< Marku 11 >
1 Jerusalem, Olive tlang kah Bethphage neh Bethany a pha tom uh vaengah a hnukbang rhoek khuiah panit te a tueih.
൧അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്:
2 Te vaengah amih rhoi te, “Na rhaldan kah vangca la cet rhoi lamtah a khuiah tlek na kun neh laak ca a pael te na hmuh rhoi ni. Te soah ah te hlang a ngol noek moenih. Te te hlam lamtah han khuen rhoi.
൨“നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
3 Te vaengah khat khat loh nangmih rhoi taengah, “Balae na saii te,’ a ti atah Boeipa loh a ngoe. Tedae he la tlek kan thak koep bitni, 'ti nah,” a ti nah.
൩“ഇതു ചെയ്യുന്നതു എന്ത്?” എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും” എന്നു പറഞ്ഞു.
4 Te dongah a caeh rhoi hatah thohka voel kah longrhak ah laak ca a pael te a hmuh rhoi tih a hlam rhoi.
൪അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ട് അതിനെ അഴിച്ച്.
5 Te vaengah tekah aka pai hlangvang loh, “laak ca na hlam rhoi te balae na saii rhoi,” a ti uh.
൫അവിടെ നിന്നവരിൽ ചിലർ അവരോട്: “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
6 Te rhoi loh amih taengah Jesuh kah a thui bangla a thui rhoi daengah amih rhoi te a hlah uh.
൬യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
7 Te phoeiah laak ca te Jesuh taengla a khuen rhoi tih amamih kah himbai neh a khuk thil uh phoeiah a soah Jesuh te ngol.
൭അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ട്; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു.
8 Te phoeiah hlang a yet loh a himbai te long ah a phaih uh. Tedae a tloe rhoek loh lohma kah thingbu te a hlaek pauh.
൮അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി.
9 Te phoeiah lamhma rhoek neh hnukvai rhoek loh, “Hosanna, Boeipa ming neh aka pawk tah a yoethen pai.
൯മുമ്പും പിമ്പും നടക്കുന്നവർ: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
10 A pa David kah ram aka pai tah a yoethen pai, a sangkoek ah hosanna,” tila pang uh.
൧൦നമ്മുടെ പിതാവായ ദാവീദിന്റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നു ആർത്തുകൊണ്ടിരുന്നു.
11 Te phoeiah Jerusalem bawkim la kun tih boeih a sawt. A tue te khaw hlaem la om coeng tih hlainit neh Bethany la cet uh.
൧൧അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്ന് സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
12 A vuen ah Bethany lamloh a caeh uh vaengah a bungpong.
൧൨പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന് വിശന്നു;
13 Te vaengah thaibu a hnah aka om te a hla lamloh a hmuh. Te dongah a kung ah pakhat khat khaw a hmuh mai atah tila a paan. Thaibu tue la a om pawt dongah a taeng a pha vaengah tah a hnah pawt atah a tloe hmu pawh.
൧൩അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്ന് കണ്ട്, അതിൽ ഫലം വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ച് ചെന്ന്, അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല.
14 Te dongah a voek tih, “Nang kah a thaih te kumhal duela ca uh boel saeh,” a ti nah te a hnukbang rhoek long khaw a yaak uh. (aiōn )
൧൪അവൻ അതിനോട്; “ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു; അത് ശിഷ്യന്മാർ കേട്ട്. (aiōn )
15 Te phoeiah Jerusalem la ha lo uh tih bawkim la a kun vaengah bawkim kah hnoyoi neh hnolai rhoek te koe a vai. Tangkathung rhoek kah caboei neh vahu aka yoi rhoek kah ngoltlang te a palet pah.
൧൫അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
16 Te phoeiah hnopai te bawkim longah pakhat khaw puen sak pawh.
൧൬ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല.
17 Te phoeiah amih te a thuituen tih, “Kai im tah namtom boeih ham thangthuinah im la a khue ni tila a daek moenih a? Tedae nangmih loh dingca rhoek kah khuirhung la na saii uh,” a ti nah.
൧൭പിന്നെ അവരെ ഉപദേശിച്ചു: “എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞു.
18 Khosoihham neh cadaek rhoek loh a yaak uh vaengah Jesuh te poci sak ham a mae uh. Tedae anih kah thuituennah soah hlangping khaw boeih let uh tih loei a rhih uh.
൧൮അത് കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ കൊല്ലുവാനായി അവസരം അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കുകയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
19 Kholaeh a pha vaengah kho voella cet uh.
൧൯സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടുപോകും.
20 Te phoeikah yueya a van uh hatah thaibu tah a yung lamloh a koh te a hmuh uh.
൨൦രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് കണ്ട്.
21 Te vaengah Peter loh a thoelh tih Jesuh taengah, “Rhabbi thaibu thae na phoei thil te koh coeng he,” a ti nah.
൨൧അപ്പോൾ പത്രൊസിന് ഓർമ്മ വന്നു: “റബ്ബീ, നോക്കൂ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയി” എന്നു അവനോട് പറഞ്ഞു.
22 Te dongah Jesuh loh amih te a doo tih, “Pathen taengah tangnah te khueh uh lah.
൨൨യേശു അവരോട് ഉത്തരം പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.
23 Nangmih taengah rhep ka thui, hekah tlang he, 'Phil saeh lamtah tuili la voei saeh, ' aka ti nah long tah a thinko ah boelhkhoeh boel saeh lamtah a thui te thoeng coeng tila tangnah saeh a thoeng pah bitni.
൨൩ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോട്: ദൈവം നിന്നെയെടുത്ത് കടലിൽ എറിയട്ടെ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും, ദൈവം അങ്ങനെ തന്നെ ചെയ്യും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
24 Te dongah nangmih taengah ka thui, thangthui neh na bih uh boeih te ka dang coeng tila tangnah uh lamtah nangmih ham ha thoeng bitni.
൨൪അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
25 Thangthui la na pai uh vaengah khaw khat khat taengah ngaihlih bet na khueh atah hlah pah.
൨൫നിങ്ങൾ പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കേണ്ടതിന് നിങ്ങൾക്ക് ആരോടെങ്കിലും വിരോധമായി വല്ലതും ഉണ്ടെങ്കിൽ അവനോട് ക്ഷമിപ്പിൻ.
26 Te daengah ni vaan kah na pa long khaw nangmih kah tholhdalhnah te a hlah eh?,” a ti nah.
൨൬നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കയില്ല.
27 Te phoeiah Jerusalem la koep pawk uh tih Bawkim ah a pongpa vaengah khosoihham rhoek khaw, cadaek rhoek khaw, patong rhoek khaw, a taengla ha pawk uh.
൨൭അവർ പിന്നെയും യെരൂശലേമിൽ ചെന്ന്. അവൻ ദൈവാലയത്തിൽ നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
28 Te phoeiah Jesuh te, “Mebang saithainah nen lae hekah he na saii? tih hekah he saii ham saithainah he ulong nang m'paek,” a ti na uh.
൨൮“നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു” എന്നും “ഇതു ചെയ്‌വാനുള്ള അധികാരം നിനക്ക് തന്നതു ആർ?” എന്നും അവനോട് ചോദിച്ചു.
29 Tedae Jesuh loh amih taengah, “Olka pakhat nangmih kan dawt phoeiah kai n'doouh. Te vaengah mebang saithainah neh ka saii khaw nangmih ham kan thui bitni.
൨൯യേശു അവരോട്: “ഞാൻ നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
30 Johan kah baptisma te vaan lamkah a? Hlang lamkah a aka om a? Kai n'doo uh lah,” a ti nah.
൩൦യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിൻ” എന്നു പറഞ്ഞു.
31 Te vaengah amamih te dawtlet uh thae tih, “Vaan lamkah n'ti uh, “koinih, “Balae tih anih na tangnah uh pawh,” a ti veh.
൩൧അവർ തമ്മിൽ ചർച്ചചെയ്തു: “സ്വർഗ്ഗത്തിൽനിന്നു എന്നു നമ്മൾ പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ പറയും.
32 Hlang lamkah n'ti uh cakhaw hlang boeih loh Johan te, “Tonghma rhep ni,” a ti uh dongah hlangping te a rhih uh.
൩൨മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ” — എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു.
33 Te dongah Jesuh te a doo uh tih, “Ka ming uh pawh,” a ti uh. Jesuh long khaw amih te, “Hekah he mebang saithainah neh ka saii khaw nangmih taengah ka thui mahpawh,” a ti nah.
൩൩അങ്ങനെ അവർ യേശുവിനോടു: “ഞങ്ങൾക്കു അറിഞ്ഞുകൂടാ” എന്നു ഉത്തരം പറഞ്ഞു. “എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ട് ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല” എന്നു യേശു അവരോട് പറഞ്ഞു.