< Saam 103 >
1 David ih Saam m laa. Aw ka hinghaih, Angraeng to tahamhoihaih paek ah; kai ih takoh thungah kaomnawk boih, anih ih ciimcai ahmin to pakoeh oh.
൧ദാവീദിന്റെ ഒരു സങ്കീർത്തനം. എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
2 Aw ka hinghaih, Angraeng to tahamhoihaih paek ah, ang paek ih kahoih hmuennawk boih to pahnet hmah;
൨എൻ മനമേ, യഹോവയെ വാഴ്ത്തുക; അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്.
3 Anih mah ni na zaehaihnawk to tahmen moe, na nathaihnawk boih to hoihsak,
൩ദൈവം നിന്റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു;
4 amrohaih thung hoiah na hinghaih to akrang moe, amlunghaih hoi a palungnathaih hoiah na lu to ang khuk pae,
൪കർത്താവ് നിന്റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു; അവിടുന്ന് സ്നേഹത്താലും കരുണയാലും എന്നെ അനുഗ്രഹിക്കുന്നു.
5 na tha oh lihaih to tahmu baktiah angthasak hanah, kahoih hmuen hoiah na koehhaih to akoepsak.
൫നിന്റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി അവിടുന്ന് നിന്റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു.
6 Angraeng loe pacaekthlaekhaih tongh kaminawk to katoeng ah lokcaek.
൬യഹോവ സകല പീഡിതന്മാർക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.
7 Mosi khaeah angmah ih loklam to panoeksak moe, Israel caanawk khaeah a sak ih hmuennawk to panoeksak.
൭ദൈവം തന്റെ വഴികൾ മോശെയെയും തന്റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു.
8 Angraeng loe palungnathaih hoi amlunghaih to tawnh, palung sawk, anih loe palungnathaih hoiah koi.
൮യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ.
9 Anih loe zaehaih net poe mak ai; palung doeh phui poe mak ai.
൯ദൈവം എല്ലായ്പോഴും ഭർത്സിക്കുകയില്ല; എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല.
10 Anih loe aicae zaehaih baktiah lokcaek ai; a sakpazae o haih baktiah doeh pathok ai.
൧൦ദൈവം നമ്മുടെ പാപങ്ങൾക്ക് തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല.
11 Van loe long pongah sang kue baktih toengah, anih zii kaminawk hanah anih palungnathaih loe len parai.
൧൧ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവിടുത്തെ ദയ അവിടുത്തെ ഭക്തന്മാരോട് വലുതായിരിക്കുന്നു.
12 Ni angyae hoi niduem loe angthla parai baktih toengah, aicae zaehaih to kangthla ah ang takhoe pae ving boeh.
൧൨ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു.
13 Ampa mah a caanawk tahmen baktih toengah, anih zii kaminawk loe Angraeng mah tahmen.
൧൩അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോട് കരുണ തോന്നുന്നു.
14 Aicae hae kawbangah maw a sak, tito anih mah panoek; aicae loe maiphu ah ni a oh o, tiah anih mah panoek.
൧൪കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; നാം കേവലം പൊടി മാത്രം എന്ന് അവിടുന്ന് ഓർക്കുന്നു.
15 Kami hinghaih aninawk loe qam baktih, lawk ih apawk baktiah ni oh.
൧൫മനുഷ്യന്റെ ആയുസ്സ് പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു.
16 Takhi song naah apawk loe anghmat boih, a ohhaih ahmuen mataeng doeh panoek thai ai boeh.
൧൬കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു; അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല.
17 Toe anih zithaih tawn kaminawk khaeah loe, Angraeng amlunghaih to dungzan hoi dungzan khoek to oh, a toenghaih loe a caanawk ih a caanawk patoeng khoek to oh,
൧൭യഹോവയുടെ ദയ എന്നും എന്നേക്കും അവിടുത്തെ ഭക്തന്മാർക്കും തന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
18 a lokmaihaih aek ai kaminawk hoiah a paek ih loknawk pazui han panoek kaminawk loe to tiah om o tih.
൧൮കർത്താവിന്റെ നിയമം പ്രമാണിക്കുന്നവർക്കും അവിടുത്തെ കല്പനകൾ ഓർത്ത് ആചരിക്കുന്നവർക്കും തന്നെ.
19 Angraeng loe angmah ih angraeng tangkhang to van ah caksak moe, a ukhaih prae mah pazawk boih.
൧൯യഹോവ തന്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവിടുത്തെ രാജത്വം സകലത്തെയും അടക്കി ഭരിക്കുന്നു.
20 Thacak moe, a thuih ih lok baktiah kasah, nangcae angmah ih vankaminawk, Angraeng to tahamhoihaih paek oh.
൨൦ദൈവത്തിന്റെ വാക്കുകളുടെ ശബ്ദം കേട്ട് അവിടുത്തെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ അവിടുത്തെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ.
21 Anih koehhaih kasah, a toksah kaminawk boih, anih ih misatuh kaminawk boih, Angraeng to tahamhoihaih paek oh.
൨൧ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവിടുത്തെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ;
22 A ukhaih prae thung ih ahmuen kruekah kaom a toksah kaminawk, Angraeng to tahamhoihaih paek oh; Aw ka hinghaih, Angraeng to tahamhoihaih paek ah.
൨൨ദൈവത്തിന്റെ അധികാരത്തിന്റെ കീഴിലുള്ള കർത്താവിന്റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.