< Sunglatnah 20 >

1 Pathen loh ol cungkuem he a thui tih,
ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:
2 Kai na Pathen Yahweh loh nang te Egypt kho kah sal im lamloh kang khuen.
“അടിമവീടായ ഈജിപ്റ്റിൽ നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
3 Ka mikhmuh ah a tloe pathen te nang ham om boel saeh.
ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുതു.
4 Namah ham mueithuk neh vaan so lamkah khaw, diklai hman neh a dang lamkah khaw, tui khui neh a dang lamkah muei cungkuem te diklai ah saii boeh.
ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിൽ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്.
5 Te rhoek taengah bakop boel lamtah amih taengah thothueng boeh. Kai Yahweh, nang kah Pathen, thatlai Pathen loh kai aka hmuhuet taengah tah, pa rhoek kathaesainah te ca rhoek soah khongthum neh khongli hil ka cawh.
അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; അനീതി കാണിക്കുന്ന പിതാക്കന്മാരുടെ ശിക്ഷ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ നിലനിൽക്കുകയും
6 Kai aka lungnah tih ka olpaek aka tuem taengah tah a thawng thawng la sitlohnah tueng.
എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കുകയും ചെയ്യുന്നു.
7 Na Pathen Yahweh ming te a poeyoek la muk boeh. A ming a poeyoek la aka muk te BOEIPA loh a hmil moenih.
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കും.
8 Sabbath hnin te ciim hamla poek.
ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക.
9 Hnin rhuk thotat lamtah na bitat te boeih saii.
ആറ് ദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്യുക.
10 Tedae a rhih hnin tah na BOEIPA Pathen ham Sabbath ni. Na bitat cungkuem dongah, na capa khaw, na canu khaw, na salpa khaw, na salnu khaw, na rhamsa khaw, na vongka kah yinlai khaw tueih boeh.
൧൦ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്ന് നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്.
11 BOEIPA loh vaan neh diklai, tuitunli neh a cungkuem he hnin rhuk ah a saii dae a rhih hnin ah duem. Te dongah BOEIPA loh Sabbath hnin te yoethen a paek tih a ciim.
൧൧ആറ് ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
12 Na nu neh na pa te thangpom. Te daengah ni na Pathen Yahweh loh nang taengah m'paek diklai ah na hinglung a vang eh.
൧൨നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് നിനക്ക് ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.
13 Hlang ngawn boeh.
൧൩കൊല ചെയ്യരുത്.
14 Samphaih boeh.
൧൪വ്യഭിചാരം ചെയ്യരുത്.
15 Huen boeh.
൧൫മോഷ്ടിക്കരുത്.
16 Na hui te laithae laipai neh doo boeh.
൧൬കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത്.
17 Na hui kah im te nai boeh. Na hui kah a yuu, a sal neh a salnu khaw, a vaito neh a laak khaw, na hui kah boeih te nai boeh,” a ti.
൧൭കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്”.
18 Te vaengah pilnam boeih loh olthang neh hmaithoi, tuki ol neh tlang kah a khuu te a hmuh uh. Pilnam loh a hmuh vaegah hinghuen uh tih a hla la pai uh.
൧൮ജനം എല്ലാം ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും കേൾക്കുകയും പർവ്വതം പുകയുന്നത് കാണുകയും ചെയ്തു; അത് കണ്ടപ്പോൾ അവർ ഭയന്നു വിറച്ചുകൊണ്ട് ദൂരത്ത് നിന്നു.
19 Te phoeiah Moses taengah, “Namah loh kaimih taengah thui lamtah ka hnatun uh bitni. Pathen loh kaimih taengah thui boel saeh, ka duek uh ve,” a ti uh.
൧൯അവർ മോശെയോട്: “നീ ഞങ്ങളോടു സംസാരിക്കുക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നു പറഞ്ഞു.
20 Te dongah Moses loh pilnam te, “Nangmih noemcai ham Pathen ha pawk kong ah rhih uh boeh. Te kong nen ni na maelhmai ah amah hinyahnah om vetih na tholh uh pawt eh.
൨൦മോശെ ജനത്തോട്: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ അവനിലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത്” എന്ന് പറഞ്ഞു.
21 Te vaengah pilnam a hla la pai tih Moses tah Pathen om nah yinnah taengla thoeih.
൨൧അങ്ങനെ ജനം ദൂരത്ത് നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്റെ അടുത്തുചെന്നു.
22 Te phoeiah BOEIPA loh Moses te, “He he Israel ca rhoek taengah thui pah, vaan lamloh nangmih taengah ka thui te na hmuh uh.
൨൨അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയണം: ഞാൻ സ്വർഗ്ഗത്തിൽനിന്ന് നിങ്ങളോട് സംസാരിച്ചത് നിങ്ങൾ കണ്ടുവല്ലോ.
23 Kai neh thuidoek ham te saii uh boeh. Cakben pathen neh sui pathen khaw namamih ham saii uh boeh.
൨൩എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്.
24 Kai hamla diklai hmueihtuk saii lamtah a soah na hmueihhlutnah neh na rhoepnah khaw, na boiva neh na saelhung khaw nawn uh. Hmuen cungkuem ah ka ming ka thoelh vaengah nang taengla ka pawk vetih nang yoethen kam paek ni.
൨൪എനിക്ക് മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽവന്ന് നിന്നെ അനുഗ്രഹിക്കും.
25 Kai hamla lungto hmueihtuk na saii atah a soah lungrhaih khoeng boeh. A soah na cunghang na hnonah koinih hmueihtuk ni na poeih eh.
൨൫കല്ലുകൊണ്ട് എനിക്ക് യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ട് അത് പണിയരുത്; നിന്റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അത് അശുദ്ധമാക്കും.
26 Ka hmueihtuk kah tangtlaeng soah yoeng boeh. A soah na yah te poelyoe boeh.
൨൬എന്റെ യാഗപീഠത്തിൽ നിന്റെ നഗ്നത കാണാതിരിക്കുവാൻ നീ അതിന്റെ പടികളിലൂടെ കയറരുത്.

< Sunglatnah 20 >