< Levitikas 11 >

1 Angraeng mah Mosi hoi Aaron khaeah,
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
2 Israel kaminawk khaeah, Long ah kaom moinawk boih thungah,
“ഇസ്രായേല്യരോടു പറയുക: കരയിൽ ജീവിക്കുന്ന എല്ലാ മൃഗങ്ങളിലും നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:
3 khokpadae kangphae, rawkcaak pathok thaih moinawk to caa oh, tiah a naa.
കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം.
4 Rawkcaak loe pathok, khokpadae doeh angphae, toe caak koi ai moinawk thungah kaengkuu hrang loe, rawkcaak pathok thaih, toe khokpadae angphae ai pongah, nangcae han ciim ai.
“‘ഒന്നുകിൽ അയവിറക്കുന്നവയോ അല്ലെങ്കിൽ കുളമ്പു പിളർന്നവയോ ആയിരിക്കാം ചില മൃഗങ്ങൾ. അവ നിങ്ങൾ ഭക്ഷിക്കരുത്. ഒട്ടകം അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
5 Satlaeh loe rawkcaak pathok thaih, toe khokpadae angphae ai pongah, nangcae han ciim ai.
കുഴിമുയൽ അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അത് നിങ്ങൾക്ക് അശുദ്ധമാണ്.
6 Saveh loe rawkcaak pathok thaih, toe khokpadae angphae ai pongah, nangcae han ciim ai.
മുയൽ അയവിറക്കുന്നെങ്കിലും, കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
7 Ok loe khokpadae hnetto angphae, toe rawkcaak pathok ai pongah, nangcae han ciim ai.
പന്നിയുടെ കുളമ്പു പിരിഞ്ഞ് പൂർണമായി പിളർന്നതാണ്; എന്നാൽ അത് അയവിറക്കുന്നില്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
8 To baktih moinawk to caa hmah loe, kadueh qok doeh sui hmah; nangcae han ciim ai.
നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്; അവ നിങ്ങൾക്ക് അശുദ്ധമാണ്.
9 Tuipui hoi vapui ih tanganawk thungah loe pakhraeh hoi ahlip kaom tanga to caa ah.
“‘കടൽവെള്ളത്തിലും പുഴയിലും ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
10 Toe tuipui hoi vapui ah kaom, pakhraeh hoi ahlip kaom ai, tuipui hoi vapui thungah kaom, hinghaih katawn, angtawt thaih moinawk loe, nangcae hanah panuet thoh.
എന്നാൽ കടലുകളിലും പുഴകളിലും കൂട്ടമായി ചരിക്കുന്നവയിലും വെള്ളത്തിൽ ജീവിക്കുന്ന മറ്റു ജീവികളിലും, ചിറകും ചെതുമ്പലും ഇല്ലാത്തവ നിങ്ങൾക്കു നിഷിദ്ധമായിരിക്കണം.
11 To moinawk loe nangcae han panuet thoh pongah, nihcae ih moi to caa o hmah; kadueh moi loe panuet thoh.
അവ നിങ്ങൾക്ക് അറപ്പായിരിക്കണം. അവയുടെ മാംസം ഭക്ഷിക്കരുത്, അവയുടെ പിണം നിങ്ങൾക്കു നിഷിദ്ധമായിരിക്കണം.
12 Tui thungah kaom pakhraeh hoi ahlip katawn ai tanganawk loe nangcae hanah panuet thoh.
വെള്ളത്തിൽ ജീവിക്കുന്ന, ചിറകും ചെതുമ്പലുമില്ലാത്ത എന്തും നിങ്ങൾക്കു നിഷിദ്ധമാണ്.
13 Nangcae han panuet thoh moe, caak koi ai, panuet thok tavaanawk loe tahmu, tuipui ih tahmu, kamnum tahmu kaprawn,
“‘പറവകളിൽ നിങ്ങൾക്ക് നിഷിദ്ധമായിരിക്കുന്നവ ഇവയാണ്: അവ അശുദ്ധമാകുകയാൽ നിങ്ങൾ അവ ഭക്ഷിക്കരുത്: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്
14 moi kacaa tahmu, van ah kamhet tahmunawk boih,
ഗൃദ്ധ്രം, ഏതിനത്തിലുംപെട്ട പരുന്ത്,
15 pangaah hoi kanghmong tavaa boih,
എല്ലാ ഇനത്തിലുംപെട്ട കാക്ക,
16 bukbuh, aqum ah kazawk tahmu, tahmu congca,
ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ,
17 bukbuh kasim, bukbuh kaho, tahnong ah rawkcaak patunghaih kaom tahmawh sawk tavaa,
നത്ത്, നീർക്കാക്ക, കൂമൻ,
18 tahnong sawk tui tavaa, tanga kacaa tahnong sawk tui tavaa, praezaek ih bukbuh, tanga kacaa tahmu,
മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ,
19 khok kasawk tavaa, longpai khokpadae hoi kanghmong tahnongsawk tavaa congca, tahmawh sawk tavaanawk hoi pungpihnawk hae ni.
പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.
20 Pakhraeh kaom, khok palito hoi kavak moinawk boih loe, nangcae han panuet thoh.
“‘ചിറകുള്ള പ്രാണികളിൽ നാലുകാലിൽ നടക്കുകയും പറക്കുകയും ചെയ്യുന്നവയെല്ലാം നിങ്ങൾക്കു നിഷിദ്ധമാണ്.
21 Toe pakhraeh kaom, khok palito hoi kavak, long ah angphet thaih khok kasawk moinawk to loe caa oh.
നാലുകാലിൽ നടക്കുന്നെങ്കിലും നിലത്തു ചാടിനടക്കേണ്ടതിനു കാലുകളിൽ സന്ധിബന്ധമുള്ളതും ചിറകുള്ളതുമായ പ്രാണികളെ നിങ്ങൾക്കു ഭക്ഷിക്കാം.
22 Pakhuh kaho congca, rong kahing pakhuh, pakhuh kasim hoi dongtaritnawk to caa oh.
ഇവയിൽ ഏതിനം വെട്ടുക്കിളിയും വിട്ടിലും ചീവീടും തുള്ളനും നിങ്ങൾക്കു തിന്നാം.
23 Toe khok palito katawn, long ah kavak azawk thaih moinawk loe nangcae han panuet thoh.
എന്നാൽ, ചിറകും നാലു കാലുമുള്ള മറ്റെല്ലാ ജീവികളും നിങ്ങൾക്കു നിഷിദ്ധമാണ്.
24 To moinawk loe ciim ai; to moi kadueh qok sui kami loe duembang khoek to ciim mak ai.
“‘ഇവയാൽ നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കും; അവയുടെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
25 To baktih moi qok sui kami loe, a khukbuen to pasuk han oh; anih loe duembang khoek to ciim mak ai.
അവയിലൊന്നിന്റെ പിണം എടുക്കുന്നവരും തങ്ങളുടെ വസ്ത്രം അലക്കണം, അവരും സന്ധ്യവരെ അശുദ്ധരായിരിക്കും.
26 Khokpadae akah boih ai, rawkcaak doeh pathok ai moinawk loe nangcae han ciim ai; to baktih kadueh moi sui kami loe ciim ai.
“‘കുളമ്പു പിരിഞ്ഞ് പൂർണമായി പിളരാത്തതും അയവിറക്കാത്തതുമായ മൃഗങ്ങളെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം തൊടുന്നവർ അശുദ്ധരായിരിക്കും.
27 Khok palito hoi kacaeh moinawk boih, khokpacin hoiah kavak moinawk boih loe, nangcae han ciim ai; to baktih kadueh moi sui kami loe duembang khoek to ciim mak ai.
നാലുകാലിൽ നടക്കുന്ന ജീവികളിൽ ഉള്ളങ്കാൽ പതിച്ചു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
28 To baktih kadueh moi sui kami loe, a khukbuen to pasuk han oh; anih loe duembang khoek to ciim mak ai; to moi loe nangcae han ciim ai.
അവയുടെ പിണം എടുക്കുന്നവർ തങ്ങളുടെ വസ്ത്രം അലക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ഈ മൃഗങ്ങൾ നിങ്ങൾക്ക് നിഷിദ്ധമാണ്.
29 Long ah kavak moinawk boih doeh, nangcae han ciim ai; caham, pazu, tokkang congca,
“‘നിലത്തു സഞ്ചരിക്കുന്ന ജന്തുക്കളിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്: പെരുച്ചാഴി, എലി, എല്ലാ ഇനത്തിലുംപെട്ട ഉടുമ്പ്,
30 tawkkeh, kingkok, lungnat hoi salamhnawk to caa o hmah.
അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരപ്പൻ
31 Long ah avak moinawk boih loe nangcae han panuet thoh; to baktih kadueh moi sui kami loe, duembang khoek to ciim mak ai.
നിലത്തു സഞ്ചരിക്കുന്ന എല്ലാവകയിലും ഇവ നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ ജഡം സ്പർശിക്കുന്നവരും സന്ധ്യവരെ അശുദ്ധരായിരിക്കും.
32 To moinawk to dueh moe, hmuen maeto nuiah krah moeng nahaeloe, to hmuen loe ciim mak ai boeh; to kadueh moi to thing maw, to tih ai boeh loe khukbuen maw, to ai boeh loe moi hin nuiah maw, to tih ai boeh loe kazii nuiah maw, krah moeng nahaeloe, to hmuennawk loe ciim mak ai boeh; to hmuennawk to tui padung ah; duembang khoek to ciim mak ai; to tiah sak pacoeng naah ni ciim vop tih.
അവയിലൊന്നു ചത്ത് എന്തിന്മേലെങ്കിലും വീണാൽ, ആ സാധനത്തിന്റെ ഉപയോഗമെന്തായാലും, അതു മരമോ വസ്ത്രമോ തുകലോ ചാക്കുശീലയോകൊണ്ട് ഉണ്ടാക്കിയതാണെങ്കിലും അശുദ്ധമായിരിക്കും. അതു വെള്ളത്തിൽ ഇടണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കും, പിന്നെ അതു ശുദ്ധമാകും.
33 To kadueh moi to long laom maeto nuiah krah moeng nahaeloe, to long laom loe ciim ai boeh pongah, laom to pakhoih han oh.
അവയിലൊന്ന് ഒരു മൺപാത്രത്തിൽ വീണാൽ അതിലുള്ളതെല്ലാം അശുദ്ധമായിരിക്കും, നിങ്ങൾ ആ പാത്രം ഉടച്ചുകളയണം.
34 To laom thung ih tui to caak koi buh aan pongah krah moeng nahaeloe, ciim mak ai; a krakhaih boengloeng thung ih tui doeh ciim mak ai boeh.
ഭക്ഷിക്കാൻ അനുവാദമുള്ള ഏതെങ്കിലും ആഹാരത്തിൽ അങ്ങനെയുള്ള പാത്രത്തിലെ വെള്ളം വീണാൽ അത് അശുദ്ധമാകും. അതിലുള്ള ഏതു പാനീയവും അശുദ്ധമാകും.
35 To moi loe takoeng nuiah maw, to tih ai boeh loe laom nuiah maw, krah moeng nahaeloe, to hmuennawk loe nangcae han ciim ai boeh pongah, pakhoih boih han oh.
അവയിലൊന്നിന്റെ പിണം എന്തിലെങ്കിലും വീണാൽ വീഴുന്നതെന്തായാലും അത് അശുദ്ധമാകും. അത് അടുപ്പായാലും പാചകപാത്രമായാലും ഉടച്ചുകളയണം. അവ അശുദ്ധമാണ്, അവയെ അശുദ്ധമായി പരിഗണിക്കണം.
36 Vacong, to tih ai boeh loe tuibap ih tui loe ciim, toe kadueh moi maeto mah sui moeng ih hmuen boih loe ciim mak ai boeh.
എന്നാൽ ഒരു ഉറവയോ ഒരു ജലസംഭരണിയോ ശുദ്ധമായിരിക്കും; ഈ പിണങ്ങളിലൊന്നു സ്പർശിക്കുന്ന വ്യക്തി അശുദ്ധനാണ്.
37 Toe kadueh moi to patit han suek ih aanmu nuiah krah moeng nahaeloe, aanmu loe ciim tih.
നടാനുള്ള വിത്തിൽ ഒരു പിണം വീണാൽ. അത് ശുദ്ധമായിത്തന്നെയിരിക്കും.
38 Toe tui bawh ih aanmu nuiah kadueh moi maeto krah nahaeloe, nangcae han ciim mak ai boeh.
എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചുകഴിഞ്ഞിട്ടു പിണം അതിന്മേൽ വീണാൽ അതു നിങ്ങൾക്ക് അശുദ്ധമാണ്.
39 Na caak o han koi moi maeto duek naah, kadueh moi sui kami loe, duembang khoek to ciim mak ai.
“‘നിങ്ങൾക്കു ഭക്ഷിക്കാൻ അനുവാദമുള്ള ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
40 Mi kawbaktih doeh kadueh moi caa kami loe, a khukbuennawk to pasuk han oh; anih loe duembang khoek to ciim mak ai; mi kawbaktih doeh kadueh moi akhui kami loe, a khukbuen to pasuk han oh; anih loe duembang khoek to ciim mak ai.
ആ പിണത്തിൽനിന്ന് ഭക്ഷിക്കുന്നവർ തങ്ങളുടെ വസ്ത്രം കഴുകണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ആരെങ്കിലും ആ പിണം എടുത്താൽ അയാൾ തന്റെ വസ്ത്രം കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധമായിരിക്കും.
41 Long ah zok hoi avak moi loe kawbaktih moi doeh panuet thok moi ah oh; caak han om ai.
“‘നിലത്ത് ഇഴയുന്ന എല്ലാ പ്രാണികളും നിങ്ങൾക്കു നിഷിദ്ധമാണ്; അതു ഭക്ഷിക്കരുത്.
42 Long ah zok hoi kavak moi maw, to tih ai boeh loe khok palito hoiah kacaeh moi maw, to tih ai boeh loe khok palito pongah kapop khoknawk hoi kacaeh moi to caa o hmah; nangcae han panuet thoh.
ഉരസ്സുകൊണ്ടോ നാലുകാലുകൊണ്ടോ കൂടുതൽ കാലുകൾകൊണ്ടോ നിലത്തു ചരിക്കുന്ന ഒരു പ്രാണിയെയും നിങ്ങൾ തിന്നരുത്; അവ നിങ്ങൾക്കു നിഷിദ്ധം.
43 Long ah kavak kawbaktih moi hoiah doeh nangmah hoi nangmah to panuet thok ah sah hmah; to moinawk hoiah kaciim ai hmuen to sah hmah.
ഇങ്ങനെയുള്ള ഏതെങ്കിലും ഇഴജാതിമൂലം നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. അവ മുഖാന്തിരമോ അവയാലോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
44 Kai loe na Angraeng Sithaw ah ka oh; Kai loe ciimcai pongah, nangmacae hoi nangmacae to kaciim ah angpaek oh loe, ciimcai oh; nangmacae hoi nangmacae to long ah kavak moi hoiah amhnong o hmah.
ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകുകയാൽ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധരായിരിക്കുക. നിലത്തു സഞ്ചരിക്കുന്ന ഒരു ജീവിയാലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
45 Kai loe Izip prae thung hoi nangcae zaehoikung, na Angraeng Sithaw ah ka oh; to pongah Ka ciimcai baktih toengah, nangcae doeh ciimcai oh.
നിങ്ങളുടെ ദൈവമായിരിക്കാൻ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവ ഞാനാകുന്നു; ആകയാൽ, ഞാൻ വിശുദ്ധനാകുകയാൽ, നിങ്ങളും വിശുദ്ധരായിരിക്കുക.
46 Hae loe hinghaih katawn, long nui hoi tui thungah kavak moi kasannawk, tavaanawk boih kasaeng daan ah oh;
“‘മൃഗങ്ങളെയും പറവകളെയും ജലത്തിൽ ചരിക്കുന്ന ജീവികളെയും നിലത്തു ചരിക്കുന്ന ജീവികളെയും സംബന്ധിച്ച പ്രമാണം ഇവയാകുന്നു.
47 caak koi moi hoi caak koi ai moi, kaciim moi hoi kaciim ai moi to tapraek oh, tiah a thuih, tiah a naa.
നിങ്ങൾക്ക് ശുദ്ധവും അശുദ്ധവുംതമ്മിലും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയുമായ ജീവികൾതമ്മിലും തരംതിരിവുണ്ടായിരിക്കണം.’”

< Levitikas 11 >