< Deuteronomy 11 >
1 To pongah na Angraeng Sithaw to palung oh loe, ang thuih o ih loknawk, a zaehhoihaih daannawk, a lokcaekhaihnawk hoi kaaloknawk to pakuem o poe ah.
൧അതിനാൽ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് അവന്റെ ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കണം.
2 Na Angraeng Sithaw ih thuitaekhaih, lensawkhaih, ban thacakhaih, ban payanghaih,
൨നിങ്ങളുടെ ദൈവമായ യഹോവയുടെ മഹാപ്രവൃത്തികൾ അറിയാത്ത നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നത്.
3 A sak ih hmuennawk hoi dawnrai hmuennawk, Izip prae ah, Izip siangpahrang Faro hoi anih ih kaminawk khaeah sak ih hmuennawk,
൩അവന്റെ ശിക്ഷണം, മഹത്വം, ബലമുള്ള കൈ, നീട്ടിയ ഭുജം, അവൻ ഈജിപ്റ്റിന്റെ മദ്ധ്യത്തിൽ ഈജിപ്റ്റ് രാജാവായ ഫറവോനോടും അവന്റെ സകലദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങൾ, അവന്റെ പ്രവൃത്തികൾ,
4 Izip misatuh kaminawk, hrang angthueng kaminawk hoi nihcae ih hrang lakoknawk nuiah sak ih hmuennawk, kawbangah maw nangcae patom kaminawk to kathim tuipui thungah uemsak king, Angraeng mah kawbangah maw nihcae to vaihni khoek to amrosak;
൪അവൻ ഈജിപ്റ്റുകാരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തത്, അവർ നിങ്ങളെ പിന്തുടർന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെ മേൽ ഒഴുകുമാറാക്കി അവരെ നശിപ്പിച്ചത്,
5 hae ahmuen ah na pha o ai vop, praezaek ah nam het o nathuem ah, nangcae han a sak ih hmuennawk,
൫നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽ അവൻ നിങ്ങളെ നടത്തിയത്, എല്ലാം നിങ്ങൾ അറിയുന്നു.
6 Reuben acaeng, Eliab ih caa hnik, Dathan hoi Abiram khaeah a sak ih hmuennawk, kawbangah maw Israel kaminawk boih hma ah long mah pakha aangh moe, nihnik hoi a imthung takoh boih, a oh hoi haih im hoi a tawnh o ih hmuennawk boih paaeh pae king, tito panoek ai na caanawk khaeah ka thui pae ai; vaihniah to hmuen kawng to na panoek o han oh.
൬അവൻ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തത്, ഭൂമി വാ പിളർന്ന് അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും യിസ്രായേൽ ജനത്തിന്റെ മദ്ധ്യത്തിൽ അവർക്കുള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞത് എന്നിങ്ങനെയുള്ള കാര്യങ്ങളും അറിയാത്തവരല്ല നിങ്ങൾ എന്ന് ഓർത്തുകൊള്ളുവീൻ.
7 Angraeng mah sak ih kalen parai hmuennawk to mik hoiah na hnuk o boeh.
൭യഹോവ ചെയ്ത മഹാപ്രവൃത്തികൾ നിങ്ങൾ കണ്ണ് കൊണ്ട് കണ്ടിരിക്കുന്നുവല്ലോ.
8 To pongah vaihniah kang paek o ih loknawk to pazui o boih ah; to tiah nahaeloe na caeh o moe, qawk ah na toep o han ih prae thungah, thacakhaih hoiah na kun o thai tih;
൮ആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന ദേശം കീഴടക്കുവാനും
9 Angraeng mah nam saenawk hoi nihcae ih caanawk khaeah paek han lokkam ih prae, tahnutui hoi khoitui longhaih prae thungah, na hinglung sawk o tih.
൯യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതികൾക്കും കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത, പാലും തേനും ഒഴുകുന്ന ദേശത്ത്, നിങ്ങൾ ദീർഘായുസ്സോടിരിക്കുവാൻ, ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ച് നടക്കുവിൻ.
10 Na caeh o moe, na toep o han ih prae loe, aanmu na haeh o moe, khok hoiah tui na bawh o ih, nang zoh o haih, Izip prae baktiah om ai.
൧൦നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നീ വിട്ടുപോന്ന ഈജിപ്റ്റ് ദേശംപോലെയല്ല; അവിടെ നീ വിത്ത് വിതച്ചിട്ട് പച്ചക്കറിത്തോട്ടം പോലെ നിന്റെ കാലുകൊണ്ട് നനയ്ക്കേണ്ടിയിരുന്നു.
11 Toe na caeh o moe, na toep o han ih prae loe, maesom hoi azawn kapop prae ah oh moe, van ih khotui kanae prae,
൧൧നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം, മലകളും താഴ്വരകളും ഉള്ളതും ആകാശത്തുനിന്ന് പെയ്യുന്ന മഴവെള്ളം ലഭിക്കുന്നതും
12 na Angraeng Sithaw mah saning amtonghaih hoi boeng khoek to khetzawn ih prae ah oh.
൧൨നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.
13 Na Angraeng Sithaw to na palung o moe, a tok to na palungthin boih, na hinghaih boih hoiah na sak o pacoengah, vaihniah kang paek o ih lok to kahoih ah na pazui o nahaeloe,
൧൩നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവനെ സേവിക്കുകയും ചെയ്തുകൊണ്ട് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ
14 cang maw, misurtui maw, situi maw na tawnh o thai hanah, kakrah hmaloe khotui hoi hnukkhuem khotui to, angmah ih atue phak naah kang zohsak han.
൧൪ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിന് ആവശ്യമായ മുൻമഴയും പിൻമഴയും പെയ്യിക്കും.
15 Zok kamhah ah na caak o thai hanah, maitaw pacahhaih qam kahing to kang sai o sak han.
൧൫ഞാൻ നിന്റെ നിലത്ത് നിന്റെ നാൽക്കാലികൾക്ക് പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.
16 Na palungthin to aling moe, loklam amkhraeng ving han ai ah; kalah sithawnawk to bok moe, a tok na sak pae o han ai ah acoe oh;
൧൬നിങ്ങളുടെ ഹൃദയത്തിന് ഭോഷത്തം പറ്റുകയും നിങ്ങൾ നേർവഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
17 to tih ai nahaeloe Angraeng palungphuihaih nangcae nuiah hmai baktiah kangh ueloe, kho angzoh han ai ah, van thok to kha ving moeng tih; long ah thingthai tacawt mak ai, to naah Angraeng mah paek ih prae thung hoiah karangah nam ro o tih.
൧൭അല്ലെങ്കിൽ യഹോവയുടെ ക്രോധം നിങ്ങളുടെനേരെ ജ്വലിച്ച് മഴ പെയ്യാതെ അവൻ ആകാശം അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കുകയും യഹോവ നിങ്ങൾക്ക് തരുന്ന നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോവുകയും ചെയ്യും.
18 To pongah kang thuih o ih loknawk hae na palungthin thungah pakuem oh, na ban ah zaeng oh loe, na mik salak ih lu pataeh ah kom oh.
൧൮ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്ക് മദ്ധ്യത്തിൽ നെറ്റിപ്പട്ടമായി ധരിക്കുകയും വേണം.
19 Na caanawk to patuk oh loe, im ah nang hnut o moe, loklam na caeh o naah doeh, na iih moe, nang thawk o naah doeh thui oh.
൧൯വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കൾക്ക് അവ ഉപദേശിച്ചുകൊടുക്കേണം.
20 Na im thok tung ah doeh tarik oh loe, khongkha ah doeh tarik oh.
൨൦യഹോവ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്
21 To tiah nahaeloe Angraeng mah nam panawk khaeah paek han lokkam ih prae ah, nangcae hoi na caanawk ih hinghaih loe van hinglung sawkhaih baktiah sawk o tih.
൨൧അവ നിന്റെ വീടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതണം.
22 Angraeng Sithaw to na palung o; a caehhaih loklam ah na caeh o moe, anih to kacakah na patawn o thai hanah, pazui han kang paek o ih loknawk to acoehaih hoiah na pazui o boih nahaeloe,
൨൨ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാ വഴികളിലും നടന്ന് അവനോട് ചേർന്നിരിക്കുകയും ചെയ്താൽ
23 hae kaminawk hae Angraeng mah na hmaa hoiah na haek pae boih ueloe, nangcae pong kalen kue, thacak kue acaengnawk to anih mah na pazawk pae tih.
൨൩യഹോവ ഈ ജനതകളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയും; നിങ്ങളേക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും.
24 Khok hoi na cawh o ih ahmuen boih nangcae ih ahmuen ah om tih; na prae loe praezaek hoi Lebanon khoek to, Euphrates vapui hoi niduem bang ih tuipui khoek to kawk tih.
൨൪നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങളുടേതാകും. നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻ വരെയും യൂഫ്രട്ടീസ് നദിമുതൽ പടിഞ്ഞാറെ കടൽ വരെയും ആകും.
25 Mi kawbaktih doeh nangcae hmaa ah angdoet o thaih han ai ah, na Angraeng Sithaw mah ang thuih o ih lok baktih toengah, khok hoiah na cawh o ih ahmuen ah kaom kaminawk boih khaeah, na Angraeng Sithaw mah nangcae zithaih palungthin to suem pae tih.
൨൫ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നില്‍ക്കുകയില്ല. നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെക്കുറിച്ചുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.
26 Khenah, vaihniah nangcae hma ah, tahamhoihaih hoi tangoenghaih to ka suek;
൨൬ഇതാ, ഞാൻ ഇന്ന് അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു.
27 vaihniah kang paek o ih, na Angraeng Sithaw ih lok to na tahngaih o nahaeloe, taham na hoih o tih;
൨൭ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും
28 toe na Angraeng Sithaw ih lok na tahngai o ai, vaihniah kang paek o ih loknawk doeh nang qoi o taak moe, na panoek o ai ih kalah sithawnawk hnukah na bang o nahaeloe, tangoenghaih na tong o tih.
൨൮അവിടുത്തെ കല്പനകൾ അനുസരിക്കാതെ ഇന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന വഴി വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.
29 Na Angraeng Sithaw mah, na caeh o moe, na toep o han ih prae thungah ang caeh o haih naah, Gerizim mae nuiah tahamhoihaih to om ueloe, Ebal mae nuiah loe tangoenghaih to om tih.
൨൯നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്നെ എത്തിച്ചശേഷം, ഗെരിസീം മലയിൽവച്ച് അനുഗ്രഹവും ഏബാൽ മലയിൽവച്ച് ശാപവും പ്രസ്താവിക്കണം.
30 To maenawk loe Jordan vapui zaeh, niduem bangah kaom, Kanaan kaminawk ohhaih, Moreh azawn taeng ih, Gilgal vangpui ah na ai maw oh o?
൩൦ആ മലകൾ ഗില്ഗാലിനെതിരായി മോരെ തോപ്പിനരികിൽ അരാബയിൽ പാർക്കുന്ന കനാന്യരുടെ ദേശത്ത് യോർദ്ദാന്‍ നദിക്കക്കരെ പടിഞ്ഞാറുഭാഗത്താണല്ലോ ഉള്ളത്.
31 Na Angraeng Sithaw mah paek ih prae thungah akun thai hanah, Jordan vapui angkat pacoengah, prae to na toep o ueloe, to prae thungah kho na sah o tih.
൩൧നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തരുന്ന ദേശം കൈവശമാക്കേണ്ടതിന് നിങ്ങൾ യോർദ്ദാൻ നദി കടന്നുചെന്ന് അതിനെ കീഴടക്കി അവിടെ വസിക്കും.
32 Vaihniah na hma ah kang suek pae o ih zaehhoihaih daannawk hoi lok takroekhaihnawk to na pazui o thai boih hanah acoe oh.
൩൨ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന എല്ലാ ചട്ടങ്ങളും വിധികളും നിങ്ങൾ പ്രമാണിച്ചു നടക്കണം.