< 2 Khokhuen 34 >
1 Josiah a manghai vaengah kum rhet lo ca pueng tih Jerusalem ah kum sawmthum kum khat manghai.
൧യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു; അവൻ മുപ്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു.
2 Tedae BOEIPA mikhmuh ah a thuem a saii phoeiah a napa David kah longpuei ah a pongpa dongah banvoei bantang la phael pawh.
൨അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ, വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.
3 A manghai hang vaengah kum rhet lo tih amah camoe pueng dae a napa David kah Pathen te toem hamla a tong. Kum hlai nit vaengah Judah neh Jerusalem te caihcil hamla a tong tih hmuensang neh Asherah, mueidaep neh mueihlawn khaw a khoe.
൩അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവൻ ചെറുപ്പമായിരുന്നപ്പോൾ തന്നേ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും ബിംബങ്ങളും നീക്കി യെഹൂദയും യെരൂശലേമും വെടിപ്പാക്കുവാൻ തുടങ്ങി.
4 Baal rhoek kah hmueihtuk te anih mikhmuh ah a palet uh tih a so hang kah bunglawn neh Asherah te khaw a top. Mueidaep neh mueihlawn te a dae tih a tip sak. Te phoeiah tah te rhoek taengkah aka nawn rhoek kah phuel hman ah a haeh.
൪അവൻ കാൺകെ അവർ ബാല്‍ വിഗ്രഹങ്ങളുടെ ബലിപീഠങ്ങൾ ഇടിച്ചുകളഞ്ഞു; അവയ്ക്ക് മീതെയുള്ള ധൂപപീഠങ്ങൾ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും ബിംബങ്ങളും തകർത്ത് പൊടിയാക്കി, അവയ്ക്ക് ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു.
5 Khosoih rhoek kah a rhuh te khaw amah hmueihtuk, hmueihtuk ah a hoeh tih Judah neh Jerusalem te a caihcil.
൫അവൻ പൂജാരികളുടെ അസ്ഥികൾ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.
6 Manasseh khopuei rhoek neh Ephraim ah khaw, Simeon neh tlang kah Naphtali khaw, a kaepvai kah amih im te a cunghang neh a saii pah.
൬അങ്ങനെ തന്നെ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെ ശുദ്ധീകരണ പ്രവർത്തി ചെയ്തു.
7 Hmueihtuk te a palet uh tih Asherah neh mueidaep te khaw a tip la a phop. Israel khohmuen tom kah bunglawn boeih te a top phoeiah Jerusalem la mael.
൭അവൻ ബലിപീഠങ്ങൾ ഇടിച്ച് അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകർത്ത് പൊടിയാക്കി, യിസ്രായേൽദേശം മുഴുവൻ സകല ധൂപപീഠങ്ങളും വെട്ടിക്കളഞ്ഞ ശേഷം യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
8 A manghai te kum hlai rhet vaengah tah khohmuen neh im caihcil hamla Azaliah capa Shaphan a tueih. A Pathen BOEIPA im aka duel ham te khocil aka khoem Jehoahaz capa Joah neh khopuei mangpa Maaseiah te a khueh.
൮അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ യിസ്രായേൽ ദേശവും ആലയവും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകൻ ശാഫാനെയും നഗരാധിപതി മയശേയാവെയും യോവാശിന്റെ മകൻ കൊട്ടാരം കാര്യസ്ഥനായ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ കേടുപാട് തീർപ്പാൻ നിയോഗിച്ചു.
9 Te phoeiah khosoih puei Hilkiah taengla cet uh tih Pathen im la aka pawk tangka te a paek uh. Te te cingkhaa aka tawt Levi rhoek loh Manasseh, Ephraim kut lamkah neh Israel kah a meet boeih taeng lamkah, Judah boeih neh Benjamin taeng lamkah ni a. coi. Te phoeiah khosa rhoek neh Jerusalem la mael uh.
൯അവർ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെന്നപ്പോൾ, വാതിൽകാവല്ക്കാരായ ലേവ്യർ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലാ യിസ്രായേലിനോടും യെഹൂദയോടും ബെന്യാമീനോടും യെരൂശലേം നിവാസികളോടും പിരിച്ചെടുത്ത് ദൈവാലയത്തിൽ സൂക്ഷിച്ചിരുന്ന പണം അവരെ ഏല്പിച്ചു.
10 Te phoeiah tah BOEIPA im kah bitat saii a khueh kut ah a paek uh. Te te bitat aka saii khaw, BOEIPA im aka saii khaw, im tlaihvong ham neh duel vaengkah ham khaw a paek uh.
൧൦അവർ അത് യഹോവയുടെ ആലയത്തിൽ വേലചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കയ്യിലും, അവർ ആ പണം യഹോവയുടെ ആലയത്തിന്റെ കേടുപാട് തീർക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു.
11 Kutthai taeng neh im aka sa taengah khaw, lungrhaih lung neh thing aka lai ham khaw, hnarhui neh Judah manghai rhoek loh a phae tangtae im a tung nah ham khaw a paek uh.
൧൧ചെത്തിയ കല്ലും തുലാങ്ങൾക്കുള്ള തടിയും വാങ്ങേണ്ടതിനും യെഹൂദാ രാജാക്കന്മാരുടെ അശ്രദ്ധ മൂലം നശിച്ചുപോയിരുന്ന കെട്ടിടങ്ങൾക്ക് തുലാങ്ങൾ വെക്കേണ്ടതിനും കല്പണിക്കാർക്കും ആശാരിമാർക്കും കൂലി കൊടുക്കണ്ടതിനും തന്നേ.
12 Hlang rhoek long khaw bitat dongah uepomnah neh a saii uh. Amih soah te Merari koca lamkah Levi Jahath neh Obadiah, aka mawt ham te Kohathi koca lamkah Zekhariah neh Meshullam, lumlaa tumbael aka yakming Levi boeih te khaw a thum sak.
൧൨ആ പുരുഷന്മാർ വിശ്വസ്തതയോടെ പ്രവർത്തിച്ചു; മെരാര്യരിൽ, യഹത്ത്, ഓബദ്യാവ് എന്നീ ലേവ്യരും, കെഹാത്യരിൽ സെഖര്യാവ് മെശുല്ലാം എന്നിവരും അവരുടെ മേൽവിചാരകന്മാർ ആയിരുന്നു.
13 Hnophuei soah khaw, thothuengnah neh thothuengnah ham bitat aka saii boeih soah aka mawt la om uh. Levi lamkah rhoek tah cadaek, rhoiboei neh thoh tawt la om uh.
൧൩വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ സാമർത്ഥ്യമുള്ള ലേവ്യർ, ചുമട്ടുകാർക്കും പലവിധ വേലചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ രേഖകളുടെ എഴുത്തുകാരും, ഉദ്യോഗസ്ഥന്മാരും വാതിൽകാവല്ക്കാരും, ആയിരുന്നു.
14 BOEIPA im la aka pawk tangka te a loh uh vaengah khosoih Hilkiah loh Moses kut dong lamkah BOEIPA olkhueng cabu te a hmuh.
൧൪അവർ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ പണം പുറത്ത് എടുത്തപ്പോൾ ഹില്ക്കീയാപുരോഹിതൻ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.
15 Hilkiah loh cadaek Shaphan te a voek tih, “BOEIPA im ah olkhueng cabu ka hmuh,” a ti nah. Te phoeiah Hilkiah loh cabu te Shaphan taengah a paek.
൧൫ഹില്ക്കീയാവ് കൊട്ടാരം കാര്യസ്ഥനായ ശാഫാനോട്: “ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു” എന്ന് പറഞ്ഞു. ഹില്ക്കീയാവ് പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു.
16 Shaphan loh cabu te manghai taengla a khuen. Manghai te ol koep a mael tih, “Na sal rhoek kut dongah na paek bangla boeih a saii uh.
൧൬ശാഫാൻ പുസ്തകം രാജാവിന്റെ അടുക്കൽ കൊണ്ടുചെന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചത്: “അടിയങ്ങൾക്ക് കല്പന തന്നതുപോലെ എല്ലാം ചെയ്തിരിക്കുന്നു.
17 BOEIPA im ah a hmuh tangka te a khok uh coeng. Te te aka soep kut dong neh bitat aka saii kut ah a paek uh,” a ti nah.
൧൭യഹോവയുടെ ആലയത്തിൽ സൂക്ഷിച്ചിരുന്ന പണം പുറത്തെടുത്ത് വിചാരകന്മാരുടെ കയ്യിലും പണിക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു”.
18 Te phoeiah cadaek Shaphan te manghai taengla puen tih, “Khosoih Hilkiah loh kai taengah cabu m'paek,” a ti nah tih te te Shaphan loh manghai mikhmuh ah a tae.
൧൮കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിനോട്: “ഹില്ക്കീയാപുരോഹിതൻ ഒരു പുസ്തകം എന്റെ കയ്യിൽ തന്നിരിക്കുന്നു” എന്നും ബോധിപ്പിച്ചു; ശാഫാൻ അതിനെ രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു.
19 Tedae manghai loh olkhueng ol te a yaak vaengah a himbai te a phen.
൧൯ന്യായപ്രമാണത്തിലെ വചനങ്ങൾ കേട്ട രാജാവ് വസ്ത്രം കീറി.
20 Te dongah manghai loh Hilkiah neh Shaphan capa Ahikam, Maikah capa Abdon, cadaek Shaphan, manghai kah sal Asaiah te a uen.
൨൦രാജാവ് ഹില്ക്കീയാവിനോടും, ശാഫാന്റെ മകൻ അഹീക്കാമിനോടും, മീഖയുടെ മകൻ അബ്ദോനോടും, കൊട്ടാരം കാര്യസ്ഥനായ ശാഫാനോടും, രാജഭൃത്യനായ അസായാവിനോടും കല്പിച്ചത് എന്തെന്നാൽ:
21 Amih te, “Cet uh, kai ham khaw, Israel khui neh Judah khuikah aka sueng rhoek ham khaw BOEIPA te toem uh. Cabu dongkah aka thoeng ol bangla mamih soah aka bo BOEIPA kah kosi he len coeng. Te khaw he cabu dongkah a daek bang boeih la vai hamla a pa rhoek loh BOEIPA ol he a ngaithuen pawt dongah ni,” a ti nah.
൨൧“നിങ്ങൾ ചെന്ന്, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വചനങ്ങളെക്കുറിച്ച് എനിക്കും, യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും വേണ്ടി യഹോവയോട് അരുളപ്പാട് ചോദിപ്പിൻ; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ച് നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനം പ്രമാണിക്കാതെയിരുന്നതുകൊണ്ട് നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ”.
22 Te phoeiah Hilkiah neh manghai taengkah rhoek te Himbai aka khoem Hasrah koca Tikvah capa Shallum yuu, tonghmanu Huldah taengla cet. Anih te Jerusalem kah a hnukthoi ah kho a sak tih tahae kah bangla amah taengah a thui uh.
൨൨അങ്ങനെ ഹില്ക്കീയാവും രാജാവ് നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകൻ, രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്ന് - അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്ത് പാർത്തിരുന്നു അവളോട് ആ സംഗതിയെക്കുറിച്ച് സംസാരിച്ചു.
23 Te vaengah amih te, “Israel Pathen BOEIPA loh he ni a. thui. Kai taengla nangmih aka tueih hlang taengah khaw thui uh.
൨൩അവൾ അവരോട് ഉത്തരം പറഞ്ഞത്: “നിങ്ങളെ എന്റെ അടുക്കൽ അയച്ച പുരുഷനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ:
24 BOEIPA loh he ni a. thui. Kai loh he hmuen so neh a khuikah khosa rhoek soah Judah manghai mikhmuh ah a tae bangla cabu khuikah a daek thaephoeinah cungkuem neh yoethaenah ka thoeng sak coeng.
൨൪‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേൾപ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകല ശാപങ്ങളും വരുത്തും.
25 Kai n'hnawt uh tih a phum khaw a kut dongkah khoboe cungkuem neh kai veet hamla pathen tloe rhoek taengah a phum uh. Te dongah ka kosi loh he hmuen he a bo thil vetih daeh mahpawh.
൨൫അവർ എന്നെ ഉപേക്ഷിച്ച് തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്ക് കോപം വരത്തക്കവണ്ണം അന്യദൈവങ്ങൾക്ക് ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപാഗ്നി ഈ സ്ഥലത്ത് ചൊരിയും; അത് കെട്ടുപോകയും ഇല്ല.’
26 BOEIPA toem hamla nangmih aka tueih Judah manghai te khaw amah taengah he he thui pah. Israel Pathen BOEIPA loh he ni a. thui. Tekah ol te na yaak coeng.
൨൬എന്നാൽ യഹോവയോട് ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: ‘നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;
27 Na thinko phoena tih Pathen mikhmuh ah na kunyun coeng. Amah ol te he hmuen ham neh amah khosa rhoek ham na yaak. Te vaengah ka mikhmuh ah khaw na kunyun. Na himbai te na phen tih ka mikhmuh ah na rhah vaengah khaw ka yaak. He tah BOEIPA kah olphong ni.
൨൭ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങൾ നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞ്, അവന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും, നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരയുകയും ചെയ്കകൊണ്ട് ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു.
28 Kai loh nang te na pa rhoek taengla kang khoem sak vetih namah phuel ah ngaimong la n'up uh bitni ne. He hmuen so neh amah khosa rhoek soah yoethae cungkuem ka khuen te na mik loh hmu mahpawh,” a ti nah. Te dongah manghai te ol a mael uh.
൨൮ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോട് ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണ് കാണുകയുമില്ല”. അവർ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.
29 Te phoeiah manghai loh Judah neh Jerusalem kah a hamca boeih te a tah tih a coi.
൨൯അനന്തരം രാജാവ് ആളയച്ച് യെഹൂദയിലും യെരൂശലേമിലും ഉള്ള എല്ലാ മൂപ്പന്മാരെയും കൂട്ടിവരുത്തി.
30 Manghai neh Judah hlang boeih khaw, Jerusalem kah khosa rhoek khaw, khosoih rhoek neh Levi rhoek khaw, pilnam boeih khaw a kangham lamloh tanoe hil khaw BOEIPA im la cet. Te phoeiah tah amih hna ah BOEIPA im kah a hmuh paipi cabu dongkah ol boeih te a tae pah.
൩൦രാജാവും സകലയെഹൂദാ പുരുഷന്മാരും യെരൂശലേം നിവാസികളും പുരോഹിതന്മാരും ലേവ്യരും വലിയവരും ചെറിയവരും ആയ സർവ്വജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവൻ യഹോവയുടെ ആലയത്തിൽ കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വചനങ്ങളെല്ലാം അവരെ കേൾപ്പിച്ചു.
31 Manghai te amah paihmuen ah pai tih BOEIPA hnukah pongpa ham neh a olpaek neh a olphong khaw, a oltlueh te a thinko boeih neh, a hinglu boeih neh ngaithuen ham, te cabu dongah a daek paipi ol te vai hamla BOEIPA mikhmuh ah paipi te a saii.
൩൧രാജാവ് തന്റെ സ്ഥാനത്ത് എഴുന്നേറ്റ് നിന്ന്, താൻ യഹോവയെ അനുസരിക്കുകയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചുനടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ ആചരിക്കുകയും ചെയ്യുമെന്നും യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.
32 Jerusalem neh Benjamin kah a hmuh boeih taengah khaw a cak sak. Te dongah Jerusalem kah khosa rhoek long khaw a napa rhoek kah Pathen taengah Pathen kah paipi bangla a saii uh.
൩൨യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവൻ ഈ ഉടമ്പടിയിൽ പങ്കാളികളാക്കി. യെരൂശലേം നിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ നിയമപ്രകാരം എല്ലാം ചെയ്തു.
33 Josiah loh tueilaehkoi boeih te tah Israel ca rhoek kah khohmuen tom lamloh a khoe. Israel kah aka phoe boeih te khaw amamih kah Pathen BOEIPA taengah thothueng sak ham tho a thueng. Anih tue khuiah tah a napa rhoek kah Pathen BOEIPA hnuk lamloh nong uh pawh.
൩൩യോശീയാവ് യിസ്രായേൽ മക്കളുടെ സകലദേശങ്ങളിൽനിന്നും സകലമ്ലേച്ഛതകളും നീക്കിക്കളഞ്ഞ്, യിസ്രായേലിൽ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ ഉത്സാഹത്തോടെ സേവിക്കുവാൻ സംഗതിവരുത്തി. അവന്റെ കാലത്ത് അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.