൭അപ്പോൾ ശമൂവേൽ പറഞ്ഞത്: “നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്ക് തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കുകയും ചെയ്തില്ലയോ?
18 Nang he longpuei la BOEIPA loh n'tueih vaengah, “Cet lamtah Amalek hlangtholh rhoek te thup laeh, amih te boeih a thok duela vathoh thil,” a ti.
൧൮പിന്നെ യഹോവ നിന്നെ ഒരു ദൗത്യം ഏൽപ്പിച്ചു: “നീ ചെന്ന് അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോട് പൊരുതുകയും ചെയ്യുക” എന്നു കല്പിച്ചു.
19 Tedae balae tih BOEIPA ol na yaak pawh? Kutbuem dongah na cu tih BOEIPA mikhmuh ah boethae ni na saii,” a ti nah.
൧൯അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതിരുന്നതെന്തുകൊണ്ട്? നീ കവർച്ച വസ്തുക്കളുടെ മേൽ ചാടിവീണ് യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തതെന്ത്?”
20 Samuel taengah Saul loh, “BOEIPA ol te ka hnatun tih BOEIPA loh kai n'tueih vanbangla, longpuei ah ka cet. Te dongah Amalek manghai Agag te kang khuen tih Amalek te ka thup.
൨൦ശൌല്‍ ശമൂവേലിനോട്: “ഞാൻ യഹോവയുടെ കല്പന അനുസരിച്ച് യഹോവ എന്നെ അയച്ച വഴിക്കുപോയി. അമാലേക് രാജാവായ ആഗാഗിനെ കൊണ്ടുവന്ന് അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു.
21 Tedae kutbuem khui lamloh boiva neh saelhung then tah Gilgal kah na Pathen BOEIPA taengah nawn hamla pilnam loh yaehtaboeih la a loh,” a ti nah.
൨൧എന്നാൽ ജനം കൊള്ളവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ എടുത്ത് ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവയ്ക്ക് യാഗംകഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു.
22 Te dongah Samuel loh, “Hmueihhlutnah he BOEIPA ol hnatun bangla hmueihhlutnah neh hmueih dongah BOEIPA te hmae a? Olngai he hmueih lakah, hnatung ham he tutal kah a tha lakah then ngai.
൨൨ശമൂവേൽ പറഞ്ഞത്: “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ തടിച്ചു കൊഴുത്ത മാംസത്തെക്കാളും നല്ലത്.
23 Boekoek bihma kah tholhnah, boethae neh sithui dongah na mangkhak tih BOEIPA ol te na hnawt dongah namah te manghai lamloh n'hnawt van coeng,” a ti nah.
൨൩ആഭിചാര ദോഷം പോലെയും ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് അവിടുന്ന് നിന്നെയും രാജസ്ഥാനത്ത് നിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു”.
24 Te daengah Saul loh Samuel taengah, “Pilnam ka rhih hulah BOEIPA olpaek neh nang ol ka poe tih amih ol ka hnatun tholh coeng.
൨൪ശൌല്‍ ശമൂവേലിനോട്: “ഞാൻ ജനത്തെ ഭയപ്പെട്ട് അവരുടെ വാക്ക് അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ച് പാപം ചെയ്തിരിക്കുന്നു.
25 Tedae tahae ah ka tholh he ng'rhen mai laeh. Kai taengah ha bal mai lamtah BOEIPA taengah tho ka thueng mai eh,” a ti nah.
൨൫എങ്കിലും എന്റെ പാപം ക്ഷമിച്ച് ഞാൻ യഹോവയെ ആരാധിക്കുവാൻ എന്നോടൊപ്പം വരണമേ” എന്നു പറഞ്ഞു.
26 Tedae Saul te Samuel loh, “BOEIPA ol te na hnawt dongah nang taengla ka mael mahpawh. Israel soah manghai la na om te BOEIPA loh nang n'hnawt coeng,” a ti nah.
൨൬ശമൂവേൽ ശൌലിനോട്: “ഞാൻ വരില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്ന് തള്ളിക്കളഞ്ഞിരിക്കുന്നു”.
27 Samuel te caeh ham a hooi uh vaengah a hnikul hmoi te a doek pah tih a phen pah.
൨൭പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ ശൌല്‍ അവന്റെ നിലയങ്കിയുടെ അറ്റം പിടിച്ച് വലിച്ചു; അത് കീറിപ്പോയി.
28 Te vaengah anih te Samuel loh, “Israel ram he tihnin ah BOEIPA loh nang taeng lamkah a phen tih nang lakah aka then na hui taengla a paek coeng.
൨൮ശമൂവേൽ അവനോട്: “യഹോവ ഇന്ന് യിസ്രായേലിന്റെ രാജത്വം നിന്നിൽനിന്ന് കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന് കൊടുത്തിരിക്കുന്നു.
29 Israel kah yoeyah Pathen he rhi a lat moenih. A hal ham khaw anih tah hlang mailai pawt dongah a hal moenih,” a ti nah.
൨൯യിസ്രായേലിന്റെ മഹത്വമായവൻ കള്ളം പറയുകയില്ല. അനുതപിക്കുകയുമില്ല; അനുതപിക്കുവാൻ അവൻ മനുഷ്യനല്ല” എന്നു പറഞ്ഞു.
30 Saul loh, “Ka tholh dae ka pilnam kah a hamca rhoek hmai neh Israel hmai ah kai he n'thangpom mai lamtah kai taengla ha mael mai. BOEIPA na Pathen te ka bawk tangloeng pawn eh,” a ti nah.
൩൦അപ്പോൾ അവൻ: “ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പിൽ ഇപ്പോൾ എന്നെ മാനിച്ച്, ഞാൻ നിന്റെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് എന്നോടുകൂടെ വരണമേ” എന്നു അപേക്ഷിച്ചു.
31 Te dongah Samuel te Saul hnukla bal tih Saul loh BOEIPA te a bawk.
൩൧അങ്ങനെ ശമൂവേൽ ശൌലിന്റെ പിന്നാലെ ചെന്നു; ശൌല്‍ യഹോവയെ ആരാധിച്ചു.
32 Te vaengah Samuel loh, “Amalek manghai Agag te kai taengla han khuen,” a ti nah. Te dongah Agag te anih taengah phatphat cet. Te vaengah Agag loh, “Dueknah khahing he khum taktak coeng,” a ti.
൩൨അപ്പോൾ ശമൂവേൽ: “അമാലേക് രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് കല്പിച്ചു. ആഗാഗ് സന്തോഷത്തോടെ അവന്റെ അടുക്കൽ വന്നു: “മരണഭീതി നീങ്ങിപ്പോയി” എന്ന് ആഗാഗ് പറഞ്ഞു.
33 Samuel loh, “Na cunghang loh huta rhoek a cakol sak vanbangla na nu kah tanu te cakol la om van saeh,” a ti nah tih Gilgal kah BOEIPA mikhmuh ah Samuel loh Agag te a petpet a sah.
൩൩“നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കി. അതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും” എന്ന് ശമൂവേൽ പറഞ്ഞു. ഗില്ഗാലിൽവച്ച് യഹോവയുടെ സന്നിധിയിൽ ആഗാഗിനെ കഷണങ്ങളായി വെട്ടിക്കളഞ്ഞു.
34 Samuel te Ramah la cet tih Saul te Gibeah kah amah im la cet.
൩൪പിന്നെ ശമൂവേൽ രാമയിലേക്ക് പോയി; ശൌലും ശൌലിന്റെ ഗിബെയയിൽ ഉള്ള അരമനയിലേക്കു പോയി.
35 Te lamkah longtah Saul sawt ham te Samuel loh a dueknah hnin duela thoelh voel pawh. Tedae Saul ham te Samuel nguekcoi tih Israel soah Saul a manghai sak te BOEIPA khaw damti coeng.
൩൫ശമൂവേൽ പിന്നെ ജീവിതകാലത്ത് ഒരിയ്ക്കൽ പോലും ശൌലിനെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൌലിനെക്കുറിച്ച് ദുഃഖിച്ചു; യഹോവയും താൻ ശൌലിനെ യിസ്രായേലിന് രാജാവാക്കിയതുകൊണ്ട് അനുതപിച്ചു.

< 1 Samuel 15 >